Search
  • Follow NativePlanet
Share
» »തേക്കിൻതടിയിൽ നിർമ്മിച്ച്, ആറ് ആനകളെ നടത്തി ശക്തി തെളിയിച്ച തൂക്കു പാലം

തേക്കിൻതടിയിൽ നിർമ്മിച്ച്, ആറ് ആനകളെ നടത്തി ശക്തി തെളിയിച്ച തൂക്കു പാലം

ആറ് ആനകളെ ഒരുമിച്ച് പാലത്തിന്റെ മുകളിലൂടെ നടത്തി ശക്തി തെളിയിച്ച പുനലൂർ പാലത്തിന്‍റെ ചരിത്രവും വിശേഷങ്ങളും വായിക്കാം...

പുനലൂർ തൂക്കു പാലം....ചരിത്രത്തിന്റെ രണ്ടു കരകളെ തമ്മിൽ കൂട്ടിമുട്ടിക്കുന്ന ചരിത്ര നിർമ്മിതി. എന്നാൽ 19-ാം നൂറ്റാണ്ടിൻറെ അവസാന കാലത്ത് നിർമ്മാണം പൂർത്തിയാക്കിയ ഈ പാലത്തിൽ കയറുവാൻ ആളുകൾ പേടിച്ചിരുന്നുവത്രെ. എൻജിനീയറിങ് വിസ്മയമായി ഇന്നും ഉയർത്തിക്കാണിക്കുന്ന, ആറ് ആനകളെ ഒരുമിച്ച് പാലത്തിന്റെ മുകളിലൂടെ നടത്തി ശക്തി തെളിയിച്ച പുനലൂർ പാലത്തിന്‍റെ ചരിത്രവും വിശേഷങ്ങളും വായിക്കാം...

പുനലൂർ തൂക്കുപാലം

പുനലൂർ തൂക്കുപാലം

കൊല്ലത്തിൻറെ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഇടങ്ങളിലൊന്നാണ് പുനലൂർ തൂക്കുപാലം. തെക്കേ ഇന്ത്യയിലെ ആദ്യത്തെ തൂക്കുപാലം എന്നറിയപ്പെടുന്ന ഇത് 19-ാം നൂറ്റാണ്ടിന്റെ അവസാന കാലത്തിലാണ് നിർമ്മിക്കുന്നത്.

PC:SreerajKTR

കല്ലടയാറിന്‍റെ ഇരുകരകളിലേക്ക്

കല്ലടയാറിന്‍റെ ഇരുകരകളിലേക്ക്

കല്ലടയാറിന്റെ ഇരു കരകളിലുമായി കിടക്കുന്ന പുനലൂരിനെ തമ്മിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് തൂക്കുപാലം എന്ന ആശയം മുന്നോട്ട് വരുന്നത്. ആയില്യം തിരുന്നാൾ രാമവർമ്മ തിരുവിതാംകൂർ രാജാവും നാണു പിള്ള ദിവാനായിരുന്ന സമയത്താണ് പാലം നിർമ്മിക്കുവാൻ അനുമതി നല്കുന്നത് . 1871 ലായിരുന്നു ഇത്. ബ്രിട്ടീഷുകാരനായിരുന്ന ആൽബെർട് ഹെൻട്രിയുടെ നേതൃത്വത്തിലാണ് പാലം നിർമ്മിച്ചത്.

PC:Jpaudit

2212 ദിവസം

2212 ദിവസം

1872 മുതൽ 1877 വരെ 2212 ദിവസം നീണ്ടു നിന്ന പണിയുടെ ഒടുവിലാണ് പാലം പൂർത്തിയായത്. ഹെൻട്രിയുടെ നേതൃത്വത്തിൽ ദിവസം 200 ൽ അധികം തൊഴിലാളികൾ പണിയെടുത്തിരുന്നു എന്നാണ് രേഖകൾ പറയുന്നത്. 400 അടി നീളവും ആർച്ചുകൾക്കിടയിൽ 200 അടിയും ആർച്ചുകൾക്ക് ഇരുവശവും 100 അടി വീതിയുമാണ് ഉള്ളത്. അക്കാലത്ത് മൂന്ന് ലക്ഷം രൂപയായിരുന്നു ഇതിന്റെ നിർമ്മാണ ചെലവ്. 1877 ൽ പണി പൂർത്തിയാക്കിയെങ്കിലും പിന്നെയും മൂന്ന് വർഷങ്ങൾക്കു ശേഷമാണ് പാലം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നത്.

