Search
  • Follow NativePlanet
Share
» »ചാരത്തിനടിയിലായ പ്രേതഗ്രാമം!ചെരിപ്പിടാതെ കയറിയാല്‍ അപകടം ഉറപ്പ്, കരീബിയന്‍റെ പോംപോയുടെ കഥ

ചാരത്തിനടിയിലായ പ്രേതഗ്രാമം!ചെരിപ്പിടാതെ കയറിയാല്‍ അപകടം ഉറപ്പ്, കരീബിയന്‍റെ പോംപോയുടെ കഥ

ചാരത്തില്‍ പൊതിഞ്ഞ് അങ്ങിങ്ങായി ഉയര്‍ന്നു നില്‍ക്കുന്ന കുറച്ച് മേല്‍ക്കൂരകള്‍ മാത്രമുള്ള പ്ലിമൗത്ത്.

കെട്ടിടങ്ങളു‌ടെ ഉയരത്തോളം തന്നെ വീണു മ‌ൂ‌ടിക്കി‌ടക്കുന്ന ചാരം, ഉപേക്ഷിക്കപ്പെട്ട ദേവാലയങ്ങള്‍, പ്രേതസിനിമികളിലെ സെറ്റ് പോലെയായിത്തീര്‍ന്ന ഹോട്ടലുകള്‍...ഇതിനെല്ലാം നടുവിലായി തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ക്ലോക്ക് ടവറും!! കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുത്തുന്ന ഈ നാടിന് പറയുവാനുള്ളത് ദുരിതകങ്ങളുടെയും പ്രകൃതി ദുരന്തങ്ങളു‌ടെയും കുറേ കഥകളാണ്. ചാരത്തില്‍ പൊതിഞ്ഞ് അങ്ങിങ്ങായി ഉയര്‍ന്നു നില്‍ക്കുന്ന കുറച്ച് മേല്‍ക്കൂരകള്‍ മാത്രമുള്ള പ്ലിമൗത്ത്. പ്രേതനഗരമെന്ന് സഞ്ചാരികള്‍ വിളിക്കുന്ന പ്ലിമൗത്ത് വെസ്റ്റ് ഇൻഡീസിലെ ലിവാർഡ് ദ്വീപ് ശൃംഖലയിൽ സ്ഥിതിചെയ്യുന്ന മോണ്ട്സെറാത്ത് ദ്വീപിലെ ഒരിടമാണ്. കാലുകുത്തണമെങ്കില്‍ പോലും ഭയപ്പെടേണ്ട പ്ലിമൗത്തിന്‍റെ വിശേഷങ്ങളിലേക്ക്!!

കരീബിയന്‍റെ പോംപോയ്!

കരീബിയന്‍റെ പോംപോയ്!

റോമന്‍ സാമ്രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്നും ഒരു അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ തീര്‍ത്തും അപ്രത്യക്ഷമായി പോയ പോംപേയ് നഗരത്തെ നമുക്കറിയാം. മൗണ്ട് വെസുവിയയിലെ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ ഒഴുകിയെത്തിയ ലാവയില്‍ മുങ്ങിയ ഈ നഗരത്തിനു സമാനമാണ് പ്ലിമൗത്തും. കരീബിയന്‍റെ പോംപോയ് എന്നാണ് ഇവിടം അറിയപ്പെടുന്നത്.
PC:Xb-70

1632 മുതല്‍

1632 മുതല്‍

1632 മുതല്‍ ആണ് ഈ പ്രദേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അക്കാലത്ത് തന്നെയാണ് ഇവിടുത്തെ ആദ്യ യൂറോപ്യന്‍ കോളനി സ്ഥാപിതമാകുന്നത്. 1636 ല്‍ ഇവി‌െ ആദ്യത്തെ ദേവാലയം സ്ഥാപിതമായി. ഇംഗ്ലണ്ടില്‍ പോയി ദേവാലയം പണിയുവാനുള്ള ഫണ്ട് സമാഹരിച്ച ഗവര്‍ണര്‍ ആന്‍റണി ബ്രിസ്കറ്റിന്റെ പേരിലാണ് ഇവിടുത്തെ സെന്‍റ് ആന്‍റണീസ് പള്ളി അറിയപ്പെടുന്നത്. ഇവിടുത്തെ സ്ഥിരം സംഭവമായ ഭൂമികുലുക്കവും കൊടുങ്കാറ്റും കാരണം നിരവധി തവണ പുതുക്കിപ്പണിത ചരിത്രവും പള്ളിക്കുണ്ട്.
PC:Royal Navy

