Search
  • Follow NativePlanet
Share
» »ഫിഫ ലോകകപ്പ് 2022: ഖത്തറിലേക്ക് വരും മുന്‍പ് ശ്രദ്ധിക്കാം - വിസ ഓണ്‍ അറൈവല്‍ മുതല്‍ ഹയ്യ കാര്‍ഡ് വരെ

ഫിഫ ലോകകപ്പ് 2022: ഖത്തറിലേക്ക് വരും മുന്‍പ് ശ്രദ്ധിക്കാം - വിസ ഓണ്‍ അറൈവല്‍ മുതല്‍ ഹയ്യ കാര്‍ഡ് വരെ

ഖത്തറിലേക്ക് പോകുമ്പോള്‍ വിസ ഓണ്‍ അറൈവല്‍ മുതല്‍ ഡോക്യുമെന്‍റേഷന്‍ വരെയുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ലോകം കാത്തിരിക്കുന്ന കായികമാമാങ്കമായ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന് തിരശീല ഉയരുവാന്‍ ആഴ്ചകളുടെ കാത്തിരിപ്പ് മാത്രമേ ബാക്കിയുള്ളൂ. ഒരു അറബ് രാജ്യം ആദ്യമായി വേദിയാകുന്ന മത്സരത്തിന് എല്ലാ രീതിയിലും ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു. ആരാധകരാവട്ടെ, ഖത്തറിലേക്കു വേള്‍ഡ് കപ്പ് കാണുവാനുള്ള യാത്രയക്കായുള്ള തയ്യാറെടുപ്പിലുമാണ്. എന്നാല്‍ ഖത്തറിലേക്ക് പോകുമ്പോള്‍ വിസ ഓണ്‍ അറൈവല്‍ മുതല്‍ ഡോക്യുമെന്‍റേഷന്‍ വരെയുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഫിഫ വേള്‍ഡ് കപ്പ് 2022

ഫിഫ വേള്‍ഡ് കപ്പ് 2022

ഖത്തറിലെ എട്ടു സ്റ്റേഡിയങ്ങളിലായി നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ വേള്‍ഡ് കപ്പ് നടക്കുന്നത്. ലുസൈൽ, അൽ ബൈത്ത് സ്റ്റേഡിയം, അൽ റയ്യാൻ സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, അൽ വക്ര, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, റാസ് അബു അബൗദ് സ്റ്റേഡിയം എന്നിവയാണ് ഈ എട്ടു സ്റ്റേഡിയങ്ങള്‍.

PC:Rhett Lewis

പാന്‍ഡമിക് നിയന്ത്രണങ്ങള്‍

പാന്‍ഡമിക് നിയന്ത്രണങ്ങള്‍

കര്‍ശനമായ നിയന്ത്രണങ്ങള്‍ രാജ്യത്ത് ണ്‍ത്തുന്ന യാത്രക്കാര്‍ക്കായി നടപ്പിലാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സ‍ഞ്ചാരികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
എല്ലാ യാത്രക്കാരും ദോഹയിൽ എത്തി 48 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടി-പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഹാജരാക്കേണ്ടതുണ്ട്. എല്ലാ മുതിർന്നവർക്കും ഇരട്ട വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകേണ്ടതില്ല, എന്നാൽ എത്തി ഒരു ദിവസത്തിനുള്ളിൽ ഒരു സാക്ഷ്യപ്പെടുത്തിയ ക്ലിനിക്കിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതുണ്ട്.

നിലവിൽ, അന്താരാഷ്‌ട്ര യാത്രക്കാർക്ക് ക്വാറന്റൈൻ ആവശ്യമില്ല, എന്നാൽ നിലവിലെ സ്ഥിതി അറിയാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാം. യാത്ര ചെയ്യുന്നതിന് മുമ്പ് ഇവിടെ രജിസ്റ്റർ ചെയ്യാൻ മറക്കരുത്.

PC:Radoslaw Prekurat

നവംബര്‍ 1 മുതലുള്ള ഖത്തര്‍ പ്രവേശനം

നവംബര്‍ 1 മുതലുള്ള ഖത്തര്‍ പ്രവേശനം

ലോകകപ്പ് മത്സരങ്ങള്‍ കാണുവാനെത്തുന്ന ആളുകള്‍ പാലിക്കേണ്ടതായ നിയന്ത്രണങ്ങളും പ്രവേശന രീതികളും ഖത്തര്‍ നേരത്തെ പുറത്തിറക്കിയിരുന്നു.