PC:Raku2040

 ആറ് ആനകളെ കയറ്റി പരിശോധിച്ച ഉറപ്പ്

ആറ് ആനകളെ കയറ്റി പരിശോധിച്ച ഉറപ്പ്

നിർമ്മാണം പൂർത്തിയാക്കിയെങ്കിലും അവിടുത്തെ ജനങ്ങൾക്ക് പാലത്തിന്റെ ഉറപ്പിലും ശക്തിയിലും വലിയ വിശ്വാസം ഉണ്ടായിരുന്നില്ലത്രെ. അതുകൊണ്ടുതന്നെ വളരെകുറച്ച് ആളുകൾ മാത്രമാണ് വിശ്വാസത്തോടെ പാലത്തിന് മുകളിലൂടെ നടന്നിരുന്നത്. ആളുകളെ താൻ നിർമ്മിച്ച പാലത്തിന്‍റെ ശക്തി തെളിയിക്കുവാൻ ഹെൻട്രി ഒരു പരീക്ഷണം നടത്തി. അദ്ദേഹം കുടുംബവുമൊന്നിച്ച് പാലത്തന് അടിയിലൂടെ ഒരു ബോട്ട് യാത്ര നടത്തുകയും അതേസയം പാലത്തിന് മുകളിലൂടെ ആറ് ആനകളെ ഒരുമിച്ച് നടത്തിപ്പിക്കുകയും ചെയ്തു. അങ്ങനെ മാത്രമാണ് ആളുകൾ ആ പാലത്തിന്റെ ശക്തിയിൽ വിശ്വസിച്ചതും പിന്നീട് ഉപയോഗിക്കുവാൻ തുടങ്ങിയതുമത്രെ.

PC:Sailesh

കിണറിനകത്തെ ചങ്ങലകൾ

കിണറിനകത്തെ ചങ്ങലകൾ

മറ്റു തൂക്കുപാലങ്ങളെ അപേക്ഷിച്ച് നിരവധി പ്രത്യേകതകൾ ഈ പാലത്തിനുണ്ട്. ശക്തമായ അടിയൊഴുക്കും നീരൊഴുക്കും കൂടുതലുള്ള കല്ലടയാറ്റിൽ സാധാരണ പാലം, അതായത് തൂണുകളിൽ നിർമ്മിക്കുന്ന പാലം, പ്രായോഗീകമായിരിക്കില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഇവിടെ തൂക്കുപാലം നിർമ്മിക്കുന്നത്. രണ്ടു കൂറ്റൻ ചങ്ങലകളാൽ തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് ഈ പാലമുള്ളത്. ഇരുകരകളിലുമുള്ള കമാന ആകൃതിയിലുള്ള തൂണുകളെയാണ് ഈ ചങ്ങലകൾ പരസ്പരം ബന്ധിപ്പിക്കുന്നത്. ഈ ചങ്ങലകൾ കരഭാഗത്ത് നിർമ്മിച്ചിരിക്കുന്ന നാലു കിണറുകൾക്കുള്ളിലിറക്ിയാണ് ശക്തിപ്പെടുത്തിയിരിക്കുന്നത്. മധ്യഭാഗത്തെ കരഭാഗവും ഇതുപോലെ തന്നെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

PC:Shijualex

തേക്ക്തടി പാളങ്ങൾ

തേക്ക്തടി പാളങ്ങൾ

ഇരുമ്പിന്റെ ചട്ടക്കൂടായിരുന്നു പാലത്തിന്റെ പ്ലാറ്റ്ഫോമായി ഉപയോഗിച്ചിരുന്നത്. അതിന്റെ മുകളലി് തേക്കിന്റെ തടികൾ കൊണ്ടായിരുന്നു പാളങ്ങൾ നിർമ്മിച്ചിരുന്നത്. ഇതിന്റെ മുകളിലൂടെയായിരുന്നു പാലം പ്രവർത്തിച്ചുകൊണ്ടിരുന്ന സമയം വരെ വാഹന ഗതാഗതം നടന്നിരുന്നത്.

