Search
  • Follow NativePlanet
Share
» »രാഷ്ട്രപിതാവിന്‍റെ സ്മരണകളുറങ്ങുന്ന രാജ് ഘട്ട്

രാഷ്ട്രപിതാവിന്‍റെ സ്മരണകളുറങ്ങുന്ന രാജ് ഘട്ട്

രാജ്ഘട്ടിന് ചരിത്ര സ്ഥാനം എന്നതിലുപരിയായി പല പ്രത്യേകതകളുമുണ്ട്...

പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത ഇടമാണ് രാജ്ഘട്ട്. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ സ്മരണകളുറങ്ങുന്ന ഇവിടം ഭാരതത്തിലെ ഏറ്റവും പാവനമായ ഇടങ്ങളിലൊന്നായാണ് കരുതപ്പെടുന്നത്. അഹിംസയിലധിഷ്ഠിതമായ സത്യാഗ്രഹ മാർഗ്ഗങ്ങളിലൂടെ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ രീതികളിലൂടെ, ലോകം ക്ഷമയോടെ കേൾക്കുന്ന വാക്കുകളിലൂടെ ഒക്കെയും എന്നും ഗാന്ധിി ഓർമ്മിക്കപ്പെടുന്നു. ഏതു സാഹചര്യത്തിലും, കടന്നു പോകുവാൻ എത്ര പാടുപെടേണ്ടി വന്നാലും, സ്വന്തം ആദർശങ്ങളെ ചേർത്തു പിടിച്ച അദ്ദേഹത്തിന്റെ സ്മരണകളുറങ്ങുന്ന രാജ്ഘട്ടിന് ചരിത്ര സ്ഥാനം എന്നതിലുപരിയായി പല പ്രത്യേകതകളുമുണ്ട്...

യമുനയുടെ തീരത്ത്

യമുനയുടെ തീരത്ത്

ഡൽഹിയിൽ യമുനാ നദിയുടെ തീരത്ത് ഗാന്ധി മാര്‍ഗ്ഗിലാണ് രാജ് ഘട്ട് സ്ഥിതി ചെയ്യുന്നത്. ഗാന്ധിജിയുടെ മാത്രമല്, ജവഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള പല നേതാക്കളുടെയും അന്ത്യ വിശ്രമ കേന്ദ്രം കൂടിയാണ് ഇവിടം.

PC:Humayunn Niaz Ahmed Peerzaada

പരിപാവനമായ ഇടം

പരിപാവനമായ ഇടം

1984 ജനുവരി 31നാണ് വെടിയേറ്റുമരിച്ച ഗാന്ധിജിയുടെ ഭൗതികശരീരം ഇവിടെയാണ് സംസ്കരിച്ചത്. കറുത്ത മാർബിളിൽ ചതുരാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ശവകുടീരത്തിനു സമീപം ഒരു കെടാവിളക്കും സൂക്ഷിച്ചിരിക്കുന്നു. ഇതിനോട് ചേർന്ന് ഒരു വലിയ പൂന്തോട്ടവുംനടപ്പാതയും ഒക്കെ ഒരുക്കിയിരിക്കുന്നു. ശവകുടീരത്തിനു മുകളിലായി അദ്ദേഹത്തിന്റെ അവസാന വാക്കുകളായ 'ഹേയ് റാം' കൊത്തിവെച്ചിട്ടുണ്ട്.

PC:Diego Delso

ചരിത്രത്തെ അറിയാൻ

ചരിത്രത്തെ അറിയാൻ

ഭാരത സന്ദർശനം നടത്തുന്ന വിദേശികളും ഡെൽഹി കാണാനെത്തുന്നവരും ചരിത്ര പ്രേമികളും തങ്ങളുടെ യാത്രയിൽ മറക്കാതെ ഉൾപ്പെടുത്തുന്ന ഇടം കൂടിയാണ് രാജ് ഘട്ട്. ഇതിനോട് ചേർന്നു മനോഹരമായ ഒരു പുൽത്തകിടിയും സംരക്ഷിക്കപ്പെടുന്നു.
വാനു ജി ഭൂട്ടാ എന്നു പേരായ ആളാണ് ഈ ശവകുടീരം രൂപകല്പന ചെയ്തത്, ലളിത ജീവിതം നയിച്ചിരുന്ന ഗാന്ധിജിയോടുള്ള ആദരവാണ് ഇതിനുള്ളത്.

PC:Pinakpani

തൊട്ടടുത്തുള്ള പ്രമുഖർ

തൊട്ടടുത്തുള്ള പ്രമുഖർ

രാജ് ഘട്ടിനോട് ചേർന്നു തന്നെ പ്രശസ്തരായ പല വ്യക്തികളുടെയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നു. ജവഹർലാൽ നെഹ്റുവിന്റെ സമാധി സ്ഥലമായ ശാന്തിവൻ, നമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ സമാധിസ്ഥലമായ ശാന്തിവന്‍ സ്ഥിതിചെയ്യുന്നത്. ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, ജഗജീവന്‍ റാവു, ചൗധരി ചരണ്‍ സിങ്, രാജീവ് ഗാന്ധി, ഗ്യാനി സെയില്‍സിങ് തുടങ്ങിയവരുടെ സമാധി സ്ഥാനങ്ങൾ ഇതിനോട് ചേർന്നാണുള്ളത്.

