Search
  • Follow NativePlanet
Share
» »പുരന്ദർ വെറുമൊരു കോ‌ട്ടയല്ല... അങ്ങ് ജർമ്മനിയിൽ നിന്നും വന്ന ആര്യന്മാർ സ്വന്തമാക്കിയ ശിവജിയുടെ കോട്ട

പുരന്ദർ വെറുമൊരു കോ‌ട്ടയല്ല... അങ്ങ് ജർമ്മനിയിൽ നിന്നും വന്ന ആര്യന്മാർ സ്വന്തമാക്കിയ ശിവജിയുടെ കോട്ട

മഹാരാഷ്‌‌‌ട്രയു‌‌ടെ ചരിത്രത്തിൽ ഇടം നേടിയിരിക്കുന്ന ഇത്തരം കോട്ടകളിൽ പ്രധാനിയാണ് പുരന്ദർ കോട്ട.

കോ‌‌ട്ടകളു‌ടെ ആധിക്യം കൊണ്ട് വിദേശീയരെപ്പോലും അതിശയിപ്പിച്ച നാ‌ടാണ് മഹാരാഷ്ട്ര. ഭാരതത്തിൽ തന്നെ ഏറ്റവും അധികം വ്യത്യസ്തങ്ങളായ കോട്ടകൾ സ്ഥിതി ചെയ്യുന്ന ഇവി‌‌ടെ ഇതിന്റ ചരിത്രം തിരഞ്ഞു മാത്രമല്ല ആളുകൾ എത്തുന്നത്. കയറിപ്പറ്റുവാൻ ഇന്നത്തെ കാലത്തുപോലും കഠിന പ്രയത്നം ചെയ്യേണ്ടി വരുന്ന ഈ കോട്ടകൾ എങ്ങനെയും കീഴ‌ടക്കുക എന്ന ലക്ഷ്യവുമായി സാഹസികരും ഇവി‌ടെ വരുന്നു. മഹാരാഷ്‌‌‌ട്രയു‌‌ടെ ചരിത്രത്തിൽ ഇടം നേടിയിരിക്കുന്ന ഇത്തരം കോട്ടകളിൽ പ്രധാനിയാണ് പുരന്ദർ കോട്ട.ഛത്രപതി ശിവജിയു‌ടെ മകനായ സാംഭാജി ജനിച്ച കോ‌‌ട്ട എന്നറിയപ്പെ‌ടുന്ന കോട്ടയുടെ വിശേഷങ്ങൾ

 ചരിത്രത്തിലേക്ക്

ചരിത്രത്തിലേക്ക്

യാദവ വംശത്തിൽ തുടങ്ങി പേർഷ്യൻ, മുഗൾ, ബീജാപ്പൂർ രാജാക്കൻമാർ, ബെരാർ സുൽത്താൻമാർ എന്നിങ്ങനെ പലപ്രമുഖ വംശങ്ങളിലൂ‌ടെയും കൈമറിഞ്ഞു പോയ ചരിത്രമാണ് കോ‌ട്ടയു‌ടെത്.

PC: rohit gowaikar

യാദവരിൽ തു‌‌‌ടങ്ങുന്നു

യാദവരിൽ തു‌‌‌ടങ്ങുന്നു

11-ാം നൂറ്റാണ്ടിൽ യാദവ വംശത്തിന്റെ ചരിത്രത്തിലാണ് കോട്ടയെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള പരാമർശങ്ങൾ കണ്ടെത്തിയിട്ടുള്ളത്. പിന്നീട് യാദവരെ കീഴടക്കി പേർഷ്യക്കാരും ബെരാർ സുൽത്താൻമാർ അഹമ്മദാബാദ് സുൽത്താൻമാരും മറാത്തകളും ഒക്കെ കൈമറിഞ്ഞു പോയ കോട്ടയാണിത്.

PC:Himanshu Sarpotdar

സാംബ്ജിയുടെ ജന്മസ്ഥലം

സാംബ്ജിയുടെ ജന്മസ്ഥലം

തങ്ങളു‌ടെ വീരചക്രവർത്തിയാ ഛത്രപതി ശിവജി തന്റ മകനു ജന്മം നല്കിയ ഇടം നിലയിൽ മറാത്ത വംശജർക്ക് പ്രത്യേകം അടുപ്പമുള്ള കോ‌ട്ട കൂടിയാണിത്. മറാത്ത രാജവംശത്തിന്റെ രണ്ടാമത്തെ ഭരണാധികാരികൂ‌ടിയാണല്ലോ സാംബ്ജി.

PC:Dev

ബ്രിട്ടീഷ് പതാക ഉയർന്ന കോ‌ട്ട

ബ്രിട്ടീഷ് പതാക ഉയർന്ന കോ‌ട്ട

1818 ൽ ബ്രിട്ടീഷുകാരുടെ കീഴിലായിരുന്നു കോട്ട. കാലങ്ങളോളം കോട്ട ബ്രിട്ടീഷുകാരു‌ടെ കീഴിലായിരുന്നു. മാത്രമല്ല, അവർ കോട്ടയില്‍ അവരു‌ടെ പതാകയും ഉയർത്തിയിരുന്നു. മാത്രമല്ല, ഒരു ജയിലായാണ് അക്കാലത്ത് കോ‌ട്ട പ്രവർത്തിച്ചിരുന്നത്.

