Search
  • Follow NativePlanet
Share
» »ക്യാമല്‍ സഫാരിയേക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടോ?

ക്യാമല്‍ സഫാരിയേക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടോ?

By Maneesh

പലരും നേരില്‍ കണ്ടിട്ടില്ലെങ്കില്‍പ്പോലും മലയാളികളെ സംബന്ധിച്ചിടത്തോളം ഒട്ടകം ഒരു ജനപ്രിയ മൃഗമാണ്. ഒട്ടകത്തിന്റെ വിചിത്രരൂപം തന്നെയായിരിക്കും ഇതിന് കാരണം. ഗള്‍ഫ് നാടുകളില്‍ ധാരളമായി കാണപ്പെടുന്ന, മരുഭൂമിയിലെ കപ്പലായ ഒട്ടകത്തില്‍ കയറിയുള്ള യാത്ര വളരെ വിചിത്രമായ അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. സഞ്ചാരപ്രിയര്‍ ഇഷ്ടപ്പെടുന്ന മറ്റ് അനേകം സാഹസിക വിനോദങ്ങള്‍പ്പോലെ അങ്ങേയറ്റം ത്രില്ലടിച്ച് ആസ്വദിക്കാവുന്ന ഒന്നാണ് ഒട്ടക സാവാരി എന്ന ക്യാമല്‍ സഫാരി.

ക്യാമല്‍ സഫാരിയേക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടോ?

ഒട്ടകത്തിന്‍റെ പുറത്ത് കയറി ത്രില്ലടിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അറബ്‍ രാജ്യങ്ങളിലേക്ക് വിമാനം കയറുവൊന്നും വേണ്ട. നേരെ രാജസ്ഥാനിലേക്ക് പൊയാല്‍ മതി. അവിടെയാണല്ലൊ ഇന്ത്യക്കാരന്‍റെ സ്വന്തം മരുഭൂമിയായ സഹാറ മരുഭൂമി മണല്‍വിരിച്ച് വിശാലമായി പടര്‍ന്ന് കിടക്കുന്നത്.

ഒട്ടകപുറത്ത് കയറാന്‍ രാജസ്ഥാനിലേക്ക് വണ്ടി കയറുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമായ ചില കാര്യങ്ങളുണ്ട്. രാജസ്ഥാനില്‍ എവിടെ ചെന്നാലും ക്യാമല്‍ സഫാരി നടത്താമെന്ന് ആരും കരുതരുത്. ഒട്ടക സഫാരിക്ക് പേരുകേട്ട ഒന്നു രണ്ട് സ്ഥലങ്ങള്‍ രാജസ്ഥാനില്‍ ഉണ്ട്. ഇതിന് പുറമെ ജമ്മു കാശ്മീരിലെ ലഡാക്കും ഒട്ടക സഫാരിക്ക് പേരു കേട്ടതാണ്.

ക്യാമല്‍ സഫാരിയേക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഓര്‍ക്കേണ്ട മറ്റൊരു കാര്യം, ഒട്ടക പുറത്ത് കയറണമെന്ന ചെറിയ ഒരു ആഗ്രഹമെ നിങ്ങളുടെ മനസില്‍ ഉള്ളതെങ്കില്‍ അതിന് വേണ്ടി രാജസ്ഥാനിലോ ലഡാക്കിലോ വണ്ടി കയറണ്ട. ചെന്നൈയിലെയോ അതുപോലുള്ള മറ്റ് നഗരങ്ങളിലേയോ ബീച്ചുകളിലോ പാര്‍ക്കുകളിലോ പോയാല്‍ നിങ്ങള്‍ക്ക് ഒട്ടകപുറത്ത് കയറാം. സുഹൃത്തിന്‍റെ കയ്യില്‍ ഒരു ക്യാമറ ഉണ്ടെങ്കില്‍ ഫോട്ടോയും എടുപ്പിക്കാം. അതിലുപരി ക്യമല്‍ സഫാരിയുടെ ത്രില്‍ അനുഭവിക്കാന്‍ കഴിയില്ല. അതിന് ക്യാമല്‍സഫാരി തന്നെ ചെയ്യണം.

ക്യാമല്‍ സഫാരിയേക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടോ?

Photo Courtesy: Crux

മണല്‍കുന്നുകള്‍ നിറഞ്ഞ മരുഭൂമിയിലൂടെയുള്ള ഒരു ബോറാന്‍ യാത്രയാണെന്ന് ഇതിനേക്കുറിച്ച് കരുതരുത്. യാത്ര ചെയ്യുന്ന പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളെയും അവിടുത്തെ സംസ്കാരത്തെയും ജീവിതരീതിയേയും അറിഞ്ഞുകൊണ്ടുള്ള ഒരു ഉല്ലാസ യാത്ര തന്നെയായിരിക്കും ക്യാമല്‍ സഫാരി.

