Search
  • Follow NativePlanet
Share
» »മീശക്കാരന്‍ മുതല്‍ ‍ഒട്ടകങ്ങളുടെ ഫാഷന്‍ ഷോ വരെ! പുഷ്കര്‍ മേളയെന്ന അത്ഭുതം!!

മീശക്കാരന്‍ മുതല്‍ ‍ഒട്ടകങ്ങളുടെ ഫാഷന്‍ ഷോ വരെ! പുഷ്കര്‍ മേളയെന്ന അത്ഭുതം!!

സന്ദര്‍ശകര്‍ക്കു മുന്നില്‍ വിസ്മയങ്ങളുടെ ഒരു വലിയ മരുഭൂമി തന്നെ തുറന്നു വയ്ക്കുന്നുണ്ടെങ്കിലും അതിലും വലുതാണ് ഇവിടുത്തെ പുഷ്കര്‍ മേളയെന്ന അത്ഭുതം.

ശക്തരായ രാജാക്കന്മാകുടെ കരവിരുതും അതിലും ശക്തമായ മരുഭൂമിയുടെ കാഴ്ചകളുമാണ് രാജസ്ഥാന്‍റെ പ്രത്യേകത. കേള്‍ക്കാത്ത കഥകളും അറിയപ്പെടാത്ത ചരിത്രവും കണ്‍മുന്നില്‍ കാണണമെങ്കില്‍ രാജസ്ഥാനോളം വലിയൊരു നാട് വേറെയില്ല.
സന്ദര്‍ശകര്‍ക്കു മുന്നില്‍ വിസ്മയങ്ങളുടെ ഒരു വലിയ മരുഭൂമി തന്നെ തുറന്നു വയ്ക്കുന്നുണ്ടെങ്കിലും അതിലും വലുതാണ് ഇവിടുത്തെ പുഷ്കര്‍ മേളയെന്ന അത്ഭുതം. രാജസ്ഥാന്റെ സംസ്കാരങ്ങളും പാരമ്പര്യങ്ങളും എടുത്തുകാണിക്കുന്നപുഷ്കര്‍ മേളയുടെ വിശേഷങ്ങളിലേക്ക്

പുഷ്കര്‍ മേള

പുഷ്കര്‍ മേള

ലോകത്തിലെ ഏറ്റവും വലിയ ഒട്ടകമേളയായാണ് പുഷ്കര്‍ മേള അറിയപ്പെടുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആഘോഷം എല്ലാ വര്‍ഷവും കാര്‍ത്തിക പൂര്‍ണ്ണിമ നാളിലാണ് നടക്കുന്നത്. വിവിധ നിറങ്ങളില്‍ അണിഞ്ഞൊരുങ്ങിയ പുഷ്കര്‍ നഗരത്തില്‍ ആയിരക്കണക്കിന് ഒട്ടകങ്ങള‍െ നിരത്തി നിര്‍ത്തിയുള്ള കാഴ്ചകളും താടിക്കാരന്മാരും ആഘോഷക്കാരുമെല്ലാം ചേര്‍ന്ന് പൊടിപൊടിക്കുന്ന പത്ത് ദിനങ്ങളാണ് പുഷ്കര്‍ മേളയുടേത്.

PC:Sudipta Dutta Chowdhury

എന്തും കാണാം

എന്തും കാണാം

രാജസ്ഥാന്റെ ചരിത്രവും സംസ്കാരവും അടുത്തറിയുവാന്‍ സാധിക്കുന്ന പുഷ്കര്‍ മേളയില്‍ ഒരു സഞ്ചാരിക്ക് ലഭിക്കാത്തതായി ഒന്നുമില്ല. നിറങ്ങളും ആഘോഷങ്ങളും രുചികരമായ ഭക്ഷണങ്ങളും പരമ്പരാഗത സംഗീതവും നൃത്തവും പുകച്ചുരുളുകളും പിന്നെ മുന്‍പ് കേട്ടുകേള്‍വി പോലുമില്ലാത്ത മത്സരങ്ങളുമെല്ലാം പുഷ്കര്‍ മേളയുടെ പ്രത്യേകതയാണ്.

