Search
  • Follow NativePlanet
Share
» »പ്രഗ്നന്‍സി ടൂറിസം- ആര്യതലമുറയ്ക്കായി വംശശുദ്ധി തേടിയെത്തുന്ന ഇന്ത്യന്‍ ഗ്രാമം

പ്രഗ്നന്‍സി ടൂറിസം- ആര്യതലമുറയ്ക്കായി വംശശുദ്ധി തേടിയെത്തുന്ന ഇന്ത്യന്‍ ഗ്രാമം

വംശശുദ്ധി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അധികമാരും അറിയാത്ത പ്രഗ്നന്‍സി ടൂറിസമാണ് ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്നത്.

ഇന്‍ഡസ് നദിയുടെ തീരങ്ങളില്‍, ലഡാക്കിലെ കുന്നുകള്‍ക്കും താഴ്വരകള്‍ക്കും ഇടയിലെവിടെയോ, നിയന്ത്രണ രേഖയോട് ചേര്‍ന്ന് കിടക്കുന്ന ഹിമാലയന്‍ ഗ്രാമങ്ങള്‍... അവിടുത്തെ ബ്രോക്പാ എന്ന ഗ്രാമീണര്‍. കഥ ഇവിടെ തീരുന്നില്ല. ഇവിടെയാണ് തുടക്കം...ലോകത്തിലെ ഏറ്റവും ശുദ്ധരായ ആര്യന്മാര്‍ തങ്ങളാണ് എന്നു വിശ്വസിക്കുന്ന ഇവരെ തേടി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. വംശശുദ്ധി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അധികമാരും അറിയാത്ത പ്രഗ്നന്‍സി ടൂറിസമാണ് ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്നത്. ലോകത്തിലേറ്റവും ശുദ്ധവംശമെന്ന് അവകാശപ്പെടുന്ന ആര്യന്മാര്‍ തങ്ങളെന്ന് അവകാശപ്പെട്ട് ജീവിക്കുന്ന ഗ്രാമീണരെക്കുറിച്ചും അവരുടെ വിശേഷങ്ങളെക്കുറിച്ചും അറിയാം.

നാലുഗ്രാമങ്ങള്‍

നാലുഗ്രാമങ്ങള്‍

സമുദ്രനിരപ്പില്‍ നിന്നും മൂവായിരം മീറ്റര്‍ (10,000 അടി) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജമ്മു കാശ്മീരിലെ ലഡാക്കിലാണ് വംശശുദ്ധിയുടെ പേരില്‍ അറിയപ്പെടുന്ന നാലു ഗ്രാമങ്ങളുള്ളത്.
ദാ, ഹാനു, ദാര്‍ചിക്, ഗാര്‍കോണ്‍ എന്നീ നാലു ഗ്രാമങ്ങള്‍ ഇന്ത്യയിലെ മറ്റെല്ലാ ഇടങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്.
ഇന്‍ഡസ് നദിയുടെ തീരത്ത് സ്ഥിതി ച‌െയ്യുന്ന ഈ ഗ്രാമങ്ങളിലെ നിവാസികള്‍ തങ്ങളെ വിളിക്കുന്നത് ബ്രോഗ്പാ അല്ലെങ്കില്‍ ദ്രോഗ്പാസ് എന്നാണ്.
ദാ, ഹാനു ഗ്രാമങ്ങള്‍ ലേ ജില്ലയ്ക്ക് കീഴിലും ദാര്‍ചികും ഗാര്‍കോണും കാര്‍ഗില്‍ ജില്ലയിലുമാണ് സ്ഥിതി ചെയ്യുന്നത്.

