Search
  • Follow NativePlanet
Share
» »കുട്ടികളോടൊപ്പം ചെലവിടാന്‍ മൈസൂരിലെ 5 സ്ഥലങ്ങള്‍

കുട്ടികളോടൊപ്പം ചെലവിടാന്‍ മൈസൂരിലെ 5 സ്ഥലങ്ങള്‍

By Anupama Rajeev

മുതിര്‍ന്നവര്‍ക്ക് ഇഷ്ടപ്പെടുന്ന സ്ഥലങ്ങളൊക്കെ കു‌‌ട്ടികള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. അവരുടെ കുഞ്ഞ് മനസിനെ ആകര്‍ഷിപ്പിക്കുന്ന കാര്യങ്ങള്‍ മു‌തിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായിരിക്കും. അത് മനസിലാകണമെങ്കില്‍ നമ്മളും കുട്ടികളെ പോലെ ചിന്തിക്കണം.

മൈസൂരില്‍ നിങ്ങ‌ള്‍ നിങ്ങളുടെ കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ അവരെ ആദ്യം കൊണ്ട് പോകു‌ന്നത് മൈസൂര്‍ കൊട്ടാരത്തിലേ‌ക്കാണ്. മൈസൂര്‍ കൊട്ടാരം അ‌വരെ ആകര്‍ഷിപ്പിക്കുന്ന ഒന്നായിരിക്കാം. എന്നാല്‍ കുട്ടികളെ കൂടുതല്‍ ആകര്‍ഷിപ്പിക്കുന്ന അഞ്ച് സ്ഥലങ്ങള്‍ മൈസൂ‌രില്‍ ഉണ്ട്. അവ പരിചയപ്പെടാം.

ചെന്നൈയില്‍ കുട്ടികള്‍ ഇഷ്ടപ്പെടുന്ന 5 സ്ഥലങ്ങള്‍ചെന്നൈയില്‍ കുട്ടികള്‍ ഇഷ്ടപ്പെടുന്ന 5 സ്ഥലങ്ങള്‍

കുട്ടികളോടൊപ്പം ചുറ്റിക്കറങ്ങാന്‍ ബാംഗ്ലൂ‌രിലെ 10 സ്ഥലങ്ങള്‍കുട്ടികളോടൊപ്പം ചുറ്റിക്കറങ്ങാന്‍ ബാംഗ്ലൂ‌രിലെ 10 സ്ഥലങ്ങള്‍

01. ബൃന്ദാവന്‍ ഗാര്‍ഡന്‍

01. ബൃന്ദാവന്‍ ഗാര്‍ഡന്‍

കുട്ടികളുമായി ഉല്ലസിക്കാന്‍ മൈസൂരിലെ ഏറ്റവും മികച്ച സ്ഥലമാണ് ബൃന്ദാവന്‍ ഗാര്‍ഡന്‍. നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. കൃഷ്ണരാജ സാഗര്‍ ഡാമിന്റെ തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്ന ബൃന്ദാവന് നേരത്തെ കൃഷ്ണരാജേന്ദ്ര ടെറസ് ഗാര്‍ഡന്‍ എന്നായിരുന്നു പേര്‍.

Photo Courtesy: Sumanth Vepa

02. റെയില്‍ മ്യൂസിയം

02. റെയില്‍ മ്യൂസിയം

1979ല്‍ സ്ഥാപിച്ച റെയില്‍ മ്യൂസിയമാണ് കുട്ടികളെ തീര്‍ച്ചയായും ആകര്‍ഷിപ്പിക്കുന്ന മറ്റൊരു കാര്യം റെയില്‍വേയുടെ പുരോഗതിയുടെ ഓരോ ചുവടുകളും സന്ദര്‍ശകര്‍ക്ക് ചാമുണ്ഡി ഗാലറിയില്‍ കണ്ടുമനസിലാക്കാം. മൈസൂര്‍ മഹാരാജാവ് പ്രത്യേകമായി ഉപയോഗിച്ചിരുന്ന റോയല്‍ കോച്ചുകളും കാണാം. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ സ്റ്റീം എഞ്ചിനാണിത്.
Photo Courtesy: Ranjithsiji

03. മൈസൂര്‍ സൂ

03. മൈസൂര്‍ സൂ

കുട്ടികള്‍ക്ക് തീ‌ര്‍ച്ചയായും ഇഷ്ടപ്പെടുന്ന മറ്റൊരു സ്ഥലമാണ് മൈസൂരിലെ മൃഗശാല. 1892 ല്‍ മഹാരാജ ചാമരാജ വോഡയാറുടെ കാലത്ത് നിര്‍മിക്കപ്പെട്ട ഇന്ത്യയിലെ തന്നെ പുരാതനമായ കാഴ്ച ബംഗ്ലാവുകളില്‍ ഒന്നാണ് മൈസൂരിലേത്. മൈസൂരിലെത്തുന്ന സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ്. മൈസൂര്‍ കൊട്ടാരത്തിനു സമീപത്തുള്ള 245 ഏക്കര്‍ സ്ഥലത്താണ് കാഴ്ചബംഗ്ലാവ് പരന്നുകിടക്കുന്നത്. വിവിധയിനം പക്ഷികള്‍ ഉള്‍പ്പെടെ 1420 ഇനങ്ങളില്‍പ്പെട്ട പക്ഷിമൃഗാദികളാണ് ഇവിടെയുള്ളത്.

Photo Courtesy: Unnisworld at en.wikipedia

04. ജി ആര്‍ എസ് ഫാന്റസി പാര്‍ക്ക്

04. ജി ആര്‍ എസ് ഫാന്റസി പാര്‍ക്ക്

മൈസൂരിലെ ഏറ്റവും പ്രശസ്തമായ അമ്യൂസ്‌മെന്റ് പാര്‍ക്കായ ജി ആര്‍ എസ് ഫാന്റസി പാര്‍ക്ക് കുട്ടികളെ ആകര്‍ഷിപ്പിക്കുന്ന ഒരു സ്ഥലമാണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. കാറ്റര്‍പില്ലര്‍, ബേബി ട്രെയിന്‍, മിനി അക്വ ബൗള്‍, റാമ്പ് സ്ലൈഡ്, തുടങ്ങി നിരവധി റൈഡുകള്‍ ഇവിടെയുണ്ട്.

Photo Courtesy: Official Website

05. ഹാപ്പിമാന്‍ പാര്‍ക്ക്

05. ഹാപ്പിമാന്‍ പാര്‍ക്ക്

കുട്ടികളെയും കൂട്ടിയെത്തുന്നവരുടെ ഇഷ്ടസ്ഥലമാണ് ഇവിടം. ചെറിയൊരു കാഴ്ചബംഗ്ലാവ് ഇതിനകത്തുണ്ട്. ഒപ്പം മരപ്പാലത്തിലൂടെ നടന്നുപോകുമ്പോള്‍ അരുവികളില്‍ താറാവുകളെയും മറ്റും കാണുകയും ചെയ്യും. മൈസൂരിലെ ആളുകളുടെ ഭക്ഷണപ്രിയത്തെ സൂചിപ്പിക്കാനെന്നോണം കുടവയറുമായി നില്‍ക്കുന്ന ഹാപ്പിമാനാണ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം. നേര്‍ത്ത സംഗീതം പൊഴിയുന്ന പാര്‍ക്ക് ജോഗിംഗിനെത്തുന്നവരുടെ പ്രിയസ്ഥലമാണ്. രാവിലെ നാലര മുതല്‍ രാത്രി 9 മണിവരെ പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിരിക്കും.

Photo Courtesy: Prof tpms

Read more about: mysore karnataka city kids children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X