PC:Skasish

പുണ്യം തുളുമ്പും പൂര്‍ണ്ണേന്ദുവില്‍

പുണ്യം തുളുമ്പും പൂര്‍ണ്ണേന്ദുവില്‍

വിശ്വാസികള്‍ ഏറെ പവിത്രമെന്നു കരുതുന്ന കാര്‍ത്തിക പൂര്‍ണ്ണിമ നാളിലാണ് പുഷ്കര്‍ മേള നടക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചെടുത്തോളം വിശുദ്ധമായ ദിനങ്ങളിലൊന്നാണിത്. ചാന്ദ്രമാസത്തിലെ പൂര്‍ണ്ണ ചന്ദ്രന്‍ അത്രയും പുണ്യമായ ഒന്നായാമ് കരുതപ്പെടുന്നത്.
സാധാരണ പുഷ്കര്‍ മേളയ്ക്ക് പ്രത്യേത പ്രവേശന ഫീസ് ഒന്നുമില്ല.

PC:Pierre André

താര്‍ മരുഭൂമിയോട് ചേര്‍ന്ന്

താര്‍ മരുഭൂമിയോട് ചേര്‍ന്ന്

പേരുപോലെ തന്നെ പുഷ്കര്‍ നഗരത്തിലാണ് പുഷ്കര്‍ മേള നടക്കുന്നത്. താര്‍ മരുഭൂമിയുട‌െ അറ്റമാണിത്. ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന പുഷ്കര്‍ മേള ഇന്ത്യയിലെ ഏറ്റവും പഴയതും പ്രശസ്തവുമായ മേളകളിലൊന്നാണ്. ലോകത്തിലെ ഏറ്റവും വലിയ ഒട്ടക, കുതിര, കന്നുകാലി മേളയും ഇത് തന്നെയാണ്.

ബ്രഹ്മാവിന്‍റെ താമരയിതളുകള്‍ വന്നുവീണയിടം

ബ്രഹ്മാവിന്‍റെ താമരയിതളുകള്‍ വന്നുവീണയിടം

പുരാതന ഗ്രന്ഥങ്ങളനുസരിച്ച് ജഗ്നനാഥ് പുരി, രാമേശ്വരം, ബദരീനാഥ്, ദ്വാരക തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങള്‍ പോലെ അത്രയും പ്രാധാന്യമുള്ള ഒരിടമാണ് പുഷ്കര്‍. ഒരിക്കല്‍ ബ്രഹ്മാവ് തന്റെ താമരപ്പൂ ഉപയോഗിച്ച് വജ്ര നഭ് എന്നു പേരായ ഒരു അസുരനെ യുദ്ധത്തില്‍ പരാജയപ്പെടുത്തുകയുണ്ടായി. ആ യുദ്ധത്തില്‍ ബ്രഹ്മാവിന്‍റെ താമരയുടെ ഇതളുകള്‍ മുഴുവനും ഭൂമിയിലേക്ക് പതിച്ചവത്രെ. ആ താമരയല്ലികള്‍ വീണ ഇടമാണ് പുഷ്കര്‍ എന്നാണ് വിശ്വസിക്കുന്നത്.

