Search
  • Follow NativePlanet
Share
» »വടക്കുംനാഥനും ദേവിയും ആദ്യം കുടികൊണ്ട ക്ഷേത്രം

വടക്കുംനാഥനും ദേവിയും ആദ്യം കുടികൊണ്ട ക്ഷേത്രം

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ദേവനും ദേവിയും ആദ്യം വസിച്ചിരുന്ന ക്ഷേത്രമായിരുന്നുവത്രെ പൂങ്കുന്നം ശിവക്ഷേത്രം.

By Elizabath Joseph

വടക്കുംനാഥന്റെ സന്നിധിയിൽ ദിവസത്തിൽ ഒന്നെങ്കിലും പോകാത്ത തൃശൂർ ഗഡ്ഡികൾ കാണില്ല. ഇനിയിപ്പോ ക്ഷേത്രത്തിനുള്ളിൽ കയറിയില്ലെങ്കിലും കുറേ നേരം പുറത്തിരുന്ന കാഴ്ചകളൊക്കെ കണ്ട് വർത്തമാനമൊക്കെ പറഞ്ഞിറങ്ങാത്ത ദിവസങ്ങൾ ത‍ൃശൂർക്കാരുടെ ജീവിതത്തിൽ കാണില്ല. തൃശൂർ നഗരത്തിലൂടെ കടന്നു പോകണമെങ്കിൽ വടക്കുംനാഥന്റെ മുന്നിലൂടെയല്ലാതെ പോകുവാൻ സാധിക്കില്ലല്ലോ.... തൃശൂരിൻറെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രത്തെക്കുറിച്ച് നിരവധി കഥകൾ പ്രചാരത്തിലുണ്ട്. അത്തരത്തിൽ ഒന്നാണ് പൂങ്കുന്നം ശിവക്ഷേത്രവുമായി ബന്ധപ്പെട്ട കഥ...

പൂങ്കുന്നം ശിവക്ഷേത്രം

പൂങ്കുന്നം ശിവക്ഷേത്രം

തൃശൂർ നഗരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് പൂങ്കുന്നം. സ്വരാജ് റൗണ്ടിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വടക്കുനാഥന്റെ ചരിത്രത്തോട് ചേർന്നു കിടക്കുന്ന ഒന്നാണ്.

PC:Lakshmanan

വടക്കുംനാഥനും ദേവിയും ആദ്യം കുടികൊണ്ട ക്ഷേത്രം

വടക്കുംനാഥനും ദേവിയും ആദ്യം കുടികൊണ്ട ക്ഷേത്രം

വടക്കുംനാഥ ക്ഷേത്രത്തിലെ ശിവ-പാർവ്വതിമാർ ആദ്യം പൂങ്കുന്നത്തായിരുന്നു വസിച്ചിരുന്നത് എന്നാണ് വിശ്വാസം. പൂങ്കുന്നത്തേക്കാളും അനുയോജ്യമായ സ്ഥലം ഇപ്പോഴത്തെ വടക്കുംനാഥ ക്ഷേത്രമാണെന്നു കണ്ടപ്പോൾ ശിവനും പാർവ്വതിയും ഇവിടേക്കു മാറി എന്നാണ് കഥ

PC:Ssriram mt

വടക്കുംനാഥക്ഷേത്രത്തിലേക്ക് പോയ കഥ

വടക്കുംനാഥക്ഷേത്രത്തിലേക്ക് പോയ കഥ

പൂങ്കുന്നം ശിവക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂ ആണെന്നാണ് വിശ്വാസം. ഇവിടെ കുടികൊള്ളവേ ശിവനും പാർവ്വതിക്കും ഇതിലും അനുയോജ്യമായ ഒരിടത്തേയ്ക്ക് മാറണമെന്നു തോന്നി. അങ്ങനെ അത്തരത്തിലൊരു സ്ഥലം കണ്ടു പിടിക്കുവാൻ അവർ സിംഹോദനോട് ആവശ്യപ്പെട്ടു. ശിവന്റെ ഭൂതഗണങ്ങളിൽ ഒരാളാണ് സിംഹോദൻ. അങ്ങനെ സ്ഥലം അന്വേഷിച്ച് സിംഹോദൻ പുറപ്പെട്ടുവെങ്കിലും വടക്കും നാഥ ക്ഷേത്രമിരിക്കുന്ന സ്ഥലം കണ്ടുപിടിച്ചു. എന്നാൽ തിരികെ എത്താൻ സിംഹോദൻ വളരെയധികം വൈകി. അങ്ങനെ ശിവനും പാർവ്വതിയും സിംഹോദനെ അന്വേഷിച്ച് പുറപ്പെട്ട് ഒടുവിൽ വടക്കുംനാഥ ക്ഷേത്രത്തിൽ കുടികൊണ്ടു എന്നാണ് വിശ്വാസം.

