Search
  • Follow NativePlanet
Share
» »കയ്യിലുണ്ടോ ഒരൊറ്റ ദിവസം...പൊളിക്കാം ഇനി യാത്രകൾ

കയ്യിലുണ്ടോ ഒരൊറ്റ ദിവസം...പൊളിക്കാം ഇനി യാത്രകൾ

കൊട്ടാരങ്ങളിൽ തുടങ്ങി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള ബെംഗളുരുവിലെ വാരാന്ത്യ കവാടങ്ങൾ പരിചയപ്പെടാം...

ടെക്കികളുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബാംഗ്ലൂർ സഞ്ചാരികൾക്ക് ഒരു ട്രാവൽ ഹബ്ബാണ്. ഇന്ത്യയുടെ ഏതു ഭാഗത്തേയ്ക്കും എപ്പോൾ വേണമെങ്കിലും സുരക്ഷിതമായി പോയി വരാന്‍ സാധിക്കുന്ന ഒരിടം.
എന്നാൽ ബെംഗളുരുവിന്റെ പരിധിയ്ക്കുള്ളിൽ നിന്നു തന്നെ ഒന്നു രണ്ടു ദിവസങ്ങളെടുത്ത് പോയി വരാൻ സാധിക്കുന്ന ഇഷ്ടംപോലെ സ്ഥലങ്ങളും ഇവിടെയുണ്ട്. കൊട്ടാരങ്ങളിൽ തുടങ്ങി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള ബെംഗളുരുവിലെ വാരാന്ത്യ കവാടങ്ങൾ പരിചയപ്പെടാം...

ശ്രീരംഗപട്ടണ

ശ്രീരംഗപട്ടണ

ബെംഗളുരുവിൽ നിന്നും 120 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ചരിത്ര സ്ഥലമാണ് ശ്രംരംഗപട്ടണ. മതപരമായും സാംസ്കാരികമായും ഒക്കെ ഏറെ പ്രാധാന്യമർഹിക്കുന്ന ഇവിടം കാവേരിയ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ടിപ്പു സുൽത്താൻ നിർമ്മിച്ച രഹസ്യ തുരങ്കങ്ങളുണ്ട് എന്ന് കരുതപ്പെടുന്ന ഇവിടം കാവേരി നദി തീർക്കുന്ന ഒരു ദ്വീപിലാണുള്ളത്. ശ്രീ രംഗനാഥസ്വാമി ക്ഷേത്രവും കൊട്ടാരങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ

PC:Prof. Mohamed Shareef

ബിലിഗിരിരംഗാ ഹിൽസ്

ബിലിഗിരിരംഗാ ഹിൽസ്

ബെംഗളുരു നഗരത്തിൽ നിന്നും 180 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബിലിഗിരിരംഗാ ഹിൽസ് പ്രകൃതിഭംഗിക്ക് പേരുകേട്ട സ്ഥലമാണ്. പശ്ചിമഘട്ടവും പൂർവ്വഘട്ടവും തമ്മിൽ യോജിക്കുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബിലിഗിരിരംഗാ ഹിൽസ് സത്യമംഗലം വന്യജീവ സങ്കേതത്തോട് ചേർന്നാണുള്ളത്.
ബിലിഗിരിരംഗാ ഹിൽസിനോട് ചേർന്നാണ് ഈ സ്ഥലത്തിന് പേരു വന്ന ബിലിഗിരിരംഗനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Dineshkannambadi

സോംനാഥ്പൂർ

സോംനാഥ്പൂർ

കർണ്ണാടകയിലെ ഏറ്റവും മനോഹരമായ ക്ഷേത്രനഗരങ്ങളിലൊന്നാണ് സോംനാഥ്പൂർ. നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള പ്രസന്ന ചെനന്കേശവ ക്ഷേത്രമാണ് അതിൽ ഏറ്റവും ആകർഷണീയമായത്. ഹൊയ്സാല രാജവംശത്തിന്റെ ഏറ്റവും മഹനീയമായ ക്ഷേത്ര മാതൃകകളാണ് ഇവിടെ കാണുവാൻ സാധിക്കുക. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
PC:Bikashrd

ഹൊഗ്ഗെനക്കൽ വെള്ളച്ചാട്ടം

ഹൊഗ്ഗെനക്കൽ വെള്ളച്ചാട്ടം

ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് നഗരത്തില്‍ നിന്നും 148 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഹൊഗ്ഗെനക്കൽ വെള്ളച്ചാട്ടം. കാവേരി നദിയിൽ നിന്നും ഉത്ഭവിക്കുന്ന ഈ വെള്ളച്ചാട്ടം യുവാക്കളുടെ പ്രിയപ്പെട്ട ഔട്ടിങ്ങ് കേന്ദ്രങ്ങളിലൊന്നാണ്. ഇന്ത്യയുടെ നയാഗ്ര എന്നും ഇവിടം അറിയപ്പെടുന്നു.

PC:Mithun Kundu

ഹോഴ്സ്ലി ഹിൽസ്

ഹോഴ്സ്ലി ഹിൽസ്

ബെംഗളുരുവിൽ നിന്നും ഇത്തിരി അകലെ അങ്ങ് ആന്ധ്രാപ്രദേശിലാണ് ഹോഴ്സിലി ഹിൽസ് സ്ഥിതി ചെയ്യുന്നത്. ആന്ധ്രയിലെ അപൂർവ്വമായ ഹിൽ സ്റ്റേഷനുകളിലൊന്നുകൂടിയാണിത്. പച്ചപുതച്ച കുന്നുകളും മലനിരകളും പ്രസന്നമായ കാലാവസ്ഥയും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകത.


