Search
  • Follow NativePlanet
Share
» »പൊന്മുടിയിലിനി ഓണ്‍ലൈന്‍ ബുക്കിങ്...തിരക്ക് ഒഴിവാക്കാന്‍ ടിക്കറ്റ് കൗണ്ടറുകളും

പൊന്മുടിയിലിനി ഓണ്‍ലൈന്‍ ബുക്കിങ്...തിരക്ക് ഒഴിവാക്കാന്‍ ടിക്കറ്റ് കൗണ്ടറുകളും

സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഒരുക്കുവാന്‍ ഒരുങ്ങി തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസം സെന്‍റര്‍. സഞ്ചാരകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധവനും റോഡപകടങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. പ്രദേശത്തെ ഗതാഗതകുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യവും പുതിയ തീരുമാനത്തിനു പിന്നിലുണ്ട്. വനംവകുപ്പ് പൊന്മുടിയിലെ വാഹന പാർക്കിങ്ങിനായി പുതിയ സോഫ്റ്റ് വെയർ വികസിപ്പിച്ചെടുക്കുന്നതോടെ ഇവിടേക്ക് പ്രവേശിക്കാവുന്ന വാഹനങ്ങളുടെ എണ്ണത്തിലും നിയന്ത്രണം വരും. ദിവസവും പരമാവധി 200 നാലുചക്ര വാഹനങ്ങളും 250 ഇരുചക്ര വാഹനങ്ങളും മാത്രമേ ഇതിലൂടെ കയറ്റി വിടുകയുള്ളൂ.

Ponmudi Hill Station In Thiruvananthapuram
PC:Sai Nath Jayan

പരമാവധി മൂന്ന് മണിക്കൂര്‍

ഒരു വാഹനത്തില്‍ വരുന്നവര്‍ക്ക് അപ്പര്‍ സാനിറ്റോറിയത്തില്‍ പരമാവഝി ചിലവഴിക്കുവാനുള്ല സമയം മൂന്നു മണിക്കൂറാക്കും. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത് എത്തിയ ശേഷം നേരിട്ട് ഫീസ് അടയ്ക്കുവാനുള്ള സൗകര്യവും ഇവിടെ ലഭ്യമായിരിക്കും. പുതിയ സംവിധാനം അടുത്ത മാസത്തോടെ ഉപയോഗത്തില്‍ വരും. വാഹനങ്ങളുടെ എണ്ണം നിയന്ത്രിച്ച് അവധിദിവസങ്ങളിൽ തിരക്ക് കുറയ്ക്കാനാണ് ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തുന്നത്.

കൂടുതല്‍ കൗണ്ടറുകള്‍
ടിക്കറ്റ് കൗണ്ടറുകളിലെ തിര്കക് നിന്ത്രിക്കുന്നതിനായി കൂടുതല്‍ ഇടങ്ങളില്‍ കൗണ്ടറുകള്‍ തുടങ്ങും. നിലവില്‍ കല്ലാര്‍ ഗോള്‍ഡന്‍വാലിയിലെ കൗണ്ടറിനു പുറമെ ആനപ്പാറ, വിതുര തുടങ്ങിയ ഇടങ്ങളിലായിരിക്കും കൗണ്ടറുകള്‍ ആരംഭിക്കുക. ഇതിനൊപ്പെ തന്നെ വിതുര - പൊന്മുടി റോഡിൽ വാഹന പരിശോധന കര്‍ശനമാക്കും.

രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന വിതുര ഗ്രാമപഞ്ചായത്തിലെ കല്ലാർ വാർഡ് കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊന്മുടി, കല്ലാർ ഇക്കോടൂറിസം കേന്ദ്രങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

Read more about: travel news travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X