 മണ്‍കലം പൊട്ടിക്കല്‍ മുതല്‍ മീശക്കാരനെ കണ്ടെത്തല്‍ വരെ

മണ്‍കലം പൊട്ടിക്കല്‍ മുതല്‍ മീശക്കാരനെ കണ്ടെത്തല്‍ വരെ

വളരെ രസകരമായ മത്സരങ്ങളാണ് പുഷ്കര്‍ മേളയുടെ മറ്റൊരു പ്രത്യേകത. അതില്‍ത്തന്നെ ഒട്ടക പന്തയത്തോടു കൂടിയാണ് ഈ മേള ആരംഭിക്കുന്നത്. ഒട്ടകപന്തയത്തിന് ശേഷം സംഗീതം, നൃത്തം, കലാപ്രദർശനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളാണ് ഇവിടെ നടക്കാറുള്ളത്. രാജസ്ഥാന്റെ പാരമ്പര്യവും രീതികളും എടുത്തു കാണിക്കുന്ന മത്സരങ്ങളും പരിപാടികളുമാണ് ഇവിടെ നടക്കാറുള്ളത്. മണ്‍കലങ്ങള്‍ തല്ലിപ്പൊട്ടിക്കുന്നതു മുതല്‍ ഏറ്റവും വലിയ മീശയുള്ള മീശക്കാരനെ കണ്ടുപിടിക്കുന്നതു പാട്ടിനു താളം പിടിക്കുന്ന ഒട്ടകങ്ങളുമെല്ലാം ഇവിടെ കാണാം. വിവിധ തരത്തിലുള്ള ഗുസ്തി മത്സരവും ഇതിന്‍റെ ഭാഗമാണ്.

ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരം

ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരം

ഒട്ടകങ്ങളുടെ സൗന്ദര്യമത്സരമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. അതിമനോഹരമായി ഒരുക്കി നിര്‍ത്തിയിരിക്കുന്ന സുന്ദരന്മാരും സുന്ദരികളുമായ ഒട്ടകങ്ങളെ ഇവിടെ കാണാം. രസകരമായി ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞ് നിരനിരയായി ഒട്ടകങ്ങളെ ഇവിടെ നിര്‍ത്തിയിട്ടുണ്ടാവും.ഒട്ടകങ്ങളുടെ പരേഡ്, ഡാന്‍സ് ഒക്കെയും ഇവിടെ കാണാം.

പാപങ്ങള്‍ കഴുകിക്കളയാം

പാപങ്ങള്‍ കഴുകിക്കളയാം

പുരാണങ്ങളില്‍ തന്നെ പുണ്യനഗരമായി കണക്കാക്കിയിരിക്കുന്ന സ്ഥലമാണ് പുഷ്കര്‍. തീർഥങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന കുളമാണ് പുഷ്കർ ത‌ടാകം. ഇവിടെയെത്തി ഈ തടാകത്തിൽ ഒന്നു മുങ്ങിക്കുകുളിക്കുന്നത് നൂറു വർഷത്തെ പ്രാർഥനയ്ക്കും തപസ്സിനും തുല്യമാണത്രെ.
പുഷ്കർ തടാകത്തിൽ മേളയുടെ അവസാന ദിവസം തടിച്ചുകൂടുന്ന ഭക്തർ അവിടെ പുണ്യസ്നാനവും നടത്താറുണ്ട്. ഇവിടെ സ്നാനം നടത്തുന്നതോടുകൂടി എല്ലാ പാപങ്ങളും നീങ്ങുമെന്നാണ് വിശ്വാസം.

400 ല്‍അധികം ക്ഷേത്രങ്ങള്‍

400 ല്‍അധികം ക്ഷേത്രങ്ങള്‍

അതിപുരാതനങ്ങളായ ക്ഷേത്രങ്ങളാണ് പുഷ്കറിന്റെ മറ്റൊരു പ്രത്യേകത. 400 ല്‍അധികം ക്ഷേത്രങ്ങള്‍ ഈ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തുവാന്‍ സാധിക്കും. അതിലേറ്റവും പ്രധാനപ്പെട്ടതും അത്യപൂര്‍വ്വവുമാണ് ബ്രഹ്മ ക്ഷേത്രം

