Search
  • Follow NativePlanet
Share
» »കൊടകരയു‌ടെ അഭിമാനമായ പൂനിലാർക്കാവ് ക്ഷേത്രം

കൊടകരയു‌ടെ അഭിമാനമായ പൂനിലാർക്കാവ് ക്ഷേത്രം

രണ്ടായിരത്തിലധികം വർഷത്തെ പഴക്കമുള്ള കൊടകര പൂനിലാർക്കാവ് ക്ഷേത്രം ഭഗവതി ഭക്തരു‌ടെ പ്രിയ ക്ഷേത്രങ്ങളിലൊന്നാണ്.

ഐതിഹ്യങ്ങളോടും പുരാണങ്ങളോടും ഒക്കെ ചേർന്നു നിൽക്കുന്നയത്രയും ചരിത്രവും പഴക്കവുമുള്ള ഒരു ക്ഷേത്രം. തൃശൂർ ജില്ലയു‌ടെ അഭിമാനവും അഹങ്കാരവുമായി ഉയർത്തിക്കാണിക്കുന്ന ക്ഷേത്രങ്ങളിലൊന്ന്... രണ്ടായിരത്തിലധികം വർഷത്തെ പഴക്കമുള്ള കൊടകര പൂനിലാർക്കാവ് ക്ഷേത്രം ഭഗവതി ഭക്തരു‌ടെ പ്രിയ ക്ഷേത്രങ്ങളിലൊന്നാണ്.

പൂനിലാർക്കാവ് ക്ഷേത്രം

പൂനിലാർക്കാവ് ക്ഷേത്രം

തൃശൂർ ജില്ലയിൽ കൊടകരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പൂനിലാർക്കാവ് ക്ഷേത്രം കേരളത്തിലെ തന്നെ പ്രശസ്തമായ ദുര്‍ഗ്ഗാ ക്ഷേത്രങ്ങളിലൊന്നാണ്. പരബ്രഹ്മശക്തിയായ ദുർഗ്ഗാഭഗവതിയെ ആണ് മാതൃഭാവമായ ‘വനദുർഗ്ഗ' സങ്കൽപ്പത്തിൽ ആരാധിക്കുന്ന ഈ ക്ഷേത്രം കേരളത്തിലെ 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്.

പൂണൂലിയമ്മ‌

പൂണൂലിയമ്മ‌

വിശ്വാസികൾക്കിടയിൽ പൂണൂലിയമ്മ എന്നാണ് ഇവിടുത്തെ ഭഗവതി അറിയപ്പെടുന്നത്. പൂനിലാർക്കാവിലെ അമ്മയാണ് പൂണൂലിയമ്മ ആയതെന്നാണ് വിശ്വാസം.

പരശുരാമനെ പരീക്ഷിച്ച ദേവി‌

പരശുരാമനെ പരീക്ഷിച്ച ദേവി‌

പരശുരാമനുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിന്റെ ഐതിഹ്യമുള്ളത്. ഒരിക്കൽ യാത്ര ചെയ്യവേ വളരെ അവിചാരിതമായി പരശുരാമൻ ഇവിടെ എത്തിപ്പെടുകയുണ്ടായി. അങ്ങനെ ഈ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തെത്തിയപ്പോൾ ഇവിടെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ദിവ്യ തേജസ്സ് അദ്ദേഹം കാണുകയുണ്ടായി. എന്നാൽ ആ തേജസ്സ് എന്താണെന്ന് മനസ്സിലാക്കുവാൻ അദ്ദേഹത്തിന് സാധിച്ചില്ല. അത് കണ്ടെത്തുന്നതിനായി അദ്ദേഹം ആദ്യം ശൈവ മന്ത്രങ്ങളുരുവിട്ട് അതിനെ ആവാഹിക്കുവാൻ ശ്രമിച്ചു. എന്നാൽ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല. ശേഷം വൈഷ്ണവ ശക്തിയേയും പിന്നീട് ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് എന്നീ ദേവന്മാരെയും ശിലയിൽ ആവാഹിച്ചുവെങ്കിലും ഒരു മാറ്റവും ആ തേജസ്സിനു സംഭവിച്ചില്ല. പിന്നീട് അദ്ദേഹം ആദിപരാശക്തിയെ ശിലയിലേക്ക് ആവാഹിച്ചപ്പോഴാണ് തേജസ്സ് ശിലയിൽ ലയിച്ചത്. ആ സമയം തന്നെ ഭൂമിയിൽ നിന്നും ജലം ഉയർന്നു വരികയും ദേവി സ്വയംഭൂവായി പ്രത്യക്ഷപ്പെടുകയും ചെയ്തു എന്നാണ് വിശ്വാസം. അങ്ങനെയാണ് ഇവിടെ ക്ഷേത്രം ഉയർന്നു വരുന്നത്.

PC:കാക്കര

മറ്റു ക്ഷേത്രങ്ങൾ

മറ്റു ക്ഷേത്രങ്ങൾ

ഇവി‌ടെ വേറെയും പ്രതിഷ്ഠകളും ഉപദേവതാ ക്ഷേത്രങ്ങളും കാണാം. ശ്രീ ധർമ്മശാസ്താ ക്ഷേത്രം,സുബ്രഹ്മണ്യ ക്ഷേത്രം, മഹാദേവ ക്ഷേത്രം, വിഷ്ണു ക്ഷേത്രം എന്നിവയും ഇവിടെയുണ്ട്.
തൃക്കാർത്തിക, ആറാട്ടുപുഴ പൂരം പറപ്പുറപ്പാട്, ഉത്രം വിളക്ക്, നവരാത്രി, വാവാറാട്ട്, കൊടകര ഷഷ്ടി എന്നിവയാണ് പ്രധാന ആഘോഷങ്ങൾ.

പരശുരാമൻ തപസ്സനുഷ്ഠിച്ച ഇടം‌

പരശുരാമൻ തപസ്സനുഷ്ഠിച്ച ഇടം‌

തന്റെ യാത്രയിൽ പരശുരാമൻ കുറേക്കാലം ഇവി‌‌ടെ ചിലവഴിക്കുകയുണ്ടായി. അന്ന് ഇവിടുത്തെ വിഷ്ണു ക്ഷേത്രത്തിനുള്ളിലാണ് അദ്ദേഹം വസിച്ചിരുന്നത്. അന്ന് പരശുരാമൻ കിടക്കാൻ ഉപയോഗിച്ച ഒറ്റപ്പാളിക്കല്ലും, തലയ്ക്ക് വച്ച ഉരുളൻ കല്ലും ഇന്നും ഇവിടെ കാണാം. അദ്ദേഹം വസിച്ചിരുന്ന ഗുഹയും മുനിയറ എന്ന പേരിൽ ഇവിടെ സംരക്ഷിക്കുന്നു.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തൃശൂർ ജില്ലയിലെ കൊടകര ‌ടൗണിൽ നിന്നും അരക്കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശൂരിൽ നിന്നും ഇവിടേക്ക് 23 കിലോമീറ്റർ ദൂരമുണ്ട്.

പത്ത് വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഭഗവാനെ നേരിട്ടു കാണാൻ സാധിക്കാത്ത ക്ഷേത്രം!പത്ത് വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഭഗവാനെ നേരിട്ടു കാണാൻ സാധിക്കാത്ത ക്ഷേത്രം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X