Search
  • Follow NativePlanet
Share
» »മേഘാലയയിലേക്കാണോ?? മാറിയ യാത്രാ നിയമങ്ങളും നിബന്ധനകളും അറിഞ്ഞിരിക്കാം

മേഘാലയയിലേക്കാണോ?? മാറിയ യാത്രാ നിയമങ്ങളും നിബന്ധനകളും അറിഞ്ഞിരിക്കാം

മെല്ലെ വിനോദ സഞ്ചാരത്തിലേക്ക് ചുവടുപിടിച്ച് വരികയാണ് മേഘാലയയും... കൊവിഡ് തളര്‍ത്തിയ ഇന്നലെകളുടെ ക്ഷീണം തീര്‍ത്ത് തങ്ങളുടെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളിലേക്ക് സഞ്ചാരികളെ സ്വീകരിക്കുവാന്‍ മേഘാലയ തയ്യാറായി കഴിഞ്ഞു.കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വേണ്ടന്നുവെച്ച ഷില്ലോങ്ങിലെ ചെറി ബ്ലോസം ഫെസ്റ്റിവല്‍ ഇത്തവണ വന്‍ ആഘോഷങ്ങളോടെ തു‌ടങ്ങിക്കഴിഞ്ഞു. എന്നാല്‍ പണ്ടത്തേതുപോലെ യാത്രാ പോകാമെന്നു കരുതിയാല്‍ അത് നടന്നേക്കില്ല! നിലവിലെ സാഹചര്യത്തില്‍ മേഘാലയയിലേക്ക് ആര്‍ക്കൊക്കെ വരാമെന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതും സംബന്ധിച്ച് ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മേഘാലയ വിനോദ സഞ്ചാരവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

 ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്‍ക്കൊക്കെ വരാം?

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്‍ക്കൊക്കെ വരാം?

പൂര്‍ണ്ണമായോ ഭാഗികമായോ കൊവിഡ് വാക്സിന്‍ സ്വീകരിച്ച 18 വയസ്സിന് മുകളിലുള്ള സഞ്ചാരികള്‍ക്ക് മേഘാലയയിലേക്ക് വരാം. 10-18 വയസ്സ് പ്രായമുള്ള, മുതിര്‍ന്നവരെ അനുഗമിക്കുന്ന, കുട്ടികള്‍ക്ക്, യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പെങ്കിലും എടുത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍, ട്രൂനീറ്റ്, സിബിഎന്‍എഎടി പരിശോധനാ ഫലം കരുതിയാല്‍ മതിയാവും. പത്ത് വയസ്സില്‍ താഴെയുളളവരെ പ്രത്യേക പരിശോധനാ ഫലങ്ങള്‍ ഒന്നുമില്ലാതെ തന്നെ പ്രവേശിപ്പിക്കും.

ഒരു ഡോസ് വാക്സിന്‍ മാത്രമേ എടുത്തുളളുവെങ്കില്‍

ഒരു ഡോസ് വാക്സിന്‍ മാത്രമേ എടുത്തുളളുവെങ്കില്‍

ഒരു ഡോസ് വാക്സിന്‍ മാത്രമേ എടുത്തുളളുവെങ്കില്‍ ഇവരും നെഗറ്റീവ് ആര്‍ടി-പിസിആര്‍, ട്രൂനീറ്റ്, സിബിഎന്‍എഎടി പരിശോധനാ ഫലം കരുതണം. യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പെങ്കിലും എടുത്ത പരിശോധനാ ഫലം മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നത് പ്ത്യേകം ഓര്‍മ്മിക്കാം.

 ഏതൊക്കെ പരിശോധനാ ഫലങ്ങളാണ് സാധുവായിട്ടുള്ളത്

ഏതൊക്കെ പരിശോധനാ ഫലങ്ങളാണ് സാധുവായിട്ടുള്ളത്

ആര്‍ടി-പിസിആര്‍, ട്രൂനീറ്റ്, സിബിഎന്‍എഎടി എന്നിവ മാത്രമേ എന്‍ട്രി പോയിന്റുകളില്‍ സ്വീകരിച്ചു. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് (RAT) അസാധുവാണ്.

ആരൊക്കെ എന്‍ട്രി പോയിന്‍റില്‍ ടെസ്റ്റ് നടത്തേണ്ടി വരും?

ആരൊക്കെ എന്‍ട്രി പോയിന്‍റില്‍ ടെസ്റ്റ് നടത്തേണ്ടി വരും?

