Search
  • Follow NativePlanet
Share
» »ഏറ്റവും കുറഞ്ഞ ചിലവില്‍ പോണ്ടിച്ചേരി കാണാം... ഒരാഴ്ചത്തെ ചിലവ് ഇങ്ങനെ

ഏറ്റവും കുറഞ്ഞ ചിലവില്‍ പോണ്ടിച്ചേരി കാണാം... ഒരാഴ്ചത്തെ ചിലവ് ഇങ്ങനെ

ഫ്രഞ്ച് ആധിപത്യത്തിന്‍റെ അടയാളങ്ങള്‍ ഇന്നും സൂക്ഷിക്കുന്ന പോണ്ടിച്ചേരി സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്.

ഫ്രഞ്ച് ആധിപത്യത്തിന്‍റെ അടയാളങ്ങള്‍ ഇന്നും സൂക്ഷിക്കുന്ന പോണ്ടിച്ചേരി സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. കെട്ടിടങ്ങളില്‍ മുതല്‍ രുചികളില്‍ വരെ ഇന്നും ഫ്രഞ്ച് തനിമയുള്ള ഇവിടം നിങ്ങളുടെ യാത്രകളില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട ഇടമാണ്. ക്രിസ്ത്യന്‍ ദേവാലയങ്ങളും മ്യൂസിയങ്ങളും ബീച്ചും ഓറോബില്ലും ഫ്രഞ്ച് ശൈലിയിലുള്ള കെട്ടിടങ്ങളുമെല്ലാം ഫ്രാന്‍സിലെത്തിയ പ്രതീതി കുറച്ചൊക്കെ സഞ്ചാരികള്‍ക്ക് നല്കുകയും ചെയ്യും...

തെറ്റിദ്ധാരണയോ??!!

തെറ്റിദ്ധാരണയോ??!!

പോണ്ടിച്ചേരിയിലേക്കുള്ള യാത്ര പലപ്പോഴും പലരും ചിലവ് കൂടിയ യാത്രകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വളരെ കൃത്യമായി പ്ലാന്‍ ചെയ്താല്‍ വലിയ ചിലവുകളില്ലാതെ ഒരു പോണ്ടിച്ചേരി യാത്ര പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. സാധാരണഗതിയിലുള്ള ഒരു പോണ്ടിച്ചേരി യാത്രയുടെ ചിലവുകള്‍ എങ്ങനെ വരുമെന്നു നോക്കാം...

പോണ്ടിച്ചേരിയിലേക്ക്

പോണ്ടിച്ചേരിയിലേക്ക്


പോണ്ടിച്ചേരി യാത്രയുടെ ആദ്യഘട്ടം ഏറ്റവും അടുത്തുള്ള നഗരമായ ചെന്നൈയില്‍ എത്തുക എന്നതാണ്. ഉദാഹരണത്തിന് കോഴിക്കോട് നിന്നും ചെന്നൈയിക്ക് വിമാനത്തില്‍ പോവുകയാണെങ്കില്‍ പോകുന്ന സമയമനുസരിച്ച് 2925 രൂപ മുതല്‍ 3134 ഉം 8,175 ഉം 9540 ഉം ഒക്കെയാവും.

ചെന്നൈയില്‍ നിന്നും

ചെന്നൈയില്‍ നിന്നും

വിമാനത്തിനു വരുമ്പോള്‍ ചെന്നൈയിലിറങ്ങി വേണം പോണ്ടിച്ചേരിക്ക് വരുവാന്‍. ചെന്നൈയില്‍ നിന്നും ട്രെയിനിനോ ടാക്സിക്കോ ഇവിടെ എത്താം. ബസ് സര്‍വ്വീസുകളും ലഭ്യമാണ്. ചെന്നൈയില്‍ നിന്നും പോണ്ടിച്ചേരിയിലേക്ക് ട്രെയിനില്‍ സെക്കന്‍ഡ് സിറ്റിങ്ങിന് 95 രൂപയാണ് നിരക്ക്. എഗ്മോറില്‍ നിന്നാണ് ട്രെയിനുള്ളത്. ഷെയറിങ് ടാക്സി പിടിച്ചാല്‍ ഒരാള്‍ക്ക് കുറഞ്ഞത് ആയിരം രൂപയെങ്കിലുമാകും. ലോക്കല്‍ ബസുകളെ ആശ്രയിച്ചാല്‍ ചിലവ് തീര്‍ത്തും കുറയും. കോയമ്പേട് ബസ് ടെര്‍മിനലില്‍ നിന്നും ഇവിടേക്ക് ബസ് ലഭിക്കും.

