Search
  • Follow NativePlanet
Share
» »ഒറ്റയ്ക്കുള്ള യാത്രകള്‍: പോകുന്നതിനു മുന്‍പ് അറിയാം ഈ കാര്യങ്ങള്‍

ഒറ്റയ്ക്കുള്ള യാത്രകള്‍: പോകുന്നതിനു മുന്‍പ് അറിയാം ഈ കാര്യങ്ങള്‍

ഒരു സോളോ യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ എന്ത‍ൊക്കെ ശ്രദ്ധിക്കണം എന്നുനോക്കാം....

എത്രയൊക്കെ കൂട്ടിയാലും കുറച്ചാലും യാത്രകളിലെ ആഢംബരം എന്നും സോളോ ട്രിപ്പുകളാണ്. ആരുടെയും സൗകര്യങ്ങളും തിരക്കുകളും നോക്കി കാത്തുനില്‍ക്കാതെ, സ്വന്തം സൗകര്യത്തിനും സമയത്തിനും അനുസരിച്ച് യാത്ര പോകുവാനും അവരവരുടെ ഇഷ്ടം മാത്രം നോക്കുവാനും താല്പര്യമുള്ളവര്‍ എന്നും സോളോ ട്രിപ്പുകളുട‌െ ആരാധകരായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
നമ്മുടെ കംഫോര്‍ട് സോണില്‍ നിന്നും പുറത്തുകടന്ന് മറ്റ‍ൊരു ലോകത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന അനുഭവങ്ങളായിരിക്കും ഓരോ യാത്രയും നല്കുക.

പുതിയ ആളുകളെ കണ്ടും പരിചയപ്പെട്ടും ആവശ്യങ്ങള്‍ സ്വയം നേടിയെടുത്തുമെല്ലാം പോകുന്നവരെ ഇന്നും ധീരന്മാരായി തന്നെയാണ് മിക്കവരും കാണുന്നത്. യാത്രയില്‍ ബോറടിക്കുമോ എന്നു നോക്കാതെ, തനിയെ ആവശ്യങ്ങളെല്ലാം നടത്തിയെടുത്ത് പോകുമ്പോള്‍ ഒരായിരം ചോദ്യങ്ങള്‍ മനസ്സിലുണ്ടാവും. ഇതോടൊപ്പം ഇനിയുള്ള സമയം സോളോ യാത്രകളുടേതായിരിക്കും എന്നു പറയാതിരിക്കുവാനാവില്ല, കോവിഡിന്‍റെ കാലത്തിനു ശേഷം സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് യാത്ര ചെയ്യുമ്പോള്‍ ഏറ്റവും സുരക്ഷിതം ഒറ്റയ്ക്കുള്ള യാത്ര തന്നെയെന്നായിരിക്കും മിക്കവര്‍ക്കും പറയുവാനുണ്ടാവുക. ഇതാ ഒരു സോളോ യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ എന്ത‍ൊക്കെ ശ്രദ്ധിക്കണം എന്നുനോക്കാം....

എവിടെയാണ് പോകേണ്ടതെന്ന് തീരുമാനിക്കുക

എവിടെയാണ് പോകേണ്ടതെന്ന് തീരുമാനിക്കുക

ഉള്ളിലെ യാത്രാ അനുഭവങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ ഏറ്റവും യോജിച്ച കാര്യങ്ങളിലൊന്നാണ് സോളോ ട്രിപ്പുകള്‍. നമ്മു‍ടെ ഉള്ളിലെ നമ്മളെ തന്നെ കണ്ടെത്തുവാന്‍ സഹായിക്കുന്ന സോളോ ട്രിപ്പുകള്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട്. നമുക്ക് ഏറ്റവുമധികം സന്തോഷം അല്ലെങ്കില്‍ ഏറ്റവും ഓക്ക‌െ ആയിരിക്കും എന്നു തോന്നുന്ന ഇടം വേണം യാത്രയ്ക്കായി തിരഞ്ഞെടുക്കുവാന്‍. യാത്രപോയ ശേഷം ഇതല്ലായിരുന്നു എനിക്ക് പോകേണ്ടിയിരുന്ന ഇടം എന്നു തോന്നാതിരിക്കുക എന്നതാണ് പ്രധാനം. ഏറ്റവുമധികം പോകണമെന്ന് ആഗ്രഹിച്ച ഇടത്തേയ്ക്ക് വേണം യാത്ര ചെയ്യുവാന്‍. ആ ഇടത്തെക്കുറിച്ച് നേരത്തെ തന്നെ ആവശ്യത്തിന് വേണ്ട വിവരങ്ങളൊക്കെയും ശേഖരിക്കുക, അവിടെ എത്തിയാല്‍ എന്തുചെയ്യണമെന്നും എവിടേക്ക് പോകണമെന്നും നേരത്തെതന്നെ കണ്ടുവയ്ക്കുന്നതും നല്ലതായിരിക്കും.

