Search
  • Follow NativePlanet
Share
» »കര്‍ണ്ണാടകയിലെ പരസ്യമായ രഹസ്യങ്ങള്‍!

കര്‍ണ്ണാടകയിലെ പരസ്യമായ രഹസ്യങ്ങള്‍!

ഇതുവരെ കണ്ടതിലും കേട്ടതിലും അധികം ഇടങ്ങൾ കർണ്ണാടക സഞ്ചാരികൾക്കായി വെച്ചിട്ടുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ്.

By Elizabath Joseph

ഒട്ടേറെ കിടിലൻ സ്ഥലങ്ങളുണ്ടെങ്കിലും മനപൂർവ്വമല്ലാത്ത കാരണങ്ങളാൽ സ‍ഞ്ചാരികൾ നൈസാക്കി അങ്ങൊഴിവാക്കുന്ന സ്ഥലങ്ങളിലൊരിടമാണ് കർണ്ണാടക.
കേരളത്തിനും ഗോവയ്ക്കും ഇടയിൽ കിടക്കുന്നതിനാൽ മിക്കപ്പോഴും സഞ്ചാരികളുടെ ലിസ്റ്റുകളിലൊന്നും അധികം കർണ്ണാടക. ഉൾപ്പെടാറില്ല. കേരളത്തിലെ കാലയുകളും ഗോവയിലെ ബീച്ചുകളും മാറിമാറി വിളിക്കുമ്പോൾ കർണ്ണാടകയെ മനപൂർവ്വം തന്നെ അങ്ങു മറന്നു കളയും എന്നു വേണമെങ്കിൽ പറയാം. എന്നാല്‍ ഇതുവരെ കണ്ടതിലും കേട്ടതിലും അധികം ഇടങ്ങൾ കർണ്ണാടക സഞ്ചാരികൾക്കായി വെച്ചിട്ടുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ്.
തിരക്കുകളെല്ലാം മാറ്റിവെച്ച് കർണ്ണാടകയെ ഒന്നറിയാൻ ശ്രമിച്ചാലോ? കർണ്ണാടകത്തിലെ അറിയുന്നതും അറിയാത്തതുമായ കുറച്ച് ഹിൽ സ്റ്റേഷനുകൾ പരിചയപ്പെടാം...

 ബിലിഗിരി ഹിൽസ്

ബിലിഗിരി ഹിൽസ്

ബിലിഗിരംഗണ ഹിൽസ് എന്നും ബിആർ ഹിൽസ് എന്നുമൊക്കെ അറിയപ്പെടുന്ന ബിലിദികി ഹിൽസ് സഞ്ചാരികൾക്ക് അധികം പരിചയമുള്ള ഒരിടമല്ല. കർണ്ണാടക-തമിഴ്നാട് അതിര്‍ത്തിയോട് ചേർന്നു കിടക്കുന്ന ഇവിടം പശ്ചിമഘട്ടത്തെ പൂർവ്വഘട്ടവുമായി ബന്ധിപ്പിക്കുന്ന ഇടംകൂടിയാണ്. ബിലിഗിരിരംഗനാഥ സ്വാമി വന്യജീവി സങ്കേതമാണ് ഇവിടുത്തെ ഒരു കാഴ്ച. ഒരു കടുവ സംരക്ഷണ കേന്ദ്രം കൂടിയാണിവിടം.

PC:Shyamal

 കെമ്മൻഗുണ്ടി

കെമ്മൻഗുണ്ടി

സമുദ്ര നിരപ്പിൽ നിന്നും 1434 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കെമ്മന്‍ഗുണ്ടി ചിക്കമംഗളുരു ജില്ലയിലാണുള്ളത്. കൃഷ്ണരാജ വോഡയാറിന്റെ വേനൽക്കാല വസതിയായിരുന്ന ഇവിടം അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി ശ്രീ കൃഷ്ണ രാജേന്ദ്ര ഹിൽ സ്റ്റേഷൻ എന്നും അറിയപ്പെടുന്നുണ്ട്. ബാബാ ബുധൻഗിരി റേഞ്ചുമായി ചേർന്നു കിടക്കുന്ന ഇവിടം വെള്ളച്ചാട്ടങ്ങൾകൊണ്ടും താഴ്വരകൾ കൊണ്ടും ഒക്കെ സമ്പന്നമാണ്.
ഇസഡ് പോയന്റ്, റോസ് ഗാർഡൻ, ഹെബ്ബെ ഫാൾസ്, കല്ലാത്തി വെള്ളച്ചാട്ടം. മുല്ലയാനഗിരി, ബാബാ ബുധനഗിരി തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ നിന്നും സന്ദർശിക്കുവാൻ സാധിക്കുന്നത്.

PC:Srinivasa83

ഗംഗാ മൂല

ഗംഗാ മൂല

ചിക്കമഗളുരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഏറെയൊന്നും പ്രശസ്തമല്ലാത്ത ഒരു ഹിൽ സ്റ്റേഷനാണ് ഗംഗാമൂല. വരാഹ പർവ്വത എന്നും അറിയപ്പെടുന്ന ഗംഗാമൂല മൂന്നു നദികളുടെ ഉത്ഭവ സ്ഥാനം കൂടിയാണ്. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ ഇവിടം കുദ്രേമുഖ് ദേശീയോദ്യാനത്തിന്റെ അതിർത്തികൂടിയാണ്. തുംഗ, ഭദ്ര, നേത്രാവതി എന്നീ മൂന്നു നദികളാണ് ഇവിടെ നിന്നും വരുന്നത്.