പുഷ്കര്‍ ബ്രഹ്മ ക്ഷേത്രം

പുഷ്കര്‍ ബ്രഹ്മ ക്ഷേത്രം

സൃഷ്ടിയു‌ടെ ദേവനായ ബ്രഹ്മാവിനെ ആരാധിക്കുന്ന ബ്രഹ്മ ക്ഷേത്രം ലോകത്തിൽ തന്നെ വളരെ അപൂ‍ർവ്വമായാണ്. . ഒ‌‌ട്ടേറെ ക്ഷേത്രങ്ങൾ ഇവി‌ടെ കാണുവാൻ സാധിക്കുമെങ്കിലും അപൂർവ്വ ക്ഷേത്രം എന്ന നിലയിൽ ആയിരക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. മാർബിളിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിനെക്കുറിച്ച് കൂ‌ടുതൽ ചരിത്രം ലഭ്യമല്ല.
ബ്രഹ്മാവിന്റെ ആദ്യഭാര്യയായ സാവിത്രിയെ ആരാധിക്കുന്ന സാവിത്രി ക്ഷേത്രവും ഇവിടെയുണ്ട്.

പുഷ്കര്‍ മേള 2020

പുഷ്കര്‍ മേള 2020

കൊവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം പുഷ്കര്‍ മേള ഉണ്ടാവില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പങ്കെടുക്കുന്ന മേള സുരക്ഷിതമായി നടത്തുവാന്‍ കഴിയില്ലെന്ന കാരണവും ഇതിനു പിന്നിലുണ്ട്. 9 ദിവസം നീളുന്ന പുഷ്കര്‍ മേള നവംബര്‍ 22 ന് ആണ് ആരംഭിക്കേണ്ടത്. ഒരുക്കങ്ങളൊന്നും ഇതുവരെയും ആരംഭിച്ചിട്ടില്ലെങ്കിലും ചില കോണുകളില്‍ ഇപ്പോഴും ചെറിയ രീതിയില്‍ പ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഈ വർഷം മാർച്ച് 20 മുതൽ എല്ലാ ഉത്സവങ്ങളും മേളകളും ഉത്സവങ്ങളും ടൂറിസം വകുപ്പ് റദ്ദാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരമൊരു പരിപാടി സ്പോൺസർ ചെയ്യാൻ ടൂറിസം വകുപ്പ് ഉപയോഗിച്ച ബജറ്റ് ധനകാര്യ വകുപ്പ് 50 ശതമാനം കുറക്കുകയും ചെയ്തിരുന്നു.

PC:Koshy Koshy

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

അജ്മീര്‍ ജില്ലയിലാണ് പുഷ്കര്‍ സ്ഥിതി ചെയ്യുന്നത്. അജ്മീർ ബസ് സ്റ്റാൻഡിൽ നിന്ന് 15 കിലോമീറ്ററും. റെയിൽവെ സ്റ്റേഷനിൽ നിന്ന് 14 കിലോമീറ്ററും അകലെയാണ് പുഷ്കർ സ്ഥിതി ചെയ്യുന്നത്.

ധ്യാനഭാവത്തിലുള്ള ശിവനെ ആരാധിക്കുന്ന പറമ്പന്തളി ക്ഷേത്രംധ്യാനഭാവത്തിലുള്ള ശിവനെ ആരാധിക്കുന്ന പറമ്പന്തളി ക്ഷേത്രം

ദിവസവും വളരുന്ന നന്ദി,ശിവനെ യഥാര്‍ത്ഥ രൂപത്തില്‍ ഇവിടെ കാണാം!!ദിവസവും വളരുന്ന നന്ദി,ശിവനെ യഥാര്‍ത്ഥ രൂപത്തില്‍ ഇവിടെ കാണാം!!

മഹാദേവനെ അമ്മാവനായി ആരാധിക്കുന്ന ക്ഷേത്രം , മടിയില്‍ ശാസ്താവുംമഹാദേവനെ അമ്മാവനായി ആരാധിക്കുന്ന ക്ഷേത്രം , മടിയില്‍ ശാസ്താവും

ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍

Read more about: rajasthan festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X