Search
  • Follow NativePlanet
Share
» »ചിരിക്കുന്ന ബുദ്ധനും ഇന്ത്യയിലെ വന്മതിലും.. രാജസ്ഥാന്‍ ഒരുക്കിയ അത്ഭുതങ്ങള്‍

ചിരിക്കുന്ന ബുദ്ധനും ഇന്ത്യയിലെ വന്മതിലും.. രാജസ്ഥാന്‍ ഒരുക്കിയ അത്ഭുതങ്ങള്‍

രാജസ്ഥാനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും വായിക്കാം.

രാജാക്കന്മാരുടെ നാട്, ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി,..ഇങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് രാജസ്ഥാനുള്ളത്. നിറങ്ങള്‍ നിറഞഞ നഗരങ്ങളുടെയും സൗഹൃദഭാവം സൂക്ഷിക്കുന്ന ആളുകളുടെയും രുചിയേറി. വിഭങ്ങളുടെയും പിന്നെ കൊട്ടാരങ്ങളുടെയും കോട്ടകളുടെയും കൂടി നാടായ രാജസ്ഥാന്‍ എന്ന സംസ്ഥാനം രൂപീകൃമായി‌ട്ട് ഇന്ന് 72 വര്‍ഷമായി. 1949 മാര്‍ച്ച് 30നാണ് രാജസ്ഥാന്‍ സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്. ഒരു മികച്ച സഞ്ചാരിയുടെ ലക്ഷ്യസ്ഥാനമായ രാജസ്ഥാനിൽ ആധുനികതയും പഴമയും ഒരേ പോലെയാണ് സമ്മേളിച്ചിരിക്കുന്നത്. രാജസ്ഥാനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും വായിക്കാം.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം രാജസ്ഥാനാണ് എന്നത് എല്ലാവര്‍ക്കും പരിചിതമായ കാര്യമാണ്. യഥാര്‍ത്ഥത്തില്‍ ജര്‍മ്മനിയുടെ അത്രയും തന്നെ വലുപ്പമുണ്ട് രാജസ്ഥാന്. 1949 മാര്‍ച്ച് 30നാണ് രാജസ്ഥാന്‍ സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്. 22 രാജവംശങ്ങളും നിരവധി നാട്ടു രാജ്യങ്ങളും ഒന്നായാണ് രാജസ്ഥാനായി മാറിയത്. 3,42,239 ചതുരശ്ര കിലോമീറ്ററാണ് രാജസ്ഥാന്റെ വിസ്തൃതി.

രാജാക്കന്മാരുടെ നാടായ രാജസ്ഥാന്‍

രാജാക്കന്മാരുടെ നാടായ രാജസ്ഥാന്‍

പേരുപറയുന്നതു പോലെ തന്നെ രാജസ്ഥാന്‍ രാജാക്കന്മാരുടെ നാടാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തുന്നതിനു മുന്‍പ് രാജസ്ഥാന്‍ അറിയപ്പെട്ടിരുന്നത് രജ്പുതാന എന്നായിരുന്നു. ഭരിച്ചിരുന്ന എല്ലാ രാജാക്കന്മാരും അവരവരുടേതായ രീതിയിൽ ശ്രേഷ്ഠരായിരുന്നു. ചൗഹാൻ രാജവംശത്തിലെ അവസാന രാജാവായ ഹമ്മർ ദേവ് ചൗഹാൻ 1283 മുതല്‍ 1301 വരെ ഭരിച്ചു. 1433-1468 കാലഘട്ടത്തിൽ റാണ കുംഭ ഭരിച്ചു, അദ്ദേഹത്തിന്റെ ഭരണകാലത്ത് ഒരു യുദ്ധവും പരാജയപ്പെട്ടിട്ടില്ല. 1501-1556 കാലഘട്ടത്തിൽ ഹേം ചന്ദ്ര വിക്രമാദിത്യ ഭരിച്ചു, അതിൽ ദില്ലി യുദ്ധത്തിൽ അക്ബറിന്റെ സൈന്യത്തെ പരാജയപ്പെടുത്തി. 1540-1597 കാലഘട്ടത്തിൽ ഭരിച്ച മഹാറാണ പ്രതാപ് സിംഗ് ഹൽദിഘതി യുദ്ധത്തിൽ ഏറ്റവും പ്രശസ്തനായിരുന്നു.

നിറമുള്ള നഗരങ്ങള്‍

നിറമുള്ള നഗരങ്ങള്‍

നിറങ്ങളുടെ പേരില്‍ അറിയപ്പെടുന്ന നഗരങ്ങളാണ് രാജസ്ഥാന്റെ മറ്റൊരു പ്രത്യേകത. ഇവിടുത്തെ മിക്ക നഗരങ്ങളും നിറങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ജോധ്പൂർ നീലനഗരം ആണ്. ഇവിടുത്തെ ഭവനങ്ങളുടെ ചുവരുകള്‍ നീലനിറത്തിലാണുള്ളത്. ജയ്പൂർ പിങ്ക് നഗരം എന്നും ഉദയ്പൂർ വെള്ളനഗരം എന്നും ജയ്സാൽമീർ സ്വർണ്ണനഗരം എന്നും അറിയപ്പെടുന്നു.

