»ഫിഫ ലോകകപ്പ് 2022: ഖത്തറിലേക്ക് പോകും മുൻപ് അറിഞ്ഞിരിക്കാം ഈ യാത്രാ നിർദ്ദേശങ്ങൾ
ഫിഫ ലോകകപ്പ് 2022: ഖത്തറിലേക്ക് പോകും മുൻപ് അറിഞ്ഞിരിക്കാം ഈ യാത്രാ നിർദ്ദേശങ്ങൾ
Travel Guide
oi-Elizabeth Joseph
വ്യക്തിയുടെ വാക്സിനേഷൻ നില പരിഗണിക്കാതെ തന്നെ, ഫിഫ ലോകകപ്പിനായി ഖത്തറിൽ പ്രവേശിക്കുന്ന സന്ദർശകർക്ക് ചില കോവിഡ്-19 പരിശോധനാ നടപടികൾ ആവശ്യമാണ്. വിശദമായി വായിക്കാം
ലോക ഫൂട്ബോൾ മാമാങ്കത്തിന് ഇനി ആഴ്ചകളുടെ കാത്തിരിപ്പേയുള്ളൂ. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ ഖത്തറിലേക്കാണ്. ലക്ഷക്കണക്കിന് ആരാധകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഖത്തറിലേക്ക് ലോകകപ്പ് കാണുവാൻ പോകുവാനുള്ള ഒരുക്കത്തിലാണ്. ഈ അവസരത്തിൽ ഖത്തറിലേക്കുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അതിൽ പ്രധാനപ്പെട്ടത് രാജ്യത്തിന്റെ കോവിഡ്-19 ട്രാവൽ ആൻഡ് റിട്ടേൺ പോളിസിയാണ്.
വ്യക്തിയുടെ വാക്സിനേഷൻ നില പരിഗണിക്കാതെ തന്നെ, ഫിഫ ലോകകപ്പിനായി ഖത്തറിൽ പ്രവേശിക്കുന്ന സന്ദർശകർക്ക് ചില കോവിഡ്-19 പരിശോധനാ നടപടികൾ ആവശ്യമാണ്. വിശദമായി വായിക്കാം
ഖത്തറിലെ എട്ടു സ്റ്റേഡിയങ്ങളിലായി നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ വേള്‍‍‍ഡ് കപ്പ് നടക്കുന്നത്. ലോകകപ്പിൽ 32 ടീമുകൾ പങ്കെടുക്കും. 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാനത്തെ ലോകകപ്പ് മത്സരം കൂടിയായിരിക്കും ഇത്. 2026-ലെ ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുക.