Search
  • Follow NativePlanet
Share
» »പുരി രഥയാത്ര 2022: മോക്ഷം നല്കുന്ന തീര്‍ത്ഥാടനം, വിശ്വാസവും ഐതിഹ്യങ്ങളും

പുരി രഥയാത്ര 2022: മോക്ഷം നല്കുന്ന തീര്‍ത്ഥാടനം, വിശ്വാസവും ഐതിഹ്യങ്ങളും

2022 ലെ രഥയാത്രയെക്കുറിച്ചും അതിന്റെ പ്രധാന ദിവസങ്ങള്‍, ച‌ടങ്ങുകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി വായിക്കാം

പുരി രഥയാത്ര.... വിശ്വാസങ്ങള്‍ക്കൊപ്പം ആചാരങ്ങള്‍ കൊണ്ടും സമ്പന്നമായ ആഘോഷം.... ആഷാഢമാസത്തിലെ പത്തു ദിവസങ്ങള്‍ ലോകം ഒഡീഷയിലേക്ക് ശ്രദ്ധ തിരിക്കുന്ന സമയമാണ്. വശ്വാസത്തോടെ പങ്കെടുക്കുവാനെത്തുന്നവരും കേട്ടറിവു മാത്രമുള്ള രഥയാത്ര എന്തെന്ന് നേരില്‍ കാണുവാനെത്തുന്നവരും ചേര്‍ന്ന് ആഘോഷങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന ദിവസങ്ങള്‍. രഥയാത്രയില്‍ പങ്കെടുക്കുക എന്നത് ജീവിതഭാഗ്യങ്ങളിലൊന്നായി കരുതുന്നവരാണ് വിശ്വാസികള്‍. 2022 ലെ പുരി രഥയാത്രയെക്കുറിച്ചും അതിന്റെ പ്രധാന ദിവസങ്ങള്‍, ച‌ടങ്ങുകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി വായിക്കാം

പുരി ജഗനാഥ ക്ഷേത്രം

പുരി ജഗനാഥ ക്ഷേത്രം

പുരി ജഗനാഥ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠും വിഷ്ണുവിന്റ അവതാരങ്ങളിലൊന്നുമായ ജഗനാഥനായി സമര്‍പ്പിച്ചിരിക്കുന്ന ആഘോഷമാണ് പുരി രഥയാത്ര. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളം അനുഷ്ഠാനങ്ങളും വലിയ വ്യത്യാസങ്ങളൊന്നുമില്ലാതെ പിന്തുടര്‍ന്നു പോരുന്ന ഇവിടം വിഷ്ണു ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാന ക്ഷേത്രം കൂടിയാണ്. ജഗനാഥന്‍ അഥവാ കൃഷ്ണന്‍, സഹോദരങ്ങളായ ബാലഭദ്രന്‍, സുഭദ്ര എന്നിങ്ങനെ മൂന്ന് പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. അമ്പരപ്പിക്കുന്ന പല സംഭവങ്ങളും അരങ്ങേറുന്ന ക്ഷേത്രം എന്ന നിലയിലും ഇവി‌ടം പ്രസിദ്ധമാണ്,
PC:SATHWIKBOBBA

148 ഉത്സവങ്ങള്‍

148 ഉത്സവങ്ങള്‍

പലപ്പോഴും രഥയാത്രയു‌ടെ പേരിലാണ് പുരി ജഗനാഥ ക്ഷേത്രം പേരുകേ‌ട്ടിരിക്കുന്നതെങ്കിലും ഓരോ വര്‍ഷവും ഇവി‌ടെ 148 ഉത്സവങ്ങൾ ആഘോഷിക്കുന്നു. അതിൽ 12 യാത്രകളും 28 ഉപയാത്രകളും 108 ആചാരപരമായ ഉത്സവങ്ങളും ഉൾപ്പെടുന്നു. അവയിൽ ആഷാഢ മാസത്തിൽ (ജൂൺ-ജൂലൈ) ആഘോഷിക്കുന്ന ജഗന്നാഥ ദേവന്റെ രഥയാത്രയാണ് ഏറെ പ്രസിദ്ധമായിരിക്കുന്നത് എന്നുമാത്രം.

PC:Abhishek Barua

പുരി രഥയാത്ര

പുരി രഥയാത്ര

പറഞ്ഞുതീര്‍ക്കാവുന്നതിലുമധികം വിശ്വാസങ്ങളും ആചാരങ്ങളും പുരി രഥയാത്രയ്ക്കുണ്ട്. മറ്റു ഉത്സവങ്ങളില്‍ നിന്നും രഥയാത്രയെ വ്യത്യസ്തമാക്കുന്നത് അതിര്‍റെ ദര്‍ശനം തന്നെയാണ്. ഈ വാർഷിക രഥയാത്ര പൊതു ജനങ്ങൾക്ക്, പ്രത്യേകിച്ച് ദേവാലയം സന്ദർശിക്കാൻ കഴിയാത്ത വൃദ്ധർക്കും രോഗികൾക്കും അവരുടെ ആരാധനാമൂർത്തികളെ ദർശിക്കാൻ അവസരം ലഭിക്കുന്ന ഒരു പ്രത്യേക അവസരമാണ്. കൂടാതെ, പ്രാദേശിക വിശ്വാസങ്ങളും ഗ്രന്ഥങ്ങളും അനുസരിച്ച് ഇത്തരം തുറന്ന മതപരമായ ആഘോഷങ്ങൾ ദുരന്തങ്ങളുടെയും മരണങ്ങളുടെയും ഭയം ഇല്ലാതാക്കുകയും ചെയ്യുന്നുവത്രെ.

PC:Government of Odisha

പുരി രഥയാത്ര 2022

പുരി രഥയാത്ര 2022

ആഷാഢ മാസത്തിലെ ശുക്ലപക്ഷ ദ്വീതിയയില്‍ ആരംഭിക്കുന്ന ഈ ഉത്സവം ശുക്ലപക്ഷ ദശമിയില്‍ അവസാനിക്കുന്നു. ഈ വർഷം ആഷാഢ് ശുക്ല ദ്വിതീയ തിഥി ജൂൺ 30 ന് രാവിലെ 10:49 ന് ആരംഭിച്ച് ജൂലൈ 1 ന് ഉച്ചയ്ക്ക് 01:09 ന് അവസാനിക്കും. അതിനാൽ, ജൂലൈ 1 വെള്ളിയാഴ്ച ജഗന്നാഥ യാത്ര ആരംഭിക്കും.

PC:Government of Odisha

രഥയാത്ര

രഥയാത്ര

കൃഷ്ണൻ തന്റെ സഹോദരങ്ങളായ ജ്യേഷ്ഠൻ ബലഭദ്രൻ, ഇളയ സഹോദരി സുഭദ്ര എന്നിവരോടൊപ്പം അദ്ദേഹത്തിന്റെ സുദർശന ചക്രവും ആരാധിക്കപ്പെടുന്ന ക്ഷേത്രമാണിത്. എല്ലാ വർഷവും ദേവതകളുടെ രഥങ്ങൾ പുനർനിർമ്മിക്കപ്പെടുന്നു. ജഗന്നാഥന്റെ രഥം നന്ദിഘോഷമെന്നും ബലഭദ്രന്‍റെ രഥം താലധ്വജയെന്നും സുഭദ്രയുടെ രഥം ദ്വാരപടലനെന്നും അറിയപ്പെടുന്നു. ഭഗവാൻ ജഗന്നാഥന്റെ രഥത്തിന് 16 ചക്രങ്ങളുണ്ട്, ബലഭദ്രന്റെ രഥത്തിന് 14, സുഭദ്രയുടെ രഥത്തിന് 12 ഉം ചക്രങ്ങള്‍ വീതമാണുള്ളത്.

