Search
  • Follow NativePlanet
Share
» »മഴയിൽ ഒലിച്ചിറങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ

മഴയിൽ ഒലിച്ചിറങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ

വിനോദ സഞ്ചാര രംഗത്തും പ്രകൃതി കലിതുള്ളിയതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിട്ടുണ്ട്. ഒട്ടേറെ വിനോദ സഞ്ചാരരംഗത്ത് പ്രശസ്തമായ ഒട്ടേറെയിടങ്ങൾ വെള്ളത്തിനടിയിലായി. മഴയിൽ ഒലിച്ചിറങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ അറ

By Elizabath Joseph

മഴ അതിന്റെ എല്ലാ വിധ ശക്തിയോടും സംഹാരതാണ്ഡവമാടുമ്പോൾ പ്രകൃതിയുടെ തിരിച്ചടിക്കു മുന്നിൽ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ കാത്തുനിൽക്കുകയാണ ഒരു ജനത മുഴുവനും. സ്വപ്നങ്ങൾക്കുമേൽ മഴവെള്ളം ഒലിച്ചിറങ്ങിയപ്പോൾ ബാക്കിയായ ‌ത് മിക്കയിടത്തും ജീവൻമാത്രമാണ്. കാർഷികരംഗത്തു മാത്രമല്ല, വിനോദ സഞ്ചാര രംഗത്തും പ്രകൃതി കലിതുള്ളിയതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിട്ടുണ്ട്. ഒട്ടേറെ വിനോദ സഞ്ചാരരംഗത്ത് പ്രശസ്തമായ ഒട്ടേറെയിടങ്ങൾ വെള്ളത്തിനടിയിലായി. മഴയിൽ ഒലിച്ചിറങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ അറിയാം...

 കേരളത്തിലെ മഴ

കേരളത്തിലെ മഴ

വളരെ കാലങ്ങൾക്കു ശേഷമാണ് കേരളത്തെ അടിമുടി പ്രതിസന്ധിയിലാക്കി ഉത്തരത്തിലൊരു ന്യൂനമർദ്ദം കയറിവരുന്നത്. മഴയുടെ സംഹാരതാണ്ഡവം ഇനിയും ഇവിടെ അവസാനിച്ചിട്ടില്ല. രണ്ടു മാസം മുന്‍പ് ജൂണിൽ ആരംഭിച്ച കാലവർഷമാണ് ഇനിയും ശക്തിയൊട്ടും കുറയാതെ തുടർന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ മിക്ക ജില്ലകളെയും ഇത് വളരെ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്

ഒലിച്ചുപോയ 500 കിലോമീറ്റർ റോഡ്

ഒലിച്ചുപോയ 500 കിലോമീറ്റർ റോഡ്

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 500 കിലോമീറ്ററോളം റോഡാണ് വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയിരിക്കുന്നത്. മഴയോടൊപ്പം പലസ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലുകളും കാര്യങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇടുക്കിയിൽ മാത്രം 265 കിലോമീറ്റർ റോഡ് പോയിട്ടുണ്ട്.

 തകർന്നടിഞ്ഞ വിനോദ സഞ്ചാര രംഗം

തകർന്നടിഞ്ഞ വിനോദ സഞ്ചാര രംഗം

മഴയുടെ മലവെള്ളപ്പാച്ചിലിലും അണക്കെട്ടുകൾ തുറന്നതുമൂലമുണ്ടായ വെള്ളപ്പൊക്കത്തിലുമൊക്കെയായി കേരളത്തിലെ വിനോദ സഞ്ചാരരംഗത്തിന് അടിമുടി കൊട്ടുകിട്ടിയിരിക്കുന്ന അവസ്ഥയാണ്. ഇടുക്കി, വയനാട്, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളെയാണ് ഇത് കൂടുതലായും ബാധിച്ചിരിക്കുന്നത്.

ഉത്തരവാദിത്വ ടൂറിസം

ഉത്തരവാദിത്വ ടൂറിസം

കാര്യങ്ങളും സാഹചര്യങ്ങളും തിരിച്ചറിഞ്ഞ് സഞ്ചാരികൾ കൂടുതൽ ഉത്തരവാദിത്വമുള്ളവരായി മാറേണ്ട സമയമാണിത്. യാത്രകൾ പരമാവധി മാറ്റിവെച്ചും ദുരിതാവസ്ഥയിൽ കഴിയുന്നവർക്ക് സഹായങ്ങൾ എത്തിച്ചുമാണ് ഈ സമയത്തെ സഞ്ചാരികളെന്ന നിലയിലും യാത്രകളെ സ്നേഹിക്കുന്നവർ എന്ന നിലയിലും നമ്മൾ കാണേണ്ടത്