പൂര്‍ണ്ണമായോ ഭാഗികമായോ വാക്സിനെടുത്ത, മുതിര്‍ന്നവരും പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരും ഏതെങ്കിലും തരത്തിലുള്ള കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ എന്‍ട്രി പോയിന്‍റില്‍ ആവശ്യപ്പെടുന്ന പക്ഷം കൊവിഡ് ടെസ്റ്റിനു വിധേയരാകേണ്ടി വരും. ടെസ്റ്റ് ചെയ്തതിനു ശേഷം പോസിറ്റീവ് ആയാല്‍ തങ്ങളുടെ താമസസ്ഥലത്ത് ക്വാറന്‍റൈനില്‍ കൊവിഡ് നെഗറ്റീവ് ആകുന്നതുവരെ തുടരണം.

വരുന്നതിനു മുന്‍പ് എവിടെ രജിസ്റ്റര്‍ ചെയ്യണം?

വരുന്നതിനു മുന്‍പ് എവിടെ രജിസ്റ്റര്‍ ചെയ്യണം?

മേഘായല എന്‍ട്രി പോയിന്‍റില്‍ എത്തുന്നതിനു മുന്‍പായി യാത്രക്കാര്‍ തങ്ങളുടെ വിശദാംശങ്ങള്‍ മേഘാലയ ടൂറിസം വെബ്സൈററ് അല്ലെങ്കില്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. അതു വഴി സഞ്ചാരികള്‍ക്ക് ഒരു സിംഗിള്‍ ഇ-ഇന്‍വൈറ്റ് ജനറേറ്റ് ചെയ്യുവാന്‍ സാധിക്കും. യാത്ര ചെയ്യുന്നവര്‍ക്കും കൂടെ ഉള്ളവര്‍ക്കും ബാധകമായ ഇന്‍വൈറ്റ് ആയിരിക്കുമിത്.
PC:Chirnzb

ഒറ്റദിവസത്തെ യാത്ര അനുവദനീയമാണേ?

ഒറ്റദിവസത്തെ യാത്ര അനുവദനീയമാണേ?

നിലവിലെ സാഹചര്യത്തില്‍ ഡേ വിസിററ് അഥവാ ഒരു ദിവസം വന്ന് അതേ ദിവസം തന്നെ തിരികെ മടങ്ങുന്നത് അനുവദനീയമല്ല. മേഘാലയ സന്ദര്‍ശിക്കണമെങ്കില്‍ ഒരു രാത്രി ഒരു ഹോം സ്റ്റേയിലോ അല്ലെങ്കില്‍ ഗസ്റ്റ് ഹൗസിനോ താമസം നിര്‍ബന്ധമാണ്.
PC:Rajesh Dutta

ടൂറിസ്റ്റ് പാക്കേജ് എവിടെ ബുക്ക് ചെയ്യാം

ടൂറിസ്റ്റ് പാക്കേജ് എവിടെ ബുക്ക് ചെയ്യാം


ടൂറിസ്റ്റുകള്‍ക്ക് എവിടെ വേണമെങ്കിലും പാക്കേജ് ബുക്ക് ചെയ്യാമെങ്കിലും തങ്ങളുടെ രജിസ്ട്രേഡ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി ബുക്ക് ചെയ്യുന്നതാണ് കൂടുതല്‍ ഉചിതം. https://www.meghalayatourism.in വഴി ബുക്കിങ്ങുകള്‍ നടത്താം. സഞ്ചാരികള്‍ക്ക് ഒരു സിംഗിള്‍ ഇ-ഇന്‍വൈറ്റ് ജനറേറ്റ് ചെയ്യുവാന്‍ രജിസ്ടട്രേഡ് ഓപ്പറേറ്റര്‍മാരുടെ സഹായം സ്വീകരിക്കുകയും ചെയ്യാം.

PC:Fabian Lambeck

മൂളിപ്പാട്ടാണ് ഇവരുടെ മെയിന്‍! കോങ്തോങ് ഈണമിട്ട് പേരുവിളിക്കുന്ന നാട്മൂളിപ്പാട്ടാണ് ഇവരുടെ മെയിന്‍! കോങ്തോങ് ഈണമിട്ട് പേരുവിളിക്കുന്ന നാട്

ഏറ്റവും കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്ര.. ഇങ്ങനെ പ്ലാന്‍ ചെയ്യാംഏറ്റവും കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്ര.. ഇങ്ങനെ പ്ലാന്‍ ചെയ്യാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X