Search
  • Follow NativePlanet
Share
» » 50 കലാകാരന്മാരും 500 യാത്രികരും....അയ്യായിരം കിലോമീറ്റർ സംഗീതവുമായി കബീർ യാത്ര

50 കലാകാരന്മാരും 500 യാത്രികരും....അയ്യായിരം കിലോമീറ്റർ സംഗീതവുമായി കബീർ യാത്ര

കലയിലും സംസ്കാരത്തിലും രാജസ്ഥാന്‍റെ മറ്റൊരു മുഖമായി മാറുന്ന രാജസ്ഥാൻ കബീർ യാത്രയുടെ വിശേഷങ്ങൾ

രാജസ്ഥാന്റെ ഇനിയും കണ്ടിട്ടില്ലാത്ത ഇടങ്ങളിലൂടെ സംഗീതവുമായി ഒരു യാത്ര! 50 കലാകാരന്മാരും 500 യാത്രകരും ഒക്കെ ചേർന്ന് ഏഴ് ദിവസം കൊണ്ട് രാജസ്ഥാനെ ചുറ്റുന്ന കബീർ സംഗീത യാത്രയുടെ അഞ്ചാമത് എഡിഷന് ഈ ഒക്ടോബറിൽ തുടക്കമാവുകയാണ്. കലയിലും സംസ്കാരത്തിലും രാജസ്ഥാന്‍റെ മറ്റൊരു മുഖമായി മാറുന്ന രാജസ്ഥാൻ കബീർ യാത്രയുടെ വിശേഷങ്ങൾ...

രാജസ്ഥാൻ കബീർ യാത്ര

രാജസ്ഥാൻ കബീർ യാത്ര

ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും ഒക്കെ അപ്പുറത്തായി സ്നേഹമെന്ന ഒരാശയം ഉണ്ട് എന്നും അത് എങ്ങനെ സംഗീതത്തിലൂടെ കണ്ടെത്താം എന്നും കാണിച്ചു തരുന്ന ഒന്നാണ് രാജസ്ഥാൻ കബീർ യാത്ര. ലോകയാൻ എന്ന സന്നദ്ധ സംഘടനയാണ് കഴിഞ്ഞ നാലു വർഷമായി ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. രാജസ്ഥാൻ പോലീസിന്റെ പങ്കാളിത്തവും ഇതിനുണ്ട്. ഒക്ടോബർ രണ്ടിന് ജയ്പൂരിൽ നിന്നും തുടങ്ങുന്ന യാത്ര എട്ടിന് ജയ്ഷാൻമീരിൽ സമാപിക്കും.

PC:rajasthankabiryatra

ഏഴു ദിവസം നീണ്ടു നിൽക്കുന്ന സംഗീത യാത്ര

ഏഴു ദിവസം നീണ്ടു നിൽക്കുന്ന സംഗീത യാത്ര

സംഗീതത്തിലെ വിവിധ ശാഖകളിൽ പ്രമുഖരായ വ്യക്തിത്വങ്ങളോടൊപ്പം രാജസ്ഥാന്‍റെ ഒരു ഭാഗത്തു നിന്നും മറ്റൊരിടത്തേയ്ക്കാണ് യാത്ര. ഈ വർഷം ഒക്ടോബർ രണ്ടിനാണ് യാത്ര തുടങ്ങുന്നത്.

PC: Rajasthan Kabir Yatra

50 കലാകാരന്മാരും 500 യാത്രികരും

50 കലാകാരന്മാരും 500 യാത്രികരും

ഇന്ത്യൻ സംഗീതത്തിലെ വിവിധ മേഖലകളിൽ പ്രശസ്തരായ അൻപത് കലാകാരന്മാരും 500 യാത്രികരും കൂടാതെ സംഗീതത്തിൽ താല്പര്യമുള്ളവരും ഗവേഷകരും വിദ്യാർഥികളും മാധ്യമപ്രവർത്തകരും അടക്കമുള്ളവർ കബീർ യാത്രയിൽ പങ്കെടുക്കും. അയ്യായിരത്തോളം കിലോമീറ്റർ ദൂരമാണ് ഈ യാത്രയിൽ സഞ്ചരിക്കുവാനുള്ളത്. കബീര്‍, ബെല്ലേ ഷാ, ബാവുള്‍ തുടങ്ങിയ സംഗീത ശാഖകളിലെ കലാകാരന്മാര്‍ പങ്കെടുക്കും. ഇത് കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഗീതജ്ഞരും യാത്രയിൽ പങ്കെടുക്കും.
PC:Rajasthan Kabir Yatra

സംഗീത കുലപതികളും ഒപ്പം

സംഗീത കുലപതികളും ഒപ്പം

ശബ്‌നം വീര്‍മാനി, റൈസിങ്ങ് മല്ലാങ്ങ്, മീര്‍ ബസു ബര്‍ക്കത് ഖാന്‍, സ്മിത ബേലൂര്‍, നീരജ് ആര്യാസ് കബീര്‍ കഫേ, കല്ലു റാം, മംഗല്‍ദാസ് ബാവുള്‍ തുടങ്ങിയ കലാകരന്മാർ ഈ യാത്രയുടെ ഭാഗമാകുന്നുണ്ട്. കലഹമല്ല..സ്നേഹം എന്ന ആശയം പ്രചരിപ്പിക്കുകയാണ് കബീർ സംഗീത യാത്രയുടെ ലക്ഷ്യം. നന്മ, കരുണ, സ്നേഹം. തുടങ്ങിയ സന്ദേശങ്ങളടങ്ങിയ കബീറിന്റെയും മീരാബായിയുടെയും ഗോരക്നാഥിന്റെയും ഒക്കെ വരികളാണ് സംഗീത യാത്രയില്‍ ആലപിക്കുന്നത്.

PC: Rajasthan Kabir Yatra

സമുദായ കൂട്ടായ്മയ്ക്ക്

സമുദായ കൂട്ടായ്മയ്ക്ക്

രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങൾക്കും ലഹളകൾക്കും എതിരെ പ്രതിഷേധിക്കുന്ന ഈ യാത്രയിൽ ഇവിടുത്തെ പ്രശ്ന ബാധിത ഇടങ്ങളിൽ പ്രത്യേക സംഗീത സംവാദങ്ങളും നടത്തും. റവ്വാല, ശ്രീദുര്‍ഗ്രാഹ്, ചിപ്പണ്‍ കി മസ്ജിദ് തുടങ്ങിയ ഇടങ്ങളിലായിരിക്കും സംഗീത സംവാദങ്ങൾ സംഘടിപ്പിക്കുക.

ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരം ഇതാ ഇവിടെയാണ്!ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരം ഇതാ ഇവിടെയാണ്!

കടലിൽ നിന്നും ഉയർന്നുവന്ന തീരത്തെ ക്ഷേത്രംകടലിൽ നിന്നും ഉയർന്നുവന്ന തീരത്തെ ക്ഷേത്രം

ദൈവത്തിന്‍റെ നാട്ടിൽ മനുഷ്യൻ പ്രവേശനം വിലക്കിയിരുന്ന ഇടത്തേയ്ക്കൊരു യാത്രദൈവത്തിന്‍റെ നാട്ടിൽ മനുഷ്യൻ പ്രവേശനം വിലക്കിയിരുന്ന ഇടത്തേയ്ക്കൊരു യാത്ര

PC: Rajasthan Kabir Yatra

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X