ഒരേയൊരു ഹില്‍ സ്റ്റേഷന്‍

ഒരേയൊരു ഹില്‍ സ്റ്റേഷന്‍

ഏറ്റവും വലിയ സംസ്ഥാനമാണെങ്കിലും രാജസ്ഥാനില്‍ ഒരേയൊരു ഹില്‍ സ്റ്റേഷന്‍ മാത്രമാണുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 1,722 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മൗണ്ട് അബു ആണത്. ഇത് അരവല്ലി മലനിരകളിലെ ലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ്. രാജസ്ഥാന്റെ സ്ഥിരം കാഴ്ചകളായ കോട്ടകൾ, കൊട്ടാരങ്ങൾ, മരുഭൂമിയിലെ അവസ്ഥ എന്നിവയിൽ നിന്ന് ഒരു ഇടവേള വേണമെങ്കിൽ ഈ ഹിൽ സ്റ്റേഷൻ ഒരു മികച്ച ഇടമാണ് പച്ചപ്പ്, വെള്ളച്ചാട്ടം, തടാകങ്ങൾ എന്നിവ ഈ പ്രദേശത്തിന്‍റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു.
PC:Andreas Kleemann

അണുപരീക്ഷണം നടന്നയിടം

അണുപരീക്ഷണം നടന്നയിടം

ഇന്ത്യ ആദ്യമായി അണുപരീക്ഷണം നടത്തിയ സ്ഥലം രാജസ്ഥാനിലാണ്.
പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണത്തിൻ കീഴിൽ 1974 ൽ ഇന്ത്യയുടെ ആണവപരീക്ഷണം പോഖ്‌റാനിൽ നടത്തി. മെയ് 11, 13 തീയതികളിൽ ഇന്ത്യ അഞ്ച് ആണവപരീക്ഷണങ്ങൾ നടത്തി ലോകത്തെ അമ്പരപ്പിച്ചു. ഈ ആണവപരീക്ഷണം ഇന്ത്യ രഹസ്യമായി എങ്ങനെ വിജയകരമായി നടത്തിയെന്ന് ചിത്രീകരിക്കുന്ന 'പോഖ്‌റാൻ' എന്ന സിനിമയും 2018 ൽ പുറത്തിറങ്ങി.

ബുള്ളറ്റ് ബാബാ ക്ഷേത്രം

ബുള്ളറ്റ് ബാബാ ക്ഷേത്രം

ദൈവത്തെ ബുള്ളറ്റിന്റെ രൂപത്തില്‍ ആരാധിക്കുന്ന അതിവിചിത്രമായ ക്ഷേത്രമാണ് രാജസ്ഥാനിലെ ബുള്ളറ്റ് ബാബാ ക്ഷേത്രം . രാജസ്ഥാനിലെ ജോധ്പ്പൂരിലാണ് ബുള്ളറ്റ് ബാബ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓം ബന്ന അഥവ ബുള്ളറ്റ് ബാബ ക്ഷേത്രം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ജോധ്പ്പൂരിൽ നിന്ന് 50 കിലോമീറ്റർ അകലെ മാറി ഛോട്ടില എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന് മുന്നിൽ എത്തുമ്പോൾ ഹോൺമുഴക്കുന്നതാണ് ബാബയ്ക്കുള്ള വഴിപാട്. ഇതുകൂടാതെ ബിയറും വഴിപാടായി നൽകാറുണ്ട്. സുരക്ഷിതമായ യാത്രയ്ക്ക് പുറമേ വാഹന സംബന്ധമായ എല്ലാ തടസ്സങ്ങളും മാറുവാന്‍ ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ മതി എന്നാണ് വിശ്വാസം.
PC:Daniel Villafruela

എലികളെ ആരാധിക്കുന്ന ക്ഷേത്രം

എലികളെ ആരാധിക്കുന്ന ക്ഷേത്രം


ക്ഷേത്രത്തിനുള്ളിലും ശ്രീകോവിലിനുള്ളിലുമെല്ലാം നിര്‍ബാധം എലികള്‍ പാഞ്ഞുനടക്കുന്ന ഒരു ക്ഷേത്രമുണ്ട്. രാജസ്ഥാനില്‍ ബിക്കനീറില്‍ കര്‍നി മാതാ ക്ഷേത്രത്തിലാണ് വിചിത്രമായ ഈ കാഴ്ച കാണുവാന്‍ സാധിക്കുക. എലികളെ ദൈവമായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ ഏകദേശം ഇരുപത്തിഅയ്യായിരം എലികൾ വസിക്കുന്നുണ്ട് എന്നാണ് കരുതപ്പെടുന്നത്. കറുത്ത എലികളാണ് ഇവിടെയുള്ളത്. കബാസ് അഥവാ വിശുദ്ധ എലികൾ എന്നാണ് ഇവിടുത്തെ എലികളെ വിളിക്കുന്നത്. ലക്ഷ്മൺ രാജകുമാരന്റെ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ പ്രാണവാഹകരെന്നും ഇവയെ വിശേഷിപ്പിക്കാറുണ്ട്.എലിയ്ക്ക് പാത്രത്തിൽ പാൽ നല്കിയുംഅതിന്റെ ബാക്കി എടുത്തുമൊക്കെയാണ് ആളുകൾ വിശ്വാസം. പ്രകടിപ്പിക്കുന്നത്. വളരെ ബഹുമാനത്തോടു കൂടിയാണ് ഇവർ എലികളെ കാണുന്നത്. മാത്രമല്ല, ആ എലികളിൽ ഒരെണ്ണം മരണപ്പെട്ടാൽ വെള്ളിയിലുണ്ടാക്കിയ എലി രൂപത്തെ ക്ഷേത്രത്തിൽ സൂക്ഷിക്കുകയും ചെയ്യാറുണ്ട്.

