Search
  • Follow NativePlanet
Share
» »ഭക്തിനിർഭരമാക്കാം ക്രിസ്തുമസ് ആഘോഷം

ഭക്തിനിർഭരമാക്കാം ക്രിസ്തുമസ് ആഘോഷം

ക്രിസ്മസ് ഒരുക്കങ്ങൾക്കും ആഘോഷങ്ങൾക്കും പേരുകേട്ട ദേവാലയങ്ങൾ പരിചയപ്പെടാം...

വിശ്വസികൾക്ക് ക്രിസ്മുമസ് ആഘോഷങ്ങൾ അതിന്റെ പൂര്‍ണ്ണതയിലെത്തണമെങ്കിൽ ദേവാലയ സന്ദർശനവും പാതിരാ കുർബാനയും നിര്‍ബന്ധമാണ്. ഇതൊഴിവാക്കിയുള്ള ക്രിസ്മസ് ആഘോഷങ്ങൾ സങ്കൽപ്പിക്കുവാൻ പോലും പ്രയാസം. എന്നും പോകുന്ന പള്ളികളിൽ നിന്നും മാറി മറ്റൊരു യാത്ര പോയാലോ... ക്രിസ്മസ് ഒരുക്കങ്ങൾക്കും ആഘോഷങ്ങൾക്കും പേരുകേട്ട ദേവാലയങ്ങൾ പരിചയപ്പെടാം...

സേ കത്തീഡ്രൽ ചർച്ച്, ഗോവ

സേ കത്തീഡ്രൽ ചർച്ച്, ഗോവ

ഗോവയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ പേരുകേട്ട ദേവാലയങ്ങളിലൊന്നാണ് സേ കത്തീഡ്രൽ ചർച്ച്. അലക്സാണ്ട്രിയയിലെ കാതറീന് സമർപ്പിച്ചിരിക്കുന്ന ഈ ദേവാലയം ക്രിസ്മസ് കാലത്ത് ഏറ്റവും അധികം വിശ്വാസികൾ എത്തിച്ചേരുന്ന ഇടം കൂടിയാണ്. ഇസ്ലാം ഭരണകൂടത്തിനെതിരെ പോർച്ചുഗീസുകാരുടെ വിജയത്തിന്‍റെ ഓർമ്മയ്ക്കായാണ് ഈ ദേവാലയം നിർമ്മിച്ചത്. വിശുദ്ധ കാതറീന്റെ വിശേഷ ദിവസത്തിലാണ് പോർച്ചുഗീസുകാർ വിജയം നേടിയത് എന്നതിനാലാണ് ഈ ദേവാലയം വിശുദ്ധ കാതറീന് സമർപ്പിച്ചിരിക്കുന്നത്
1562 ൽ നിർമ്മാണം ആരംഭിച്ച ഈ കത്തിഡ്രൽ പൂർത്തിയാകുന്നത് 1618 ലാണ്. 240 അടി ഉയരവും 180 അടി വീതിയും ഇതിനുണ്ട്. ഗോൾഡൻ ബെൽ എന്നറിയപ്പെടുന്ന മണിയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

PC: Klaus Nahr

സെന്‍റ് ജോർജ്ജ് ചർച്ച്, ചമ്പക്കുളം

സെന്‍റ് ജോർജ്ജ് ചർച്ച്, ചമ്പക്കുളം

കേരളത്തിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ചമ്പക്കുളത്തെ സെന്റ് ജോർജ് സീറോ മലബാർ ദേവാലയം. കേരളത്തിലെ സീറോ മലബാർ ദേവാലയങ്ങളുടെ മാതൃ ദേവാലയമായും ഇത് അറിയപ്പെടുന്നു. എഡി 593 ൽ നിർമ്മിക്കപ്പെട്ട ഇവിടെ നിന്നും ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്കിടെ മാതാവിന്റെ അപൂർവ്വമായ ചിത്രം കണ്ടെത്തിയത് വാർത്തായിരുന്നു.
PC: Sajetpa

