Search
  • Follow NativePlanet
Share
» »പ്ലാന്‍ ചെയ്യാം...ലോക്ഡൗണ്‍ കഴിഞ്ഞൊരു കി‍ടിലന്‍ യാത്ര

പ്ലാന്‍ ചെയ്യാം...ലോക്ഡൗണ്‍ കഴിഞ്ഞൊരു കി‍ടിലന്‍ യാത്ര

ലോക്ഡൗണിനു ശേഷം കൂട്ടുകാരൊത്ത് പോയിവരുവാന്‍ പറ്റിയ യാത്രകള്‍ ഏതൊക്കെയാണ് എന്നു നോക്കാം...

ഭാവിയിലെ യാത്രകളെക്കുറിച്ചൊക്കെ മിക്കവരും മറന്നമട്ടാണ്. ഓരോ ദിവസവും എങ്ങനെ കടന്നുപോകുമെന്നും എന്ന് ലോകം പഴയ സ്ഥിതിയിലേക്ക് എത്തുമെന്നുമാണ് എന്നുമാണ് മിക്ക ചര്‍ച്ചകളുടെയും കാതല്‍. അധികം താമസിയാതെ തന്നെ ലോകം പൂര്‍വ്വ സ്ഥിതിയിലെത്തുമെന്നും യാത്രകളൊക്കെയും പഴയതുപോലെ തുടങ്ങുവാന്‍ സാധിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം. മിക്ക വിദേശ രാജ്യങ്ങളും കൊറോണയുടെ പിടിയില്‍ നിന്നും മാറി പഴയ ജീവിതത്തിലേക്ക് വരുന്നതിന്‍റെ സൂചനകള്‍ പല ഭാഗങ്ങളില്‍ നിന്നും വരുന്നുണ്ട്. ഒറ്റപ്പെടലുകള്‍ മാറി ലോകം പഴയപടി ആകുമ്പോള്‍ പണ്ട് പ്ലാന്‍ ചെയ്ത യാത്രകളൊക്കെ ഒന്നു പൊടിത‌ട്ടിയെ‌‌‌ടുക്കാം. ഇതാ ലോക്ഡൗണിനു ശേഷം കൂട്ടുകാരൊത്ത് പോയിവരുവാന്‍ പറ്റിയ യാത്രകള്‍ ഏതൊക്കെയാണ് എന്നു നോക്കാം...

സ്പിതി

സ്പിതി

യാത്ര കൂട്ടുകാര്‍ക്കൊപ്പം ആണെങ്കില്‍ അത് അത്ര കുറഞ്ഞ ഇടത്തേയ്ക്ക് ആക്കേണ്ട. പരമാവധി ആസ്വദിച്ച് പോയിവരുവാന്‍ സാധിക്കുന്ന സ്പിതി വാലി തന്നെ അതിനായി തിരഞ്ഞടുക്കാം. സമുദ്ര നിരപ്പില്‍ നിന്നും 12,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തണുത്ത മരുഭൂമിയാണ് സ്പിതി. ഒരു വശത്ത് കുറേ വരണ്ട ഭൂമിയും പിന്നീട് പച്ചപ്പും കാറ്റും വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴികളും ഒക്കെയാണ് സ്പിതിയുടെ പ്രത്യേകത. ഒരിക്കലും മറക്കാത്ത അനുഭവങ്ങള്‍ നല്കുന്നതായിരിക്കും ഈ യാത്രയെന്ന കാര്യത്തില്‍ സംശയം വേണ്ട.

മണാലി

മണാലി

ലോക്ഡൗണ്‍ കഴിഞ്ഞുള്ള യാത്രകളിലെ മിക്കവരുടെയും പ്രധാന ഇടം മണാലിയൈണ്. മഞ്ഞില്‍ പൊതിഞ്ഞു കിടക്കുന്ന ഈ നാട് യൂത്തന്മാരുടെ മാറ്റമില്ലാത്ത ഇഷ്ടങ്ങളിലൊന്നായി നില്‍ക്കുന്ന സ്ഥലം കൂടിയാണ്. ഹിമാചല്‍ പ്രദേശിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് മണാലി. ആഘോഷിക്കുവാന്‍
‍ ഒട്ടേറെ കാര്യങ്ങള്‍ ഈ നാട് ഒരുക്കുന്നുണ്ട്.