ഇടുക്കി യാത്ര മാറ്റിവെയ്ക്കാം

ഇടുക്കി യാത്ര മാറ്റിവെയ്ക്കാം

ഇടുക്കിയിലെ അണക്കെട്ടുകൾ തുറന്നതോടെ അപകടങ്ങൾ മുന്നിൽകണ്ടിട്ടും അവിടേക്ക് യാത്ര ചെയ്യുന്നവർ ധാരാളമുണ്ട്. അറിഞ്ഞുകൊണ്ട് അപകടത്തിലേക്കുള്ള പോക്കാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. കാര്യങ്ങളുടെ സ്ഥിതി ശാന്തമാകുന്നതുവരെ യാത്രകൾ മാറ്റിവെയ്ക്കുക എന്നതു മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിലൊന്ന്.

മൂന്നാർ

മൂന്നാർ

മൂന്നാറിൽ ഇത് നീലക്കുറിഞ്ഞി പൂക്കുന്ന സമയമാണ്. 12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഈ അത്ഭുത കാഴ്ച പക്ഷെ, മഴയിൽ ഒലിച്ചിറങ്ങി എന്നുതന്നെ പറയേണ്ടി വരും. കനത്തമഴയ തുടർന്ന് ഇവിടേക്കുള്ള യാത്ര ആക താറുമാറായിരിക്കുകയാണ്. അടിമാലിയിലും ഇവിടേക്കുള്ള മറ്റു വഴികളിലും ഒക്കെ റോഡ് തന്ന ഇല്ലാത്ത അവസ്ഥയാണുള്ളത്.

 വയനാട്

വയനാട്

മഴ ഭീകരമായി ബാധിച്ച മറ്റൊരിടമാണ് വയനാട്. മഴയിൽ വയനാട് വെള്ളത്തിനടിയിലായി എന്നുതന്നെ പറയാം. മാനന്തവാടിയിലും മറ്റും റോഡുകളടക്കം വെള്ളത്തിനടയിലാണ്, വീടുകളുടെ പകുതിയും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഇവിടുത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാണുള്ളത്. പനമരത്തും ബത്തേരിയിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല.

കോഴിക്കോട്

കോഴിക്കോട്

കാലവർഷം വളരെ രൂക്ഷമായി ബാധിച്ച മറ്റൊരു ജില്ല കോഴിക്കോടാണ്. വടകര, കൊയിലാണ്ടി, താമരശ്ശേരി, തുടങ്ങിയ സ്ഥലങ്ങളെല്ലാം വലിയ കെടുതി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

ആലുവ

ആലുവ

ഇടുക്കി അണക്കെട്ട് തുറന്നതിനെത്തുടർന്ന് വെള്ളം കയറി പ്രശ്നബാധിതമായ മറ്റൊരിടമാണ് ആലുവ. പെരിയാറിൽ നിന്നുള്ള വെള്ളമാണ് ഇവിടെയും പ്രധാന വില്ലൻ.

ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ

പ്രകൃതി ക്ഷോഭം അതിരൂക്ഷമായി തന്നെയാണ് കേരളത്തെ ബാധിച്ചിരിക്കുന്നത്. അതിനാൽ സുരക്ഷാ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നദികളിലും മറ്റും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ സുരക്ഷാ കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

യാത്ര ചെയ്യുമ്പോൾ

യാത്ര ചെയ്യുമ്പോൾ

നിലയ്ക്കാതെ മഴ പെയ്യുന്ന ഈ സമയങ്ങളിൽ യാത്രകൾ പരമാവധി ഒഴിവാക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം

 നമുക്ക് ചെയ്യുവാൻ

നമുക്ക് ചെയ്യുവാൻ

രാത്രി കാലങ്ങളിലുള്ള യാത്ര ഒഴിവാക്കുക, കടൽത്തീരങ്ങൾ, ബീച്ചുകൾ, പുഴകൾ, പാലങ്ങൾ തുടങ്ങിയ ഇടങ്ങളേക്ക് കഴിവതും പോകാതിരിക്കുക, മഴ പെയ്യുന്ന സമയങ്ങളിൽ നദികളൾ, പാലങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാതിരിക്കുക,കുട്ടികളെ അധികം വീടിനു വെളിയിൽ വിടാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് നമുക്ക് ചെയ്യുവാൻ സാധിക്കുക.

ഫ്രഞ്ചുകാർ ഐസിട്ടു നിർമ്മിച്ച, ഷട്ടറില്ലാത്ത ഇടുക്കി അണക്കെട്ട്!!ഫ്രഞ്ചുകാർ ഐസിട്ടു നിർമ്മിച്ച, ഷട്ടറില്ലാത്ത ഇടുക്കി അണക്കെട്ട്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X