സെന്‍റ് ജോസഫ്സ് കത്തീഡ്രൽ, ഇംഫാൽ

സെന്‍റ് ജോസഫ്സ് കത്തീഡ്രൽ, ഇംഫാൽ

റോമൻ കാത്തലിക് ആർച്ച് ഡയോസിസ് എന്നറിയപ്പെടുന്ന സെന്‍റ് ജോസഫ്സ് കത്തീഡ്രൽ വടക്കു കിഴക്കൻ ഇന്ത്യയിലെ പ്രധാനപ്പെട്ട ദേവാലയങ്ങളിലൊന്നാണ്. തീർഥാടന കേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമായ ഇവിടെ ധാരാളം വിശ്വാസികൾ വിശേഷാവസരങ്ങളിൽ പ്രത്യേകിച്ച് ക്രിസ്തുമസ് കാലത്ത് ഇവിടെ എത്തുന്നു. ഇംഫാലിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ മാന്തിക്പുഖ്രി എന്ന സ്ഥലത്താണ് ദേവാലായമുള്ളത്. ഇതിന്റെ നിർമ്മാണത്തിലെ സവിശേഷതകളും ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നു.

PC: Mu6

ബസലിക്ക ഓഫ് ഹോളി റോസറി ചർച്ച്, ബാൻഡേൽ

ബസലിക്ക ഓഫ് ഹോളി റോസറി ചർച്ച്, ബാൻഡേൽ

ബാൻഡേൽ ദേവാലയം എന്നറിയപ്പെടുന്ന ബസലിക്ക ഓഫ് ഹോളി റോസറി ചർച്ച് പശ്ചിമ ബംഗാളിലെ ഏറ്റവും പഴക്കമേറിയ ദേവാലയങ്ങളിലൊന്നാണ്. കൊൽക്കത്ത രൂപതയുടെ കീഴിലുള്ള ഈ ദേവാലയം 1599ലാണ് നിർമ്മിക്കുന്നത്.

PC:Grentidez

മൊറാവിയൻ ചർച്ച്, ലേ

മൊറാവിയൻ ചർച്ച്, ലേ

ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയങ്ങളിലൊന്നാണ് ലേയിലെ മൊറാവിയൻ ചർച്ച്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 2500 അടി ഉയരത്തിലാണ് ഇതുള്ളത്. 1834 ൽ ജർമ്മനിയിൽ നിന്നുള്ള ഒരുകൂട്ടം മിഷനറിമാരുടെ നേതൃത്വത്തിലാണ് ദേവാലയം സ്ഥാപിക്കുന്നത്. സമീപ പ്രദേശങ്ങളിലെയെല്ലാം ആളുകൾ ക്രിസ്മസ് കാലത്ത് ഒന്നിച്ചു കൂടുന്ന ഇടം കൂടിയാണിത്.

പരുമല ദേവാലയം

പരുമല ദേവാലയം

പത്തനംതിട്ടയിലെ പരുമലയിൽ സ്ഥിതി ചെയ്യുന്ന പരുമലപ്പള്ളി ഓർത്തഡോക്സ് വിശ്വാസികളുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഇടം എന്ന നിലയിൽ ഇവിടം ഒരു തീർഥാടന കേന്ദ്രം കൂടിയാണ്. പരുമലയിൽ ഇപ്പോഴുള്ള പള്ളി രൂപകല്പന ചെയ്തത് പ്രശസ്ത വാസ്തുശില്പിയായ ചാൾസ് കൊറയ ആയിരുന്നു. 2000 ഒക്ടോബർ മാസത്തിലാണ് ഇപ്പോളുള്ള പള്ളിയുടെ കൂദാശ നടന്നത്.

PC: Joe Ravi

സെന്റ് മേരീസ് ബസലിക്ക, ബാംഗ്ലൂർ

സെന്റ് മേരീസ് ബസലിക്ക, ബാംഗ്ലൂർ

ബാംഗ്ലൂരിലെ വിശ്വാസികളുടെയും ആഘോഷങ്ങളുടെയും ഒരു പ്രധാന ഒത്തുകൂടൽ കേന്ദ്രമാണ് ഇവിടുത്തെ സെന്‍റ് മേരീസ് ബസലിക്ക. പൗരാണിക ദേവാലയമായ ഇവിടെ എല്ലാ മതത്തിലുമുള്ള വിശ്വാസികൾ എത്താറുണ്ട്. ഗോഥിക് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ദേവാലയം ഒരു മൈനർ ബസലിക്ക കൂടിയാണ്. ഇവിടുത്തെ ക്രിസ്തുമസ് ആഘോഷം ഏറെ പ്രസിദ്ധവുമാണ്.

PC: Ajith Kumar

Read more about: church christmas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X