Search
  • Follow NativePlanet
Share
» »പ്ലാന്‍ ചെയ്യാം ലോക്ഡൗണ്‍ കഴിഞ്ഞുള്ള കേരളാ യാത്രകള്‍

പ്ലാന്‍ ചെയ്യാം ലോക്ഡൗണ്‍ കഴിഞ്ഞുള്ള കേരളാ യാത്രകള്‍

ഇതാ ലോക്ഡൗണ്‍ കഴിഞ്ഞാല്‍ കേരളത്തില്‍ നടത്തുവാന്‍ പറ്റിയ മികച്ച ഡ്രൈവുകള്‍ പരിചയപ്പെടാം...

ഹോ!! ഈ ലോക്ഡൗണ്‍ കഴിഞ്ഞു കിട്ടിരുന്നെങ്കില്‍.... ഒരിക്കലെങ്കിലും ഈ ലോക്ഡൗണ്‍ കാലത്തില്‍ ഇങ്ങനെയൊന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല. പ്രതിസന്ധി ഘ‌ട്ടങ്ങളെല്ലാം കഴിഞ്ഞ് എങ്ങനെയൊക്കെ ആഘോഷിക്കണമെന്നും എവിടെയൊക്കെ പോകണമെന്നും എല്ലാം വീട്ടിലിരുന്ന സമയത്ത് പ്ലാന്‍ ചെയ്തവരാണ് നമ്മളില്‍ മിക്കവരും. പ്ലാന്‍ ചെയ്ത യാത്രകളൊക്കെ മുടങ്ങിയപ്പോള്‍ അതിലൊന്നും കുലുങ്ങാതെ ഇനി വരാന്‍ പോകുന്ന യാത്രകളില്‍ അടിച്ചുപൊളിക്കാം എന്ന മൈന്‍ഡ് സെറ്റോടെ ലോക്ഡൗണ്‍ തള്ളിനീക്കിയ നമുക്ക് പ്ലാനിങ്ങ് ഒരു വലിയ പണിയേ അല്ല. ലോക്ഡൗണ്‍ കഴിഞ്ഞുള്ള യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഒ‌ട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതം പഴയപടി ആകുന്നതുവരെ വലിയ വലിയ യാത്രകള്‍ ഒഴിവാക്കുക എന്നതാണ് ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന്. ഇതാ ലോക്ഡൗണ്‍ കഴിഞ്ഞാല്‍ കേരളത്തില്‍ നടത്തുവാന്‍ പറ്റിയ മികച്ച ഡ്രൈവുകള്‍ പരിചയപ്പെടാം...

കൊച്ചിയില്‍ നിന്നും തേക്കടിയിലേക്ക്

കൊച്ചിയില്‍ നിന്നും തേക്കടിയിലേക്ക്

വീ‌ടുകളിലിരുന്ന് മടുത്ത കൊച്ചിക്കാര്‍ക്ക് ലോക്ഡൗണ്‍ കഴിഞ്ഞ് ഒരു യാത്ര പോകണണമെന്നു തോന്നിയാല്‍ അതിലൊരു തെറ്റും പറയുവാനില്ല. പോകാനുള്ള സ്ഥലങ്ങള്‍ കൊച്ചിക്കു ചുറ്റും നിരന്നു കിടക്കുകയാണ്. ഇത്തവണ നേരെ യാത്ര തേക്ക‌‌‌‌ടിയിലേക്കാവാം. കൊച്ചിയു‌‌ടെ തിരക്കുകളില്‍ നിന്നെല്ലാം മാറി പ്രകൃതി സുന്ദരവും ശാന്തവുമായ വഴികളിലൂടെ ഇടുക്കിയിലേക്ക് കയറുന്നത്രയും വലിയ സന്തോഷം കൊച്ചിക്കാര്‍ക്ക് വേറെ ലഭിക്കുവാനില്ല. കുമളിയും വണ്ടിപ്പെരിയാറും ചപ്പാത്തുമെല്ലാം ഈ യാത്രയില്‍ കണ്ടുതീര്‍ക്കുകയും ചെയ്യാം.

