Search
  • Follow NativePlanet
Share
» »ദേശീയോദ്യാനങ്ങളിലേക്ക് പോകും മുന്‍പ്

ദേശീയോദ്യാനങ്ങളിലേക്ക് പോകും മുന്‍പ്

സാധാരണ വിനോദ സഞ്ചാര കേന്ദ്രങ്ങളോടൊപ്പം തന്നെ ഇവിടെ ദേശീയോദ്യാനങ്ങളും സന്ദര്‍ശകര്‍ക്കായി തുറന്നി‌ട്ടുണ്ട്.

രണ്ടര മാസത്തെ ലോക്ഡൗണിനു ശേഷം നാടും നഗരവും തിരിച്ചുവരവിലാണ്. വിനോദ സഞ്ചാരരംഗത്തെ മിക്ക മേഖലകളും മാറ്റങ്ങളെ അംഗീകരിച്ച് മുന്നോട്ട് പോവുകയാണ്.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം വിനോദ സഞ്ചാര മേഖലയെ തിരികെ പിടിക്കുവാനുള്ള പരിശ്രമങ്ങളിലാണ്. സാധാരണ വിനോദ സഞ്ചാര കേന്ദ്രങ്ങളോടൊപ്പം തന്നെ ഇവിടെ ദേശീയോദ്യാനങ്ങളും സന്ദര്‍ശകര്‍ക്കായി തുറന്നി‌ട്ടുണ്ട് . കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടൊപ്പം തന്നെ ആകെ ശേഷിയുടെ പകുതി മാത്രമായിരിക്കും ആദ്യ ഘട്ടങ്ങളില്‍ ദേശീയോദ്യാനങ്ങളില്‍ അനുവദിക്കുക. ഇതാ ദേശീയോദ്യാനങ്ങളിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം...

നിയമങ്ങള്‍ പാലിക്കാം

നിയമങ്ങള്‍ പാലിക്കാം

മഹാമാരി ഇനിയും നമ്മെ വിട്ടുപോയിട്ടില്ല എന്ന ഓര്‍മ്മയില്‍ വേണം ഇനിയുള്ള ഓരോ യാത്രകളും. വെറുതേ വീടിനു പുറത്തിറങ്ങുമ്പോള്‍ പോലും മുന്‍കരുതലുകളേടുക്കണ്ടത് അത്യാവശ്യമായ ഈ കാലത്ത് നിയമങ്ങള്‍ പാലിക്കാം എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. സന്ദര്‍ശന സമയത്ത് അധികൃതര്‍ ആവശ്യപ്പെടും പ്രകാരം മാസ്ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയവ ധരിക്കുവാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരില്‍ നിന്നും പരമാവധി അകലം പാലിക്കുക, യാത്രയ്ക്കു മുന്‍പും ശേഷവും വാഹനം സാനിറ്റൈസ് ചെയ്യുവാന്‍ ശ്രദ്ധിക്കുക.

 ഓണ്‍ലൈനായി പണമടയ്ക്കാം

ഓണ്‍ലൈനായി പണമടയ്ക്കാം

മിക്ക ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും പ്രവേശന ഫീസ് അടക്കമുള്ള കാര്യങ്ങള്‍ ഓണ്‍ ലൈനായി പണമടയ്ക്കുവാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘനേരം ക്യൂവില്‍ നിന്ന പണം കൈകാര്യം ചെയ്യുന്നതും അപരിചിതരുമായി സമ്പര്‍ക്കത്തില്‍ വരുന്നതുമെല്ലാം ഓണ്‍ലൈന്‍ ഇടപാടാണെങ്കില്‍ ഒഴിവാക്കുവാന്‍ സാധിക്കും,

ആളുകളെ ഒഴിവാക്കാം

ആളുകളെ ഒഴിവാക്കാം

സന്ദര്‍ശനത്തിനു കയറുമ്പോഴും മറ്റും പരമാവധി കൂട്ടം കൂടി നില്‍ക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. കൂട്ടമായി നടക്കാതിരിക്കുക. ചില പ്രത്യേക സ്ഥലങ്ങളോ മറ്റോ കാണാനുണ്ടെങ്കില്‍ ആദ്യം പോയവര്‍ തിരികെ വരുന്നതു വരെ ക്ഷമയോടെ കാത്തിരിക്കാം. തിരക്കുണ്ടാക്കി പോവാതിരിക്കുക. ഗ്രൂപ്പ് ആക്ടിവിറ്റികളില്‍ പങ്കെടുക്കാതിരിക്കുക.

മൃഗങ്ങളുമായി അകലം പാലിക്കുക

മൃഗങ്ങളുമായി അകലം പാലിക്കുക

രോഗങ്ങളുടെ കാലമാണെങ്കിലും അല്ലെങ്കിലും ദേശീയോദ്യാനങ്ങളും മറ്റും സന്ദര്‍ശിക്കുമ്പോള്‍ മൃഗങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കുവാന്‍ ശ്രമിക്കുക. അവരുടെ ആവാസ വ്യവസ്ഥയെയും ജീവിത രീതികളെയും ബഹുമാനിച്ച് മാത്രമേ പെരുമാറാവൂ.
മനുഷ്യരില്‍ നിന്നും സാമൂഹിക അകലം പാലിക്കുന്നതുപോലെ തന്നെ മൃഗങ്ങളില്‍ നിന്നും അകലം പാലിക്കുവാന്‍ ശ്രദ്ധിക്കുക.

