Search
  • Follow NativePlanet
Share
» »കാസർകോഡ് നിന്നും ഒരു 60 മിനിട്ട്...യാത്ര പോയാലോ...

കാസർകോഡ് നിന്നും ഒരു 60 മിനിട്ട്...യാത്ര പോയാലോ...

ഒരു മണിക്കൂർ കൊണ്ട് കാസർകോഡിനെ ഒന്നു പ്രദക്ഷിണം വെച്ചാൽ എങ്ങനെയുണ്ടാകും എന്നു ചിന്തിച്ചിട്ടുണ്ടോ? 60 മിനിട്ടിനുള്ളില്‍ പോകാൻ സാധിക്കുന്ന കാസർകോട്ടെ പ്രധാന സ്ഥലങ്ങൾ പരിചയപ്പെടാം...

By Elizabath Joseph

സംസ്കാരങ്ങളുടെ സംഗമഭൂമിയാണ് കേരളത്തിന്റെ വടക്കേ അറ്റത്തു കിടക്കുന്ന കാസർകോഡ്..സപ്തഭാഷകൾ സംസാരിക്കുന്ന, നീണ്ടു കിടക്കുന്ന കടൽത്തീരങ്ങളും രസകരമായ കുന്നിൻപുറങ്ങളും ഹിൽ സ്റ്റേഷനുകളും വ്യത്യസ്തങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളുമുറങ്ങുന്ന അപൂർവ്വങ്ങളായ ക്ഷേത്രങ്ങളും പുഴകളും കായലുകളുമുള്ള ഒരു സുന്ദരനാട്.
സഞ്ചാരികൾക്ക് ദിവസങ്ങളെടുത്തു കാണുവാനത്രയും ഉള്ള സ്ഥലങ്ങളും പരീക്ഷിക്കാവുന്ന രുചികളും തെയ്യക്കോലങ്ങളും നാടൻ സംസ്കാരവും ഒക്കെച്ചേരുന്ന ഇവിടം ആരെയും ആകർഷിക്കുന്നതാണ്.
ഒരു മണിക്കൂർ കൊണ്ട് കാസർകോഡിനെ ഒന്നു പ്രദക്ഷിണം വെച്ചാൽ എങ്ങനെയുണ്ടാകും എന്നു ചിന്തിച്ചിട്ടുണ്ടോ? 60 മിനിട്ടിനുള്ളില്‍ പോകാൻ സാധിക്കുന്ന കാസർകോട്ടെ പ്രധാന സ്ഥലങ്ങൾ പരിചയപ്പെടാം...

ബേക്കൽ കോട്ട

ബേക്കൽ കോട്ട

കാസർകോഡിനെ വിനോദ സഞ്ചാരികൾക്കിടയിൽ ഏറ്റവും പ്രശസ്തമാക്കി നിർത്തുന്ന സ്ഥലമാണ് ബേക്കൽകോട്ട. സഞ്ചാരികളെ മാത്രമല്ല, ചരിത്രകാരൻമാരെയും വിദ്യാർഥികളെയും ഒക്കെ ആകർഷിക്കുന്ന ബേക്കൽ കോട്ട കാസർകോഡ് ഒരുക്കി വെച്ചിരിക്കുന്ന അത്ഭുതങ്ങളിലൊന്നാണ്.
40 ഏക്കറോളം സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ കോട്ട കേരളത്തിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന സ്മാരകങ്ങളിലൊന്നാണ്. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ കോട്ട കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650-ൽ നിർമ്മിച്ചതാണെന്നാണ് വിശ്വാസം. സമുദ്രത്താല്‌ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കോട്ടയുടെ മധ്യഭാഗത്തുള്ള നിരീക്ഷണ ഗോപുരം ഏറെ പ്രശസ്തമാണ്. കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്.
കാഞ്ഞങ്ങാടു നിന്നും 12 കിലോമീറ്ററും കാസർകോഡ് നിന്ന്16.5 കിലോമീറ്ററുമാണ് ഈ കോട്ടയിലേക്കുള്ളത്.

PC: Sreejithk2000,

മാലിക് ദിനാർ പള്ളി

മാലിക് ദിനാർ പള്ളി

വിശ്വാസികളെയും ചരിത്രപ്രേമികളെയും ഒരു പോലെ ആകർഷിക്കുന്ന കാസർകോട്ടെ മറ്റൊരു പ്രധാന ഇടമാണ് ഏറെ പ്രശസ്തമായ മാലിക് ദിനാർ പള്ളി. ഇസ്ലാം മതത്തിന്റെ ഇന്ത്യിൽ പ്രചാരകനായി എത്തിയ മാലിക് ദിനാർ നേരിട്ടു സ്ഥാപിച്ച ഏറെ വിശേഷപ്പെട്ട ഒരു ദേവാലയം കൂടിയാണിത്. കേരളീയ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ദേവാലയം ജുമാ മസ്ജിദ് എന്നാണ് അറിയപ്പെടുന്നത്. തളങ്കരയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളി സന്ദർശിക്കുന്നത് വിശ്വാസികൾ ഏറെ പുണ്യകരമായ ഒന്നായാണ് കണക്കാക്കുന്നത്.

PC:Sidheeq

അനന്തപുര തടാക ക്ഷേത്രം

അനന്തപുര തടാക ക്ഷേത്രം

തിരുവനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കണക്കാക്കപ്പെടുന്ന ക്ഷേത്രമാണ് കാസർകോഡ് അനന്തപുര തടാക ക്ഷേത്രം. കേരളത്തിലെ ഏക തടാക ക്ഷേത്രമായ ഇവിടെ തടാകത്തിന്റെ മധ്യത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അനന്തപത്മനാഭൻ കുടികൊണ്ടിരുന്ന ക്ഷേത്രമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. കാസർകോഡു നിന്നും 13 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

റാണിപുരം

റാണിപുരം

മറ്റു ജില്ലക്കാർക്കും സഞ്ചാരികൾക്കും കാസർകോഡിനെ പരിചയം റാണിപുരത്തിന്റെ നാട് എന്ന പേരിലാണ്. മഴക്കാടുകൾക്കും പുൽമേടുകൾക്കും ഇടയിലൂടെ ട്രക്കിങ് ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നുകൂടിയാണ് ഇത്. കാഞ്ഞങ്ങാടു നിന്നും 48 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങലിൽ മടത്തുമല എന്നറിയപ്പെട്ടിരുന്ന ഇവിടം കോട്ടയം രൂപത ഏറ്റെടുത്തതിന് ശേഷമാണ് ഈ സ്ഥലം റാണിപുരം എന്ന് അറിയപ്പെട്ടുതുടങ്ങിയത്. ക്യൂൻ മേരി എന്ന കന്യാമറിയത്തിന്റെ ഇംഗ്ലീഷ് പേരിന്റെ മലയാള രൂപമാണ് റാണി. കന്യാമറിയത്തിന്റെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് റാണിപുരം എന്ന പേരുണ്ടായത്. സമുദ്രനിരപ്പിൽ നിന്ന് 750 അടി ഉയരത്തിലായാണ് റാണിപുരത്തിന്റെ കിടപ്പ്. പ്രകൃതി സ്നേഹികളുടെ ഇഷ്ടസ്ഥലമായ റാണിപുരത്ത് നിരവധി ട്രെക്കിംഗ് പാതകൾ ഉണ്ട്. ചെങ്കുത്തായ പാതകളിലൂടെ സഞ്ചരിച്ച് വേണം ഇവിടെ ട്രെക്കിംഗ് നടത്താൻ. എല്ലാ കാലത്തും തണുപ്പ് അനുഭവപ്പെടുന്ന ഇവിടം കാസർകോഡുകാരുടെ ഊട്ടി എന്നും അറിയപ്പെടുന്നു.

