Search
  • Follow NativePlanet
Share
» »ചെന്നൈയിലെ ട്രക്കിങ്ങ് ഇടങ്ങൾ ഇതാണ്

ചെന്നൈയിലെ ട്രക്കിങ്ങ് ഇടങ്ങൾ ഇതാണ്

ഇതാ ചെന്നൈയിൽ നിന്നും പോകുവാൻ സാധിക്കുന്ന കുറച്ച് ട്രക്കിങ്ങ് റൂട്ടുകൾ പരിചയപ്പെടാം...

ട്രക്കിങ്ങ് എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക ഹിമാലയ കാഴ്ചകളാണ്. ഭാരമുള്ള ബാഗും തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളും ട്രക്കിങ്ങ് പോളും പിടിച്ച് കയറിപ്പോകുന്ന ഒരു രൂപം. ഇതൊക്കെ എപ്പോൾ നടക്കുവാനാ എന്നോർത്ത് നിരാശയായിരിക്കും ആദ്യം മനസ്സിലെത്തുക. വിഷമിക്കേണ്ട കാര്യമില്ല, ഹിമാലയത്തിൽ പോയില്ലെങ്കിലും നമ്മുടെ നാട്ടിൽ അതും തൊട്ടടുത്ത് കിടിലൻ ട്രക്കിങ്ങ് പോയന്റുകളുണ്ട്. ഇതാ ചെന്നൈയിൽ നിന്നും പോകുവാൻ സാധിക്കുന്ന കുറച്ച് ട്രക്കിങ്ങ് റൂട്ടുകൾ പരിചയപ്പെടാം...

ഇതാണ് സമയം

ഇതാണ് സമയം

ചെന്നൈയിൽ നിന്നും ട്രക്കിങ്ങിനു പോകുവാൻ പറ്റിയ സമയം തണുപ്പു കാലാണ്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയം ഇതിനായി ചിലവഴിക്കാം. ഈ സമയമാണ് തമിഴ്നാട്ടിൽ ഏറ്റവും പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്ന സമയം. വേനലിൽ സഹിക്കുവാൻ കഴിയാത്ത ചൂട് അനുഭവപ്പെടും. പുറത്തിറങ്ങുന്നതു പോലും ബുദ്ധിമുട്ടായ ഈ സമയത്തെ യാത്രകൾ തണുപ്പു സമയത്തേയ്ക്ക് മാറ്റി വയ്ക്കാം.

നഗലാപുരം

നഗലാപുരം

തമിഴ്നാടിന്റെയും ആന്ധ്രയുടെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഇടമാണ് നഗലാപുരം. കാടുകൾ നിറഞ്ഞ ഇവിടം ചെന്നൈയിൽ നിന്നും 75 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ചെന്നൈയിലെ പ്രധാനപ്പെട്ട വീക്കെൻഡ് ഡെസ്റ്റിനേഷനുകളിലൊന്നും ഇതാണ്.
ഒരു ദിവസമെടുത്തും രണ്ടു ദിവസമെടുത്തും കയറിപ്പോകുന്ന ട്രക്കിങ്ങാണ് നഗലാപുരത്തേത്. സാധാരണ ഗതിയിൽ ഒരു ദിവസം കൊണ്ടു തീർക്കാമെങ്കിലും ക്യാംപിങ്ങിനായാണ് ആളുകൾ രാത്രി ഇവിടെ തിരഞ്ഞെടുക്കുന്നതു കൊണ്ടാണ് രണ്ടു ദിവസം വരുന്നത്

ഉബ്ബലമഗഡു വെള്ളച്ചാട്ടം

ഉബ്ബലമഗഡു വെള്ളച്ചാട്ടം

നഗലാപുരം പോലെ തന്നെ ആന്ധ്രയുടെയും തമിഴ്നാടിന്റെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന മറ്റൊരിടമാണ് ഉബ്ബലമഗഡു വെള്ളച്ചാട്ടം. ചെന്നൈയിൽ നിന്നും 92 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പത്തു കിലോമീറ്റർ നീളമുള്ള ഈ യാത്ര ട്രക്കിങ്ങിനും ഹൈക്കിങ്ങിനുമുള്ളതാണ്. ഇതിനു തൊട്ടടുത്തു തന്നെയാണ് താഡാ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