ഹ്യൂഗോ ചുഴലികൊടുങ്കാറ്റ്

ഹ്യൂഗോ ചുഴലികൊടുങ്കാറ്റ്

മോണ്ട്സെറാത്ത് ദ്വീപ് നേരിടുന്ന അപകടങ്ങളിലൊന്ന്
1989 സെപ്റ്റംബർ 17 ന് വീശിയടിച്ച ഹ്യൂഗോ ചുഴലിക്കാറ്റ് ആയിരുന്നു. പ്രദേശത്തെ ഒന്നാകെ അത് നശിപ്പിച്ചു.. പ്ലിമൗത്ത് തുറമുഖത്ത് 180 അടി ഉയരമുള്ള കല്ല് ജെട്ടി ചുഴലിക്കാറ്റ് നശിപ്പിച്ചു. സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, അടുത്തിടെ നിർമ്മിച്ച കേആശുപത്രി കെട്ടിടം എന്നിവയുൾപ്പെടെ മറ്റ് പല കെട്ടിടങ്ങളും കൊടുങ്കാറ്റിൽ നിന്നുള്ള കേടുപാടുകൾ മൂലം ഉപയോഗശൂന്യമായി. ഇതിനു മുന്‍പും ഇവിടെ പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നുവെങ്കിലും അതൊന്നും ഇത്രയും കടുത്തതായിരുന്നില്ല.

PC:giggel

 1995 ല്‍

1995 ല്‍

ഇതുവരെ നേരിട്ട അപകടങ്ങളായിരുന്നില്ല '90 കളില്‍ മോണ്ട്സെറാത്ത് ദ്വീപ് പിന്നീട് കണ്ടത്. സൗഫ്രിയർ ഹിൽസ് അഗ്നിപർവ്വതത്തിലുണ്ടായ സ്ഫോടനം നാടിനെ ഇല്ലാതാക്കുവാന്‍ തന്നെ പോന്നതായിരുന്നു. കഴിഞ്ഞ കുറേയധികം നൂറ്റാണ്ടുകളായി നിര്‍ജ്ജീവമായിരുന്ന സൗഫ്രിയർ ഹിൽസ് അഗ്നിപർവ്വതത്തിന്റെ മാറ്റം വളരെ അപ്രതീക്ഷിതമായിരുന്നു. തലസ്ഥാനമായ പ്ലിമൗത്ത് ഉൾപ്പെടെ തെക്കൻ മോണ്ട്സെറാത്തിന്റെ വിശാലമായ പ്രദേശം മുഴുവന്‍ ലാവാപ്രവാഹങ്ങളും ചാരവും കൊണ്ട് നിറഞ്ഞു അത്യന്തം അപകട നിലയിലായ നഗരത്തില്‍ നിന്നും താമസക്കാരെ വേഗം തന്നെ ഒഴിവാക്കിയെങ്കിലും പിന്നീട് കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് അവര്‍ തിരികെ ഇവിടേക്കു തന്നെ വന്നു.
PC:Edgar El

കാത്തിരുന്നത് വലിയ ദുരന്തം

കാത്തിരുന്നത് വലിയ ദുരന്തം

1995 ല്‍ തന്നെ തിരികെ എത്തിയ ഇവര്‍ വലിയ അപകടത്തിലേക്കാണ് വീണ്ടും കാലെടുത്തുവയ്ക്കുന്നത് എന്ന് ഓര്‍ത്തില്ല. പ്രദേശത്തിന്റെ ചരിത്രത്തിലെ തന്നെ മറ്റൊരു പൊട്ടിത്തെറിയാണ് 1997 ല്‍ ഇവിടെ നടന്നത്. ഓഗസ്റ്റ് നാലിനും എട്ടിനും ഇടയിലുള്ള ദിവസങ്ങളില്‍ അഗ്നിപര്‍വ്വത സ്ഫോടനങ്ങളു‌‌ടെ ഒരു പരമ്പര തന്നെ ഇവിടെ അരങ്ങേറി. പൊട്ടിത്തെറികൾ പട്ടണത്തിന്റെ 80 ശതമാനവും നശിപ്പിക്കുകയും 1.4 മീറ്റർ (4.6 അടി) ചാരത്തിൽ മുങ്ങുകയും ചെയ്തു. പൊ‌ട്ടിത്തെറിയില്‍ വന്ന ചൂടുള്ള വസ്തു പല കെട്ടിടങ്ങളും കത്തിച്ചു, ഇത് പല താമസക്കാർക്കും ഇവിടം മതിയാക്കി പോകുവാനുള്ള കാരണവുമായി.
PC:giggel