കൂര്‍ഗ്

കൂര്‍ഗ്

കേരളത്തില്‍ നിന്നും എളുപ്പത്തില്‍ പോയി പരമാവധി ആസ്വദിച്ച് അടിച്ചുപൊളിച്ചു വരുവാന്‍ സാധിക്കുന്ന ഇടമാണ് കൂര്‍ഗ്. വ്യത്യസ്തങ്ങളായ കാഴ്ചകളും കണ്ടുതീര്‍ക്കുവാനുള്ള ഇടങ്ങളുമാണ് കൂര്‍ഗിന്‍റെ പ്രത്യേകത. വെള്ളച്ചാട്ടങ്ങളും ഗോള്‍ഡന്‍ ടെംപിളും രാജാസീറ്റും മടിക്കേരിയും തലക്കാവേരിയും നിസര്‍ഗ്ഗദമയും മണ്ഡല്‍പ്പട്ടിയും ഒക്കെയായി നിരവധി കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

ഗോവ

ഗോവ

ഒരിക്കലെങ്കിലും ഗോവയില്‍ പോകണം എന്നാഗ്രഹിക്കാത്ത ഒരാളും കാണില്ല. അത്രയധികം സ്വാധീനം ചെലുത്തി മറ്റൊരിടം മലയാളികള്‍ക്ക് ഇല്ല എന്നുതന്നെ പറയാം. ബീച്ചുകളും പബ്ബുകളും പുരാതനങ്ങളായ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ കാഴ്ചകള്‍. ബീച്ചുകളിലെയും പബ്ബുകളിലെയും ആഘോഷങ്ങളാണ് ഗോവയിലേക്ക് കൂടുതല്‍ പേരേയും ആകര്‍ഷിക്കുന്നത്. ബനാനാ റൈഡിങ്, വാട്ടര്‍ സ്കീയിങ്, ബംഗീ ജംപിങ് ഉള്‍പ്പെടെയുള്ള സാഹസിക വിനോദങ്ങള്‍ക്കും ഇവിടെ അവസരമുണ്ട്.

കുടജാദ്രി‌

കുടജാദ്രി‌


കേരളത്തില്‍ നിന്നും രണ്ടു രാത്രിയും ഒരു പകലുമുണ്ടെങ്കില്‍ എളുപ്പത്തില്‍ പോയി വരുവാന്‍ സാധിക്കുന്ന ഇടമാണ് കുടജാദ്രി. കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രവും കുടജാദ്രി ട്രക്കിങ്ങുമാണ് ഈ യാത്രയില്‍ ചെയ്യുവാനുള്ളത്. കുറച്ചധികം ദിവസങ്ങള്‍ യാത്രയ്ക്കായി മാറ്റിവയ്ക്കുന്നുണ്ടെങ്കില്‍ ഷിമോഗയും ജോഗ് വെള്ളച്ചാട്ടവും ഒക്കെ യാത്രയില്‍ കൂട്ടാം. എന്തുതന്നെയായാലും വ്യത്യസ്തമായ അനുഭവമായിരിക്കും കുടജാദ്രി യാത്ര എന്ന കാര്യത്തില്‍ സംശയം വേണ്ട.

രാജസ്ഥാന്‍

രാജസ്ഥാന്‍


സമയവും സുരക്ഷിതത്വവും അനുവദിക്കുമെങ്കില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട നാടാണ് രാജസ്ഥാന്‍. കോട്ടകളും കൊട്ടാരങ്ങളുമായി ഉറങ്ങി കിടക്കുന്ന ചരിത്രത്തെ കണ്ണു നിറയെ കണ്ടു തിരികെ വരുവാന്‍ സഹായിക്കുന്ന നാടാണിത്. കാഴ്ചകളിലെയും അത് തരുന്ന അനുഭവങ്ങളിലെയും വൈവിധ്യമാണ് രാജസ്ഥാന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഓരോ നാടിനും ഓരോ കഥകളാണ് പറയുവാനുള്ളത്. എത്ര ദിവസമെടുത്താലും കണ്ടുതീര്‍ക്കുവാന്‍ കഴിയുന്ന നാടല്ല രാജസ്ഥാന്‍ എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ജോധ്പൂരും ജയ്പൂരും പുഷ്കറും ജയ്സാല്‍മീറും ഒക്കെയാണ് ഇവിടുത്തെ പ്രധാന ഇടങ്ങള്‍.