ഒറ്റപ്പെട്ട് നില്‍ക്കുന്നവര്‍

ഒറ്റപ്പെട്ട് നില്‍ക്കുന്നവര്‍

കാലമിത്രയായെങ്കിലും ചു‌റ്റിലുമുള്ള ഗ്രാമങ്ങളില്‍ നിന്നും രീതികളില്‍ നിന്നുമെല്ലാം കൃത്യമായ അകലം പാലിച്ച് ജീവിക്കുന്നവരാണ് ബ്രോഗ്പാസ്. നൂറ്റാണ്ടുകളായി മറ്റു സംസ്കാരങ്ങളോട് ഇടപഴകാതെ, തങ്ങളുടേതായ രീതിയില്‍ മാത്രം ജീവിക്കുന്ന ഒരു കൂട്ടം ആളുകള്‍. ഇന്നും ദായിലേക്കും ഹാനുവിലേക്കും ഗ്രാമീണര്‍ക്കും പ്രദേശവാസികള്‍ക്കുമല്ലാതെ പുറമേ നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

ലഡാക്കിലെ ആര്യന്മാര്‍

ലഡാക്കിലെ ആര്യന്മാര്‍

വംശശുദ്ധിയുള്ള യഥാര്‍ഥ ആര്യന്മാരുടെ പിന്മുറക്കാരാണെന്ന് വിശ്വസിക്കുന്ന ഇവരുടെ ശാരീരിക പ്രത്യേകതകള്‍ എടുത്തു പറയേണ്ടതാണ്. ആര്യന്മാര്‍ക്ക് ഉണ്ട് എന്നു കരുതപ്പെടുന്ന ശാരീരിക പ്രകൃതം ഇവര്‍ക്കും കാണുവാന്‍ സാധിക്കും. ഉയരം കൂടിയ ശരീരവും നീലക്കണ്ണുകളും വെളുത്ത ചര്‍മ്മവും ഭംഗിയായി കിടക്കുന്ന മുടിയും ഉയര്‍ന്ന താടിയും കവിളുമെല്ലാമാണ് ഇവരുടെ ശാരീരിക പ്രത്യേകതകള്‍. ആര്യന്‍ വാലി എന്നാണ് ഇവര്‍ താമസിക്കുന്ന ഇടം അറിയപ്പെടുന്നത്.

Christopher Michel

പിന്തുടര്‍ച്ചക്കാര്‍

പിന്തുടര്‍ച്ചക്കാര്‍

യഥാര്‍ഥ ആര്യന്മാരാണെന്ന് അവകാശപ്പെടുമെങ്കിലും കാലങ്ങളായി കൈമാറി വന്ന വാമ‍ൊഴിയല്ലാതെ മറ്റൊന്നും വിശ്വസനീയമായ തെളിവുകളില്ല. ബി.സി 326ല്‍ ല്‍ പടപ്പുറപ്പാടിന്‍റെ ഭാഗമായി വന്ന അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കൂടെയുണ്ടായിരുന്ന സൈനികരുടെ പിന്മുറക്കാരാണ് ഇവരെന്നാണ് വിശ്വാസം. സിന്ധു നദിയുട‌െ തീരത്തുവെച്ച് പടയോട്ടം അവസാനിപ്പിച്ച് അലക്സാണ്ടര്‍ ചക്രവര്‍ത്തി മടങ്ങിയെങ്കിലും കൂടെ വന്ന സൈനികരില്‍ നല്ലൊരു പങ്കും ഇവിടെ തന്നെ താമസിച്ചുവെന്നും അവരാണ് ഇപ്പോഴുള്ള ബ്രോക്പാ വിഭാഗക്കാരുടെ മുന്‍ഗാമികള‌െന്നുമാണ് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു വാദം.

വംശശുദ്ധി സംരക്ഷിക്കുവാന്‍

വംശശുദ്ധി സംരക്ഷിക്കുവാന്‍

മറ്റെന്തിനേക്കാളും തങ്ങളുടെ വംശശുദ്ധിക്ക് പ്രാധാന്യം നല്കുന്നവരാണ് ഇവര്‍. ഇതിനായി പ്രത്യേക ആചാരങ്ങളും നിയമങ്ങളുമാണ് ഇവര്‍ പിന്തുടരുന്നത്. വംശശുദ്ധി നഷ്ടപ്പെടുമെന്ന കാരണത്താല്‍ മറ്റു ഗോത്രങ്ങളില്‍ നിന്നും ഇവര്‍ വിവാഹം കഴിക്കാറില്ല. എന്നാല്‍ പുനര്‍വിവാഹം, വിവാഹമോചനം, നിലവില്‍ ഒരു പങ്കാളിയുള്ള ആളെ വീണ്ടും വിവാഹം കഴിക്കുക തുടങ്ങിയ കാര്യങ്ങളിലെല്ലാം ഉയര്‍ന്ന ചിന്താഗതിയാണ് ഇവര്‍ പുലര്‍ത്തുന്നത്. പുറമേ നിന്നുള്ളവര്‍ക്ക് ഇവരുടെ ഇടങ്ങളില്‍ കയറുന്നതിനും വിലക്കുണ്ട്.

