Search
  • Follow NativePlanet
Share
» »മഴയെ തേടിപ്പോകാൻ ഈ മഴയിടങ്ങൾ

മഴയെ തേടിപ്പോകാൻ ഈ മഴയിടങ്ങൾ

മഴയത്ത് പോകാൻ ഒരുപാട് സ്ഥലങ്ങളുണ്ടെങ്കിലും കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍ അറിയാം...

By Elizabath Joseph

പുറത്ത് മഴ നല്ല കനത്തിൽ തന്നെ പെയ്യുമ്പോൾ വീട്ടിൽ മടിയും പിടിച്ചിരുന്നാലെങ്ങനെയാ? ഒരു യാത്രയൊക്കെ വേണ്ടെ? പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ ഇഷ്ടംപോലെ സ്ഥലങ്ങൾ നീണ്ടു നിവർന്നു കിടക്കുമ്പോൾ അങ്ങനെയൊന്നും വെറുതെ ഇരിക്കാൻ പറ്റില്ലല്ലോ... മഴയത്ത് പോകാൻ ഒരുപാട് സ്ഥലങ്ങളുണ്ടെങ്കിലും കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍ അറിയാം...

വഞ്ചി യാത്രയുടെ സുഖമറിയാൻ അഷ്ടമുടി കായൽ

വഞ്ചി യാത്രയുടെ സുഖമറിയാൻ അഷ്ടമുടി കായൽ

മഴക്കാലത്ത് ഏറ്റവും കൂടുതൽ സഞ്ചാരികൾ അന്വേഷിച്ച് വരുന്ന സ്ഥലങ്ങളിലൊന്നാണ് അഷ്ചടമുടി കായൽ. എട്ടു ശാഖകളുള്ള ഈ കായൽ വഞ്ചിവീടുകൾക്കും അതിലെ യാത്രയ്ക്കും ഒക്കെ പേരുകേട്ടതാണ്. പുറത്ത് നല്ല മഴ പെയ്യുമ്പോൾ കായലിന്റെയും കനാലുകളുടെും ഒക്കെ കൈവഴിയിലൂടെയുള്ള യാത്രയുടെ സുഖമാണ് മഴക്കാലത്ത് അഷ്ടമുടി കായൽ പകരുന്നത്. ചീനവല കെട്ടിയിരിക്കുന്ന കരയോരങ്ങളും തികച്ചും സാധാരണ ജീവിതം നയിക്കുന്ന ഗ്രാമീണരും ചകിരി പൂഴ്ത്തലും ഉൾനാടൻ ജലഗതാഗത സേവനവും ഒക്കെ ഈ യാത്രയിൽ കാണുവാനും അറിയുവാനും സാധിക്കും.

PC:Raviz Hotels and Resorts

കായലുകളുടെ പര്യായമായ ആലപ്പുഴ

കായലുകളുടെ പര്യായമായ ആലപ്പുഴ

മഴക്കാലത്ത് കായലുകളുടെ സൗന്ദര്യം ഒന്നു വേറെ തന്നെയാണ്. അത് അറിയണമെങ്കിൽ നേരെ ആലപ്പുഴയ്ക്ക് വിട്ടോളൂ. പ്രകൃതിയുടെ ഏറ്റവും മനോഹരവും മാലിന്യമേല്ക്കാത്തതുമായ രൂപമാണ് ഇവിടെയുള്ളത്. കായലുകളിലൂടെയുള്ള യാത്രയും വ്യത്യസ്തങ്ങളായ അനുഭവങ്ങളും രുചികളും ഒക്ക ഇവിടുത്തെ മഴയാത്രയെ സമ്പന്നമാക്കും.