ബാംഗ്ലൂര്‍

ബാംഗ്ലൂര്‍


വ്യത്യസ്തമായ അനുഭവങ്ങളാണ് ബാംഗ്ലൂര്‍ സഞ്ചാരികള്‍ക്ക് നല്കുന്നത്. സുഹൃത്തുക്കളുമൊത്തുള്ള യാത്രകളില്‍ പരമാവധി ആസ്വദിക്കുവാനായി തിരഞ്ഞെടുക്കുന്ന ഇടവും ബാംഗ്ലൂരാണ്. ജീവിതത്തെ സ്വാതന്ത്ര്യത്തോടെ നോക്കിക്കാണുവാന്‍ പഠിപ്പിക്കുന്ന ഈ നഗരം കാഴ്ചകള്‍ക്കും ആഘോഷങ്ങള്‍ക്കും രുചിവൈവിധ്യങ്ങള്‍ക്കും ഒക്കെ പേരുകേട്ടതാണ്. കഫേകളും പബ്ബുകളുമാണ് ഇവിടേക്ക് ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ ആകര്‍ഷിക്കുന്നത്. അതിരില്ലാത്ത സ്വാതന്ത്ര്യവും ബാംഗ്ലൂരിന്റെ മാത്രം പ്രത്യേകതയാണ്.

വടക്കു കിഴക്കന്‍ ഇന്ത്യ

വടക്കു കിഴക്കന്‍ ഇന്ത്യ


കോവിഡ് ഭീഷണിയെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിനോദ സഞ്ചാരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നാടാണ് വടക്കു കിഴക്കന്‍ ഇന്ത്യ. ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നും ആചാരങ്ങളിലും ജീവിത രീതികളിലും ഭക്ഷണത്തിലും എന്തിനധികം കാഴ്ചപ്പാടുകളില്‍ വരെ മാറ്റമുള്ള ഇടമാണ് വടക്കു കിഴക്കന്‍ ഇന്ത്യ. അത്രത്തോളം തന്നെ വ്യത്യസ്തമാണ് ഇവിടെ കണ്ടുതീര്‍ക്കുവാനുള്ള കാഴ്ചകളും. സിക്കിം, മണിപ്പൂര്‍, നാഗാലാന്‍ഡ്, അസാം തുടങ്ങിയ ഇടങ്ങളിലെ കാഴ്ചകള്‍ ഏതതരു സ‍ഞ്ചാരിയേയും ആകര്‍ഷിക്കുന്നതാണ്.

കൊടൈക്കനാല്‍

കൊടൈക്കനാല്‍


മലയാളികളുടെ ഓര്‍മ്മകളില്‍ കുരുങ്ങിച്ചേര്‍ന്നു കിടക്കുന്ന ഇടങ്ങളിലൊന്നാണ് കൊടെക്കനാല്‍. പെട്ടന്ന് ഒരു യാത്ര പോകുവാനോ രണ്ടു ദിവസം അടുപ്പിച്ച് അവധി കിട്ടിയാലോ മലയാളികളാല്‍ നിറയുന്ന കൊടൈക്കനാല്‍ എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. മലകളുടെ രാജകുമാരി എന്നറിയപ്പെടുന്ന കൊടൈക്കനാല്‍ സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അവധിക്കാല കേന്ദ്രങ്ങളില്‍ ഒന്നാണ് കൊടൈക്കനാല്‍. ഹണിമൂണ്‍ കേന്ദ്രമെന്ന നിലയിലും കൊടൈക്കനാലിന് പ്രശസ്തിയുണ്ട്. കനത്ത കാടിന് നടുവില്‍ വെള്ളച്ചാട്ടങ്ങളും പാറക്കൂട്ടങ്ങളും നിറഞ്ഞ മരങ്ങളുമാണ് കൊടൈക്കനാലിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.

ഓര്‍മ്മിക്കാം

ഓര്‍മ്മിക്കാം

യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ നടത്താതിരിക്കുക. സുരക്ഷിതമാണ് എന്നുറപ്പുള്ള ഇടങ്ങളിലേക്ക് മാത്രം പരമാവധി മുന്‍കരുതലുകളോടെ യാത്ര ചെയ്യാം. യാത്ര ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും ശ്രദ്ധിക്കുക.

കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്ഇകൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്ഇ

ഇനി ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാല്‍..ഞെട്ടി ലോകംഇനി ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാല്‍..ഞെട്ടി ലോകം

സഞ്ചാരികൾ വീട്ടിലിരുന്നപ്പോൾ ലോകത്തിനുണ്ടായ മാറ്റമാണ് മാറ്റംസഞ്ചാരികൾ വീട്ടിലിരുന്നപ്പോൾ ലോകത്തിനുണ്ടായ മാറ്റമാണ് മാറ്റം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X