Search
  • Follow NativePlanet
Share
» »മണാലി പഴയ മണാലിയല്ല...ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!!

മണാലി പഴയ മണാലിയല്ല...ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!!

മണാലിയിലേക്കുള്ള യാത്രയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ വായിക്കാം..

എത്ര പറഞ്ഞാലും പോയാലും മതിവരാത്ത ഒരിടമാണ് മണാലി. റൈഡേഴ്സിന്റെ കാര്യമാണെങ്കിൽ പറയുവാനുമില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും മണാലിയിൽ ഒന്നു റൈഡ് ചെയ്യണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. എന്നാൽ അത്രെയെളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഒരിടമല്ല മണാലി എന്നതാണ് സത്യം. മണാലിയിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. കാലാവസ്ഥ. മുതൽ വഴിയും അവിടെ എത്തിയാലുള്ള അവസ്ഥയും ഒക്കെ നേരത്തെ അറിഞ്ഞതിനു ശേഷം മാത്രമേ മണാലിയിലേക്ക് പുറപ്പെടാവൂ..മണാലിയിലേക്കുള്ള യാത്രയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ വായിക്കാം...

മണാലി പഴയ മണാലിയല്ല

മണാലി പഴയ മണാലിയല്ല

മണാലി എന്നു കേൾക്കുമ്പോൾ മഞ്ഞും കുന്നുകളും ഒക്കെയായിരിക്കും എല്ലാവരുടെയും മനസ്സിൽ ആദ്യം വരിക. ഫോട്ടോഗ്രാഫറോ പ്രകൃതി സ്നേഹിയോ സാഹസികനോ ആരായാലും നിങ്ങൾക്കു വേണ്ടതെല്ലാം ഒരുക്കിയിരിക്കുന്ന സ്ഥലമാണ് മണാലി. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി മണാലി മാറിയിരിക്കുകയാണ്.മയക്കുമരുന്നുകളും സംഘട്ടനങ്ങളും ഒക്കെ നിറഞ്ഞിരിക്കുന്ന ഒരു സ്ഥലമായി മാറി എന്നു പറഞ്ഞാലും തെറ്റില്ല. അതുകൊണ്ടു തന്നെ ഇവിടെ യാത്ര ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.

കൂട്ടം വിട്ടുപോകാതിരിക്കുക

കൂട്ടം വിട്ടുപോകാതിരിക്കുക

മുന്നോട്ട് പോകുന്തോറും കൂടുതൽ ആകർഷിക്കുന്ന കാഴ്ചകളാണ് മണാലിയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ മറ്റൊന്നും നോക്കാതെ പോകുമ്പോൾ കൂട്ടത്തിൽ നിന്നും മാറിപ്പോകുവാനുള്ള സാധ്യത വളരെയധികമാണ്. തീർത്തും അപരിചിതമായ ഒരിടത്ത് ഒറ്റപ്പെട്ടാലുള്ള അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ... മുൻപത്തേക്കാളും കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടിരുക്കുന്ന ഒരിടമായി മാറിയതിനാൽ ഒറ്റയ്ക്കായി പോകുവാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

PC:Madhumita Das

ലഗേജിൽ ഒരു കണ്ണുണ്ടാവുക

ലഗേജിൽ ഒരു കണ്ണുണ്ടാവുക

മോഷണശ്രമങ്ങൾ പണ്ടെത്താളും അധികം ഇവിടം വ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ലഗേജും മറ്റും എപ്പോഴും കണ്ണെത്തുന്നിടത്തു തന്നെ സൂക്ഷിക്കുവാൻ ശ്രദ്ധിക്കുക. മിക്കപ്പോഴും സാധനങ്ങളൊക്കെ വണ്ടിയിലോ ബൈക്കിലോ ഒക്കെവെച്ച് അലക്ഷ്യമായി പോകുമ്പോൾ പലതും നഷ്ടപ്പെട്ടന്നിരിക്കും. റൂം എടുത്ത് അതിൽ സൂക്ഷിക്കുകയോ അല്ലെങ്കിൽ വണ്ടിയിൽ സുരക്ഷിതമായി വയ്ക്കുവാനോ ശ്രദ്ധിക്കുക.

PC:Shameer Thajudeen

നാട്ടുകാരുമായി കൊമ്പുകോർക്കാതിരിക്കുക

നാട്ടുകാരുമായി കൊമ്പുകോർക്കാതിരിക്കുക

സാധാരണ മണാലിയിലെത്തുന്നവരോട് വളരെ സന്തോഷത്തോടെയും മര്യാദയോടും കൂടിയാണ് ഇവിടുത്തെ ആളുകൾ ഇടപെടുന്നത്. എന്നാൽ ചെറിയ ചില തർക്കങ്ങൾ ഇവിടെ വലിയ ബഹളങ്ങളായി മാറാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളിൽ ഇടപെടാതിരിക്കുകയായിരിക്കും നല്ലത്.