ട്രെയിനിനാണ് യാത്രയെങ്കില്‍

ട്രെയിനിനാണ് യാത്രയെങ്കില്‍

ട്രെയിനിനാണ് യാത്രയെങ്കില്‍ ചിലവ് വളരെ കുറവായിരിക്കും എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുതുച്ചേരിയിലേക്ക് സെക്കന്‍ഡ് സിറ്റിങ്ങിന് 160 രൂപ മുതലും സ്ലീപ്പര്‍ ടിക്കറ്റിന് 265 രൂപ മുതലും എസി ത്രീ ടയറിന് 680ഉം 2 ടയറിന് 945 രൂപ മുതലും ടിക്കറ്റ് ലഭ്യമാണ്. വിമാനത്തെ അപേക്ഷിച്ച് നേരിട്ട് എത്താം എന്നതാണ് ട്രെയിന്‍ യാത്രയുടെ മെച്ചം

താമസം

താമസം

പോണ്ടിച്ചേരിയിലെ താമസം അല്പം ചിലവേറിയതാണ്. സാധാരണ ബജറ്റ് ഹോസ്റ്റലുകളില്‍ 300 മുതല്‍ 1200 രൂപ വരെയാണ് ഒരു രാത്രിക്ക് ഈടാക്കുന്നത്. ബാന്‍ക്വറ്റ് ഹോട്ടലുകളില്‍ ഇത് 3000 മുതല്‍ അയ്യായിരം വരെയാകും. ലക്ഷ്വറി ഹോട്ടലുകളാണ് താമസത്തിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ 5000 മുതല്‍ 10,000 രൂപ വരെ ഒറ്റ രാത്രിയിലെ താമസത്തിനായി ചിലവഴിക്കേണ്ടി വരും.

അവസാന നിമിഷത്തിലെ ഹോട്ടല്‍റൂം ബുക്കിങ്! ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാംഅവസാന നിമിഷത്തിലെ ഹോട്ടല്‍റൂം ബുക്കിങ്! ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഭക്ഷണം

ഭക്ഷണം

ഭക്ഷണപ്രിയരായ ആളുകളെ സംബന്ധിച്ചെടുത്തോളം സാധ്യതകളുടെ ഒരു നാടാണ് പോണ്ടിച്ചേരി. ഫ്രഞ്ച് രുചികള്‍ വിളമ്പുന്ന കഫേകളും അവയുടെ ആംബിയന്‍സും സെറ്ര് അപ്പുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇത്തരം ഇടങ്ങളില്‍ ചിലവ് അല്പം കൂടുതലായിരിക്കുമെങ്കിലും ഒരു തവണയെങ്കിലും തീര്‍ച്ചയായും ഇത് ട്രൈ ചെയ്യണം. ഇത്തരം ഇടങ്ങളിലെ ഭക്ഷണത്തിന് കുറഞ്ഞത് 800 രൂപ മുതല്‍ 1500 രൂപ വരെയെങ്കിലും ഒരു ദിവസം ചിലവാകും. സാധാരണ ഹോട്ടലുകളെയും സ്ട്രീറ്റ് ഫൂഡിനെയും ആശ്രയിച്ചാല്‍ 100 മുതല്‍ 200 രൂപ വരയെ ചിലവാകൂ.

