Search
  • Follow NativePlanet
Share
» »എപ്പോൾ വേണമെങ്കിലും കടലെടുക്കാവുന്ന പൊന്നാനിയിലെ മണൽത്തിട്ട!!

എപ്പോൾ വേണമെങ്കിലും കടലെടുക്കാവുന്ന പൊന്നാനിയിലെ മണൽത്തിട്ട!!

പൊന്നാനി ബീച്ചിനെക്കുറിച്ചും അവിടുത്തെ അത്ഭുത പ്രതിഭാസങ്ങളെക്കുറിച്ചും വായിക്കാം

കേരളത്തിലുണ്ടായ പ്രളയത്തെത്തുടർന്ന് അത്ഭുതകരമായ പ്രതിഭാസങ്ങൾ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുകയാണ്. നദിക്കടിയിലെ ഒരു തുരുത്ത് പ്രളയം പെരിയാറിൽ ഉയർത്തിക്കൊണ്ടുവന്നതും മണ്ണാർക്കാട് തങ്ങേത്തലം എന്നയിടത്ത് ഒരു ബീച്ച് തന്നെ രൂപപ്പെട്ടതുമെല്ലാം പ്രളയം കാണിച്ച അത്ഭുതങ്ങളായിരുന്നു. അത്തരത്തിലൊന്നാണ് മലപ്പുറം പൊന്നാന്നി കടലിൽ അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ട...

 രണ്ടായി പിളർന്ന കടൽ

രണ്ടായി പിളർന്ന കടൽ

പൊന്നാനി ഫിഷിങ് ഹാർബറിനു സമീപത്തെ കടലിലാണ് ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ മണൽത്തിട്ട രൂപം കൊണ്ടിരിക്കുന്നത്. കടൽ രണ്ടായി വഴിമാറി നടുവിൽ ഒരു മണൽത്തിട്ട രൂപം കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.

ഒരു കിലോമീറ്റർ ദൂരത്തിൽ നടത്തം

ഒരു കിലോമീറ്റർ ദൂരത്തിൽ നടത്തം

കടലിനു നടുവിലൂടെ ഒരു കിലോമീറ്റർ ദൂരത്തിൽ നടക്കാം എന്നതാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

പ്രളയത്തിൻരെ ബാക്കി പത്രം

പ്രളയത്തിൻരെ ബാക്കി പത്രം

ഓഗസ്റ്റിൽ കേരളത്തിലുണ്ടായ പ്രളയത്തിന്റെയും കനത്ത മഴയുടെയും പ്രത്യാഘാടമായാണ് ഇതിനെ വിദഗ്ദർ വിലയിരുത്തുന്നത്. ഓഗസ്റ്റ് 16 നു പെയ്ത മഴയിൽ മലമ്പുഴ ഡാമും തമിഴ്നാട്ടിലെ ആളിയാർ ഡാമും തുറന്നു വിടുകയുണ്ടായി. അങ്ങനെ അവിയ മണൽശേഖരം ഭാരതപ്പുഴ വഴി ഇവിടെ ഒഴുകിയെത്തി. അങ്ങനെ ഭാരതപ്പുഴയുടെ തള്ളിച്ചയും വേലേയേറ്റവുമാണ് മണൽത്തിട്ട രൂപപ്പെടുവാൻ കാരണം എന്നാണ് കരുതുന്നത്.

പിളർന്ന കടൽ കാണുവാൻ

പിളർന്ന കടൽ കാണുവാൻ

മണൽത്തിട്ട രൂപം കൊണ്ട സമയത്ത് കടൽപ്പിളർന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അങ്ങനെ ഇത് കാണുവാനായി നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.

വേലിയിറക്ക സമയങ്ങളിൽ

വേലിയിറക്ക സമയങ്ങളിൽ

വേലിയിറക്ക സമയത്ത് ആ മണൽത്തിട്ടയിലൂടെ ഏകദേശം ഒരു കിലോമീറ്റർ ദൂരം നടക്കുവാൻ സാധിക്കും. കടലിലൂടെ നടക്കുവാനായി ദിവസങ്ങളായി നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.
വേലിയിറക്ക സമയം അല്ലാതെ രാവിലെയും വൈകുന്നേരവും ഇത്തരത്തിലുള്ള മണൽത്തിട്ട ഇവിടെ കാണുവാൻ സാധിക്കും എന്നാണ് പ്രദേശ വാസികൾ പറയുന്നത്.

PC: Muhammed Ashkar

ഇത്തരത്തിലൊന്ന് ആദ്യം

ഇത്തരത്തിലൊന്ന് ആദ്യം

മുൻവർഷങ്ങളിലും മഴക്കാലം കഴിയുന്ന സമയങ്ങളിലും മറ്റും ഇത്തരം മണൽത്തിട്ടകൾ ഇവിടെ രൂപപ്പെടാറുണ്ടത്രെ. എന്നാൽ ഇത്രയും ദൂരത്തിൽ ഒരു മണൽത്തിട്ട രൂപം കൊള്ളുന്നത് ആദ്യമായാണെന്നാണ് ഇവിടുള്ളവർ പറയുന്നത്.

