Search
  • Follow NativePlanet
Share
» »മരുഭൂമിയും കടലും സംഗമിക്കുന്ന നാട്...കാടുകളില്ലാത്ത രാജ്യം!! ഖത്തറിന്‍റെ പ്രത്യേകതകളിലൂടെ

മരുഭൂമിയും കടലും സംഗമിക്കുന്ന നാട്...കാടുകളില്ലാത്ത രാജ്യം!! ഖത്തറിന്‍റെ പ്രത്യേകതകളിലൂടെ

ഖത്തറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട രസകരമായ കാര്യങ്ങള്‍

രൂപം വെച്ചു നോക്കുമ്പോള്‍ ആളിത്തിരി ചെറുതാണെങ്കിലും ഖത്തര്‍ ചില്ലറക്കാകരനല്ല! ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ, മെച്ചപ്പെട്ട ജീവിത വാഗ്ദാനം ചെയ്യുന്ന ഇവിടം പ്രവാസികളുടെ പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ്. അറേബ്യന്‍ ആതിഥ്യമര്യാദയ്ക്കും ബീച്ചുകള്‍ക്കും പേരുകേട്ട് ഖത്തറിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുന്നത് ഇതിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും അറിയുവാനും കൂടിയാണ്. ഖത്തറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട രസകരമായ കാര്യങ്ങള്‍

ലോകത്തിലെ സുരക്ഷിതമായ രാജ്യം

ലോകത്തിലെ സുരക്ഷിതമായ രാജ്യം

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ പലതവണ ഒന്നാമതെത്തിയ രാജ്യമാണ് ഖത്തര്‍. വളരെ കുറഞ്ഞ കുറ്റകൃത്യനിരക്കാണ് ഇവിടുത്തേത്. 2022-ലെ നംബിയോ ക്രൈം ഇൻഡക്‌സ് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായും ഇവിടം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നംബിയോയുടെ കണക്കനുസരിച്ച് ഖത്തറിന്റെ കുറ്റകൃത്യ സൂചിക 13.78 ഉം സുരക്ഷാ സൂചിക 86.22 ഉം ആണ്.

PC:John Simmons

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്ന്

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്ന്

ഏഷ്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ തന്നെ ഖത്തര്‍ എന്നും ഇടംപിടിക്കാറുണ്ട്. ഓയിലും നാച്ചുറല്‍ ഗ്യാസുമാണ് ഖത്തറിന്റെ സമ്പത്തിന്റെ പ്രധാന ഉറവിടങ്ങള്‍. മാത്രമല്ല, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എണ്ണയ്ക്കും പ്രതി വാതകങ്ങള്‍ക്കും ഉണ്ടായ കൂടുതല്‍ ആവശ്യകതയും ഖത്തറിനെ സമ്പന്ന രാജ്യമാക്കി മാറ്റി. മിഡില്‍ ഈസ്റ്റിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നുമാണിത്. ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നവരിൽ ഖത്തർ പൗരന്മാരും ഉൾപ്പെടുന്നു. ചില കണക്കുകള്‍ അനുസരിച്ച് ഇവിടുത്തെ ശരാശരി വാർഷിക വരുമാനം ഏകദേശം $129,360 (£95.2k) ആണ്.

PC:Levi Meir Clancy

പരന്ന രാജ്യം!

പരന്ന രാജ്യം!

ഖത്തറിന്റെ ഭൂപ്രകതി വെച്ച് നോക്കുമ്പോള്‍ വളരെ പരന്ന രാജ്യമാണിത്. ഇവിടുത്തെ ഭൂരിഭാഗം പ്രദേശങ്ങളും പരന്നതും താഴ്ന്നതുമായ മരുഭൂമിയാണ്. ഇവിടുത്തെ ശരാശരി ഉയരം എന്നു പറയുന്നത് 28 മീറ്റര്‍ മാത്രമാണ്. അബു അൽ-ബൗൾ ഹിൽ (335 അടി അഥവാ 103 മീറ്റർ) ആണ് രാജ്യത്തിലെ ഏറ്റവും ഉയർന്ന പ്രദേശം.

PC:Lucca Belliboni

കാടുകളില്ലാത്ത രാജ്യം!!!

കാടുകളില്ലാത്ത രാജ്യം!!!


പെട്ടന്നുകേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും ഇത് ശരിയാണ്. കാടുകളില്ലാത്ത രാജ്യമാണ് ഖത്തര്‍. പ്രധാനമായും 9 തരത്തിലുള്ള മരങ്ങള്‍ ഇവിടെ കാണാമെങ്കിലും കാടുകള്‍ ഇല്ല. ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. എന്നാല്‍, ഖത്തറ്‍ മാത്രമല്ല കാടുകളില്ലാത്ത രാജ്യം. ലോകത്ത് വേറെയും മൂന്ന് രാജ്യങ്ങള്‍ കൂടി ഇത്തരത്തിലുണ്ട്. സാന്‍ മാരിനോ, ഗ്രീന്‍ലാന്‍ഡ്, ഒമാന്‍ എന്നിവയാണവ.
കൂടാതെ, കുന്നും മലകളും ഇല്ലാത്ത രാജ്യം എന്ന പ്രത്യേകതയും ഇതിനുണ്ട്.