ഇതനുസരിച്ച് , 2022 നവംബർ 1 മുതൽ ഖത്തറിലേക്ക് യാത്ര ചെയ്യുന്ന വിദേശികൾ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് ഹയ്യ കാർഡ് വാങ്ങണമെന്ന് അധികൃതർ അറിയിച്ചു. ഖത്തറി റെസിഡൻസ് പെർമിറ്റ് ഉള്ളവർ ഒഴികെയുള്ളവരാണ് കാര്‍ഡ് മേടിക്കേണ്ടത്. ഹയ്യയെ എൻട്രി പെർമിറ്റായി പരിഗണിക്കുന്ന രീതിയാണ് ഈ കാലയളവില്‍ അധികൃതര്‍ പരിഗണിക്കുന്നത്.
കൂടാതെ ഈ കാലയളവിൽ മറ്റ് സ്റ്റാൻഡേർഡ് വിസിറ്റ്/ട്രാവൽ/വിസ-ഫ്രീ/വിസ-ഓൺ-അറൈവൽ പെർമിറ്റുകൾ നൽകില്ല എന്ന കാര്യം കൂടി ഓര്‍മ്മിക്കാം.

2022 നവംബർ 1 മുതൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ താമസക്കാർക്കും ഖത്തറിൽ പ്രവേശിക്കാൻ ഹയ്യ കാർഡ് ആവശ്യമാണ്. അതായത് മത്സരം കാണുവാന്‍ വരുന്നുണ്ടോ എന്ന കാര്യം പരിഗണിക്കാതെ തന്നെ ഖത്തർ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ യാത്രക്കാർക്കും ഈ നിബന്ധന ബാധകമാണ്,

മത്സരങ്ങള്‍ കാണുവാന്‍ ഉദ്ദേശിക്കുന്ന ഖത്തർ നിവാസികൾ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കണമെങ്കില്‍ ഹയ്യ കാര്‍ഡ് ഉണ്ടായിരിക്കണം

PC:Arkin Si

നവംബർ 1-ന് മുമ്പ് യാത്ര

നവംബർ 1-ന് മുമ്പ് യാത്ര

നിങ്ങൾ നവംബർ 1-ന് മുമ്പ് ഖത്തറിലേക്ക് പ്രവശിക്കുവാന്‍ഉദ്ദേശിക്കുന്നുവെങ്കിൽ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസത്തെ വിവ വേവര്‍ ലഭിക്കും. വിസ ഇഷ്യു ചെയ്ത ദിവസം മുതല്‍ 30 ദിവസത്തേക്കാണിത്. കൂടാതെ ഒരു യാത്രയ്‌ക്കിടയിലോ ഒന്നിലധികം യാത്രകളിലോ 30 ദിവസം വരെ ഖത്തറിൽ ചെലവഴിക്കാൻ അതിന്റെ ഉടമയ്‌ക്ക് അവകാശമുണ്ട്. ഈ ഇളവ് 30 ദിവസത്തേക്ക് കൂടി നീട്ടിയേക്കാം. എന്നാല്‍ ഈ കാലയളവില്‍ മത്സരം കാണുവാന്‍ ഉദ്ദേശിക്കുന്നുണ്ട് എങ്കില്‍ ഹയ്യ കാര്‍ഡ് ഉണ്ടായിരിക്കണം.

PC:Masarath Alkhaili

ഫിഫ ലോകകപ്പിനൊരുങ്ങി ഖത്തര്‍... തയ്യാറാവുന്നത് അതിശയിപ്പിക്കുന്ന എട്ട് സ്റ്റേഡിയങ്ങള്‍...ഫിഫ ലോകകപ്പിനൊരുങ്ങി ഖത്തര്‍... തയ്യാറാവുന്നത് അതിശയിപ്പിക്കുന്ന എട്ട് സ്റ്റേഡിയങ്ങള്‍...

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക്

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക്

നേരത്തെ പറഞ്ഞതുപോലെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസത്തെ വിവ വേവര്‍ ഉണ്ട്. ഇത് കൂടാതെ വേറെയും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും പാസ്‌പോർട്ട് വാലിഡിറ്റി ഉണ്ടായിരിക്കണം. സ്ഥിരീകരിച്ച മടക്ക ടിക്കറ്റുകൾ നിങ്ങൾ കൈവശം വയ്ക്കണം.