PC:NAYASHA WIKI

ബൽമുറി, എടുമുറി വെള്ളച്ചാട്ടം

ബൽമുറി, എടുമുറി വെള്ളച്ചാട്ടം

കൃഷ്ണ രാജ സാഗർ ഡാമിലേക്കുള്ള വഴിയിൽ ബെംഗളുരുവിൽ നിന്നും 135 കിലോമീറ്റർ അകലെയാണ് മനുഷ്യ നിർമ്മിതി വെള്ളച്ചാട്ടങ്ങളായ ബൽ മുറിയും എടമുറിയും സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ തമിഴ്, കന്നഡി സിനിമകളുടെ ലൊക്കേഷൻ കൂടിയാണ് ഇവിടം. ഇതിനു തൊട്ടടുത്തായി ഒരു ഗണേശ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
മൈസൂരുനിന്നും ഇവിടെ എത്താൻ എളുപ്പമാണ്.

ലേപാക്ഷി

ലേപാക്ഷി

ബെംഗളുരുവിൽ നിന്നും 120 കിലോമീറ്റർ അകലെ ആന്ധ്രാ പ്രദേശിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര ക്ഷേത്രമാണ് ലേപാക്ഷി. വിജയനഗര സാമ്രാജ്യത്തിന്റെ അതിമനോഹരമായ മറ്റൊരു നിർമ്മാണ രീതിയാണ് ഇവിടുത്തെ ആകർഷണം. വായുവിൽ നിൽക്കുന്ന തൂണുകളും നന്ദി പ്രതിമയും ഒക്കെ ഇവിടെ കാണേണ്ട കാഴ്ച തന്നെയാണ്.

ശ്രാവണബെൽഗോള

ശ്രാവണബെൽഗോള

ബെംഗളുരുവിൽ നിന്നും 140 കിലോമീറ്ററും ഹാസനിൽ നിന്നും 50 കിലോമീറ്ററും മൈസൂരിൽ നിന്നും 83 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ഒരു ജൈന തീർഥാടന കേന്ദ്രമാണ് ശ്രാവണബൽഗോളെ. തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ തീർഥാടന കേന്ദ്രം കൂടിയാണിത്. നഗരത്തിനു നടുവിലെ വലിയ കുളത്തിൽ നിന്നുമാണ് ഗ്രാവണബെൽഗോള എന്ന പേരു വരുന്നത്. കർണ്ണാടകയിലെ പ്രസിദ്ധമായ വാരാന്ത്യ കവാടങ്ങളിലൊന്നു കൂടിയാണിത്.
ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന പ്രത്യകത ഇവിടുത്തെ ബാഹുബലി പ്രതിമയ്ക്കാണുള്ളത്. സമുദ്രനിരപ്പിൽ നിന്നും 3346 അടി ഉയരത്തിലാണ് ഇവിടുത്തെ ഗോമതേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധ ഭരണാധികാരിയായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ ഇവിടെ വെച്ചാണ് മരണപ്പെട്ടത് എന്നാണ് വിശ്വാസം.

മൈസൂർ

മൈസൂർ

ബെംഗളുരുവിൽ നിന്നുള്ള ഏറ്റവും പ്രസിദ്ധമായ വാരാന്ത്യ കവാടങ്ങളിലൊന്നാണ് മൈസൂർ. കൊട്ടാരവും ക്ഷേത്രങ്ങളും പഴയ കെട്ടിടങ്ങളും നഗരക്കാഴ്ചകളും ഒക്കെയായി സഞ്ചാരികളെ ആകർഷിക്കുന്ന നാടാണ് ഇവിടം. മലമുകളിലെ ചാമുണ്ഡേശ്വരി ക്ഷേത്രവും പൂന്തോട്ടങ്ങളും മ്യൂസിയവും ഒക്ക ഇവിടുത്തെ ആകർഷണങ്ങളാണ്.

PC:Jim Ankan Deka

യേലാഗിരി ഹിൽസ്

യേലാഗിരി ഹിൽസ്

അവധി ദിവസങ്ങൾ ഇത്തിരി അടിപൊളിയായി ആഘോഷിക്കാം എന്നു താല്പര്യമുള്ളവർക്ക് പറ്റിയ ഇടമാണ് യേലാഗിരി. ബെംഗളുരുവിൽ നിന്നും 170 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം മനോഹരമായ കാഴ്ചകൾ കൊണ്ടു സമ്പന്നമാണ്. വ്യൂ പോയിന്റുകളും വെള്ളച്ചാട്ടങ്ങളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ.

ബോംബെ വിളി മുതൽ കയ്യിലെ പഴ്സ് വരെ...മുംബൈ യാത്രയിൽ ഒഴിവാക്കേണ്ട കാര്യങ്ങൾ ഇതാണ് ബോംബെ വിളി മുതൽ കയ്യിലെ പഴ്സ് വരെ...മുംബൈ യാത്രയിൽ ഒഴിവാക്കേണ്ട കാര്യങ്ങൾ ഇതാണ്

കുറച്ച് മുന്നോട്ട് നീങ്ങിയാൽ എത്തുന്നതങ്ങ് പാക്കിസ്ഥാനിൽ...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ ഇതാണ്...കുറച്ച് മുന്നോട്ട് നീങ്ങിയാൽ എത്തുന്നതങ്ങ് പാക്കിസ്ഥാനിൽ...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ ഇതാണ്...

ചരിത്രത്തിന്‍റെ നിഗൂഡതകള്‍ ഒളിപ്പിച്ച ഹംപി ,വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ശിവന്‍ മുതല്‍ താമര മഹല്‍ വരെചരിത്രത്തിന്‍റെ നിഗൂഡതകള്‍ ഒളിപ്പിച്ച ഹംപി ,വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ശിവന്‍ മുതല്‍ താമര മഹല്‍ വരെ

PC:L.vivian.richard

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X