PC:Shashi Ghosh

കടൽ മരുഭൂമിയുമായി സംഗമിക്കുന്ന ഇടം

കടൽ മരുഭൂമിയുമായി സംഗമിക്കുന്ന ഇടം

ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ നിരവധി പ്രത്യേകതകളുള്ള രാജ്യമാണ് ഖത്തര്‍. കടൽ മരുഭൂമിയുമായി സംഗമിക്കുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണിത് ഖോർ അൽ-അദായിദില്‍ ആണ് നിങ്ങള്‍ക്ക് ഈ കാഴ്ച കാണുവാന്‍ സാധിക്കുക. 2007-ൽ പ്രകൃതി സംരക്ഷണ മേഖലയായി പ്രഖ്യാപിച്ച ഈ പ്രദേശം ഉൾനാടൻ കടൽ എന്നും അറിയപ്പെടുന്നു. ഇത് കൂടാതെ ഒരു പുരാവസ്തു സൈറ്റും ഇവിടെ കാണാം.

PC:Kevin Gong

നഗരത്തില്‍ ജീവിക്കുന്നവര്‍

നഗരത്തില്‍ ജീവിക്കുന്നവര്‍

ഖത്തറില്‍ ഒരു കണക്കെടുത്തു കഴിഞ്ഞാല്‍ ഇവിടുത്തെ 99 ശതമാനത്തില്‍ അധികം ആളുകളും തലസ്ഥാനമായ ദോഹയിലാണ് വസിക്കുന്നതെന്നു കാണാം. ഇത് ലോകത്തിലെ ഏറ്റവും നഗരവൽക്കരിക്കപ്പെട്ട രാജ്യങ്ങളിലൊന്നാക്കി ഖത്തറിനെ മാറുന്നു. ബാക്കി വരുന്ന 1ശതമാനം ആളുകള്‍ മാത്രമാണ് രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ വസിക്കുന്നത്.
രാജ്യത്തിന്റെ ഭൂരിഭാഗം മറ്റു പ്രദേശങ്ങളും മരുഭൂമിക്ക് സമാനമാണ്. കഠിനമായ കാലാവസ്ഥയും മരുഭൂമിയുടെ സാന്നിധ്യവുമാണ് കൂടുതല്‍ ആളുകളെ തലസ്ഥാനത്തേക്ക് എത്തിക്കുന്നത്.

PC:Elissar Haidar

 മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്

മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്

ഖത്തറിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടുത്തെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്. ഇസ്ലാം മതത്തിന്‍റെ ചരിത്രം എന്തെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കാം. 1,400 വർഷത്തിലേറെ പഴക്കമുള്ള, മൂന്ന് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ഇസ്ലാമിക് കലകളെ ഈ മ്യൂസിയം പ്രതിനിധീകരിക്കുന്നു. ലോകത്തിലെ ഏറ്റവും സമഗ്രമായ ഇസ്ലാമിക കലയുടെ ശേഖരങ്ങളിലൊന്നാണ് മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്. പരമ്പരാഗത ധോ തുറമുഖത്തിനടുത്തുള്ള ഒരു കൃത്രിമ പ്രൊജക്റ്റിംഗ് ഉപദ്വീപിലെ ഒരു ദ്വീപിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. ദോഹയിലെ കോര്‍ണിഷിന്റെ അറ്റത്തായാണ് ഇതുള്ളത്.

PC:Mohamod Fasil

പാട്ടിന്‍റെ നഗരവും ഏഷ്യയിലെ ആദ്യ ബൈക്ക് സിറ്റിയും... അബുദാബിയുടെ വിശേഷങ്ങള്‍പാട്ടിന്‍റെ നഗരവും ഏഷ്യയിലെ ആദ്യ ബൈക്ക് സിറ്റിയും... അബുദാബിയുടെ വിശേഷങ്ങള്‍

ലോകകപ്പ് ഫൂട്ബോള്‍ 2022

ലോകകപ്പ് ഫൂട്ബോള്‍ 2022


ഫിഫ ലോകകപ്പ് ഫുട്ബോള്‍ 2022 ന് ആതിഥേയത്വം വഹിക്കുന്ന രാജ്യമാണ് ഖത്തര്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അറബ് രാജ്യത്ത് ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന് വേദിയാകുന്നത്. എട്ടു സ്റ്റേഡിയങ്ങളിലായി നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ വേള്‍ഡ് കപ്പ് നടക്കുന്നത്. ലുസൈൽ, അൽ ബൈത്ത് സ്റ്റേഡിയം, അൽ റയ്യാൻ സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, അൽ വക്ര, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, റാസ് അബു അബൗദ് സ്റ്റേഡിയം എന്നിവയാണ് ഈ എട്ടു സ്റ്റേഡിയങ്ങള്‍.

