Search
  • Follow NativePlanet
Share
» »കേരളത്തിന്‍റെ പൂക്കൂടകൾ തേടി ഓണമെത്താ നാടുകളിലൂടെ

കേരളത്തിന്‍റെ പൂക്കൂടകൾ തേടി ഓണമെത്താ നാടുകളിലൂടെ

കേരളത്തെ ഒരു പൂക്കൂടയാക്കി മാറ്റുന്ന ഗ്രാമങ്ങളെ പരിചയപ്പെടാം...

പിച്ചിപ്പൂവും ചെണ്ടുമല്ലിയും സൂര്യകാന്തിപ്പൂക്കളുമെല്ലാം പൂത്തുലഞ്ഞു നിൽക്കുന്ന പൂപ്പാടങ്ങൾ...കണ്ണെത്താ ദൂരത്തിൽ കിടക്കുന്ന പൂന്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾ... മലയാളികളുടെ ഓണത്തിന് വീട്ടിൽ പൂക്കളമിടണമെങ്കിൽ പൂക്കൾ അതിർത്തി കടന്നു തന്നെ വരണം...
ഓണത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്നത് കേരളം മാത്രമല്ല..കേരളത്തിന്റെ പൂക്കൂടയായ തമിഴ്നാട്ടിലെ ഈ ഗ്രാമങ്ങൾ കൂടിയാണ്... കേരളത്തെ ഒരു പൂക്കൂടയാക്കി മാറ്റുന്ന ഗ്രാമങ്ങളെ പരിചയപ്പെടാം...

സുന്ദരപാണ്ഡ്യപുരം

സുന്ദരപാണ്ഡ്യപുരം

പേരുപോലെ തന്നെ സുന്ദരിയാണ് സുന്ദരപാണ്ഡ്യപുരം. പൂക്കൃഷിയിൽ മുന്നോട്ട് പോകുന്ന നാട് തമിഴ്നാട്ടിൽ തെങ്കാശിക്ക് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന, പൂത്തുലഞ്ഞ സൂര്യകാന്തി പാടങ്ങളാണ് സുന്ദരപാണ്ഡ്യപുരത്തിന്റെ പ്രധാന ആകർഷണം.
ഒരു വലിയ മഞ്ഞപ്പരവതാനി വിരിച്ചതുപോലെ പൂത്തു നിൽക്കുന്ന സൂര്യകാന്തിപാടങ്ങൾ മത്സരിച്ചു വിരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ് ഇവിടം തേടിയെത്തുവാനുള്ള സഞ്ചാരികളുടെ പ്രചോദനം.

അയ്യായിരത്തിലധികം ഏക്കറില്‍

അയ്യായിരത്തിലധികം ഏക്കറില്‍

സൂര്യകാന്തി മാത്രമല്ല, നമ്മുടെ പൂക്കളത്തിലേക്ക് എത്തേണ്ട മിക്ക പൂക്കളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ജമന്തിയും റോസും ചെണ്ടുമല്ലിയും വാടാമുല്ലയും അരുളിയും കോഴിപ്പൂവും ഒക്കെ ഇവിടെ കാണാം. അയ്യായിരത്തിലധികംഏക്കർ സ്ഥലത്തായി ഇവിടെ പൂക്കൾ കൃഷി ചെയ്യുന്നുണ്ട്. ചിങ്ങമാസത്തിൽ ഓണവിപണി ലക്ഷ്യമിട്ടാണ് ഇവിടെ പൂകൃഷി ചെയ്യുന്നത്. റോഡിനു ഇരുവശവും പൂത്തു നിൽക്കുന്ന പൂപ്പാടങ്ങൾ കാണേണ്ട കാഴ്ച തന്നെയാണ്.സുന്ദരപാണ്ഡ്യപുരം, ആയ്ക്കുടി, സാമ്പര്‍വടകരൈ തുടങ്ങിയ ഇടങ്ങളാണ് പ്രധാന കൃഷി കേന്ദ്രങ്ങൾ.

PC:T.Kiya

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തമിഴ്നാട്ടില്‍ തിരുനെൽവേലി ജില്ലയിലാണ് സുന്ദരപാണ്ഡ്യപുരം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും ഇവിടേക്ക് 120 കിലോമീറ്റർ ദൂരമുണ്ട്. തിരുവന്തപുരത്തു നിന്നും തെന്മല-ആര്യങ്കാവ്-ചെങ്കോട്ട-തെങ്കാശി വഴി ഇവിടെ എത്താം.

ഗുണ്ടൽപ്പേട്ട്

ഗുണ്ടൽപ്പേട്ട്

മലയായി ഓണത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്ന സമയത്ത് പൂക്കൾ മൊട്ടിടുന്ന നാടാണ് ഗുണ്ടൽപ്പേട്ട്. ഓണാഘോഷത്തിന് മാറ്റുകൂട്ടുവാൻ മലയാളികൾക്ക് പൂക്കൾ ഇവിടെ നിന്നും എത്തണം. ജൂൺ, ജൂലാ്, ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങൾ ഇവിടം ഒരുപൂക്കാടായി മാറും.മൈസൂർ റോഡിൽ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി കാണുന്ന പൂപ്പാടങ്ങൾ കിലോമീറ്ററുകൾ നീളും. ഓറഞ്ച്, മഞ്ഞ നിറത്തിൽ കണ്ണുകളെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് ഇവിടെ. ഓറഞ്ചു നിറ‍ത്തിലുള്ള ചെണ്ടുമല്ലി പൂക്കളാണ് ഇവിടെ നിന്നും പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്.

PC:Vengolis

തോവാള

തോവാള

കേരളത്തിന്റെ പൂക്കൂട എന്നാണ് തോവാള ഗ്രാമം അറിയപ്പെടുന്നത്. ഓണമെത്തുമ്പോൾ കേരളത്തിന് പൂക്കാലം നല്കാന്‍ ഉറക്കനില്ലാതിരിക്കുന്ന ഈ നാടിനെ മറ്റെന്താണ് വിളിക്കുക...നാഗർകോവിലിൽ നിന്നും അരമണിക്കൂർ ദൂരത്തിൽ കിടക്കുന്ന ഇവിടെ എല്ലാ പൂക്കളും കിട്ടും. മുല്ലയും പിച്ചിയും വാടാമല്ലിയും രാജമല്ലിയും ജമന്തിയും റോസാപ്പൂവും ഒക്കെ ഇവിടെ നിന്നും വേണം അതിർത്തി കടന്ന് കേരളത്തിലെത്തുവാൻ .

അല്പം ചരിത്രം

അല്പം ചരിത്രം

ലോകത്തിലെ ഏറ്റവും മികച്ച പൂ മാർക്കറ്റുകളിലൊന്നായ തോവാള തിരുവിതാംകൂർ രാജാക്കന്മാരുടെ ഭരണകാലത്താണ് പൂഗ്രാമമായി മാറുന്നത്. കാലങ്ങളോളം പത്മനാഭപുരം കൊട്ടാരത്തിലേയ്ക്കും പത്മനാഭസ്വാമി ക്ഷേത്രത്തിലേയ്ക്കും പൂക്കള്‍ തോവാളയില്‍ നിന്നുമായിരുന്നു വന്നിരുന്നത്. ആധുനിക സൗകര്യങ്ങളുള്ള മാർക്കറ്റ് ഇന്നിവിടെ ഉണ്ട്. പൂ വേണ്ടവര്‍ക്ക് വിലപേശി വാങ്ങുവാനും സാധിക്കും. സാധാരണ ദിവസങ്ങളിൽ എട്ടു മുതൽ പത്ത് ടൺ വരെ പൂക്കളുടെ കച്ചവടം ഇവിടെ നടക്കുമ്പോൾ ഓണക്കാലത്ത് അത് 15 ടണ്ണിലധികമായി മാറും, വിദേശ രാജ്യങ്ങളിലേക്കും ഇവിടെ നിന്നും പൂക്കൾ കയറ്റി അയക്കാറുണ്ട്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തിരുവനന്തപുരത്തു നിന്നും 62 കിലോമീറ്റർ അകലെയാണ് തോവാള സ്ഥിതി ചെയ്യുന്നത്. നാഗർ കോവിലിൽ നിന്നും തിരുനെൽവേലിയിലേക്കുള്ല വഴിയിൽ 15 കിലോമീറ്റർ സഞ്ചരിക്കണം ഇവിടെ എത്തുവാൻ. തിരുവനന്തപുരം-നെയ്യാറ്രിൻകര-പാറശ്ശാല-തക്കല-വഴി തോവാളയിലെത്താം.

ഓണാവധി അടിച്ചുപൊളിക്കാം...യാത്ര ഇവിടേക്കാവട്ടെ!ഓണാവധി അടിച്ചുപൊളിക്കാം...യാത്ര ഇവിടേക്കാവട്ടെ!

കേരളത്തിലെ ജില്ലകളിലെ ഓണാഘോഷങ്ങള്‍കേരളത്തിലെ ജില്ലകളിലെ ഓണാഘോഷങ്ങള്‍

ഓണമിങ്ങെത്താറായി..തിരുവോണത്തോണിയും..ഓണമിങ്ങെത്താറായി..തിരുവോണത്തോണിയും..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X