ഒഴിപ്പിക്കുന്നു

ഒഴിപ്പിക്കുന്നു

കോണ്‍ക്രീറ്റിന്റെ കട്ടിയിലാണ് ഇവിടെ ലാവാ പ്രവാഹങ്ങളും ചാരവും വന്നു മൂടിയത്. ഇതിന്റ അടിയിലായിപോയ നഗരത്തെ വീണ്ടെടുക്കുക എന്നത് അത്ര എളുപ്പമുള്ള സംഗതിയായിരുന്നില്ല. സ്ഫോടനങ്ങള്‍ നടത്തിയും ബുള്‍ഡോസറുകള്‍ ഉപയോഗിച്ചു മാറ്റിയെങ്കിലുമൊക്കെ വലിയ രീതിയിലുള്ള ഉപയോഗത്തിന് ഇത് വളരെ ചിലവ് ഉണ്ടാക്കിയിരുന്നു.
PC:David Stanley

ഒഴിവാക്കൽ മേഖല

ഒഴിവാക്കൽ മേഖല

റോയൽ നേവിയുടെ സഹായത്തോടെ ജനങ്ങളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ച് പ്ലിമൗത്ത് ഒഴിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടു. സൗഫ്രിയർ ഹിൽസ് കുന്നുകളിൽ അഗ്നിപർവ്വത പ്രവർത്തനങ്ങൾ തുടരുന്നതിനാൽ ദ്വീപിന്റെ തെക്കൻ പകുതി മുഴുവനും ഒഴിവാക്കൽ മേഖലയായി, exclusion zone, പ്രഖ്യാപിക്കപ്പെട്ടു. പ്ലിമൗത്ത് ജൂറി തലസ്ഥാനമായി നിലനിൽക്കുന്നുണ്ടെങ്കിലും ദ്വീപിന്റെ സർക്കാർ വടക്ക് ബ്രാഡ്‌സ് പട്ടണത്തിലേക്ക് മാറ്റി. 2013 ലെ കണക്കനുസരിച്ച് ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ലിറ്റിൽ ബേയിൽ ഒരു പുതിയ തുറമുഖവും തലസ്ഥാനവും നിർമ്മാണത്തിലാണ്.
PC:R.P. Hoblitt

 ചെരിപ്പിടാതെ പ്രവേശനമില്ല

ചെരിപ്പിടാതെ പ്രവേശനമില്ല


ഇന്ന് വളരെ അപകടകരവും ജീവിക്കുവാന്‍ ഒട്ടും അനുയോജ്യമല്ലാത്തുമായ ഇടമാണ് മോണ്ട്സെറാത്ത് ദ്വീപും പ്ലിമോത്തും. ലാവ ഒലിച്ചിറങ്ങിയ ഈ നഗരത്തില്‍ വിനോദ സഞ്ചാരത്തിനു വലിയ സാധ്യതകളാണുള്ളത്. ചെരിപ്പ് ധരിക്കാതെ ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിേകകാറില്ല. പ്രദേശത്തിന്റെ തീവ്രമായ അവസ്ഥയാണ് ഇതിനു കാരണം. എന്നാല്‍ ഇപ്പോള്‍ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുന്നത് വളരെ കുറവാണ്. ബോട്ടുകളില്‍ വന്ന് സ്ഥലങ്ങള്‍ കണ്ടു പോകുവാന്‍ മാത്രമേ അനുമതിയുള്ളൂ

PC:Henning Blatt

കോടമഞ്ഞും ഓഫ്റോഡുമില്ല! മനംകുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ മാത്രം, ആതിരമല പൊളിയാണ്!!കോടമഞ്ഞും ഓഫ്റോഡുമില്ല! മനംകുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ മാത്രം, ആതിരമല പൊളിയാണ്!!

വീശുന്ന കാറ്റിൽ മരണവും ഭയവും മാത്രം!പേടിപ്പിക്കുന്ന ചരിത്രമാണ് ഇവിടെയുള്ളത്വീശുന്ന കാറ്റിൽ മരണവും ഭയവും മാത്രം!പേടിപ്പിക്കുന്ന ചരിത്രമാണ് ഇവിടെയുള്ളത്

കൊടുമുടി മകുടേശ്വര ക്ഷേത്രം: സര്‍പ്പ ദോഷങ്ങളകലുവാനും ആയുസ്സു നേടുവാനും പോകാം ഈ പുണ്യ സ്ഥാനത്ത്കൊടുമുടി മകുടേശ്വര ക്ഷേത്രം: സര്‍പ്പ ദോഷങ്ങളകലുവാനും ആയുസ്സു നേടുവാനും പോകാം ഈ പുണ്യ സ്ഥാനത്ത്

Read more about: travel world history islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X