PC:Rhett Lewis

ഫിഫ ലോകകപ്പ് 2022: ഖത്തറിലേക്ക് വരും മുന്‍പ് ശ്രദ്ധിക്കാം - വിസ ഓണ്‍ അറൈവല്‍ മുതല്‍ ഹയ്യ കാര്‍ഡ് വരെഫിഫ ലോകകപ്പ് 2022: ഖത്തറിലേക്ക് വരും മുന്‍പ് ശ്രദ്ധിക്കാം - വിസ ഓണ്‍ അറൈവല്‍ മുതല്‍ ഹയ്യ കാര്‍ഡ് വരെ

 ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സൈക്കിൾ പാത

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സൈക്കിൾ പാത

ദോഹയിലെ ഒളിമ്പിക് സൈക്ലിംഗ് ട്രാക്ക് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സൈക്കിൾ പാതയാണ്. 33 കിലോമീറ്റർ നീളമുള്ള ഇത് 2022 ലാണ് പൂര്‍ത്തിയായത്. നേരേ പോകുന്ന വഴി, അണ്ടര്‍ പാസ്, ഓവര്‍ പാസ് എന്നിവയും ഇതിനുണ്ട്. 00 ബെഞ്ചുകളും വിശ്രമിക്കാൻ 20 ഏരിയകളും ഉണ്ട്. അഷ്ഗാൽ എന്ന പൊതുമരാമത്ത് അതോറിറ്റിയാണ് ദോഹയില്‍ ഇത് നിര്‍മ്മിച്ചത്.

PC:Mykola Makhlai

അൽ സുബാറ ഫോർട്ട്

അൽ സുബാറ ഫോർട്ട്

ഖത്തറിലെ ഏറ്റവും പ്രസിദ്ധമായ ചരിത്ര ആകര്‍ഷണമാണ് അൽ സുബാറ ഫോർട്ട്. യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ചമ്യൂസിയവും പുരാവസ്തു കേന്ദ്രവുമാണിത്. ഖത്തറിലെ ഏറ്റവും പഴക്കം ചെന്ന വാസസ്ഥലങ്ങളിൽ ഒന്നിനെക്കുറിച്ചുള്ള വാസസ്ഥലങ്ങളില്‍ ഒന്നാണിത്. പണ്ടുകാലത്ത് കടലില്‍ നിന്നം മുത്ത് ശേഖരിക്കുന്നതിന്റെ ചരിത്രം ഇവിടെ നിന്നും മനസ്സിലാക്കാം,

PC: Wikipedia

സൂഖ് വാഖിഫ്

സൂഖ് വാഖിഫ്

ദോഹയുടെ മധ്യഭാഗത്തുള്ള ഒരു അറിയപ്പെടുന്ന ഓപ്പൺ എയർ മാർക്കറ്റാണ് സൂഖ് വാഖിഫ്. സുഗന്ധദ്രവ്യങ്ങളും സുവനീറുകളും മുതൽ സുഗന്ധവ്യഞ്ജനങ്ങൾ, ചൂടുള്ള ഭക്ഷണം, വളർത്തുമൃഗങ്ങൾ വരെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇവിടെ വാഗ്ദാനം ചെയ്യുന്നു. കുടുംബവുമായി സമയം ചിലവഴിക്കാനെത്തുന്നവരാണ് ഇവിടെ അധികവും,.

PC:Asim Z Kodappana

മലയാളികള്‍ക്കു പ്രിയപ്പെ‌ട്ട യൂറോപ്യന്‍ രാജ്യം, അഗ്നിയു‌ടെ നാട്!! കുറഞ്ഞ ചിലവില്‍ കൂ‌ടുതല്‍ കാഴ്ചകള്‍മലയാളികള്‍ക്കു പ്രിയപ്പെ‌ട്ട യൂറോപ്യന്‍ രാജ്യം, അഗ്നിയു‌ടെ നാട്!! കുറഞ്ഞ ചിലവില്‍ കൂ‌ടുതല്‍ കാഴ്ചകള്‍

ടസ്കനിയും സ്കോട്ലന്‍ഡും ഏതന്‍സും നമ്മുടെ നാട്ടില്‍!! കാണാം യൂറോപ്യന്‍ കാഴ്ചകളൊരുക്കുന്ന ഇന്ത്യയിലെ ഇടങ്ങള്‍ടസ്കനിയും സ്കോട്ലന്‍ഡും ഏതന്‍സും നമ്മുടെ നാട്ടില്‍!! കാണാം യൂറോപ്യന്‍ കാഴ്ചകളൊരുക്കുന്ന ഇന്ത്യയിലെ ഇടങ്ങള്‍

Read more about: world interesting facts history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X