PC:ReflectedSerendipity

മഴക്കാലത്ത് കാടുകൾക്കു ജീവൻ വയ്ക്കുന്ന തേക്കടി

മഴക്കാലത്ത് കാടുകൾക്കു ജീവൻ വയ്ക്കുന്ന തേക്കടി

സാധാരണ മഴക്കാലങ്ങളിൽ ആളുകൾ കാടുകളിലേക്കും മറ്റുമുള്ള യാത്ര കഴിവതും ഒഴിവാക്കുമ്പോൾ മഴ പെയ്യാൻ കാത്തിരുന്ന് ഇവിടെ എത്തുന്നവരുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും പേരു കേട്ട വന്യജീവി സങ്കേതങ്ങളിലൊന്നായ ഇവിടെ മഴക്കാലത്താണ് ഏറ്റവും അധികം ആളുകൾ എത്തിച്ചേരുന്നത്. മഴയിൽ ജീവൻ വയ്ക്കുന്ന കാടും വന്യജീവികളുടെ സ്ഥിരമായ സാന്നിധ്യവും എല്ലാം ഇവിടേക്ക് എത്താൻ ആളുകളെ പ്രേരിപ്പിക്കുന്നു. കാടിനടുത്തുകൂടിയുള്ള ബോട്ടിങ്ങും കാട്ടിലെ താമസവും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:senthilvasanm

 കേരളത്തിലെ യഥാർഥ മൺസൂണ്‍ ഡെസ്റ്റിനേഷൻ കുമരകം

കേരളത്തിലെ യഥാർഥ മൺസൂണ്‍ ഡെസ്റ്റിനേഷൻ കുമരകം

കേരളത്തിലെ യഥാർഥ മണ്‍സൂണ്‍ ഡെസ്റ്റിനേഷനേതാണ് എന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് കുമരകം. വർഷത്തിൽ എല്ലായ്പ്പോളും വിദേശങ്ങളിൽ നിന്നടക്കം ഇവിടെ സഞ്ചാരികൾ എത്താറുണ്ടെങ്കിലും മഴക്കാലം നോക്കി എത്തുന്നവരാണ് അധികവും. ഭൂമിയിലെ ഒരു കൊച്ചു സ്വർഗ്ഗം തന്നെയായ ഇവിടം കാഴ്ചകൾക്കും രുചികൾക്കും ഒക്കെ പേരുകേട്ട സ്ഥലമാണ്. പ്രകൃതി ഇത്രയും മനോഹരമായി നിൽക്കുന്ന ഒരിടം വേറെ കേരളത്തിൽ ഇല്ല എന്നുതന്നെ പറയാം.

PC:Ashwin Kumar

 തേയിലത്തോട്ടങ്ങൾക്കു നടുവിലെ മൂന്നാർ

തേയിലത്തോട്ടങ്ങൾക്കു നടുവിലെ മൂന്നാർ

സാധാരണ സഞ്ചാരികൾ മഴക്കാലത്ത് തീർത്തും ഒഴിവാക്കുന്ന സ്ഥലങ്ങളിലൊന്നാണ് മൂന്നാർ. മൂന്നാറിന്റെ കാഴ്ചകൾ എല്ലാം ശരിക്കും കാണാൻ പറ്റിയത് മഴക്കാലം ഒഴികെയുള്ള സമയമാണ്. എന്നാൽ മൺസൂണിൽ ഇവിടെ എത്തുമ്പോൾ മൂന്നാർ കാത്തുവെച്ചിരിക്കുന്നത് തികച്ചും വ്യത്യസ്തമായ കാഴ്ചകളാണ്. മഴവെള്ളം നിറഞ്ഞു കിടക്കുന്ന തേയിലത്തോട്ടങ്ങളും ഇഷ്ടംപോലെ വെള്ളച്ചാട്ടങ്ങളും എങ്ങും കത്തിനിൽക്കുന്ന പച്ചപ്പും ഒക്കെ മൂന്നാറിന്റെ മഴക്കാഴ്ചകളാണ്. ആനമുടിയിലേക്കുള്ള ട്രക്കിങ്ങും ഇവിടുത്തെ മൺസൂണ്‍ ആക്ടിവിറ്റികളിൽ പ്രധാനപ്പെട്ടതാണ്.

