Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ പ്രശസ്തമായ അണക്കെട്ടുകള്‍

ഇന്ത്യയിലെ പ്രശസ്തമായ അണക്കെട്ടുകള്‍

സഞ്ചാരികൾക്കും ചരിത്ര പ്രിയർക്കും ഏറെ താല്പര്യമുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട അണക്കെട്ടുകളെക്കുറിച്ച് വായിക്കാം..

By Elizabath Joseph

വികസന കാര്യങ്ങളിൽ നമ്മുടെ രാജ്യത്തിന് കൈവരിക്കുവാൻ കഴിഞ്ഞ നേട്ടങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അണക്കെട്ടുകൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള നാലായിരത്തി മുന്നൂറിലധികം അണക്കെട്ടുകള്ഡ ഇതിനുള്ള സാക്ഷ്യമാണ്. വലുപ്പത്തിന്റെയും നീളത്തിന്റെയും ഉയരത്തിന്റെയും എല്ലാം കാര്യത്തിൽ റെക്കോർഡുകൾ തന്നെയുള്ള ഡാമുകൾ ഇവിടെയുണ്ട്.
സഞ്ചാരികൾക്കും ചരിത്ര പ്രിയർക്കും ഏറെ താല്പര്യമുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട അണക്കെട്ടുകളെക്കുറിച്ച് വായിക്കാം..

 മുല്ലപ്പെരിയാർ ഡാം

മുല്ലപ്പെരിയാർ ഡാം

മലയാളികള്‍ക്ക് ഡാം എന്നു കേട്ടാൽ ആദ്യം ഓർമ്മ വരുന്ന പേര് മുല്ലപ്പെരിയാറിന്റേതാണ്. ഇടുക്കി ജില്ലയിൽ കുമളിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ഡാം എന്നും വിവാദങ്ങൾക്കു പേരുകേട്ടതാണ്. മുല്ലയാർ നദിക്ക് കുറുകേ പണിതിരിക്കുന്ന ഈ ഡാം കേരളത്തിനും തമിഴ്നാടിനും ഇടയിൽ ഇന്നും പരിഹരിക്കാത്ത ഒരു പ്രശ്നമാണ്.
അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തണമെന്ന തമിഴ്നാടും അത് അണക്കെട്ടിനു സമീപത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്ന് കേരളവും വാദിക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. പെരിയാർ വന്യജീവി സങ്കേതം ഇതിനു ചുറ്റുമായാണ് നിലകൊള്ളുന്നത്

PC:Bipinkdas

ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴയത്

ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴയത്

ലോകത്ത് ഇന്നു നിലനിൽക്കുന്ന ഏറ്റവും പഴയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ചുണ്ണാമ്പ്, വെന്ത കളിമണ്ണിന്റെ നേർത്ത പൊടി എന്നിവ വെള്ളത്തിൽ ചാലിച്ച പ്രത്യേക മിശ്രിതത്തിലാണ് ഡാം നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിൽ നിർമ്മിച്ച ലോകത്തിൽ ഇന്നു നിലവിലുള്ള ഒരേയൊരു ഡാം കൂടിയാണിത്. ജോൺ പെനിക്വിക്ക് എന്ന ബ്രിട്ടീഷ് എൻജിനീയറാണ് മുല്ലപ്പരിയാർ അണക്കെട്ടിന്റെ ശില്പിയായി അറിയപ്പെടുന്നത്. 116 വർഷത്തിലധികം പഴക്കമുള്ളതാണ് ഈ ഡാം

PC:Nicholas & Co.

നാഗാർജുനസാഗർ അണക്കെട്ട്

നാഗാർജുനസാഗർ അണക്കെട്ട്

കൃഷ്ണാ നദിയിൽ നിർമ്മിച്ചിരിക്കുന്ന നാഗാർജുനസാഗർ അണക്കെട്ട് ലോകത്തിലെ കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ്. ഹൈദരാബാദിൽ നിന്നും 150 കിലോമീറ്റർ അകലെയാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്.
4864 മീറ്റർ നീളമുള്ള ഈ അണക്കെട്ടിന് 124 മീറ്റർ ഉയരമാണുള്ളച് 11,472 മീറ്റർ ദശലക്ഷം ഘനമീറ്ററാണ് ഇതിന്റെ ജലസംഭരണ ശേഷി.
ഒരു വിനോദ സ‍ഞ്ചാര കേന്ദ്രം എന്നിതിലുപരിയായി ഇതൊരു തീർഥാടന കേന്ദ്രം കൂടിയാണ്. രണ്ടാം നൂറ്റാണ്ടിൽ ഇവിടെ ജീവിച്ചിരുന്ന നാഗാർജുന സാഗർ എന്ന ബുദ്ധ സന്യാസിയുടെ പേരിലാണ് ഇവിടം കൂടുതലുെ അറിയപ്പെടുന്നത്.

PC:Sumanthk

തേഹ്രി അണക്കെട്ട്

തേഹ്രി അണക്കെട്ട്

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടി ഡാം എന്നാണ് തേഹ്റി ഡാം അറിയപ്പെടുന്നത്. ഉത്തരാഖണ്ഡിലെ ഭഗീരഥി നദിയ്ക്ക് കുറുകെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. 261 മീറ്ററാണ് ഇതിന്റെ ഉയരം.
1978-ലാണ്‌ ഇതിന്റെ നിർമ്മാണം തുടങ്ങിയതെങ്കിലും പൂർത്തിയാക്കുന്നത് 2006ൽ ആയിരുന്നു.