PC:Prime Minister's Office

എല്ലാ വെള്ളിയാഴ്ചകളിലും

എല്ലാ വെള്ളിയാഴ്ചകളിലും

എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാമെങ്കിലും വെള്ളിയാഴ്ചകളിലെ സന്ദർശനമായിരിക്കും കൂടുതൽ നല്ലത്. അന്നേ ദിവസം ഇവിടെ ഗാന്ധിജിയെ സ്മരിച്ചു കൊണ്ടുള്ള പ്രത്യേക പ്രാർഥനകളും മറ്റും നടക്കാറുണ്ട്. ഇത് കൂടാതെ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിനും രക്ത സാക്ഷി ദിനമായ ജനുവരി 30നും ഇവിടെ പ്രത്യേക പ്രാർഥനകളും ചടങ്ങളുകളും നടക്കാറുണ്ട്.
ഇതിനു തൊട്ടടുത്തായി ഗാന്ധി മെമ്മോറിയൽ മ്യൂസിയവും സ്ഥിതി ചെയ്യുന്നു.

ഒരൊറ്റ പകലിൽ ഡെൽഹിയുടെ ഈ കാഴ്ചകൾ കണ്ടു തീര്‍ക്കുവാൻ ഒരു വഴിയുണ്ട്...ഇതാ...ഒരൊറ്റ പകലിൽ ഡെൽഹിയുടെ ഈ കാഴ്ചകൾ കണ്ടു തീര്‍ക്കുവാൻ ഒരു വഴിയുണ്ട്...ഇതാ...

PC:Tom Thai

ഓൺലൈനായും കാണാം

ഓൺലൈനായും കാണാം

ഇനി ഡെൽഹി വരെ പോയി രാജ്ഘട്ട് കാണുവാൻ സാധിക്കാത്തവർക്ക് ഓൺലൈനിൽ കാണുവനും അവസരമുണ്ട്. നേരിട്ടു കാണുന്ന അതേ വ്യക്തതയോട് കൂടി തന്നെ പനോരമിക് കാഴ്ചയിലാണ് രാജ്ഘട്ടിന്റെ വ്യൂ ഒരുക്കിയിരിക്കുന്നത്. http://www.p4panorama.com/panos/rajghat/index.html ലിങ്കില്‍ ക്ലിക് ചെയ്താല്‍ രാജ്ഘട്ടിന്റെ വിവിധ ഭാഗങ്ങളുടെ വ്യത്യസ്ത ആംഗിളിൽ നിന്നുള്ള കാഴ്ചകൾ കാണാം.

PC:Paasikivi

പ്രവേശനം

പ്രവേശനം

വർഷത്തിൽ എല്ലാ ദിവസങ്ങളിലും ഇവിടെ പ്രവേശനം അനുവദനീയമാണ്. വർഷത്തിൽ എല്ലാ ദിവസവും ഇവിടം സന്ദർശകർക്കായി തുറന്നിരിക്കുന്നു. എന്നാല്‍ ലോക നേതാക്കളും മറ്റും സന്ദര്‍ശിക്കുന്ന അവസരങ്ങളിൽ സുരക്ഷാ കാരണങ്ങളാൽ പ്രവേശനത്തിന് തടസ്സമുണ്ടായേക്കും. പ്രവേശനം സൗജന്യമാണ്. ഏകദേശം ഒരു മണിക്കൂർ സമയം ചിലവഴിക്കുവാൻ സാധിക്കുന്ന രീതിയിൽ ഇവിടേക്കുള്ള യാത്ര പ്ലാൻ ചെയ്യാം.

PC:Pete Souza

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

റിംഗ് റോഡിനും യമുനാ നദിയുടെ തീരത്തിനും ഇടയിലായാണ് രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത്. ജനപഥിൽ നിന്നും നാലു കിലോമീറ്റർ അകലെയുമാണ് ഇവിടം. പ്രഗതി മൈതാൻ മെട്രോ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ.

രാഷ്ട്ര പിതാവിനെ സ്മരിക്കുവാൻ ഈ ഇടങ്ങൾ</a><br /><a class=ഗാന്ധിജിയുടെ ലളിത ജീവിതത്തിന്‍റെ മാതൃകയുമായി സേവാഗ്രാം" title="രാഷ്ട്ര പിതാവിനെ സ്മരിക്കുവാൻ ഈ ഇടങ്ങൾ
ഗാന്ധിജിയുടെ ലളിത ജീവിതത്തിന്‍റെ മാതൃകയുമായി സേവാഗ്രാം" />
രാഷ്ട്ര പിതാവിനെ സ്മരിക്കുവാൻ ഈ ഇടങ്ങൾ
ഗാന്ധിജിയുടെ ലളിത ജീവിതത്തിന്‍റെ മാതൃകയുമായി സേവാഗ്രാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X