PC:Shijualex

മുറുകുന്ന ചങ്ങലകൾ

മുറുകുന്ന ചങ്ങലകൾ

വാഹന ഗതാഗതം മാത്രമായിരുന്നില്ല പുനലൂർ പാലത്തിന്റെ ഉദ്ദേശം. അക്കാലത്ത് കാട്ടുപ്രദേശമായിരുന്ന ഇവിടെ വന്യമൃഗങ്ങളുടെ ശല്യം വളരെയധികമായിരുന്നു. വന്യമൃഗങ്ങളുടെ ശല്യം കുറയ്ക്കുക എന്ന ലക്ഷ്യവും തൂക്കുപാല നിർമ്മാണത്തിനു പിന്നിലുണ്ടായിരുന്നു. ആരെങ്കിലും പാലത്തിലേക്ക് കയറുമ്പോൾ ഇതിന്റെ ചങ്ങലകൾ മുറുകി പാലത്തിന് ഒരു ചെറിയ കുലുക്കം സംഭവിക്കും. ഇങ്ങനെ സംഭവിക്കുമ്പോള്‍ മൃഗങ്ങൾ പേടിക്കുമെന്നും അങ്ങനെ അവയെ തുരത്തുവാനുമായിരുന്നു ഇത് നിർമ്മിച്ചത് എന്നും പറയുന്നു.

PC:Sprouter13

1970 വരെ

1970 വരെ

1970 വരെ പാലത്തിൽ വാഹന ഗതാഗതം നടന്നിരുന്നു. പിന്നീട് 1990 ൽ പുരാവസ്തു വകുപ്പ് പാലത്തിന്റെ സംരക്ഷണം ഏറ്റെടുത്തു. ഇത് പിന്നീട് സംരക്ഷിത സ്മാരകമായി മാറുകയായിരുന്നു.

PC:Sandeep545

നവീകരണം

നവീകരണം

2016 ഓടുകൂടി പാലം നവീകരണം നടത്തി ആളുകൾക്കു തുറന്നു കൊടുത്തിട്ടുണ്ട്. തൂക്കു പാലത്തിലൂടെ കല്ലടയാർ മുറിച്ചു കടക്കുവാനായി നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

PC:Raku2040

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കൊല്ലം ജില്ലയിലാണ് പുനലൂർ സ്ഥിതി ചെയ്യുന്നത്. കൊല്ലത്തു നിന്നും 45 കിലോമീറ്ററും പത്തനംതിട്ടയിൽ നിന്നും 50 കിലോമീറ്ററും തിരുവനന്തപുരത്തു നിന്നും 65 കിലോമീറ്ററും ഇവിടേക്കുണ്ട്.
കൊല്ലം-ചെങ്കോട്ട റെയിൽപാതയിലെ പുനലൂരാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

ഇല്ലത്തെ മറക്കുന്ന കൊല്ലത്തെ കാഴ്ചകൾഇല്ലത്തെ മറക്കുന്ന കൊല്ലത്തെ കാഴ്ചകൾ

കൊല്ലത്തിന്റെ സാംസ്കാരിക കേന്ദ്രമായ മയ്യനാട്<br />കൊല്ലത്തിന്റെ സാംസ്കാരിക കേന്ദ്രമായ മയ്യനാട്

കൊല്ല‌ത്ത് പോയാൽ കണ്ടിരിക്കേണ്ട 10 കാഴ്ചകൾ കൊല്ല‌ത്ത് പോയാൽ കണ്ടിരിക്കേണ്ട 10 കാഴ്ചകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X