Search
  • Follow NativePlanet
Share
» »ഗവി കാണുവാന്‍ പറ്റിയ സമയം... യാത്രയാക്കൊരുങ്ങാം... ഈ കാര്യങ്ങളറിയാം....

ഗവി കാണുവാന്‍ പറ്റിയ സമയം... യാത്രയാക്കൊരുങ്ങാം... ഈ കാര്യങ്ങളറിയാം....

ഗവി സന്ദര്‍ശിക്കുവാന്‍ ഏറ്റവും മികച്ച സമയമാണ് ഇതെന്നതിനാല്‍ പതിവിലധികം തിരക്കും ഇപ്പോള്‍ ഗവിയില്‍ അനുഭവപ്പെടുന്നുണ്ട്

കേരളത്തില്‍ ഏറ്റവും മികച്ച കാടിന്‍റെ കാഴ്ചകള്‍ ഒരുക്കുന്ന സ്ഥലങ്ങളില്‍ ഒന്ന് പത്തനംതിട്ടയിലെ ഗവി. കോടമഞ്ഞിന്‍റെ അകമ്പടിയില്‍ പോകുവാന്‍ സാധിക്കുന്ന യാത്രയില്‍ സഞ്ചരിക്കേണ്ടത് ഏകദേശം 50 കിലോമീറ്ററാണ്. കാടുകളെ സ്നേഹിക്കുന്ന ഏതൊരു സഞ്ചാരിക്കും യാത്ര അവിസ്മണീയമാക്കുവാന്‍ വേണ്ടതെല്ലാം ഇവിടെ ലഭിക്കും. ഗവി സന്ദര്‍ശിക്കുവാന്‍ ഏറ്റവും മികച്ച സമയമാണ് ഇതെന്നതിനാല്‍ പതിവിലധികം തിരക്കും ഇപ്പോള്‍ ഗവിയില്‍ അനുഭവപ്പെടുന്നുണ്ട്.

കാട്ടിലെ കാഴ്ചകള്‍ സ്വന്തമാക്കാം

കാട്ടിലെ കാഴ്ചകള്‍ സ്വന്തമാക്കാം

വെറുതേ വന്ന് കുറേ കാഴ്ചകള്‍ കണ്ട് മഞ്ഞും അനുഭവിച്ച് പോകുവാനുള്ള ഒരു യാത്രയല്ല ഗവിയില്‍ സഞ്ചാരികള്‍ പ്രതീക്ഷിക്കേണ്ടത്. കാടിനെ അറിഞ്ഞും അതിന്റെ സ്പന്ദനങ്ങള്‍ തേടി മുന്നോട്ടു പോവുകയും ചെയ്യാം എന്നതാണ് ഗവിയെ വീണ്ടും വീണ്ടും വ്യത്യസ്തമാക്കുന്നത്. മാത്രമല്ല, നാട്ടിലെത്ര കൊടും ചൂടാണെങ്കിലും ഗവിയില്‍ പരമാവധി പത്ത് ഡിഗ്രി ചൂടില്‍ താഴേക്ക് പോകാറില്ല. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ ആണിവിടം സ്ഥിതി ചെയ്യുന്നത്.
PC:Samson Joseph

കാടിനുള്ളിലൂടെ

കാടിനുള്ളിലൂടെ

ഗവി യാത്രയുടെ ആകര്‍ഷണം തന്നെ കാടിനുള്ളിലൂടെയാണ് പാത കടന്നു പോകുന്നത് എന്നതാണ്. ബഹളങ്ങളോ ആള്‍ക്കൂട്ടമോ ഒന്നുമില്ലാതെ കാടിന്റെ നിശബ്ദ സൗന്ദര്യം ആസ്വദിച്ച് പോകുന്ന യാത്രകള്‍ മനുഷ്യരെ പ്രകൃതിയോട് കൂടുതല്‍ അടുപ്പിക്കുകയും ചെയ്യും. മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചുപമ്പ, ഗവി എന്നീ അണക്കെട്ടുകള്‍ യാത്രയില്‍ കാണാം.

