എറണാകുളത്തിന്‍റെ ചരിത്രത്തില്‍ എടുത്തുപറയേണ്ട സ്ഥാനമുണ്ട് ഇവിടുത്തെ ക്ഷേത്രങ്ങൾക്ക്. കൊച്ചി രാജവംശത്തിൻറെ കഥകളോടും ഐതിഹ്യങ്ങളോടും ചേർന്നു നിൽക്കുന്ന കൊച്ചിയിലെ ക്ഷേത്രങ്ങളിൽ പ്രധാനിയാണ് തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശ ക്ഷേത്രം. പഴയ കൊച്ചി രാജവംശത്തിലെ എട്ട് രാജ ക്ഷേത്രങ്ങളിലൊന്ന് എന്ന വിശേഷണവും ഈ പൂർണ്ണത്രയീശ ക്ഷേത്രത്തിനുണ്ട്. കുഞ്ഞുങ്ങളുടെ സംരക്ഷകനായി സന്താന ഗോപാല രൂപത്തിൽ വിഷ്ണുവിനെ ആരാധിക്കുന്ന പൂർണ്ണത്രയീശ ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്!

രാജ ക്ഷേത്രങ്ങളിലൊന്ന്
കൊച്ചി രാജവംശത്തിലെ പുരാതനങ്ങളായ എട്ട് രാജ ക്ഷേത്രങ്ങളിൽ ഒന്നായാണ് തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശ ക്ഷേത്രം അറിയപ്പെടുന്നത്. അയ്യായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത് വിഷ്ണുവിനാണ്.

പൂർണ്ണത്രയീശനെന്നാൽ
പൂർണ്ണം, ത്രയം, ഈശൻ എന്നീ മൂന്നു വാക്കുകളിൽ നിന്നാണ് പൂർണ്ണത്രയീശൻ എന്ന പേരുവന്നത്. എല്ലാം തികഞ്ഞ അറിവിന്‍റെ ദൈവം എന്നും പൂർണ്ണ ത്രയീശനെ വിശേഷിപ്പിക്കാറുണ്ട്. തൃപ്പൂണിത്തുറ എന്ന പേരുവന്നത് ആവനാഴി അഥവാ പൂണി തുറന്ന് വിഗ്രഹം പുറത്തെടുത്ത ഇടമായതിനാലാണ് സ്ഥലപ്പേര് തൃപ്പൂണിത്തുറ എന്ന് വന്നതെന്നാണ് മറ്റൊരു ഐതിഹ്യം.
PC:Amolnaik3k

കോൺക്രീറ്റിൽ നിർമ്മിച്ച ക്ഷേത്രം
ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചും ഐതിഹ്യത്തെക്കുറിച്ചും കൃത്യമായ വിവരങ്ങളൊന്നും നിലവിൽ ലഭ്യമല്ല. എന്നാൽ ചില ശിലാസനങ്ങളനുസരിച്ച് എഡി 947ലാണ് പ്രതിഷ്ഠ നടന്നതെന്നാണ് വിശ്വാസം. എന്നാൽ ഇതിനും കൃത്യമായ തെളിവുകൾ ലഭ്യമല്ല. എന്നാൽ 1990കളിൽ ഇവിൊെ നൊന്ന തീപിടുത്തത്തിൽ ക്ഷേത്രം നശിക്കപ്പെട്ടുവെന്നും പിന്നീടാണ് ഇന്നു കാണുന്ന ക്ഷേത്രം നിർമ്മിച്ചതെന്നും ചരിത്രം പറയുന്നുണ്ട്. അന്ന് എളുപ്പത്തിൽ തീ പിടിക്കുന്ന മരങ്ങൾ ഒഴിവാക്കി ലോഹങ്ങളാണ് നിർമ്മാണത്തിൽ കൂടുതലായും ഉപയോഗിച്ചത്. പുരാതന ക്ഷേത്രത്തിന്‍റെ ഭാവം കൊണ്ടുവരുന്ന തരത്തിൽ കോൺക്രീറ്റ് ഉപയോഗിച്ചത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.
PC: Rajesh Kakkanatt