കുണ്ടാദ്രി

കുണ്ടാദ്രി

ഉഡുപ്പിയിൽ നിന്നും 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കുണ്ടാദ്രി കൊടുംകാടുകൾ കൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു ഹിൽ സ്റ്റേഷനാണ്. സമുഗദ്ര നിരപ്പിൽ നിന്നും വെറും 826 മീറ്റർ മാത്രം ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 17-ാം നൂറ്റാണ്ടിൽ നിർമ്മിതമായ ഒരു ജൈന ക്ഷേത്രത്തിന്റെ പേരിലാണ് ഇവിടം കൂടുതലും അറിയപ്പെടുന്നത്.

രണ്ടായിരത്തോളം വർഷങ്ങൾക്കു മുൻപ് കുണ്ടാകുണ്ടാചാര്യ എന്നു പേരായ ഒരു ജൈന സന്യാസി ഇവിടെ എത്തിയിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭയ സ്ഥാനമായിരുന്നു ഇതെന്നുമാണ് വിശ്വാസം.

PC:Manjeshpv

യാന

യാന

ഉത്തര കർണ്ണാടക ജില്ലയിൽ സഹ്യാദ്രിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന യാന വിചിത്രമായ കല്ലുകളുടെ രൂപപ്പെടലുകൊണ്ട് സഞ്ചാരികൾക്കിടയിൽ പ്രശസ്തമായിരിക്കുന്ന സ്ഥലമാണ്.ഭസ്മാസുരന് സ്വന്തമായി ലഭിച്ച വരം ശാപമായി മാറിയ സ്ഥലമാണ് യാന എന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്. വിചിത്രമായ രൂപത്തിൽ കാണപ്പെടുന്ന രണ്ട് റോക്ക് ഫോർമേഷനുകളാണ് യാനയിലെ ഏറ്റവും വലിയ പ്രത്യേക. ഭൈരവേശ്വര ശിഖര എന്നും മോഹിനി ശിഖര എന്നുമാണ് ഇവ അറിയപ്പെടുന്നത്. ശിഖര എന്നാൽ ഹിൽ എന്നാണ് അർഥം. ട്രക്കിങ്ങാണ് ഇവിടുത്തെ പ്രധാന ആകർഷണം.

PC:Vinodtiwari2608

കുടജാദ്രി

കുടജാദ്രി

ഒരു തീർഥാന കേന്ദ്രം എന്നതിലുപരിയായി മറ്റു പല സാധ്യതകളും ഉള്ള ഒര സ്ഥലമാണ് കുടജാദ്രി. ട്രക്കിങ്ങിന്റെ വിവിധ തലങ്ങൾ പരീക്ഷിക്കുവാൻ പറ്റിയ ഇവിടം സാഹസികരായവർക്കു മാത്രം പറ്റിയ ഇടമാണ്. മലകയറ്റവും കുന്നിറക്കവും ഒക്കെ ഇവിടെ നിങ്ങളുടെ സാഹസികതയെ പരീക്ഷിക്കും.

PC:Shrikanth n

നന്ദി ഹിൽസ്

നന്ദി ഹിൽസ്

കർണ്ണാടകയിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിലൊന്നാണ് നന്ദി ഹിൽസ്. പഴയ കാലത്തേക്ക് കൈപിടിച്ചു നടത്തുന്ന കോട്ടയും വളഞ്ഞുപുളഞ്ഞ വഴികളും പച്ചപ്പിന്റെ വകഭേദങ്ങളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ഇടമാണിത്. ബെംഗളുരുവിലെയും സമീപ സ്ഥലങ്ങളിലെയും റൈഡേഴ്സ് കൂട്ടത്തോടെ എത്തുന്ന ഇവിടം ബെംഗളുരുവിലെ വീക്കെന്‍ഡ് ഡെസ്റ്റിനേഷനുകളിൽ ഒന്നുകൂടിയാണ്.

PC:Vipul Singhania

കൂർഗ്

കൂർഗ്

കർണ്ണാടകയിലെ ഏറ്റവും മനോഹരമായ വെക്കേഷന്ഡ‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് കൂർഗ്. കാപ്പിയുടെയും ഓറഞ്ചിന്റെയും ഗന്ധമുള്ള കാറ്റും തണുപ്പു നിറഞ്ഞ കാലാവസ്ഥയും എന്നും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ മുതല്‍ 1715 മീറ്റര്‍ വരെ ഉയരത്തില്‍ കിടക്കുന്ന ഇവിടം ഇന്ത്യയുടെ സ്കോട്ലൻഡ് എന്നും കർണ്ണാടകയുടെ കാശ്മീർ എന്നുമൊക്കെ അറിയപ്പെടുന്നു.

PC:Aneezone

അഗുംബെ

അഗുംബെ

മഴയെ പ്രണയിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ് അഗുംബെ. ഉഡുപ്പിയിൽ നിന്നും 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം മഴക്കാടുകൾക്കും വെള്ളച്ചാട്ടങ്ങൾക്കും വ്യൂ പോയിന്റുകൾക്കുമൊക്കെ പേരുകേട്ടിരിക്കുന്നു. തെക്കിന്‍റെ ചിറാപുഞ്ചി എന്നും ഇവിടം അറിയപ്പെടുന്നു.

PC:Mylittlefinger

Read more about: karnataka hill stations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X