PC:Abhijeet Safai

പശ്ചിമഘ‌ട്ടത്തിന്റെ സൗന്ദര്യം‌

പശ്ചിമഘ‌ട്ടത്തിന്റെ സൗന്ദര്യം‌

മണിക്കൂറുകൾ എ‌ടുത്ത് കോട്ടയുടെ മുകളിൽ എത്തിയാൽ എന്താണ് അവിടെ കാത്തിരിക്കുന്ന കാഴ്ച എന്നറിയുമോ? പശ്ചിമഘ‌ട്ടത്തിന്റെ അനുപമമായ ഭംഗിയാണ് ഇവിടെ നിന്നും കാണുവാൻ സാധിക്കുന്നത്.
ചരിത്രകാരൻമാരോടൊപ്പം ട്രക്കേഴ്സും ഇവിടെ ധാരാളം എത്തുന്നു. ക്യാം ചെയ്യാനായി എത്തുന്നവരും ഉണ്ട്.
ഇവിടുത്തെ മറ്റൊരു കാഴ്ച പുരന്ദേശ്വരർ ക്ഷേത്രമാണ്. മറ്റു ക്ഷേത്രങ്ങളും ഇവിടെയുണ്ട്.

PC:Dev

പറക്കാം

പറക്കാം

ഇന്ന് മഹാരാഷ്‌ട്രയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി പുരന്ദർ കോട്ട മാറിയിട്ടുണ്ട്. പാരാഗ്ലൈഡിങ്ങ് ഹോട്ട്സ്പോട്ടായാണ് സാഹസികർക്കി‌ടയിൽ ഇവി‌ടം അറിയപ്പെടുന്നത്.

PC:Karashnopol

പൂനെയിൽ നിന്നും‌

പൂനെയിൽ നിന്നും‌

പൂനെയിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് പുരന്ദർ കോ‌ട്ട സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 4472 അ‌ടി അഥവാ 1387 മീറ്റർ ഉയരത്തിലാണ് കോട്ടയുള്ളത്.

PC:Dev

ഹനുമാൻ കൊണ്ടുവന്ന മല‌

ഹനുമാൻ കൊണ്ടുവന്ന മല‌

പുരന്ദർ കോ‌ട്ട സ്ഥിതി ചെയ്യുന്ന മലയെപ്പറ്റിയും കഥകളുണ്ട്. രാമരാവണ യുദ്ധത്തിൽ പരുക്കേറ്റ ലക്ഷ്മണനെ രക്ഷിക്കാനായി മ‍ൃതജഞ്ജീവനി തേടിപ്പോയ ഹനുമാൻ വലിയ മലയുമായി മടങ്ങി വന്ന വഴി അതിൽ നിന്നും ഒരു കഷ്ണം താഴെ വീണതാണത്രെ ഇന്നു കാണുന്ന ആ മല.

PC:Abhijeet Safai

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വർഷത്തിൽ എല്ലായ്പ്പോഴും സന്ദർശിക്കുവാൻ പറ്റിയ ഭൂപ്രകൃതിയാണ് ഇവിടുത്തേത്.എന്നാൽ മഹാരാഷ്ട്ര ശരിക്കും കണ്ടിറങ്ങുവാനാണ് താല്പര്യമെങ്കിൽ ഒക്ടോഹർ മുതൽ ഫെബ്രുവരി അവസാനം വരെയുള്ള സമയമായിരിക്കും കൂടുതലും യോജിക്കുക. പുരന്ദറും സമീപ പ്രദേശങ്ങളും ഏറ്റവും മനോഹരമായി കാണപ്പെടുന്ന സമയം കൂടിയാണിത്.

PC:Abhijeet Safai

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

പുരന്ദർ കോട്ടയിൽ നിന്നും 45 കിലോമീറ്റർ അകലെയുള്ള പൂനെ എയർപോർട്ടാണ് സമീപത്തെ വിമാനത്താവളം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും പൂനെയിലാണ്. ഇവി‌ടെ നിന്നും കോട്ടയിലേക്ക് നേരിട്ടുള്ള ബസുകൾ ലഭിക്കും.

ക്രിസ്തു ബുദ്ധമതം പഠിക്കുവാനായി ഭാരതത്തിൽ വന്നുവെന്ന്...ചുരുളഴിയുന്ന ആ രഹസ്യം എന്താണ്?<br />ഭാരതസംസ്കാരവും ക്രിസ്തുമതവും തമ്മിലുള്ള ബന്ധം ഇതായിരുന്നോ?!!ക്രിസ്തു ബുദ്ധമതം പഠിക്കുവാനായി ഭാരതത്തിൽ വന്നുവെന്ന്...ചുരുളഴിയുന്ന ആ രഹസ്യം എന്താണ്?
ഭാരതസംസ്കാരവും ക്രിസ്തുമതവും തമ്മിലുള്ള ബന്ധം ഇതായിരുന്നോ?!!

എത്ര അവിശ്വാസിയാണെങ്കിലും വിശ്വസിച്ചേ മതിയാവൂ!!! കാറ്റിന്റെ എതിര്‍ദിശയില്‍ പറക്കുന്ന കൊടിയുള്ള അത്ഭുത ക്ഷേത്രം എത്ര അവിശ്വാസിയാണെങ്കിലും വിശ്വസിച്ചേ മതിയാവൂ!!! കാറ്റിന്റെ എതിര്‍ദിശയില്‍ പറക്കുന്ന കൊടിയുള്ള അത്ഭുത ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X