ഏറ്റവും വലിയ പഞ്ചലോഹ വിഗ്രഹം
ക്ഷേത്രത്തിൽ ഇപ്പോഴുള്ള പഞ്ചലോഹ വിഗ്രഹം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പഞ്ചലോഹ വിഗ്രഹങ്ങളിലൊന്നാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ടിപ്പു സുൽത്താന്റെ നേതൃത്വത്തിൽ ആക്രമണം ഉണ്ടായ സമയത്ത് വിഗ്രഹം സുരക്ഷിതമായി ഇരിക്കുവാൻ വേണ്ടി മേൽശാന്തി വിഗ്രഹം കുളത്തിലിട്ടുവത്രെ. ക്ഷേത്രത്തിലെത്തിയ പടയാളികൾ ശാന്തിക്കാരനെ കൊലപ്പെടുത്തിയെന്നും ക്ഷേത്രം അക്രമിച്ചുവെന്നും പറയുന്നു. പിന്നീട് കുളത്തിലെറിഞ്ഞ ആ വിഗ്രഹം കണ്ടെടുക്കുവാൻ ആകാത്തതിനാൽ നിർമ്മിച്ചതാണ് നാലടിയിലധികം ഉയരത്തിലുള്ള ഇപ്പോഴത്തെ പഞ്ചലോഹ വിഗ്രഹം.
PC:Amolnaik3k

അർജുനന് ലഭിച്ച വിഗ്രഹം
മറ്റുചില കഥകളും ഐതിഹ്യങ്ങളും അനുസരിച്ച് അർജുനന് ലഭിച്ച വിഗ്രഹമാണ് ഇവിടെ പൂജിക്കുന്നതെന്നാണ്. അർജുനൻ തന്നെയാണ് ഇവിൊെ വിഗ്രഹ പ്രതിഷ്ഠ നടത്തിയതെന്നും വിശ്വാസമുണ്ട്. മൂന്നു തട്ടുകളുള്ള കെടാവിളക്ക്, ചതുർബാഹു വിഗ്രഹം, അവതാരക്കഥകൾ നിറഞ്ഞ ശ്രീകോവിൽ തുടങ്ങിയവയും ഇവിടുത്തെ പ്രത്യേകതയാണ്. ഉപദേവതയായി ഗണപതി മാത്രമേയുള്ളൂ എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.
PC:Challiyan

സന്താന ഭാഗ്യത്തിനായി
സന്താനഗോപാലനായാണ് വിഷ്ണുവിനെ ഇവിടെ ആരാധിക്കുന്നത്. ഇവിടെയെത്തി പ്രാർഥിച്ചാൽ കുട്ടികളില്ലാത്ത ദമ്പതിമാർക്ക് സന്താനഭാഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നും വിശ്വാസമുണ്ട്. കഷ്ടകാലം മാറുവാന്‍ ഇവിടെ പ്രാർഥിച്ചാൽ മതിയത്രെ. ഇത് കൂടാതെ ആയൂരാരോഗ്യവും ഐശ്വര്യങ്ങളും ഇവിടെ പ്രാർഥിച്ചാലുള്ള ഫലങ്ങളാണ്
PC:Ashok.tcr

ആഘോഷങ്ങളും ഉത്സവങ്ങളും
കേരളത്തിലുടനീളം പ്രസിദ്ധമാണ് പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ആഘോഷങ്ങളും ഉത്സവങ്ങളും. ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം മൂർസരി ഉത്സവം, അത്ത ചമയം, ഒൻപതാം തീയതിയിലെ ഉത്സവം, വൃശ്ചികോത്സവം, ശങ്കര നാരായണ വിളക്ക്, പറ ഉത്സവം, ഉത്രം വിളക്ക് തുടങ്ങിവ ഇവിടുത്തെ പ്രധാന ആഘോഷങ്ങളാണ്.

പൂജാ സമയം
സാധാരണയായി ക്ഷേത്രത്തിൽ 3.45നാണ് ഭഗവാനെ പള്ളിയുണർത്തുന്നത്, തുടർന്ന് നാലുമണിക്ക് നടതുറക്കൽ, 11.15ന് ഉച്ചശീവേലി, പിന്നീട് നടഅടയ്ക്കൽ എന്നിങ്ങനെയാണ് ഇവിടുത്തെ സമയക്രമം.
ഏറ്റവും ചിലവ് കുറഞ്ഞ ആഢംബര യാത്രയ്ക്ക് മഹാരാജാസ് എക്സ്പ്രസ്
രാമനും സീതയും പിന്നെ പാണ്ഡവരും വസിച്ചിരുന്ന ദണ്ഡകാരണ്യത്തിന്‍റെ കഥ!
സ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ...മംഗല്യഭാഗ്യത്തിനു പോകാം ഈ ശിവക്ഷേത്രത്തിൽ