 ഭയപ്പെടുത്തുന്ന കുല്‍ധാരാ ഗ്രാമം

ഭയപ്പെടുത്തുന്ന കുല്‍ധാരാ ഗ്രാമം

ഇന്ത്യയിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണ് ഗുല്‍ഘാര എന്ന ഗ്രാമം. ഒറ്റ രാത്രികൊണ്ട് ഒരു ഗ്രാമം മുഴുവനായും അപ്രത്യക്ഷമായി എന്നു വിശ്വസിക്കപ്പെടുന്ന ഇവിടെ ഒഴിഞ്ഞു കിടക്കുന്ന ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങള്‍ മാത്രമേ കാണുവാനുള്ളൂ. പലിവാല്‍ വിഭാഗക്കാരായ ബ്രാഹ്മണരായിരുന്നു ഇവിടെ വസിച്ചിരുന്നത്. നിയമമനുസരിച്ച് ഇവര്‍ നികുതി നല്കേണ്ടത് മന്ത്രിക്കായിരുന്നു. ഒരിക്കല്‍ മന്ത്രി ഗ്രാമമുഖ്യന്റെ മകളെ കണ്ട് ഇഷ്ടപ്പെടുകയും അവളെ വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം ഗ്രാമത്തിന്റെ നികുതി വര്‍ധിപ്പിക്കുമെന്നായിരുന്നു ഭീഷണി. ആ പെണ്‍കുട്ടിയുടെ മാനം രക്ഷിക്കാനായി കുല്‍ധാര ഗ്രാമം അടുത്തുള്ള 84 ഗ്രാമങ്ങളോടും ചേര്‍ന്ന് പുലരുന്നതിനു മുന്‍പ് ഇവിടം വിട്ടുപോയി എന്നാണ് പറയപ്പെടുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഇവിടെം 2010ലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത്. ജയ്‌സാല്‍മീരില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയാണ് കുല്‍ധാര സ്ഥിതി ചെയ്യുന്നത്.

PC:chispita_666

ഇന്ത്യയിലെ വന്മതില്‍

ഇന്ത്യയിലെ വന്മതില്‍


അരവല്ലി നിരകളിൽ സ്ഥിതി ചെയ്യുന്ന കുംഭൽഗഡ് കോട്ടയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതിൽ എന്ന വിശേഷണം ഉണ്ട്. ചൈനയിലെ വന്‍മതില്‍ കഴിഞ്ഞാല്‍ ഇതാണ് ലോകത്തിലെ ഏറ്റവും വലിയ മതില്‍. ഒരാൾക്ക് 15 രൂപ പ്രവേശന ഫീസായി രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ നിങ്ങൾക്ക് ഈ മതിൽ സന്ദർശിക്കാം, വിദേശികൾക്ക് ഒരാൾക്ക് 200 രൂപയാണ് ഈടാക്കുന്നത്. ഉദയ്പൂരിൽ നിന്ന് ഏകദേശം 84 കിലോമീറ്റർ അകലെ, സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ ഫെബ്രുവരി വരെയാണ്.
80 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മതിൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റിലും പട്ടികപ്പെടുത്തിയിട്ടുണ്ട്.
PC:Heman kumar meena

പണമുണ്ടെങ്കില്‍ പറക്കാം... ലോകത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഫാഷന്‍ നഗരങ്ങളിലൂടെപണമുണ്ടെങ്കില്‍ പറക്കാം... ലോകത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഫാഷന്‍ നഗരങ്ങളിലൂടെ

ശനി കാവല്‍ നില്‍ക്കുന്ന ഗ്രാമം മുതല്‍ ശനിദോഷം അകറ്റുന്ന ക്ഷേത്രം വരെ! അറിയാം ഭാരതത്തിലെ ശനി ക്ഷേത്രങ്ങളെശനി കാവല്‍ നില്‍ക്കുന്ന ഗ്രാമം മുതല്‍ ശനിദോഷം അകറ്റുന്ന ക്ഷേത്രം വരെ! അറിയാം ഭാരതത്തിലെ ശനി ക്ഷേത്രങ്ങളെ

ബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാംബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X