Search
  • Follow NativePlanet
Share
» » ഭൂമിദേവി രജസ്വലയാകുന്ന ദിവസങ്ങള്‍, സ്ത്രീത്വത്തിന്റെ ആഘോഷം! ഇത് ഒഡീഷയുടെ വിശ്വാസം!!!

ഭൂമിദേവി രജസ്വലയാകുന്ന ദിവസങ്ങള്‍, സ്ത്രീത്വത്തിന്റെ ആഘോഷം! ഇത് ഒഡീഷയുടെ വിശ്വാസം!!!

ഒ‍ഡീഷയിലെ സ്ത്രീത്വം ആഘോഷിക്കുന്ന രാജ പ്രഭ അഥവാ മിഥുനസംക്രാന്തി ആഘോഷത്തിന്റെ പ്രത്യേകതകളെക്കുറിച്ച് വായിക്കാം.

ആര്‍ത്തവത്തിന്‍റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന സ്ത്രീകള്‍ ഇന്നും നമ്മുടെ നാടിന്റെ യാഥാര്‍ത്ഥ്യമാണ്. സമൂഹത്തില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും എന്തിനധികം സ്വന്തം കുടുംബത്തില്‍ നിന്നുവരെ ആര്‍ത്തവകാലത്ത് അദൃശ്യമായ ഒരു വിലക്ക് സ്ത്രീകള്‍ക്കു മുന്നിലുണ്ടായിരിക്കും. എന്നാല്‍ ആര്‍തത്തെ ആഘോഷമായി കാണുന്ന ചില ആചാരങ്ങളും നമുക്കിടയിലുണ്ട്. അസാമും കാമാഖ്യ ദേവി ക്ഷേത്രവും ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ദേവി രജസ്വലയാകുന്നത് ആഘോഷിക്കുന്നതും. എന്നാല്‍ കേരളവും അസാമും കഴിഞ്ഞ് ഒഡീഷയില്‍ ആഘോഷങ്ങള്‍ കുറച്ചുകൂ‌ടി വ്യത്യസ്തമാണ്. ഒ‍ഡീഷയിലെ സ്ത്രീത്വം ആഘോഷിക്കുന്ന രാജ പര്‍ബ അഥവാ മിഥുനസംക്രാന്തി ആഘോഷത്തിന്റെ പ്രത്യേകതകളെക്കുറിച്ച് വായിക്കാം.

മിഥുനസംക്രാന്തി

മിഥുനസംക്രാന്തി

മിഥുനസംക്രാന്തി അഥവാ രാജപര്‍ഭഎന്നാണ് ആ ആഘോഷം അറിയപ്പെടുന്നത്. നാലുദിവസം നീണ്ടു നില്‍ക്കുന്ന ആ ആഘോഷം സ്ത്രീത്വത്തിനു വേണ്ടി മാത്രമായി മാറ്റിവെച്ചിരിക്കുന്നതാണ്. ഒഡീഷയുടെ മിക്ക ഭാഗങ്ങളിലും വലിയ രീതിയില്‍ തന്നെ ഇത് ആഘോഷിക്കുന്നു.

ഭൂമിദേവി

ഭൂമിദേവി

ആഘോഷത്തിന്റെ ആദ്യ മൂന്നു നാളുകളില്‍, മഹാവിഷ്ണുവിന്റെ പതിനായിയ ഭൂമിദേവി രജസ്വലയാകുന്നു എന്നാണ് വിശ്വാസം. ആര്‍ത്തവം എന്നര്‍ത്ഥമുള്ള രസജ് എന്ന സംസ്കൃത വാക്കില്‍ നിന്നുമാണ് രാജാ എന്ന വാക്കുവന്നത്. ആര്‍ത്തവമുള്ള സ്ത്രീയാണ് രജസ്വല. ആഘോഷത്തിനു തൊട്ടുമുന്‍പേയുള്ള ദിവസം സജാബജാ എന്നാണ് അറിയപ്പെ‌ടുന്നത്. ഈ ദിവസം വീടും അടുക്കളയുമെല്ലാം പരിസരവും വൃത്തിയാക്കി ആഘോഷത്തിനൊരുങ്ങുവാന്‍ തയ്യാറാകും. ആഘോഷത്തിന്‍റെ മുഴുവന്‍ ദിവസവും വേണ്ട സുഗന്ധവ്യഞ്ജനങ്ങള്‍ അവര്‍ കല്ലില്‍ പൊ‌ടിച്ച് എടുക്കുകയാണ് ചെയ്യുന്നത്.

സ്ത്രീകളു‌ടെ ആഘോഷം

സ്ത്രീകളു‌ടെ ആഘോഷം

ആഘോഷത്തിന്റെ ദിവസങ്ങളിലെല്ലാം സ്ത്രീകകള്‍ ആസ്വദിക്കുകയായിരിക്കും. പുതിയ വസ്ത്രങ്ങളണിഞ്ഞ് ഒരുങ്ങി ഭക്ഷണവും മധുരപലഹാരങ്ങളും കഴിച്ച് ഇരിക്കാം. പണി ഒന്നും എടുക്കാനേ അനുവദിക്കില്ല സ്ത്രീകളെ. പൂക്കള്‍വെച്ച് അലങ്കരിച്ച ഊഞ്ഞാലിലിരുന്ന ആടുന്നതെല്ലാം ഈ ആഘോഷങ്ങളുടെ ഭാഗമാണ്.