ആളുകൾക്കു വിലക്ക്

ആളുകൾക്കു വിലക്ക്

അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടഏതു നിമിഷവും താഴ്ന്നു പോകുവാൻ സാധ്യതയുള്ള ഒന്നായതിനാൽ ഇവിടേക്കുള്ള പ്രവേശനം ഇപ്പോൾ ജില്ലാ ഭരണകൂടം നിരോധിച്ചിരിക്കുകയാണ്. അസ്ഥിര പ്രതിഭാസമായാണ് ഇതി നെകാണുനന്ത്. വേലയിയേറ്റ സമയത്ത് വെള്ളം ഉയരുമ്പോൾ എപ്പോൾ വേണമെങ്കിലും ഇവിടെ നിൽക്കുന്നവർ കടലിൽ അകപ്പെടുവാൻ സാധ്യതയുള്ളതിനാലാണ് പ്രവേശനം വിലക്കിയിരിക്കുന്നത്.

നദിക്കടിയിൽ ഉയർന്ന ദ്വീപ്

നദിക്കടിയിൽ ഉയർന്ന ദ്വീപ്

പ്രളയം പെരിയാറിയും അത്ഭുതങ്ങള്‍ കാണിച്ചിരുന്നു. നദിക്കു നടുവിലായി ഒരു മണൽത്തിട്ടയാണ് ഇവിടെ ഉയർന്നു വന്നത്. ആലുവാ ശിവരാത്രി മണപ്പുറത്തിനും കടത്തു കടവിനും ഇടയിലായാണ് ഈ മണൽത്തിട്ട ഉയർന്നു വന്നത്. പുതുതായി നിർമ്മിച്ച നടപ്പു പാലത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് ഇതുള്ളത് 10 മീറ്റർ വീതിയിലും 40 മീറ്റർ നീളത്തിലും ഉയർന്നു വന്നിരിക്കുന്ന ഈ ചെറിയ ദ്വീപിന് കരഭൂമിയോടാണ് സാദൃശ്യം.‌ സ്വർണ്ണത്തിൻരെ നിറത്തിൽ തിളങ്ങുന്ന മണ്ണാണ് ഇതിൻരെ മറ്റൊരു പ്രത്യേകത.

മുതിരപ്പുഴയാറിലെ ദൈവത്തിന്റെ കൈ

മുതിരപ്പുഴയാറിലെ ദൈവത്തിന്റെ കൈ

കൊച്ചി-ധനുഷ്കോടി പാലത്തിനു സമീപം മുതിരപ്പുഴയിൽ ഉയർന്നു വന്നിരിക്കുന്ന അത്ങുത രൂപമാണ് പ്രളയം കൊണ്ടുവന്ന മറ്റൊരു പ്രതിഭാസം.. പ്രളയത്തിൽ കുത്തിയൊലിച്ച മുതിരപ്പുഴ ഒന്നു ശാന്തമായപ്പോഴാണ് ഈ കാഴ്ച ദൃശ്യമായത്. വലതു കൈ മുഷ്ടിയുടെ പുറംഭാഗം പോലെ തോന്നിപ്പിക്കുന്ന രീതിയിൽ ഉയർന്നു വന്നിരിക്കുന്ന പാറയാണ് ഇവിടുത്തെ കാഴ്ച. കൈയ്യാണെന്നാണ് പലരും വിശ്വസിക്കുന്നത്.

തങ്ങേത്തലത്തെ ബീച്ച്

തങ്ങേത്തലത്തെ ബീച്ച്

മലപ്പുറത്ത് മണൽത്തിട്ടയാണ് രൂപപ്പെട്ടതെങ്കിൽ മണ്ണാർക്കാട് വന്നത് ഫരുളൻ കല്ലുകളും മണലും ഒക്കെയുള്ള ഒരു ബീച്ച് തന്നെയാണ്. മണ്ണാർക്കാട് തങ്ങേത്തലത്ത് ദിശ മാറി ഒഴുകിയ കുന്തിപ്പുഴ ഒരു വലിയ മൺപ്പരപ്പാണ് തീർത്തിരിക്കുന്നത്. തെങ്കര, കുമരംപുത്തൂർ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് ഇതുള്ളത്. അരക്കിലോമീറ്ററോളം ദൂരം പുഴ വഴിമാറി ഒഴുകിയതാണ് ഇതിനു കാരണം.

അരുവിക്കുഴി വെള്ളച്ചാട്ടം

അരുവിക്കുഴി വെള്ളച്ചാട്ടം

വാക്കുകൾ കൊണ്ടു പറഞ്ഞു തീർക്കുവാൻ പറ്റാത്ത അരുവിക്കുഴി വെള്ളച്ചാട്ടത്തെ അറിയാം

പറയാതിരിക്കാനാവില്ല, അരുവിക്കുഴി കുത്തിയൊലിക്കുന്നത് നമ്മുടെ ഹൃദയത്തിലേക്കാണ് പറയാതിരിക്കാനാവില്ല, അരുവിക്കുഴി കുത്തിയൊലിക്കുന്നത് നമ്മുടെ ഹൃദയത്തിലേക്കാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X