PC:tornado_twister

വെള്ളച്ചാട്ടങ്ങളുടെ ഭംഗി കാണാൻ വയനാട്

വെള്ളച്ചാട്ടങ്ങളുടെ ഭംഗി കാണാൻ വയനാട്

മഴക്കാലത്ത് റൊമാന്‍റിക്കാവുന്ന ഒരൊറ്റ സ്ഥലമേയുള്ളൂ. അത് വയനാടാണ്. കുറച്ചു മുന്നേ വരെ ഒരു നൂലു പോലെ ഒഴുകിയിരുന്ന വെള്ളച്ചാട്ടങ്ങൾ ശക്തി പ്രാപിക്കുന്നതും കാടുകൾക്ക് അനക്കം വെച്ചുതുടങ്ങുന്നതും ഒക്കെ ഈ സമയത്താണ്.
തേയിലത്തോട്ടങ്ങൾക്കും കാപ്പി തോട്ടങ്ങൾക്കും നടുവിലൂടെയുള്ള നടത്തവും വെള്ളച്ചാട്ടങ്ങൾക്കു താഴെയുള്ള കുളിയും മരവീടുകൾക്കു മുകളിലെ താമസവും ഒക്കെ വയനാടിനു മഴക്കാലത്തു മാത്രം നല്കാൻ സാധിക്കുന്ന കാഴ്ചകളാണ്. ട്രക്കിങ്ങാണ് ഇവിടുത്തെ പ്രധാന മണ്‍സൂൺ ആക്ടിവിറ്റി.

PC:Ashwin Kumar

 ബീച്ചെന്നാൽ അത് കോവളം

ബീച്ചെന്നാൽ അത് കോവളം

ബീച്ച് എന്നാൽ നമുക്ക് കോവളമാണ്. നമുക്ക് മാത്രമല്ല, കേരളം കാണാനെത്തുന്ന സഞ്ചാരികൾക്കും. മഴക്കാലത്തു മാത്രമല്ല, എപ്പോൾ വേണമെങ്കിലും കാണാൻ പോകാൻ സാധിക്കുന്ന ഇവിടെം വശ്യമായ കാഴ്ചകളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന മനോഹരരമായ സ്ഥലങ്ങളിലൊന്നാണ്.

PC:Shishir Dasika

കടൽകാക്കുന്ന കോട്ടയുള്ള ബേക്കൽ

കടൽകാക്കുന്ന കോട്ടയുള്ള ബേക്കൽ

ബേക്കൽ എന്നാൽ സഞ്ചാരികൾക്ക് എല്ലാം ആണ്. കോട്ടയും നദികളും ബീച്ചും മലകളും ദൈവങ്ങളും ഒക്കെ കൂടിച്ചേരുന്ന ഒരിടം. മഴക്കാലങ്ങളിൽ കടലിന്റെ സൗന്ദര്യം കോട്ടയുടെ മുകളിൽ നിന്നും കാണാനും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കുവാനുമെല്ലാം പറ്റിയ സ്ഥലമാണ് ബേക്കൽ.

PC:Vinayaraj

സമാധാന പ്രേമികൾക്കായി വർക്കല

സമാധാന പ്രേമികൾക്കായി വർക്കല

മൺസൂൺ യാത്രകൾ കുറച്ചധികം ശാന്തതയോടെ നടത്തണമെന്ന് ആഗ്രഹമുള്ളവർക്ക് പറ്റിയ സ്ഥലങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ വർക്കല, കടലിനോട് ചേർന്നുള്ള ചെറിയ ക്ലിഫും നിരനിരയായി നീണ്ടു നിൽക്കുന്ന തെങ്ങുകളും ഒക്കെ ഇതിന്റെ സൗന്ദര്യം വർധിപ്പിക്കുന്ന കാര്യങ്ങളാണ്. എന്നാൽ സഞ്ചാരികളുടെ തിരക്കിന് ഇവിടെ ഒരു കുറവും കാണില്ല.

ആലപ്പുഴയുടെ ഹൃദയത്തിലെളിപ്പിച്ച രഹസ്യം- മാരാരിക്കുളം

ആലപ്പുഴയുടെ ഹൃദയത്തിലെളിപ്പിച്ച രഹസ്യം- മാരാരിക്കുളം

ഒട്ടേറെ മൺസൂൺ ഡെസ്റ്റിനേഷനുകളുള്ള ആലപ്പുഴയിലെ ഏറ്റവും പ്രശസ്തമായ മറ്റൊരിടമാണ് മാരാരിക്കുളം. എന്നാൽ ഈ സ്ഥലത്തെക്കുറിച്ച് സഞ്ചാരികൾക്ക് വേണ്ടത്ര ധാരണയില്ലാത്തതിനാൽ ഇവിടെ വരുന്നവരുടെ എണ്ണം വളരെ കുറവാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X