മൂന്നാറില്‍ നിന്നും ദേവികുളത്തേയ്ക്ക്

മൂന്നാറില്‍ നിന്നും ദേവികുളത്തേയ്ക്ക്

കേരളത്തില്‍ കോവിഡ് ഭീകരമായി ബാധിച്ച ഇടങ്ങളിലൊന്ന് മൂന്നാര്‍. പ്രകൃതി ഇത്രയും കനിഞ്ഞനുഗ്രഹിച്ച ഇടങ്ങള്‍ ലോകത്തു തന്നെ കുറവാണ്. സുഖകരമായ കാലാവസ്ഥയും മനോഹരമായ കാഴ്ചകളും തേയിലത്തോ‌ട്ടങ്ങളും വെള്ളച്ചാട്ടങ്ങളും എല്ലാം ഇവിടുത്തെ കാഴ്ചകളില്‍ പെടുന്നു. മൂന്നാറില്‍ എത്തിയാല്‍ പോകുവാന്‍ വേറെയും ഇ‌ടങ്ങള്‍ ധാരാളമുണ്ട്, ചെയ്യുവാന്‍ ഇഷ്ടംപോലെ കാര്യങ്ങളും. മൂന്നാറില്‍ നിന്നും പോകുവാന്‍ പറ്റിയ മറ്റൊരു ഇടമാണ് ദേവികുളം. ഇരുവശങ്ങളും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന തേയിലത്തോട്ടങ്ങളും കാടുകളും ആനയിറങ്ങുന്ന വഴികളും ഒക്കെയായി പഴയ ഒരു മൂന്നാറാണ് ദേവികുളത്തുള്ളത്. തേയിലത്തോട്ടങ്ങളും ലയങ്ങളും ഒക്കെയാണെങ്കിലും ദേവികുളത്തു നിന്നും കൂടുതല്‍ ദൂരം സഞ്ചരിക്കുവാനാവില്ല. സ്വകാര്യ തോട്ടങ്ങളാണ് ദേവികുളത്ത് അധികവുമുള്ളത്.

ആലപ്പുഴയില്‍ നിന്നും കൊച്ചിയിലേക്ക്

ആലപ്പുഴയില്‍ നിന്നും കൊച്ചിയിലേക്ക്

കായലുകളും നെല്‍വയലുകളും ഗ്രാമീണ ഭംഗിയും നിറഞ്ഞു നില്‍ക്കുന്ന ആലപ്പുഴയില്‍ നിന്നും നഗരത്തിന്‍റെ തിരക്കുകളിലേക്ക് ഒഴുകിചെല്ലുവാന്‍ കൊച്ചി തിരഞ്ഞെടുക്കാം. ഒരു യാത്രികനു വേണ്ടുന്ന കാഴ്ചകളെല്ലാം ഒരുക്കിയിരിക്കുന്ന ഈ യാത്ര കേരളത്തിലെ തന്നെ ഏറ്റവും മികച്ച റോഡ് ട്രിപ്പ് റൂട്ടുകളിലൊന്നാണിത്. ഏകദേശം 55 കിലോമീറ്റര്‍ ദൂരം പച്ചപ്പും പച്ചവെള്ളവും കണ്ടാസ്വദിച്ച് യാത്ര ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഈരാറ്റുപേട്ട-വാഗമണ്‍

ഈരാറ്റുപേട്ട-വാഗമണ്‍

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ നിന്നും ഇടുക്കിയിലെയും കോട്ടയത്തെയും അതിര്‍ത്തിയില്‍ കിടക്കുന്ന വാഗമണ്ണിലേക്കുള്ള യാത്ര മികച്ച റോഡ് ട്രിപ് ആഗ്രഹിക്കുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ ഇടം കൂടിയാണ്. ഈരാറ്റുപേ‌ട്ടയില്‍ നിന്നും വാഗമണ്ണിലേക്ക് 26 കിലോമീറ്റര്‍ ദൂരമാണുള്ളത്.അതിരാവിലെ യാത്ര ആരംഭിച്ച് ഒരു എട്ടു-ഒന്‍പത് മണിയോടെ വാഗമണ്ണിലെത്തുന്നതാണ് ഏറ്റവും നല്ല പ്ലാനിങ്ങ്.

ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക്

ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക്

വെറും 35 മിനിട്ട് സമയത്തില്‍ ഏറ്റവും മനോഹരമായ കാഴ്ചകള്‍ കണ്ട് പോകുവാന്‍ പറ്റിയ യാത്രകളിലൊന്നാണ് ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്കുള്ളത്. ബസ് സര്‍വ്വീസുകള്‍ ഏറെ കുറവായതിനാല്‍ സ്വന്തം വാഹനത്തില്‍ പോകുന്നതായിരിക്കും ഏറ്റവും നല്ലത്. ആലപ്പുഴ-ചങ്ങനാശ്ശേരി കനാലിനു സമാന്തരമായാണ് ഈ പാത കടന്നു പോകുന്നത്. അനിര്‍വ്വചനീയമായ പ്രകൃതി ഭംഗി കാരണം നിര്‍ത്തി നിര്‍ത്തിയല്ലാതെ ഈ പാതയിലൂ‌‌ടെ പോകുവാന്‍ സാധിക്കില്ല.

ചൈനക്കാരെ താമസിപ്പിച്ച ജയില്‍ മുതല്‍ സ്ട്രോബറി തോട്ടം വരെചൈനക്കാരെ താമസിപ്പിച്ച ജയില്‍ മുതല്‍ സ്ട്രോബറി തോട്ടം വരെ

അകമഴിഞ്ഞ് പ്രാര്‍ഥിച്ചാല്‍ അനുഗ്രഹം ഉറപ്പ്.. സന്ദര്‍ശിക്കാം മല്ലികാര്‍ജ്ജുന ക്ഷേത്രംഅകമഴിഞ്ഞ് പ്രാര്‍ഥിച്ചാല്‍ അനുഗ്രഹം ഉറപ്പ്.. സന്ദര്‍ശിക്കാം മല്ലികാര്‍ജ്ജുന ക്ഷേത്രം

തിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെതിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെ

Read more about: lockdown travel kerala road trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X