സ്ഥലം നന്നായി അറിയുക

സ്ഥലം നന്നായി അറിയുക

സോളോ ട്രിപ്പിലെ ഏറ്റവും വലിയ കാര്യം പോകുന്ന ഇടത്തെക്കുറിച്ചുള്ള ധാരണ തന്നെയാണ്. ആവശ്യത്തിന് സ്ഥലത്തെക്കുറിച്ച് ഗവേഷണം നടത്തുക. ഇതിനായി ഇന്‍റര്‍നെറ്റ്, യാത്രാ ബ്ലോഗുകള്‍, പുസ്തകങ്ങള്‍, മുന്‍പ് പോയ ആളുകളുമായി അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാം. യാത്രാ പ്ലാനുകള്‍ എഴുതിയ ഒരു ചെറിയ നോട്ട് കയ്യില്‍ കരുതുന്നതില്‍ തെറ്റില്ല. കാണേണ്ട പ്രധാന ഇടങ്ങളും വഴിയുമെല്ലാം ഇതില്‍ കുറിച്ചുവയ്ക്കാം.

വീട്ടുകാര്‍

വീട്ടുകാര്‍

സോളോ യാത്രകള്‍ നടത്തുന്നവര്‍ ഒരുപാടുണ്ടെങ്കിലും ഇന്നും ഇത് ഇന്ത്യയില്‍ അത്രയധികം പ്രശസ്തമല്ല. മിക്കപ്പോഴും ആദ്യ സോളോ യാത്രയാണങ്കില്‍ വീട്ടുകാരെ ബോധ്യപ്പെടുത്തുക എന്നൊരു വലിയ കടമ്പകൂടിയുണ്ട്. പെണ്‍കുട്ടുകളാണ് യാത്ര പോകുന്നതെങ്കില്‍ ചോദ്യങ്ങളുടെ എണ്ണം കൂടുകയും ചെയ്യും. അതുകൊണ്ടുതന്നെ അതുകൂടി മുന്‍കൂട്ടി കണ്ടുവേണം യാത്രകള്‍ പ്ലാന്‍ ചെയ്യുവാന്‍. സുരക്ഷിതമായി തിരിച്ചെത്തുവാന്‍ സാധിക്കുമെന്ന ഉറപ്പില്‍ സംസാരിച്ചാല്‍ മാത്രമേ മുന്‍പോട്ട് പോകുവാന്‍ സാധിക്കൂ. യാത്രയില്‍ സന്ദര്‍ശിക്കുന്ന ഇടങ്ങളും പോകുന്ന വഴിയുമെല്ലാം കൃത്യമായി കാണിക്കേണ്ടി വരും ചിലപ്പോള്‍.
യാത്രയില്‍ അടുത്ത കുടുംബാംഗങ്ങളുമായി കൃത്യമായി ബന്ധം പുലര്‍ത്തുവാനും മറക്കരുത്.

താമസം മുന്‍കൂട്ടി ബുക്ക് ചെയ്യാം

താമസം മുന്‍കൂട്ടി ബുക്ക് ചെയ്യാം


യാത്ര പോകുമ്പോള്‍ എത്തുവാനുദ്ദേശിക്കുന്ന സ്ഥലത്ത് സൂര്യാസ്തമയത്തിന് മുന്‍പായി എത്തിച്ചേരുവാന്‍ സാധിക്കുന്ന വിധത്തില്‍ വേണം പ്ലാന്‍ ചെയ്യുവാന്‍. അങ്ങനെയാണെങ്കില്‍ ആവശ്യത്തിനു വിശ്രമിക്കുവാന്‍ സമയം ലഭിക്കും. എന്തുതന്നെയായാലും ആദ്യ ദിവസത്തെ താമസം മുന്‍കൂട്ടി ബുക്ക് ചെയ്യുക. തുടര്‍ന്നുള്ള ദിവസങ്ങളിലെ താമസം യാത്രകള്‍ക്കും പോകുന്ന ഇടത്തിനുമനുസരിച്ച് തീരുമാനിക്കാം,. ഹോം സ്റ്റേകളിം കുടുംബങ്ങള്‍ നടത്തുന്ന ഗസ്റ്റ് ഹൗസുകളുമായിരിക്കും താമസത്തിന് യോജിക്കുക. ഒരേ വേവ്ലെങ്തുള്ള സുഹൃത്തുക്കളെ ഇത്തരം യാത്രകളില്‍ ലഭിക്കുകയും ചെയ്യും.

പ്രദേശവാസികളെ പരിചയപ്പെടാം

പ്രദേശവാസികളെ പരിചയപ്പെടാം


ഓരോ യാത്രകളിലും ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങളിലൊന്ന് പ്രദേശവാസികളെ പരിചയപ്പെടാം എന്നതാണ്. പ്രാദേശികമായ ഇടങ്ങളും കാണേണ്ട സ്ഥലങ്ങളും പറഞ്ഞുതന്ന് ന്മമളെ സഹായിക്കുവാന്‍ അവരോളം കഴിയുന്നവര്‍ വേറെയാരുമില്ല.

