Search
  • Follow NativePlanet
Share
» »ടെന്റടിക്കാം...ക്യാംപ് ചെയ്യാം...!!!

ടെന്റടിക്കാം...ക്യാംപ് ചെയ്യാം...!!!

ടെന്റ് അടിച്ച് ക്യാപ് മസ്റ്റാണ് എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ സ്ഥലങ്ങളെക്കുറിച്ച് അറിയാം..

By Elizabath

യാത്ര എന്തുമായിക്കോട്ടെ...ഒരു ടെന്റടിച്ച് ക്യാംപ് ചെയ്തില്ലെങ്കില്‍ എന്തുരസം എന്നു കരുതുന്നവരാണ് സഞ്ചാരികളിലധികവും. അതുകൊണ്ടുതന്നെ യാത്രയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ കയറി വരുന്നൊരു കമന്റായിരിക്കും ടെന്റ് അടിച്ച് രാത്രി ചെലവഴിക്കാന്‍ പറ്റിയ സ്ഥലം വേണം എന്നത്.
കുറച്ചു കാലം മുന്‍പ് വരെ ട്രക്കിങ്ങ് സ്ഥലങ്ങളിലും പ്രശസ്തമായ മറ്റു കാടുകളിലുമൊക്കെ രാത്രി ക്യാംപിങ്ങ് ഒക്കെ അനുവദനീയമായിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി അതല്ല. വന്യമൃഗങ്ങളുടെ ആക്രമണങ്ങളും അനുകൂലമല്ലാത്ത കാലാവസ്ഥയുമൊക്കെ ക്യാപ് ചെയ്യുന്നതിന് തടസ്സമാകാറുണ്ട്.
എന്തായാലും കുഴപ്പമില്ല, ടെന്റ് അടിച്ച് ക്യാപ് മസ്റ്റാണ് എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ സ്ഥലങ്ങളെക്കുറിച്ച് അറിയാം...

മൂന്നാര്‍

മൂന്നാര്‍

കേരളത്തില്‍ ടെന്റടിച്ച് താമസിക്കാനും രാത്രിയിലെ കിടിലന്‍ ക്യാംപിങ്ങിനും പറ്റിയ സ്ഥലങ്ങളുടെ ലിസ്റ്റിലെ ആദ്യ ഇടമാണ് മൂന്നാര്‍.
ഇവിടുത്തെ തണുപ്പുള്ള കാലാവസ്ഥയും ഭൂപ്രകൃതിയും തേയിലത്തോട്ടങ്ങളും ഒക്കെ ക്യാപിങ്ങിനെ കൂടുതല്‍ മനോഹരമാക്കുന്നു.

PC: Flickr

ഋഷികേശ്

ഋഷികേശ്

വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍ പറ്റാത്ത ഭംഗി സ്വന്തമായുള്ള സ്ഥലമാണ് ഋഷികേശ്. മനോഹരമായ പ്രകൃതി ഭംഗിയും മണല്‍ത്തരികളും ഗംഗയുടെ ഓളങ്ങളും ഒക്കെച്ചേര്‍ന്ന ഇവിടം ക്യാംപിങ്ങിനും ഏറെ അനുയോജ്യമാണ്. കൂട്ടമായി വരുന്ന സഞ്ചാരികള്‍ ഹോട്ടലുകള്‍ക്കു പകരം ടെന്റുകളില്‍ താമസിക്കുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

PC: Youtube

ബീച്ച് ക്യാംപ്

ബീച്ച് ക്യാംപ്

നഗരത്തിന്റെ മലിനീകരണങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും അകന്നുള്ള നദീതീരത്തെ ക്യാംപിങ്ങ് ഇവിടുത്തെ മറ്റൊരു മനോഹരമായ അനുഭവമാണ്.

PC:pixabay

ടോപ് സ്റ്റേഷന്‍

ടോപ് സ്റ്റേഷന്‍

മൂന്നാറില്‍ തന്നെ ക്യാപിങ്ങിനു പറ്റിയ മറ്റൊരു സ്ഥലമാണ് ടോപ സ്റ്റേഷന്‍. സമുദ്രനിരപ്പില്‍ നിന്നും 6170 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ വ്യൂ പോയന്റാണ് ഏറ്റവും ആകര്‍ഷകം. ഇവിടെ നിന്നുള്ള സൂര്യോദയം കാണാനാണ് കൂടുതലും ആളുകള്‍ എത്തുന്നത്.

PC:Varkeyparakkal

സ്പിതി

സ്പിതി

ഹിമാലയന്‍ യാത്രയില്‍ ആരെയും പോകാന്‍ കൊതിപ്പിക്കുന്ന സ്ഥലമാണ് സ്പിതി. ഇന്ത്യയിലെ ഏറ്റവും ജനവാസം കുറഞ്ഞ സ്ഥലങ്ങളിലൊന്നായ ഇവിടം മലയിടുക്കളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. എത്തിപ്പെടാന്‍ ഇത്തിരി പാടാണെങ്കിലും ഇവിടെ എത്തിയാലുള്ള സുഖം ഒന്നു വേറെത്തന്നെയാണ്.