PC:Jeewannegi

ആളിയാർ ഡാം

ആളിയാർ ഡാം

തമിഴ്നാട്ടുകാർക്കു മാത്രമല്ല, മലയാളികൾക്കും ഏരെ ഇഷ്ടമുള്ള ഒരിടമാണ് ആളിയാർ ഡാമും പരിസരങ്ങളും. വാൽപ്പാറയിലേക്കുള്ള യാത്രയിൽ ഒരിടത്താവളമായാണ് ഇതിനെ സഞ്ചാരികൾ കണക്കാക്കുന്നത്. പൊള്ളാച്ചിക്ക് സമീപമുള്ള ആളിയാർ എന്ന ഗ്രാമത്തിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. വാൽപ്പാറ ഹിൽ സ്റ്റേഷൻ പരിധിയിലാണ് ഇതുള്ളത്.

PC:Dilli2040

ഷോളയാർ അണക്കെട്ട്

ഷോളയാർ അണക്കെട്ട്

കേരളത്തില പ്രശസ്തമായ ഡാമുകളിലൊന്നാണ് ഷോളയാർ അണക്കെട്ട്. ചാലക്കുടി പുഴയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ ഡാം ഷോളയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ്. ലോവർ ഷോളയാർ അണക്കെട്ട് എന്നും ഇതറിയപ്പെടുന്നു. ഷോളയാർ പ്രധാന ഡാം, ഷോളയാർ ഫ്ലാങ്കിംഗ് ഡാം, ഷോളയാർ സാഡിൽ ഡാം എന്നിവയും ഈ പദ്ധതിയുടെ ഭാഗമാണ്.

PC:Challiyan

സർദാർ സരോവർ അണക്കെട്ട്

സർദാർ സരോവർ അണക്കെട്ട്

ഗുജറാത്തിലെ പ്രശസ്തമായ അണക്കെട്ടുകളിൽ ഒന്നാണ് സർദാർ സരോവർ അണക്കെട്ട്. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നുകൂടിയാണിത്. നർമ്മദ വാലി പ്രോജക്ടിന്റെ ഭാഗമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നർമ്മദ വാലി വികസന പദ്ധതിയുടെ ഭാഗമായാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. ഗുജറാത്തിൽ 20 ലക്ഷം ഹെക്ടർ പ്രദേശത്തും രാജസ്ഥാനിൽ 75000 ഹെക്റ്റർ പ്രദേശത്തും ജലസേചനം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

PC:Jaydantara

ഹിരാക്കുഡ് ഡാം

ഹിരാക്കുഡ് ഡാം

ഇന്ത്യയിലെ അത്ഭുതകരമായ നിർമ്മിതികളിൽ ഒന്നായാണ് ഹിരാക്കുഡ് ഡാം അറിയപ്പെടുന്നത്. ഒഡീഷയിലെ സാംബല്‍പൂര്‍ ജില്ലയില്‍ മഹാനദിക്ക് കുറുകെയാണ് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഹിരാക്കുണ്ട് അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 860 കിലോമീറ്റര്‍ നീളമുള്ള മഹാനദിയുടെ ഭൂരിഭാഗവും ഒഡീഷയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനു കുറുകെ 4.8 കിലോമീറ്റര്‍ നീളത്തിലാണ് ഈ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് 26 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്നു.
ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രീ ലങ്കയുടെ വലിപ്പത്തിന്റെ രണ്ടിരട്ടി വലുതാണത്രെ ഹിരാക്കുഡ് ഡാം. 75000 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഭൂമിയാണ് ഇതിന്റെ ആവശ്യങ്ങള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്. 98 ഫ്‌ളഡ് ഗേറ്റുകള്‍, 64 സ്ലൈഡിങ് ഗേറ്റുകള്‍, 34 ക്രെസ്റ്റ് ഗേറ്റുകള്‍ തുടങ്ങിയവയാണ് ഡാമിനുള്ളത്.

PC:Bndas

ഇന്ദിരാസാഗർ ഡാം

ഇന്ദിരാസാഗർ ഡാം

മധ്യപ്രദേശിൽ നർമമ്ദ നദിയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഡാമുകളിൽ ഒന്നാണ് ഇന്ദിരാ സാഗർ ഡാം. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് 1983 ൽ ഇതിന്റെ തറക്കല്ലിട്ടത്. 92 മീറ്റർ നീളവും 653 മീറ്റർ വീതിയും ഉള്ള ഈ ഡാം ഇന്ത്യയിലെ പ്രശസ്തമായ ഡാമുകളിൽ ഒന്നാണ്.

Rama's Arrow

ഫറാക്കാ അണക്കെട്ട്

ഫറാക്കാ അണക്കെട്ട്

പശ്ചിമ ബംഗാളിൽ മുർഷിദാബാദിൽ സ്ഥിതി ചെയ്യുന്ന ഫറാക്ക അണക്കെട്ട് ഗംഗാ നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന മറ്റൊരു പ്രധാന അണക്കെട്ടാണ്. ഗംഗയുടെ കുറുകെയുള്ള ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നുകൂടിയാണിത്. ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും വെറും 16 കിലോമീറ്റർ മാത്രം അകലെയാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്.

PC:Jaimil joshi

ഭക്ര നങ്കൽ അണക്കെട്ട്

ഭക്ര നങ്കൽ അണക്കെട്ട്

പഞ്ചാബിന്റെയും ഹിമാചലിന്റെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഭക്രാ നങ്കൽ അണക്കെട്ട് പഞ്ചാബ്, ഹരിയാണ, ചണ്ഢീഗഡ്, ദൽഹി എന്നിവിടങ്ങളിലേക്ക് ജലസേചനം നടത്തുക എന്ന ഉദ്ദേശത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഉയിർത്തെഴുന്നേൽക്കുന്ന ഇന്ത്യയുടെ പ്രതീകമെന്നാണ് ഈ ഡാം അറിയപ്പെടുന്നത്. സത്ലജ് നദിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

PC:KawalSingh

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X