റിവ്യൂ നോക്കാം

റിവ്യൂ നോക്കാം

പോകേണ്ട ഇടങ്ങളും താമസ സൗകര്യങ്ങളും തിരഞ്ഞെടുക്കുന്നതിനു മുന്‍പ് അവയുടെ റിവ്യൂ കൂടി നോക്കുന്നത് നന്നായിരിക്കും. പോകുന്ന ഇടം എത്രമാത്രം സുരക്ഷിതമാണെന്ന് മനസ്സിലാക്കുവാനും എന്തൊക്കെ സൗകര്യങ്ങള്‍ അവിടെനിന്നും പ്രതീക്ഷിക്കാമെന്നും ഇത്തരം റിവ്യൂവഴി മനസ്സിലാക്കാം.

ബാഗ് പാക്ക് ചെയ്യാം

ബാഗ് പാക്ക് ചെയ്യാം

സോളോ യാത്രയില്‍ ബാഗ് പാക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട്. അത്യാവശ്യം വേണ്ടുന്ന ടോയ്ലറ്ററീസ് സാധനങ്ങളുടെ ചെറിയ സൈസിലുള്ള പാക്കറ്റുകള്‍ കരുതാം. ലഗേജ് കുറയ്ക്കുന്നതിനും അത്യവശ്യം സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനും ഇത് സഹായിക്കും. വിലപിടിപ്പുള്ള സാധനങ്ങള്‍ പരമാവധി യാത്രയില്‍ ഒഴിവാക്കുക. വസ്ത്രങ്ങളും മറ്റും അത്യാവശ്യത്തിനു മാത്രം കരുതുക. കൊറോണ പഠിപ്പിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മാസ്കും സാനിറ്റൈസറും അടക്കമുള്ള സാധനങ്ങള്‍ കൂടി കരുതുക.

അപരിചിതര്‍

അപരിചിതര്‍

സോളോ യാത്രകളിലെ പ്രധാന കാര്യങ്ങളിലൊന്ന് വ്യത്യസ്തരായ ആളുകളെ പരിചയപ്പെടാം എന്നതാണ്. നമ്മളേപ്പോലെ തന്നെ യാത്രയോടുള്ള ഇഷ്ടം കൊണ്ടുമാത്രം വരുന്ന ആളുകളെ പരിചയപ്പെടുന്നതിലൂടെ ചിലപ്പോള്‍ പുതിയ യാത്രയ്ക്കുള്ള അവസരങ്ങളായിരിക്കും വരിക. എന്നാല്‍ അപരിചിതരോട് ഒരുപരിധിയിലധകം ഇടപെടാത്തത് തന്നെയായിരിക്കും ഉചിതം.

പുലര്‍ച്ചെ തുടങ്ങാം

പുലര്‍ച്ചെ തുടങ്ങാം

ഒറ്റയ്ക്കാണെങ്കിലും അല്ലെങ്കിലും യാത്രകള്‍ പുലര്‍ച്ചെ തുടങ്ങുന്നത് തന്നെയാണ് ഏറ്റവും നല്ലത്. ഇപരിചിതമായ ഇടങ്ങളിലൂടെ രാത്രിയില്‍ പോകുന്നതിലും നല്ലത് പുലര്‍ച്ചെ യാത്ര തുടങ്ങി സന്ധ്യയോടെ അവസാനിപ്പിക്കുന്നതാണ്. കാഴ്ചകള്‍ കണ്ടുതീര്‍ക്കുവാന്‍ സാധിക്കും എന്നു മാത്രമല്ല, വെളിച്ചക്കുറവും മറ്റും ബാധിക്കുകയില്ല എന്നതും പ്ലസ് പോയിന്‍റുകളാണ്. രാത്രി സമയം വിശ്രമിക്കുവാനും പോകുന്ന ഇടത്തിലെ വ്യത്യസ്തങ്ങളായ രുചികള്‍ പരീക്ഷിക്കുവാനും മാറ്റിവയ്ക്കുകയും ചെയ്യാം.

മണ്‍റോ തുരുത്തും കുട്ടനാടും ചേരുന്ന കോഴിക്കോടിന്‍റെ നടുത്തുരുത്തിമണ്‍റോ തുരുത്തും കുട്ടനാടും ചേരുന്ന കോഴിക്കോടിന്‍റെ നടുത്തുരുത്തി

ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!

മരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടംമരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം

ഇന്‍സ്റ്റഗ്രാമിലിടുവാന്‍ കിടിലന്‍ ചിത്രങ്ങള്‍, ഇങ്ങനെ എടുക്കാം!ഇന്‍സ്റ്റഗ്രാമിലിടുവാന്‍ കിടിലന്‍ ചിത്രങ്ങള്‍, ഇങ്ങനെ എടുക്കാം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X