സ്പര്‍ശിക്കുന്ന ഇടങ്ങള്‍ ഒഴിവാക്കാം

സ്പര്‍ശിക്കുന്ന ഇടങ്ങള്‍ ഒഴിവാക്കാം

പുറത്തിറങ്ങുമ്പോള്‍ സ്പര്‍ശിക്കുന്ന ഇടങ്ങളെക്കുറിച്ച് ബോധവാന്മാരിയിക്കണം. ഒരു ജോഡി ഗ്ലൗസ് എല്ലായ്പ്പോഴും ധരിക്കുവാന്‍ ശ്രദ്ധിക്കുക. തൂണുകളിലും ഇരിക്കുന്ന ഇടങ്ങളിലുമൊന്നും സ്പര്‍ശിക്കാതെ ഇരിക്കുക, സ്പര്‍ശിച്ചു എന്നു തോന്നിയാല്‍ കൈകള്‍ ഉടനെ സാനിറ്റൈസ് ചെയ്യുക.

വാഷ്റൂം ഉപയോഗിക്കുമ്പോള്‍

വാഷ്റൂം ഉപയോഗിക്കുമ്പോള്‍

പൊതു ഇടങ്ങളിലെ വാഷ്റൂമുകളും ടോയ്ലറ്റുകളും പരമാവധി കുറച്ച് ഉപയോഗിക്കുക. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ടി വന്നാല്‍ നിര്‍ന്ധമായും കൈകളും മറ്റും സാനിറ്റൈസ് ചെയ്യുക.

വ്യക്തി ശുചിത്വ ഉല്പന്നങ്ങള്‍ കരുതുക

വ്യക്തി ശുചിത്വ ഉല്പന്നങ്ങള്‍ കരുതുക


കോവിഡ് കാലത്തും അതിനു ശേഷവും പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട്. അതിലൊന്ന് വ്യക്തി ശുചിത്വ ഉല്പന്നങ്ങള്‍ കരുതുക എന്നതാണ്. മാസ്കും ഗ്ലൗസും ഫേസ് ഷീല്‍ഡും കൂടാതെ ടിഷ്യൂ, ഹാന്‍ഡ് ‌ടൗവ്വല്‍ തുടങ്ങിയവും കരുതുക. കൈകള്‍ കൃത്യ സമയങ്ങളില്‍ സാനിറ്റൈസ് ചെയ്യുക.

വെള്ളം കൊണ്ടുപോകാം

വെള്ളം കൊണ്ടുപോകാം

യാത്രകളില്‍ സ്വന്തമായി വെള്ളം കൊണ്ടുപോവുക. ആവശ്യത്തിനു വെള്ളം കരുതുവാന്‍ ശ്രദ്ധിക്കുക. പുറമേ നിന്നും വെള്ളം കുടിക്കുവാതിരിക്കുവാനും പൊതു കുടിവെള്ള ഇടങ്ങള്‍ ഉപയോഗിക്കാതിരിക്കുവാനും ശ്രദ്ധിക്കുക.

രോഗലക്ഷണങ്ങളുണ്ടെങ്കില്‍

രോഗലക്ഷണങ്ങളുണ്ടെങ്കില്‍

എന്തെങ്കിലും തരത്തില്‍ ചെറിയ രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പോലും പുറത്തിറങ്ങാതിരിക്കുക എന്നതാണ് പ്രധാനം. ദേശീയോദ്യാനങ്ങള്‍ എന്നല്ല, ഒരു തരത്തിലുള്ള ഇടങ്ങളും സന്ദര്‍ശിക്കാതിരിക്കുക.

കാരവന്‍ ടൂറിസത്തില്‍ പുതുമയുമായി കര്‍ണ്ണാടക, സഞ്ചാരികള്‍ക്ക് ധൈര്യമായി പോകാംകാരവന്‍ ടൂറിസത്തില്‍ പുതുമയുമായി കര്‍ണ്ണാടക, സഞ്ചാരികള്‍ക്ക് ധൈര്യമായി പോകാം

ലോകത്തിന്‍റെ ഏതുഭാഗത്തേയ്ക്കും ഒരു വിര്‍ച്വല്‍ ടൂര്‍ നടത്താം.... സമ്മാനം പതിനായിരം ഡോളര്‍ലോകത്തിന്‍റെ ഏതുഭാഗത്തേയ്ക്കും ഒരു വിര്‍ച്വല്‍ ടൂര്‍ നടത്താം.... സമ്മാനം പതിനായിരം ഡോളര്‍

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് സ്റ്റേഷന്‍റെ വിശേഷങ്ങള്‍ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് സ്റ്റേഷന്‍റെ വിശേഷങ്ങള്‍

വിഗ്രഹമില്ല, പ്രതിഷ്ഠയില്ല..എല്ലാവര്‍ക്കും വരാം..ഇതും ക്ഷേത്രമാണ്!!വിഗ്രഹമില്ല, പ്രതിഷ്ഠയില്ല..എല്ലാവര്‍ക്കും വരാം..ഇതും ക്ഷേത്രമാണ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X