PC: Vaikoovery

 കാപ്പില്‍ ബീച്ച്

കാപ്പില്‍ ബീച്ച്

ബേക്കൽ കോട്ടയിൽ നിന്നും ഏഴു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കാപ്പിൽ ബീച്ച് ഇവിടുത്തെ ഏറ്റവും ശാന്തമായ സ്ഥലങ്ങളിലൊന്നാണ്. ബേക്കൽ കോട്ടയിലെത്തുന്ന ആളുകൾ വന്നിരുന്ന് സമയം ചിലവഴിക്കുന്ന മറ്റൊരു സ്ഥലമാണിത്. ബീച്ചിന്റെ ഭംഗി മൂലം ദൂരെ സ്ഥലങ്ങളിൽ നിന്നും ഒട്ടേറെ ആളുകൾ ഇവിടെ എത്താറുണ്ട്. കാപ്പില്‍ ബീച്ചിന് സമീപത്തുള്ള കോടി കുന്നിന്‍മുകളില്‍ നിന്ന് അറബിക്കടലിന്റെ മനോഹരമായ കാഴ്ചകള്‍ കാണുകയും ചെയ്യാം. ഇവിടെ ചെറിയ രീതിയിലുള്ള ട്രക്കിങ്ങിനും സൗകര്യമുണ്ട്.

PC: Ikroos

നീലേശ്വരം

നീലേശ്വരം

കാസർകോഡിന്റെ സാംസ്കാരിക തലസ്ഥാനമാണ് നീലേശ്വരം. ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇവിടം ഐതിഹ്യപെരുമകളുള്ള ഇടം കൂടിയാണ്. ലകണ്ഠ, ഈശ്വര എന്നീ രണ്ടുപേരുകളില്‍ നിന്നാണ് നീലേശ്വരം എന്ന സ്ഥലനാമം ഉണ്ടായത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:pms5

നിത്യാനന്ദാശ്രമം

നിത്യാനന്ദാശ്രമം

കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും രണ്ടു കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നിത്യാനന്ദാശ്രനം ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ആത്മീയ കേന്ദ്രമാണ്. സ്വാമി നിത്യാനന്ദ സ്ഥാപിച്ച ഈ ആശ്രമം ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഒരു ക്ഷേത്രം ഉണ്ട്. ഇതിനു സമീപത്തു തന്നെ ഒരു മലയോട് ചേർന്ന് സ്വാമി നിർമ്മിച്ച 45 ഗുഹകളുണ്ട്. ഇവിടെ എത്തുന്ന ഭക്തർക്ക് ഈ ഗുഹകളിൽ ധ്യാനിക്കുവാനുള്ള സൗകര്യവും ഉണ്ട്. ഭഗവദ് ഗീതയിൽ നിന്നുള്ള രംഗങ്ങൾ ഉൾക്കൊണ്ട് നിർമ്മിച്ച ശില്പങ്ങൾ ആശ്രമപരിസരത്ത് കാണാം.

PC:Vaikoovery

അനന്തേശ്വര ക്ഷേത്രം

അനന്തേശ്വര ക്ഷേത്രം

കേരളത്തിലെയും കര്‍ണാടകത്തിലെയും ഭക്തര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ ക്ഷേത്രം. കാസര്‍ക്കോട്ടെ മഞ്ചേശ്വരം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ പുരാതനക്ഷേത്രങ്ങളില്‍ ഒന്നാണിത്. ആയിരം വര്‍ഷമെങ്കിലും പഴക്കമുണ്ട് ഇതിനെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. മൂന്നുവശത്തും കുന്നുകളാണ്.

നെല്ലിക്കുന്ന് ജുമാ മസ്ജിദ്

നെല്ലിക്കുന്ന് ജുമാ മസ്ജിദ്

കാസർകോട് നഗരത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയായാണ് ഈ മോസ്ക്ക് സ്ഥിതി ചെയ്യുന്നത്. രണ്ട് വർഷത്തിൽ ഒരിക്കൽ ഇവിടെ നടത്തപ്പെടാറുള്ള തങ്ങളുപ്പാപ്പ ഉറൂസ് ഏറെ പ്രശസ്തമാണ് ജനുവരി/ഫെബ്രുവരി മാസങ്ങളിലാണ് ഈ ഉറൂസ് നടത്തപ്പെടുന്നത്.

PC: tpms5

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X