PC:Government of Odisha

രഥയാത്ര വിശ്വാസങ്ങള്‍

രഥയാത്ര വിശ്വാസങ്ങള്‍

രഥയാത്രയുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കൃഷ്ണൻ തന്റെ മാതാവിന്റെ സഹോദരിയെ സന്ദർശിക്കാന്‍ പോകുന്ന യാത്രയായാണ് അതിലൊന്നില്‍ രഥയാത്രയെ പറയുന്നത്. ക്ഷേത്രത്തിൽ നിന്നും ജഗനാഥന്റെയും ബലരാമന്റെയും സുഭദ്രയുടെയും വിഗ്രഹങ്ങൾ വലിയ രഥങ്ങളിൽ കയറ്റി ക്ഷേത്രത്തിൽ നിന്നും ഏകദേശം രണ്ടു മൈൽ അകലെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്ക് പോകും. .ജഗന്നാഥന്റെ അമ്മായിയുടെ വാസസ്ഥലമാണ് ഗുണ്ടിച്ച ക്ഷേത്രം.ഏഴു ദിവസം ഈ വിഗ്രഹങ്ങൾ ഗുണ്ടിച്ച ബാരിയില്‍ സൂക്ഷിച്ച ശേഷം ന്നീട് ജഗനാഥ ക്ഷേത്രത്തിലേക്ക് തിരികെ കൊണ്ടുവരും.

PC:Government of Odisha

സ്നാനവും രോഗവും

സ്നാനവും രോഗവും

രഥയാത്രയുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട മറ്റൊന്ന് വളരെ രസകരമാണ്.
ജഗനാഥന് പനിയും ജലദോഷവും വരുന്തിനെ തു‌ടര്‍ന്ന് 15 ദിവസം ക്ഷേത്രം അടച്ചിടുകയും അതിന് ശേഷം അവരെ പുറത്തെഴുന്നള്ളിക്കുന്ന ചടങ്ങുമാണ് രഥയാത്രയത്രെ. ഭഗവാനും സഹോദരങ്ങളും ചികിത്സയിൽ കഴിയുന്നതിനാലാണ് ക്ഷേത്രം താത്കാലികമായി അടച്ചിടുന്നത്. ഇവിടുത്തെ ആചാരങ്ങൾ അനുസരിച്ച് ജ്യേഷ്ഠ പൗർണ്ണമി നാളിൽ തീർഥജലം കൊണ്ട് അഭിഷേകം നടത്തുമ്പോൾ ഭഗവാനും സഹോദരങ്ങൾക്കും ജലദോഷവും പനിയും പിടിപെടുമത്രെ. അതുകൊണ്ട് ഇവരെ ചികിത്സിക്കാനാണ് ക്ഷേത്രം അടച്ചിടുന്നത്. ഏലക്ക, കരയാമ്പൂ, കുരുമുളക്, ജാതിക്ക, റോസ് വാട്ടര്‍, തുളസിയില, ചന്ദനം, ശര്‍ക്കര, ഗംഗാജലം എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന കധ എന്ന പ്രത്യേക മരുന്നു നല്കിയാണ് ഇവരെ ശുശ്രൂഷിക്കുന്നത്. ഇവരുടെ അസഖം മാറിക്കഴിഞ്ഞ് ഇവരെ ക്ഷേത്രത്തിന് വെളിയിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് രഥയാത്ര എന്ന് അറിയപ്പെടുന്നത് എന്നാണ് വിശ്വാസം.
PC:Government of Odisha

മോക്ഷത്തിലേക്കുള്ള യാത്ര

മോക്ഷത്തിലേക്കുള്ള യാത്ര

രഥയാത്രയെ മോക്ഷത്തിലേക്കുള്ള യാത്രയെന്നും വിശേഷിപ്പിക്കാറുണ്ട്. വിശ്വാസത്തോടും ഭക്തിയോടും കൂടി രഥയാത്രയില്‍ പങ്കെടു്കുന്നവക്ക് ജനനമരണ ചക്രത്തില്‍ നിന്ന് മോചനം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

മനശ്ശാന്തി തേ‌ടിപ്പോകാന്‍ ഈ ധ്യാനകേന്ദ്രങ്ങള്‍.. ഓറോവില്ല മുതല്‍ കുരിശുമല ആശ്രമം വരെ...മനശ്ശാന്തി തേ‌ടിപ്പോകാന്‍ ഈ ധ്യാനകേന്ദ്രങ്ങള്‍.. ഓറോവില്ല മുതല്‍ കുരിശുമല ആശ്രമം വരെ...

വെങ്കടേശ്വര ദര്‍ശനം പൂര്‍ണ്ണമാക്കും!! തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൂ‌ടെവെങ്കടേശ്വര ദര്‍ശനം പൂര്‍ണ്ണമാക്കും!! തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൂ‌ടെ

Read more about: puri odisha mystery festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X