പ്രതിദിനം 30 വാഹനങ്ങള്‍

പ്രതിദിനം 30 വാഹനങ്ങള്‍

കാടിനുള്ളിലൂടെയാണ് യാത്ര എന്നതിനാല്‍ വളരെ മുന്‍കരുതലുകള്‍ ഈ യാത്രയില്‍ ശ്രദ്ധിക്കുവാനുണ്ട്. ഒരു ദിവസം 30 വാഹനങ്ങളെ മാത്രമേ ഗവിയിലേക്ക് കടത്തിവിടുകയുള്ളൂ. ഇരുചക്രവാഹനങ്ങള്‍ക്ക് ഇവിടെ പ്രവേശനമില്ല. ഫോർവീൽ ഡ്രൈവ് ഉണ്ടെങ്കിൽ കൂടുതൽ യാത്രയ്ക്ക് കൂടുതല്‍ അനുയോജ്യം ആയിരിക്കും.
ഒരാള്‍ക്ക് 60 രൂപയാണ് പാസ്. വാഹനങ്ങളില്ലാത്തവര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഗവി റൂട്ട് സര്‍വ്വീസിനെ ആശ്രയിക്കാം. പത്തനംതിട്ട, കുമളി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും ഓരോ ബസുകള്‍ ഗവിയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.

നേരത്തെ ബുക്ക് ചെയ്യാം

നേരത്തെ ബുക്ക് ചെയ്യാം

നിരവധി ആളുകള്‍ തിരഞ്ഞെടുക്കുന്ന യാത്രകളില്‍ ഒന്നായതിനാല്‍ മുന്‍കൂട്ടി ഓണ്‍ലൈനില്‍ ‌ടിക്കറ്റ് എടുക്കുന്ന ത് അഭികാമ്യമായിരിക്കും. ആങ്ങമൂഴിയിലുള്ള ഫോറസ്റ്റ് ചെക്പോസ്റ്റിൽ നിന്നും മുൻകൂട്ടി പാസുകൾ കൈപ്പറ്റിയാൽ മാത്രമേ പ്രവേശനം സാധ്യമാവൂ. മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടില്ല എങ്കില്‍ അതിരാവിലെ തന്നെ ചെക്ക് പോസ്റ്റിലെത്തി ടിക്കററ് ലഭ്യമാണോ എന്നു നോക്കാം.

കാണുവാന്‍ ഇഷ്ടംപോലെ

കാണുവാന്‍ ഇഷ്ടംപോലെ

കാടിനുള്ളിലൂടെയുള്ള യാത്ര തന്നെയാണ് ഗവിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്. മൊട്ടക്കുന്നുകളും പുല്‍മേടുകളും യാത്രയില്‍ അങ്ങിങ്ങായി വീണ്ടും വീണ്ടും കടന്നുവരും, ബൈബിളിലെ വിശ്വാസം അനുസരിച്ച് നോഹയുടെ പെട്ടകം നിര്‍മ്മിച്ച ഗോഫര്‍ മരം ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചയാണ്. ബോട്ടിങ് ആണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ട്രക്കിങ്ങും ബോട്ടിങ്ങും സഫാരിയും വന്യമൃഗങ്ങളും തന്നെയാണ് ഗവി യാത്രയില്‍ പ്രതീക്ഷിക്കുവാനുള്ളത്.

ഭാരതത്തിലെ സപ്ത പുരികള്‍, ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ മോക്ഷം!ഭാരതത്തിലെ സപ്ത പുരികള്‍, ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ മോക്ഷം!

കോട്ടയത്തു നിന്നും മലക്കപ്പാറയ്ക്ക് പോകാം..വെറും 600 രൂപാ ചിലവില്‍ കെഎസ്ആര്‍ടിസിയില്‍കോട്ടയത്തു നിന്നും മലക്കപ്പാറയ്ക്ക് പോകാം..വെറും 600 രൂപാ ചിലവില്‍ കെഎസ്ആര്‍ടിസിയില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X