PC:igorovsyannykov

 മുൻകൂട്ടി പ്ലാൻ ചെയ്യുക

മുൻകൂട്ടി പ്ലാൻ ചെയ്യുക

പെട്ടന്ന് ഒരു സുപ്രഭാതത്തിൽ കയറിച്ചെല്ലുവാൻ പറ്റിയ സ്ഥലമല്ല മണാലി. കാലാവസ്ഥയും താമസ സൗകര്യങ്ങളും ഒക്കെ മുൻകൂട്ടി അന്വേഷിച്ച് അതൊക്കെ ശരിയാക്കിയിട്ടു മാത്രമേ യാത്രയ്ക്കിറങ്ങാവൂ.
താമസ സൗകര്യത്തിനായി മുൻകൂട്ടി ഓൺലൈനിൽ മുറികൾ ബുക്ക് ചെയ്താല്‍ പണം ഒത്തിരി ലാഭിക്കാം.

പരിചയമില്ലാത്തിടത്തേയ്ക്ക് പോവാതിരിക്കുക

പരിചയമില്ലാത്തിടത്തേയ്ക്ക് പോവാതിരിക്കുക

മണാലിയിലെത്തിയാൽ ചുറ്റും കാഴ്ചകളായതിനാൽ മുന്നോട്ട് വീണ്ടും വീണ്ടും പോവാൻ തോന്നുക സ്വാഭാവീകമാണ്. എന്നാൽ വഴിയും കാഴ്ചകളും എപ്പോൾ വേണമെങ്കിലും തീരുവാൻ സാധ്യതയുണ്ട്. മാത്രമല്ല, അപരിചിതമായ സ്ഥലത്തുകൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്നത് സുരക്ഷിതമായ ഒരു കാര്യമല്ല.

കുട്ടികളെ കൂട്ടുമ്പോൾ

കുട്ടികളെ കൂട്ടുമ്പോൾ

മുതിർന്നവർക്ക് വരെ അതിജീവിക്കുവാൻ പ്രയാസമുള്ള കാലാവസ്ഥ മാറ്റങ്ങളാണ് മണാലിയിലും അവിടെ മുന്നോട്ടുമുള്ള സ്ഥലങ്ങളിൽ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ അവർക്കുള്ള സൗകര്യങ്ങൾ കൂടി കണക്കിലെടുത്തു മാത്രം മുറികൾ ബുക്ക് ചെയ്യാനും കാണേണ്ട സ്ഥലങ്ങൾ ലിസ്റ്റ് ചെയ്യുവാനും ശ്രമിക്കുക.

ഹീറ്ററുള്ള ഹോട്ടൽ മാത്രം

ഹീറ്ററുള്ള ഹോട്ടൽ മാത്രം

അതിഭീകര തണുപ്പ് അനുഭവപ്പെടുന്ന സ്ഥലമായതിനാൽ ഹോട്ടലിലുകൾ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ഹീറ്റർ സൗകര്യം എല്ലായിടത്തും ലഭ്യമാണെങ്കിലും അതില്ലാത്ത ഹോട്ടലുകളും ഉണ്ട്. സൗകര്യങ്ങൾ എല്ലാം മുൻകൂട്ടി ഉറപ്പിച്ചതിനു ശേഷം മാത്രം മുറികൾ ബുക്ക് ചെയ്യുക.

നിർദ്ദേശങ്ങൾ അനുസരിക്കുക

നിർദ്ദേശങ്ങൾ അനുസരിക്കുക

ഇവിടുത്തെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഒട്ടേറെ നിർദ്ദേശങ്ങൾ അടങ്ങിയ ബോർഡുകൾ കാണാം. സഞ്ചാരികൾ തീർച്ചയായും പാലിക്കേണ്ട നിർദ്ദേശങ്ങളാണിതിൽ എഴുതിയിരിക്കുന്നത്. അതിനാൽ അതിലെ നിർദ്ദേശങ്ങൾ മറികടന്ന് ഒന്നും ചെയ്യാതിരിക്കുക.

യാത്രകള്‍ സുരക്ഷിതമാക്കാന്‍: ചെയ്യാന്‍ പാടില്ലാത്ത പത്ത് കാര്യങ്ങള്‍ യാത്രകള്‍ സുരക്ഷിതമാക്കാന്‍: ചെയ്യാന്‍ പാടില്ലാത്ത പത്ത് കാര്യങ്ങള്‍

കുട്ടികളെ യാത്രയിൽ കൂട്ടണോ..?! ഒരു നിമിഷം!! കുട്ടികളെ യാത്രയിൽ കൂട്ടണോ..?! ഒരു നിമിഷം!!

അടിപൊളിയാക്കേണ്ടെ ഈ വർഷത്തെ യാത്രകൾ...എങ്കിലങ്ങു തുടങ്ങാം അല്ലേ...!!അടിപൊളിയാക്കേണ്ടെ ഈ വർഷത്തെ യാത്രകൾ...എങ്കിലങ്ങു തുടങ്ങാം അല്ലേ...!!

ആഗ്ര ശരിക്കും എന്താണ്? ഷെർലക് ഹോംസും ഈ പുരാതന നഗരവും തമ്മിലെന്താണ് ബന്ധം ആഗ്ര ശരിക്കും എന്താണ്? ഷെർലക് ഹോംസും ഈ പുരാതന നഗരവും തമ്മിലെന്താണ് ബന്ധം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X