 രഥയാത്രയേക്കാള്‍ പ്രശസ്തം

രഥയാത്രയേക്കാള്‍ പ്രശസ്തം

ലോകസഞ്ചാരികള്‍ക്ക് ഒ‍ഡീഷയെന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് രഥയാത്രയായിരിക്കും. എന്നാല്‍ ഒഡീഷക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട ആഘോഷം മിഥുനസംക്രാന്തി ആണ്, ജൂണ്‍ മാസത്തിലെ 4 ദിവസമാണ് രാജപ്രഭ ആഘോഷം നടക്കുന്നത്.

നാലു ദിവസങ്ങള്‍

നാലു ദിവസങ്ങള്‍

രജപ്രഭ ആഘോഷത്തിന്റെ ഒന്നാമത്തെ ദിവസം അറിയപ്പെടുന്നത് പഹ്ലി രാജ എന്നാണ്. രണ്ടാമത്തെ ദിവസമാണ് മിഥുനസംക്രാന്തി. അവരുടെ വിശ്വാസമനുസരിച്ച് അത് മഴക്കാല്തതിന്റെയും മിഥുനമാസത്തിന്റെയും ആരംഭ ദിനം കൂടിയാണ്. ബസി രാജ എന്നാണ് മൂന്നാമത്തെ ദിവസം അറിയപ്പെടുന്നത്. നാലാമത്തെ ദിവസം വസുമതി സന. ഈ ദിവസം സ്ത്രീകളെല്ലാവരും മഞ്ഞള്‍തേച്ചു കുളിക്കുകയും അവരെ പൂക്കള്‍വെച്ച അലങ്കരിക്കുകയൊക്കെ ചെയ്യും. ധാരാളം ആഭരണങ്ങളും ഈ ദിവസം അണിയും. ഭൂമിദേവിയു‌ടെ അടയാളമായാണ് ഇങ്ങനെ ചെയ്യുന്നത്. ജഗനാഥന്റെ പത്നിയായ ഭൂമീദേവിയെ കുളിപ്പിക്കുന്ന ചടങ്ങും നാലാം ദിവസമാണ് നടക്കുക.

 കൃഷിയില്ല

കൃഷിയില്ല


ഭൂമിക്ക് ആര്‍ത്തവം നടക്കുന്ന ദിവസമാണ് ആദ്യ മൂന്നു ദിവസങ്ങള്‍. ആര്‍ത്തവം സന്താനഭാഗ്യത്തിന്റെ അടയാളമാണെന്ന വിശ്വാസത്തില്‍ ഈ മൂന്നു ദിവസങ്ങളിലും കൃഷിപ്പരിപാടികളും അനുബന്ധ കാര്യങ്ങളും ഒഡീഷയിലുണ്ടാവില്ല. ഒന്നാമത്തെ ദിവസം സൂര്യോദയത്തിനു മുന്‍പേയുണര്‍ന്ന് സ്ത്രീകള്‍ എണ്ണയും മഞ്ഞളും തേച്ച് കുളിക്കും. അടുത്ത ദിവസങ്ങളില്‍ അവര്‍ ഭക്ഷണം പാകം ചെയ്യുകയോ നഗ്നപാദരായി നടക്കുകയോ ചെയ്യില്ല. വിശ്വാസമനുസരിച്ച് ആ ദിവസങ്ങളില്‍ കുളി നിഷിദ്ധമാണ്. ഈ ദിവസങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ല ഭക്ഷണം കഴിച്ചും ആസ്വദിച്ചും സംസാരിച്ചുമെല്ലാം അവര്‍ സമയം ചിലവഴിക്കും.

ദേവിയുടെ ആർത്തവത്തെ ആഘോഷമാക്കുന്ന കേരളത്തിലെ ക്ഷേത്രംദേവിയുടെ ആർത്തവത്തെ ആഘോഷമാക്കുന്ന കേരളത്തിലെ ക്ഷേത്രം

പത്ത് വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഭഗവാനെ നേരിട്ടു കാണാൻ സാധിക്കാത്ത ക്ഷേത്രം!പത്ത് വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഭഗവാനെ നേരിട്ടു കാണാൻ സാധിക്കാത്ത ക്ഷേത്രം!

ശിവലിംഗമെടുത്തുകൊണ്ടു പോകുവാൻ വന്ന ഭദ്രകാളി...രണ്ടായി പിളർന്ന ശിവലിംഗം ഇത് തിരുമാന്ധാംകുന്ന്!ശിവലിംഗമെടുത്തുകൊണ്ടു പോകുവാൻ വന്ന ഭദ്രകാളി...രണ്ടായി പിളർന്ന ശിവലിംഗം ഇത് തിരുമാന്ധാംകുന്ന്!

ചുവരിലെ പുല്ലാങ്കുഴല്‍ വായിക്കുന്ന കൃഷ്ണനും മൂന്നു ശ്രീകോവിലുകളും!! ഹൊയ്സാലയുടെ മഹത്വം പറയുന്ന ക്ഷേത്രംചുവരിലെ പുല്ലാങ്കുഴല്‍ വായിക്കുന്ന കൃഷ്ണനും മൂന്നു ശ്രീകോവിലുകളും!! ഹൊയ്സാലയുടെ മഹത്വം പറയുന്ന ക്ഷേത്രം

ചിത്രങ്ങള്‍ക്കു കടപ്പാട്: വിക്കിപീഡിയ

Read more about: odisha celebrations festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X