 യേലാഗിരി

യേലാഗിരി

സമുദ്ര നിരപ്പിൽ നിന്നും 3600 അടി സ്ഥിതി ചെയ്യുന്ന യേലാഗിരി ചെന്നൈയിൽ നിന്നും പോകുവാൻ പറ്റിയ മറ്റൊരിടമാണ്. താഴ്വരകളും മലകളും ഒക്കെയായി ഇവിടം അധികം ആൾത്തിരക്കില്ലാത്ത ഇടം കൂടിയാണ്. സ്വാമി മല ഹിൽസ്, പീരുമേടു വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. മൂന്നു മുതൽ അഞ്ച് കിലോമീറ്റർ വരെയാണ് ഇവിടേക്കുള്ള ട്രക്കിങ്ങ് ദൂരം. ട്രക്കിങ്ങിൽ തുടക്കക്കാർക്ക് യോജിച്ച ഇടമാണിത്.

തലകോന വെള്ളച്ചാട്ടം

തലകോന വെള്ളച്ചാട്ടം

തെലങ്കാനയിൽ നിന്നും 190 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇടമാണ് തലകോന വെള്ളച്ചാട്ടം. 270 അടി മുകളിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം മനോഹരമായ കാഴ്ചയാണ്. കാട്ടിനുള്ളിലൂടെയുള്ള നടത്തമാണ് ഇവിടുത്തെ പ്രധാന ആകർഷണം.

വെങ്കടേശ്വര ഹിൽസ്

വെങ്കടേശ്വര ഹിൽസ്

ഇതുവരെ പറഞ്ഞ മറ്റു യാത്രകളേപ്പോലെയല്ല വെങ്കടേശ്വര ഹിൽസ്. ചെന്നൈയിൽ നിന്നും 48 കിലോമീറ്റർ അകലെയുള്ള ഇവിടേക്കുള്ള യാത്രയും ട്രക്കിങ്ങും പൂർത്തിയാക്കുവാൻ മൂന്നു ദിവസം വേണം. ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും ഒക്കെ ഇവിടെ കാണാം.

കൊല്ലി ഹിൽസ്

കൊല്ലി ഹിൽസ്

280 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന കൊല്ലിമല പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ സ്ഥലമാണ്. സമുദ്ര നിരപ്പില്‍ നിന്നും 1000 മുതല്‍ 1300 വരെ മീറ്റര്‍ ഉയരത്തിലാണ് കൊല്ലി മല സ്ഥിതി ചെയ്യുന്നത്. പൂര്‍വഘട്ടത്തിന്റെ ഭാഗമായ കൊല്ലി മലനിരകള്‍ അധികം അറിയപ്പെട്ടു തുടങ്ങിയിട്ടില്ലാത്തതും അതേസമയം ഏറെ സാധ്യതകള്‍ ഉള്ളതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. 72 ഹെയര്‍പിന്‍ വളവുകള്‍ കയറി വേണം ഇവിടെ എത്താന്‍.

PC:Parthan

യേര്‍ക്കാട്

യേര്‍ക്കാട്

ആരെയും ആകര്‍ഷിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ക്കും കാടുകള്‍ക്കുമപ്പുറം അതിമനോഹരമായ ഭൂപ്രകൃതിയും വര്‍ഷം മുഴുവന്‍ സുഖം തരുന്ന കാലാവസ്ഥയും ചേരുന്ന ഒരിടമാണ് യേര്‍ക്കാട്. തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന യേര്‍ക്കാട് ഏഴകളിന്‍ ഊട്ടി എന്നും മാമലകളിയെ യുവരാജന്‍ എന്നൊമൊക്കെയാണ് അറിപ്പെടുന്നത്. മനസ്സും ശരീരവും തണുപ്പിച്ച് ഇറങ്ങിവരാന്‍ പറ്റിയ യേര്‍ക്കാടെന്ന തമിഴ്‌നാടന്‍ വേനല്‍ക്കാല വസതിയെ പരിചയപ്പെടാം...

തമിഴ്‌നാടിന്റെ ചൂടന്‍ കാലാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ താല്പര്യമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് യേര്‍ക്കാട്. സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Santhoshj

Read more about: chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X