PC:Narayananknarayanan

മാറാത്ത ചൈതന്യം

മാറാത്ത ചൈതന്യം

ഇവിടെ നിന്നും ശിവനും പാർവ്വതിയും വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പോയതിനാൽ വടക്കുംനാഥനിലും അതേ ചൈതന്യം ഇവിടെ തുടർന്നതിനാൽ പൂങ്കുന്നത്തും പൂങ്കുന്നത്തും ശിവക്ഷേത്രം നിർമ്മിച്ചു എന്നാണ് വിശ്വാസം. കേരളീയ വാസ്തുവിദ്യയുടെ എല്ലാ വിധത്തിലുമുള്ള പ്രത്യേകതകളും ഉൾക്കൊണ്ടാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

PC:Ssriram mt

അവിടുത്തെ പോലെ തന്നെ ഇവിടെയും

അവിടുത്തെ പോലെ തന്നെ ഇവിടെയും

തൃശൂർ വടക്കുംനാഥ ക്ഷേത്രവുമായി ഒട്ടേറെ സാമ്യങ്ങൾ ഇവിടെ പൂങ്കുന്നം ക്ഷേത്രത്തിലും കാണുവാൻ സാധിക്കും.
വടക്കുംനാഥ ക്ഷേത്രത്തിലേ പോലെ തന്നെ അർധനാരീശ്വരനായാണ് ശിവൻ ഇവിടെയുള്ളത്. കൂടാതെ ശിവദർശനം പടിഞ്ഞാറു ഭാഗത്തേക്കാണ്.
ഗണപതി. അയ്യപ്പൻ, ശ്രീകൃഷ്ണൻ, ബ്രഹ്മരക്ഷസ്സ്, നാഗദൈവങ്ങൾ തുടങ്ങിയവർക്കുള്ള ഉപക്ഷേത്രങ്ങളും ഇവിടെയുണ്ട്.

PC:Ssriram mt

108 ശിവാലയങ്ങളിലൊന്ന്

108 ശിവാലയങ്ങളിലൊന്ന്

കേരളത്തിലെ ബ്രാഹ്മണർക്ക് ആരാധന നടത്തായാനി പരുശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവാലയങ്ങളിലൊന്നായാണ് പുങ്കുന്നം ശിവക്ഷേത്രത്തെ കണക്കാക്കുന്നത്. ഈ ക്ഷേത്രങ്ങളുടെ പട്ടികയിൽ പൊങ്ങണം എന്നാണ് പൂങ്കുന്നത്തെ വിളിച്ചിരിക്കുന്നത്.

PC:Ssriram mt

ആഘോഷങ്ങൾ

ആഘോഷങ്ങൾ

ശിവനുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ മാത്രമല്ല, ഇവിടെയുള്ളത്. ശിവരാത്രിയും നവരാത്രിയും അയ്യപ്പൻ വിളക്കുമെല്ലാം ഇവിടെ ആഘോഷപൂർവ്വം കൊണ്ടാടുന്ന വിശേഷാവസരങ്ങളാണ്.

PC:Ssriram mt

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തൃശൂർ നഗരത്തിൽ നിന്നുംരണ്ടു കിലോമീറ്റർ അകലെയാണ് പൂങ്കുന്നം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയോട് ചേർന്നാണ് ഈ ക്ഷേത്രമുള്ളത്.

തൃശൂരിന്റെ ഓക്‌സിജന്‍ ജാര്‍ എന്നറിയപ്പെടുന്ന ഇടംതൃശൂരിന്റെ ഓക്‌സിജന്‍ ജാര്‍ എന്നറിയപ്പെടുന്ന ഇടം

മാടി വിളിക്കുവാണെന്ന് തോന്നിയാലും പോയേക്കരുത്!!<br />പോയാല്‍ പിന്നീട് ഒരു മടങ്ങിവരവ് ഇല്ല.. മരണം ഉറപ്പ്!! ദുരൂഹത നിറഞ്ഞ സ്ഥലങ്ങള്‍ ഇവയാണ്മാടി വിളിക്കുവാണെന്ന് തോന്നിയാലും പോയേക്കരുത്!!
പോയാല്‍ പിന്നീട് ഒരു മടങ്ങിവരവ് ഇല്ല.. മരണം ഉറപ്പ്!! ദുരൂഹത നിറഞ്ഞ സ്ഥലങ്ങള്‍ ഇവയാണ്

22 വർഷമെടുത്ത് നിർമ്മിച്ച താജ്മഹലിനെക്കാളും എന്ത് മേൻമയാണ് അതേ സമയമെടുത്ത് നിർമ്മിച്ച ഈ പാലത്തിനുള്ളത് എന്നറിയുമോ? 22 വർഷമെടുത്ത് നിർമ്മിച്ച താജ്മഹലിനെക്കാളും എന്ത് മേൻമയാണ് അതേ സമയമെടുത്ത് നിർമ്മിച്ച ഈ പാലത്തിനുള്ളത് എന്നറിയുമോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X