Search
  • Follow NativePlanet
Share
» »നവരാത്രി 2022:മൈസൂർ മുതൽ കൊൽക്കത്ത വരെ.. പേരുകേട്ട നവരാത്രി ആഘോഷങ്ങൾ

നവരാത്രി 2022:മൈസൂർ മുതൽ കൊൽക്കത്ത വരെ.. പേരുകേട്ട നവരാത്രി ആഘോഷങ്ങൾ

രാജ്യത്തെ ആഘോഷങ്ങളുടെ വൈവിധ്യം മനസ്സിലാക്കുവാൻ യാത്ര ചെയ്യേണ്ട ഏറ്റവും മികച്ച സമയങ്ങളിലൊന്നിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോകുന്നത്. നവരാത്രി ആഘോഷങ്ങളുടെ അവസാനവട്ട ഒരുക്കത്തിലാണ് വിശ്വാസികൾ. പൂജകൾക്കും പ്രാർത്ഥിനകൾക്കുമൊപ്പം ഇത് യാത്രയുടെയും ആഘോഷങ്ങളുടെയും സമയമാണ്. നിങ്ങൾ ഈ സമയത്ത് ഒരു യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ എവിടേക്കായിരിക്കും പോകുന്നത്? പൂജാ ആഘോഷങ്ങൾ പരിചയപ്പെടുകയാണ് ലക്ഷ്യമെങ്കിൽ അടുത്തുള്ള മൈസൂര്‍ മുതൽ ഇന്ത്യയിലെ ഏറ്റവും പേരുകേട്ട നവരാത്രി ആഘോഷം നടക്കുന്ന കൊൽക്കത്ത വരെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

മൈസൂർ

മൈസൂർ

കേരളത്തിൽ നിന്നും ഏറ്റവും എളുപ്പത്തിൽ കാണുവാന്‍ സാധിക്കുന്ന നവരാത്രി ആഘോഷം മൈസൂരിലേതാണ്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് ഇവിടെ തുടക്കമായിട്ടുണ്ട്. അലങ്കരിച്ച നഗരവും മൈസൂർ കൊട്ടാരവും രാത്രിയിലെ കാഴ്ചകളെ സമ്പന്നമാക്കും.
ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം ആനപ്പുറത്തേറ്റിയുള്ള പ്രദക്ഷിണമാണ് മൈസൂർ ദസറയിലെ ഏറ്റവും ആകർഷകമായ ചടങ്ങ്, ജംബോ സവാരി എന്ന ഈ ഘോഷയാത്ര ഒക്ടോബർ അഞ്ചാം തിയതി വൈകിട്ടാണ് നടക്കുന്നത്. ഇത് കഴിഞ്ഞുള്ള ടോർച്ച് ലൈറ്റ് പരേഡും കാഴ്ചക്കാർക്കിടയിൽ പ്രസിദ്ധമാണ്.

PC:Mahendra Maddirala

കൊല്ലൂർ മൂകാംബിക ക്ഷേത്രം

കൊല്ലൂർ മൂകാംബിക ക്ഷേത്രം

ഭക്തിനിർഭരമായ നവരാത്രി ആഘോഷമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നടക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഇവിടെ നവരാത്രിയുടെ ചടങ്ങുകളിൽ പങ്കെടുക്കുവാനായി എത്തുന്നത്.
കുട്ടികളെ എഴുത്തിനിരുത്തുന്നത്, കലാ അരങ്ങേറ്റങ്ങൾ എന്നിവ പ്രസിദ്ധമാണ്. നവരാത്രിയുടെ എല്ലാ ദിവസങ്ങളിലും കൊല്ലൂരിൽ പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും നടക്കും. മഹാനവമി ദിവസത്തിലെ പുഷ്പ രഥോത്സവത്തിനും വിജയദശമി നാളിലെ വിദ്യാരംഭത്തിനും പങ്കെടുക്കുവാനാണ് ഏറ്റവുമധികം ആളുകള്‍ ഇവിടെയെത്തുന്നത്.