ചിലവഴിക്കുന്ന ദിവസങ്ങളുടെ ഹോട്ടൽ ക്വാറന്റൈൻ ബുക്കിംഗ് (നിലവില്‍ 1ദിവസം),

സാധുവായ ക്രെഡിറ്റ് കാർഡോ മിനിമം തുകയായ 1400 ഡോളറോ കൈവശം വയ്ക്കണം( വരുന്ന രാജ്യത്തിനനുസരിച്ച് ഈ കാര്യങ്ങള്‍ മാറുമെന്നതിനാല്‍ പോകുന്നതിനു മുന്‍പ് ഉറപ്പുവരുത്തുക)

ഡിസ്‌കവർ ഖത്തർ വെബ്‌സൈറ്റ് വഴിയും താമസ കാലയളവിലേക്കുള്ള ഹോട്ടൽ ബുക്കിംഗുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം.

ഇന്ത്യയില്‍ നിന്നുമുള്ള യാത്രക്കാർ എത്തിച്ചേരുന്ന സമയം മുതൽ 72 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയ പിസിആർ പരിശോധന നെഗറ്റീവ് സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

യാത്രക്കാർ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകൾ ഉപയോഗിച്ച് പൂർണ്ണമായി വാക്സിനേഷൻ എടുത്തിരിക്കണം കൂടാതെ അവസാന ഡോസ് കഴിഞ്ഞ് 14 ദിവസത്തെ കാലയളവ് പൂർത്തിയാക്കിയിരിക്കണം

ഖത്തറിലെത്തുന്ന യാത്രക്കാർ ഖത്തറിന്റെ എൻട്രി പോർട്ടുകളിൽ എത്തുമ്പോൾ എഹ്തെറാസ് ആപ്പ് ഡൗൺലോഡ് ചെയ്ത് ആക്ടിവേറ്റ് ചെയ്യണം.

PC:Lucca Belliboni

താമസസൗകര്യങ്ങള്‍

താമസസൗകര്യങ്ങള്‍

എല്ലാ തരത്തിലുള്ള യാത്രക്കാര്‍ക്കും അനുയോജ്യനായ താമസസൗകര്യങ്ങളുടെ പാക്കേജുകള്‍ ലഭ്യമാണ്. ആഡംബര താമസവും ബജറ്റ് ഹോട്ടൽ താമസവും ഉൾപ്പെടെ വിവിധ ഓപ്ഷനുകൾ ഉണ്ട്. എല്ലാ താമസസൗകര്യങ്ങളും സ്റ്റേഡിയങ്ങളുമായി മികച്ച രീതിയില്ഡ ബന്ധിപ്പിച്ചിട്ടുണ്ട്

PC:Vivek MV

വിമാനത്താവളം മടുപ്പിക്കുന്നുവോ? എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ ഉപയോഗിക്കാം.. എളുപ്പവഴികള്‍ ഇങ്ങനെവിമാനത്താവളം മടുപ്പിക്കുന്നുവോ? എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ ഉപയോഗിക്കാം.. എളുപ്പവഴികള്‍ ഇങ്ങനെ

എങ്ങനെ യാത്ര ചെയ്യാം

എങ്ങനെ യാത്ര ചെയ്യാം

ലോകകപ്പ് കാണാനായി ഖത്തറിലെത്തുന്നവര്‍ ഉറപ്പായും അവിടുത്തെ പ്രധാന ഇടങ്ങളലേക്കും യാത്ര ചെയ്യും. മികച്ചതും ചിലവു കുറഞ്ഞതുമായി പൊതുഗതാഗത സംവിധാനം നിങ്ങളുടെ യാത്രകളെ എളുപ്പമുള്ളതാക്കും. പുനരുപയോഗിക്കാവുന്ന (reusable)ഒരു യാത്രാ കാർഡ് ഏകദേശം 215 രൂപയ്ക്ക് (10 റിയാൽ) ലഭ്യമാണ്, കൂടാതെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ല്ലാ പ്രധാന സ്റ്റേഡിയങ്ങളിലേക്കും മെട്രോ സൗകര്യമുണ്ടാവും. ഇത് കൂടാതെ ട്രാം സേവനങ്ങളും ലഭ്യമാണ്യ ഏകദേശം 44 രൂപ (2 ഖത്തർ റിയാൽ) മുതൽ ഇവയുടെ സേവനം ആരംഭിക്കുന്നു.

PC:Lina A.

ഖത്തർ: ഫിഫ ലോകകപ്പിന് യാത്ര ചെയ്യുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ ആവശ്യമില്ലഖത്തർ: ഫിഫ ലോകകപ്പിന് യാത്ര ചെയ്യുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ ആവശ്യമില്ല

കുടുങ്ങിപ്പോയ 'സ്വതന്ത്രരുടെ നാട്' ! ദേവാലയങ്ങളുടെയും ശവകുടീരങ്ങളുടെയും നാടായ ഉസ്ബെക്കിസ്ഥാന്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X