സ്പിതി ക്യാംപിങ്

സ്പിതി ക്യാംപിങ്

പ്രകൃതിയെ അതിന്റെ പരിശുദ്ധിയില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് ഇവിടുത്തെ ക്യാപിങ്.ഇവിടുത്തെ ആകാശത്തിനു താഴെ ടെന്റടിച്ച കിടക്കുന്നതിന്റെ സുഖം മറ്റൊരിടത്തും കിട്ടില്ലത്രെ.

PC:Shiraz Ritwik

മീശപ്പുലിമല

മീശപ്പുലിമല

ന്യൂ ജെനറേഷന്‍ സിനിമയായ ചാര്‍ലി സൂപ്പര്‍ ഹിറ്റാക്കിയ സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയില്‍ തന്നെയുള്ള മീശപ്പുലിമല. സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടുകൂടി മാത്രമേ ഇവിടെ പ്രവേശിക്കാനും ട്രക്കിങ് നടത്താനും സാധിക്കൂ. രാത്രി കാലങ്ങളില്‍ ഇവിടെ ടെന്റില്‍ താമസിക്കാന്‍ അനുവാദമുണ്ട്.

മീശപ്പുലി മല ട്രക്കിങ്ങിനെക്കുറിച്ചും അനുമതിയെക്കുറിച്ചും അറിയാമോ?മീശപ്പുലി മല ട്രക്കിങ്ങിനെക്കുറിച്ചും അനുമതിയെക്കുറിച്ചും അറിയാമോ?

PC : Ajay Nandakumar

ചന്ദ്രതാല്‍ ലേക്ക്

ചന്ദ്രതാല്‍ ലേക്ക്

സ്വപ്നം കാണുന്നവരുടെ പ്രിയകേന്ദ്രമാണ് ചന്ദ്താല്‍ ലേക്ക്. പ്രകൃതിഭംഗിയാല്‍ ആരെയും വശീകരിക്കുന്ന ഈ സ്ഥലം ക്യാംപേഴ്‌സിന്റെ സ്വര്‍ഗ്ഗം എന്നും അറിയപ്പെടുന്നു.

PC:Vivek Kumar Srivastava

ജയ്‌സാല്‍മീര്‍

ജയ്‌സാല്‍മീര്‍

ജയ്‌സാല്‍മീറിന്റെ ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ രാത്രി ക്യാംപിങ്ങ്. ഗോള്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന ജയ്‌സാല്‍മീറില്‍ ക്യാപിങ്ങിന്റെ പ്രത്യേകത ഇവിടുത്തെ ഫോട്ടോഗ്രഫിയുടെ അനന്ത സാധ്യതകളാണ്. സൂര്യോദയവും സൂര്യാസ്തമയവും കൂടാതെ ഇവിടുത്തെ രാത്രികളും ഒരിക്കലെങ്കിലും ആസ്വദിക്കേണ്ടതു തന്നെയാണ്.

PC:maxpixel

സോന്‍മാര്‍ഗ്

സോന്‍മാര്‍ഗ്

സ്വര്‍ണ്ണത്തിന്റെ പുല്‍മേട് എന്നറിയപ്പെടുന്ന സോന്‍മാര്‍ഗ് കാശ്മീരിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. മനസ്സിനും ശരീരത്തിനും ആത്മാവിനും സുഖം നല്കുന്ന സ്ഥലങ്ങളിലൊന്നായാണ് സോന്‍മാര്‍ഗ് അറിയപ്പെടുന്നത്. പുല്‍മേടുകള്‍ നിറഞ്ഞ വലിയ താഴ്‌വരകളും ഭൂപ്രകൃതികളും ഒക്കെ ചേര്‍ന്ന് ഈ പ്രദേശത്തെ മനോഹരമാക്കുന്നു.

PC:Flickr

നൈനിറ്റാള്‍

നൈനിറ്റാള്‍

ഹിമാലയത്തിന്റെ കഴുത്തിലെ മുത്താണ് നൈനിറ്റാള്‍. തടാകങ്ങള്‍ കൊണ്ടു നിറഞ്ഞ ഇവിടം ലേക്ക് ഡിസ്ട്രിക്ട് എന്നാണ് അറിയപ്പെടുന്നതുപോലും. കാഴ്ചകള്‍ കാണാനും സന്ദര്‍ശിക്കാനുമായി ഒട്ടേറെ സ്ഥലങ്ങള്‍ ഇവിടെയുണ്ട്.

PC:pixabay

മസൂറി

മസൂറി

മഞ്ഞുമൂടിക്കിടക്കുന്ന ഹിമാലയന്‍ നിരകളുടെ സൗന്ദര്യം മുഴുവനായി ആവാഹിച്ചിരിക്കുന്ന സ്ഥലമാണ് മസൂറി. കാലത്തിന്റെ മാറ്റങ്ങള്‍ ഒന്നുമില്ലാതെ ഇപ്പോഴും പഴമയില്‍ പുതുമ കണ്ടെത്തുന്ന സ്ഥലമാണിത്.

PC:Tahakhan021

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X