PC:Yogesa

കുലശേഖരപട്ടണം

കുലശേഖരപട്ടണം

തമിഴ്നാട്ടിലെ ഏറ്റവും വ്യത്യസ്തവും മനോഹരവുമായ ദസറ ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലമാണ് കുലശേഖരപട്ടണം. തൂത്തുക്കുടി തിരുച്ചെണ്ടൂരിന് അടുത്തായി സ്ഥിതി ചെയ്യുന്ന കുലശേഖരപട്ടണം ആചാരങ്ങളാൽ സമൃദ്ധമായ ദസറയ്ക്ക് പ്രസിദ്ധമാണ്. പുരാണങ്ങളിലെ വിവിധ കഥാപാത്രങ്ങളുടെ രൂപത്തിൽ ആണ് ഇവിടെ വിശ്വാസികൾ ആഘോഷങ്ങൾക്കായി എത്തുന്നത്. കുലശേഖരപട്ടണം ജ്ഞാനമൂർത്തീശ്വരർ-മുത്താരമ്മൻ ക്ഷേത്രത്തിലാണ് ഇവിടുത്തെ ദസറ ആഘോഷങ്ങൾ നടക്കുന്നത്.
ഒക്‌ടോബർ അഞ്ചിന് അർദ്ധരാത്രി നടക്കുന്ന ശൂരസംഹാരമാണ് ഇവിടുത്തെ ദസറയുടെ ആകർഷണം. ഭക്തർക്ക് കൈകളിൽ കാപ്പ് കെട്ടൽ തിങ്കളാഴ്ച നടക്കും.

കൊൽക്കത്ത

കൊൽക്കത്ത

ദുര്‍ഗാ പൂജയ്ക്ക് പ്രസിദ്ധമായ നാടാണ് കൊൽക്കത്ത. നവരാത്രിക്കാലം മുഴുവനും രാവേറുവോളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് കൊൽക്കത്തയിലുടനീളം നടക്കുന്നത് പശ്ചിമ ബംഗാളിന്റെ മറ്റു ഭാഗങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ദീപാലങ്കാരങ്ങൾ നിറഞ്ഞു നിൽക്കുന്ന തെരുവുകളും വഴികളും ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചയാണ്. ദുർഗാ പൂജാ പന്തലുകളാണ് ഈ സമയത്ത് കാണേണ്ട മറ്റൊരു പ്രധാന കാഴ്ച.
വ്യത്യസ്ത തീമുകളെ അടിസ്ഥാനമാക്കിയുള്ള പന്തലുകൾ ആയിരിക്കണക്കിന് ജനങ്ങളെ നഗരത്തിലേക്ക് ആകർഷിക്കുന്നു. വത്തിക്കാനിലെ സിറ്റിയിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ മാതൃകയിലുള്ള പന്തലാണ് ഈ വർഷത്തെ ആകര്‍ഷണം

PC:Ayon Roy

മഹിഷാസുരന്റെ മൈസൂരും 750 കിലോയുള്ള ദുർഗ്ഗാ ദേവിയുടെ സ്വർണ്ണ വിഗ്രഹവും...വിചിത്രം ഈ ദസറ!!മഹിഷാസുരന്റെ മൈസൂരും 750 കിലോയുള്ള ദുർഗ്ഗാ ദേവിയുടെ സ്വർണ്ണ വിഗ്രഹവും...വിചിത്രം ഈ ദസറ!!

ഡല്‍ഹി

ഡല്‍ഹി

വ്യത്യസ്ത തരത്തിലുള്ള ദുർഗാ പൂജാ ആഘോഷങ്ങൾ നടക്കുന്ന സ്ഥലമാണ് ഡല്‍ഹി. കൊൽക്കത്തയിലെ പോലുള്ള പന്തലുകൾ തന്നെയാണ് ഇവിടുത്തെയും പ്രധാന കാഴ്ച. ചിത്തരഞ്ജൻ പാർക്കിലെ പന്തലുകൾ ആണ് ഇവിടെ പ്രശസ്തം. ബംഗാളിൽ നിന്നുള്ള ആളുകൾ അധികമായി വസിക്കുന്ന സ്ഥലങ്ങളില് തന്നെയാണ് ഡല്‍ഹിയിൽ ഇന്ന് കൂടുതലും ദുര്‍ഗാ പൂജാ ആഘോഷങ്ങൾ നടക്കുന്നത്.
കാശ്മീരി ഗേറ്റ്,കാളിബാരി മയൂർ വിഹാർ ഫേസ് 2,മാത്രി മന്ദിര സമിതി, സഫ്ദർജംഗ് എൻക്ലേവ്, ബ്ലോക്ക് B2 ദുർഗാ പൂജ തുടങ്ങിയ സ്ഥലങ്ങളാണ് ഇതിൽ പ്രധാനം.

PC:Tanuj Adhikary

ദസറയ്ക്ക് പോകാന്‍ മൈസൂർ മാത്രമല്ല..മലയാളികള്‍ക്ക് വണ്ടി ഇങ്ങോട്ട് തിരിക്കാം...ദസറയ്ക്ക് പോകാന്‍ മൈസൂർ മാത്രമല്ല..മലയാളികള്‍ക്ക് വണ്ടി ഇങ്ങോട്ട് തിരിക്കാം...

മൈസൂർ ദസറ 2022; 412-ാം ദസറ വിശേഷങ്ങൾ, പ്രധാന തിയതിയും പരിപാടികളുംമൈസൂർ ദസറ 2022; 412-ാം ദസറ വിശേഷങ്ങൾ, പ്രധാന തിയതിയും പരിപാടികളും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X