യാത്രകള്‍

യാത്രകള്‍

പോണ്ടിച്ചേരിയെ അടുത്തറിയണെങ്കില്‍ ഇതിലൂടെ കറങ്ങിയേ തീരൂ. ഡ്രൈവിങ് ലൈസന്‍സ് ഉള്ളയാളാണെങ്കില്‍ ഇവിടെ നിന്നും ഇരുചക്ര വാഹനം വാടകയ്ക്കെടുത്ത് കറങ്ങാം. ഓട്ടോയെയും ടാക്സികളെയും ആശ്രയിക്കുന്നതിനേക്കാള്‍ എളുപ്പവും മികച്ചതും ഇതായിരിക്കും. 300 രൂപ മുതല്‍ പോണ്ടിച്ചേരിയില്‍ സ്കൂട്ടറുകളും ബൈക്കുകളും വാടകയ്ക്ക് ലഭിക്കും.

ബീച്ചുകള്‍

ബീച്ചുകള്‍

പോണ്ടിച്ചേരിയിലെ ഏറ്റവും പ്രധാന കാഴ്ച ഇവിടുത്തെ ബീച്ചുകള്‍ തന്നെയാണ്.
പാരഡൈസ് ബീച്ച്, സെറിനിറ്റി ബീച്ച്, ഓറോവില്‍ ബീച്ച്, പ്രോമനേഡ് ബീച്ച് എന്നിങ്ങനെ നാല് ബീച്ചുകളാണ് ഇവിടെ പ്രധാനമായും ഉള്ളത്. ഇതില്‍ പ്രോമനേഡ് ബീച്ച് ഒഴികെയുള്ളവയെല്ലാം ആല്പം ദൂരത്തായാണ് സ്ഥിതി ചെയ്യുന്നത്. വാര്‍ മെമ്മോറിയല്‍, ജോന്‍ ഓഫ് ആര്‍ക്ക് പ്രതിമ, ടൗണ്‍ ഹാള്‍, പഴയ ലൈറ്റ് ഹൗസ്, ഗാന്ധി പ്രതിമ, ഡൂപ്ലെക്‌സ് പ്രതിമ എന്നിങ്ങനെ നിരവധി പ്രതിമകളുടെ കാഴ്ച പ്രോമനേഡ് ബീച്ചില്‍ കാണാം.

ഓറോവില്ല

ഓറോവില്ല

വര്‍ണ്ണവര്‍ഗ്ഗലിംഗ ഭേദങ്ങളില്ലാതെ മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ഇടങ്ങളിലൊന്നാണ് പോണ്ടിച്ചേരിയിലെ ഓറോവില്ല. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒരേ മനസ്സോടെ ജീവിക്കുന്ന ഓറോവില്ല പോണ്ടിച്ചേരി യാത്രയില്‍ ഒരിക്കലും ഒഴിവാക്കരുതാത്ത ഇടമാണ്. 2000 ഏക്കർ സ്ഥലത്താണ് ഓറോവിൽ സ്ഥിതി ചെയ്യുന്നത്. അൻപതിന് അടുത്തുള്ള രാജ്യങ്ങളിൽ നിന്നാണ് 120 സെറ്റിൽമെന്റുകളിലായി 2100 ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്
മാത്രി മന്ദിർ ഇവിടെ മറക്കാതെ കാണണം.

കോവളവും ഗോവയുമൊന്നുമല്ല..ബീച്ച് എന്നാൽ ഇതൊക്കെയാണ്!!കോവളവും ഗോവയുമൊന്നുമല്ല..ബീച്ച് എന്നാൽ ഇതൊക്കെയാണ്!!

വര്‍ക്കല ബീച്ചിലെ രാത്രിജീവിതവും പൊന്നുംതുരുത്തിലേക്കുള്ള യാത്രയും! വര്‍ക്കലയില്‍ ചെയ്തിരിക്കാം ഇവവര്‍ക്കല ബീച്ചിലെ രാത്രിജീവിതവും പൊന്നുംതുരുത്തിലേക്കുള്ള യാത്രയും! വര്‍ക്കലയില്‍ ചെയ്തിരിക്കാം ഇവ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X