പ്രഗ്നന്‍സി ടൂറിസം

പ്രഗ്നന്‍സി ടൂറിസം

ഈ മേഖലകളിലെ അധികം അറിയപ്പെടാത്ത ഒന്നാണ് പ്രഗ്നന്‍സി ടൂറിസം.ആര്യന്മാരുടെ ശുദ്ധ ബീജത്തില്‍ നിന്നും ഗര്‍ഭം ധരിച്ച് വംശശുദ്ധിയുള്ള തലമുറ സൃഷ്ടിക്കുവാനായി വിദേശരാജ്യങ്ങളില്‍ നിന്നും ഇവിടെ സ്ത്രീകള്‍ എത്തുന്നുണ്ടത്രെ. ഇവിടുത്തെ പുരുഷന്മാരില്‍ നിന്നും ഗര്‍ഭധാരണം നടത്തി മടങ്ങിപ്പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കാശ്മീര്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ മന്‍സൂര്‍ അഹമ്മദ് ഖാന്‍റെ
'Pregnancy tourism in Aryan village in Ladakh' എന്ന ഗവേഷണ ലേഖനം, സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത അച്തുങ് ബേബി(ആര്യന്‍ സാഗ) എന്നിവയിലൂടെയാണ് ഇവിടുത്തെ പ്രഗ്നന്‍സി ടൂറിസം ശ്രദ്ധ നേടിയത്. വംശശുദ്ധിയില്‍ വിശ്വസിക്കുന്ന ജര്‍മ്മനിയില്‍ നിന്നുള്ളവരാണ് ഇവിടെ എത്തുന്നവരില്‍ അധികവും. എന്നാല്‍ ഇവിടെ എത്തുന്നവര്‍ എല്ലാവരും ഈ ലക്ഷ്യം മുന്‍നിര്‍ത്തി വരുന്നവരല്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ഇന്‍റര്‍നെറ്റിലൂടെയും മറ്റും വായിച്ചറിഞ്ഞ് ബ്രോഗ്പാ വിഭാഗക്കാരെക്കുറിച്ച് അറിയുവാനും പരിചയപ്പെടുവാനും ഒക്കെയായും ഇവിടെ ആളുകള്‍ എത്തുന്നു. എന്നാല്‍ യഥാര്‍ഥ ആര്യന്മാരുടെ പിന്തുടര്‍ച്ചക്കാരാണ് ഇവരെന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ ഒന്നുമില്ല. ഇവിടെ പ്രചാരത്തിലുള്ള കഥകളും മിത്തുകളും പിന്നെ തങ്ങളുടെ ശാരീരിക പ്രത്യേകതകളും മാത്രമാണ് തങ്ങള്‍ ആര്യന്മാരുടെ പിന്തുടര്‍ച്ചക്കാരാണ് എന്ന് അവകാശപ്പെടുവാനുള്ള ഏക കാര്യം.

ലഡാക്ക്

ലഡാക്ക്

സഞ്ചാരികളുടെ സ്വപ്നഭൂമികളിലൊന്നായാണ് ലഡാക്ക് അറിയപ്പെടുന്നത്. കാശ്മീരിലെ ലേയും കാര്‍ഗിലും ആണ് ഇവിടുത്തെ പ്രധാന ഇടങ്ങള്‍. ടിബറ്റൻ വംശജരും ഇൻഡോ-ആര്യൻ വംശജരുമാണ് ഇവിടുത്തെ പ്രദേശവാസികളിൽ അധികവും. മിക്കവരും ബുദ്ധമത വിശ്വാസികളാണ്.
സൻസ്കാർ വാലി, പാങ്ഗോങ് സോ ലേക്ക്, കാർഗിൽ, കർദുങ് ലാ പാസ്, നുബ്രാ വാലി, മാഗ്നെറ്റിന് ഹിൽ, ഹെമിസ് ദേശീയോദ്യാനം, ശാന്തി സ്തുപാ, ഹെമിസ് ആശ്രമം തുടങ്ങിയവയാണ് ഇവിടെ തീർച്ചയാും സന്ദർശിക്കേണ്ട സ്ഥലങ്ങൾ.

തടാകങ്ങള്‍

തടാകങ്ങള്‍

ത്രി ഇഡിയറ്റ്സ് എന്ന ബോളിവുഡ് സിനിമയിലൂടെ പ്രശസ്തമായ പാന്‍ഗോങ് സോ തടാകം മുതൽ സഞ്ചാരികൾ ഒരിക്കലും എത്തിച്ചേരാത്ത ഇരട്ടതടാകങ്ങൾ വരെ ചേരുന്നതാണ് ലഡാക്കിലെ തടാകങ്ങള്‍.
ഇരട്ടതടാകങ്ങൾ, മിർപാൽ സോ തടാകം, യെയെ സോ തടാകം, യരാബ് സോ തടാകം, സോ കിയാഗർ തടാകം, സൻസ്കാർ വാലിയിലെ ഇരട്ടതടാകങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന തടാകങ്ങള്‍.

മലാന

മലാന


ഹിമാചല്‍ പ്രദേശിലെ കുളുവിന് സമീപം സ്ഥിതി ചെയ്യുന്ന മലാനയും ആര്യന്‍ പിന്തുടര്‍ച്ചക്കാരുടെ ഇടമാണ്.
ലോകത്തിലെ പഴക്കം ചെന്ന ജനാധിപത്യ സംവിധാനങ്ങളിലൊന്നായ മലാന. ഇവിടെ ഇപ്പോഴും പിന്തുടരുന്നതും അതേ രീതികളാണ്. ഹക്കിമ എന്നറിയപ്പെടുന്ന വില്ലേജ് കൗണ്‍സിലാണ് ഗ്രാമത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഹയര്‍ കോര്‍ട്ടും എന്നും ലോവര്‍ കോര്‍ട്ട് എന്നും ഇത് വിഭജിക്കപ്പെട്ടിരിക്കുന്നു.
അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പിന്‍മുറക്കാരാണെന്ന് വിശ്വസിക്കുന്ന ഇവര്‍ യഥാര്‍ഥ ആര്യന്‍മാരാണത്രെ. ഇതിന്റെ പ്രതിഫലനമാണ് ഭരണ കാര്യങ്ങളില്‍ ഇപ്പോഴും പിന്തുടരുന്ന പഴയ ഗ്രീക്ക് മാതൃകകള്‍.

Anees Mohammed KP

അന്യഗ്രഹ ജീവികൾ അതിഥികളായി എത്തുന്ന അതിർത്തി...തർക്കം തീരാതെ ഇന്ത്യയും ചൈനയുംഅന്യഗ്രഹ ജീവികൾ അതിഥികളായി എത്തുന്ന അതിർത്തി...തർക്കം തീരാതെ ഇന്ത്യയും ചൈനയും

ബുദ്ധമതം പഠിക്കാൻ ഭാരതത്തിൽ വന്ന യേശു!!<br />ബുദ്ധമതം പഠിക്കാൻ ഭാരതത്തിൽ വന്ന യേശു!!

134 കിലോമീറ്റര്‍ നീളമുള്ള, മീനുകളില്ലാത്ത, നിറം മാറുന്ന തടാകം!134 കിലോമീറ്റര്‍ നീളമുള്ള, മീനുകളില്ലാത്ത, നിറം മാറുന്ന തടാകം!

ലഡാക്കിലെത്തി പണികിട്ടാതിരിക്കാൻലഡാക്കിലെത്തി പണികിട്ടാതിരിക്കാൻ

Read more about: jammu kashmir ladakh leh travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X