ക്യാമല്‍ സഫാരിക്ക് പേരുകേട്ട കുറച്ച് സ്ഥലങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം. രാജസ്ഥാനിലെ ബികനീര്‍, ജയ്സാല്‍മീര്‍, പുഷ്കര്‍ എന്നിവയ്ക്ക് പുറമെ ജമ്മുകാശ്മിരിലെ ലഡാക്കുമാണ് ഇന്ത്യയില്‍ ക്യാമല്‍ സഫാരിക്ക് പേരുകേട്ട സ്ഥലം. ഒരോ സ്ഥലങ്ങളിലേയും സഫാരികള്‍ക്ക് എന്തൊക്കെ പ്രത്യേകതകതളാണ് ഉള്ളതെന്ന് നോക്കാം.

ജയ്സാല്‍മീര്‍

ആരേയും വശീകരിക്കുന്ന സുന്ദരിയേപ്പോലേയാണ് ജയ്‍സാല്‍മീറിലെ മണലാരണ്യം പരന്ന് കിടക്കുന്നത്. അതിന്‍റെ വിരിമാറിലൂടെ ആനന്ദിക്കാന്‍ ക്യാമല്‍ സഫാരിയേക്കാള്‍ മികച്ച എന്തെങ്കിലും വിനോദം നിങ്ങള്‍ക്ക് കണ്ടെത്താന്‍ ആകില്ല.

ട്രാവല്‍ ഏജന്‍റുമാര്‍ ഒരുക്കുന്ന ക്യാമല്‍ സഫാരിക്ക് പുറമേ, ഒന്നോ രണ്ടോ ഒട്ടകങ്ങള്‍ സ്വന്തമായുള്ളവരും ഇവിടെ ക്യാമല്‍ സഫാരി നടത്തുന്നുണ്ട്.

ക്യാമല്‍ സഫാരിയേക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടോ?

Photo Courtesy: Rsmn

ജയ്സാല്‍മീര്‍ കോട്ടയില്‍ നിന്നാണ് ക്യാമല്‍ സഫാരികളില്‍ ഏറിയവയും ആരംഭിക്കുന്നത്. വൈകുന്നേരം ആകുമ്പോഴേക്കും ആദിവസത്തെ സഫാരി അവസാനിക്കും. പിന്നെ താത്കാലികമായി ഒരുക്കിയ ടെന്‍റുകളില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാം. സഞ്ചാരികള്‍ക്ക് ആവശ്യമായ ഭക്ഷണവും, മിനറല്‍ വാട്ടറും, കിടക്കാനുള്ള മെത്തയും സഫാരി ഒരുക്കുന്ന ഏജന്‍റുമാര്‍ ഈ ടെന്‍റുകളില്‍ എത്തിച്ച് നല്‍കും. രണ്ട് മൂന്ന് ദിവസം ഇത്തരത്തില്‍ സഫാരി നടത്താം. സഫാരിക്കിടെ രാജസ്ഥാനിലെ സംസ്കാരങ്ങള്‍ വെളിവാക്കുന്ന കലാപ്രകടനങ്ങളും സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ അവസരം ഉണ്ടാകും.

ലഡാക്ക്

ലോകത്തിലെ തന്നേ ഏറ്റവും തണുപ്പുള്ള മരുഭൂമിയാണ് ലഡാക്കിലേത്. അതുകൊണ്ട് തന്നെ ലഡാക്കിലൂടെയുള്ള ഒട്ടകയാത്ര മറ്റൊരു ലഹരിയായിരിക്കും സഞ്ചാരികളുടെ സിരകളില്‍ നിറയ്ക്കുക. ലഡാക്കിലെ മലമേടുകളിലൂടെയുള്ള ഒട്ടകയാത്ര അങ്ങേയറ്റം അവേശകരമായ ഒരു യാത്രയായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ക്യാമല്‍ സഫാരിയേക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടോ?

Photo Courtesy: Karunakar Rayker

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവാണ് ഇവിടെ ഒട്ടകസഫാരിക്ക് ഏറ്റവും അനുയോജ്യമായ സമയം. മനം‍മയക്കുന്ന പ്രകൃതി ഭംഗി ആസ്വദിച്ച് പരുക്കന്‍ പാതകളിലൂടെയുള്ള ഒട്ടക യാത്ര ശരിക്കും ത്രില്ലടിപ്പിക്കുന്ന ഒന്നായിരിക്കും. കൂടാതെ മരുഭൂമിക്ക് നടുവിലായുള്ള ക്യാമ്പിംഗും, താഴ്വരകളുടെ മനോഹാരിതയും ബുദ്ധവിഹാരങ്ങളുടെ സാന്നിധ്യവും നിങ്ങള്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും പ്രധാനം ചെയ്യുക. പനാമിക്ക് ഗ്രാമവും, നുബ്രാവാലിയും യാത്രയ്ക്കിടെ നിങ്ങള്‍ക്ക് ആസ്വദിക്കാനാവും.

പുഷ്കര്‍

ദിവസം മുഴുവനായോ, പകുതിമാത്രമോ പുഷ്കറില്‍ ക്യാമല്‍ സഫാരി നടത്താം. അരവല്ലി മലനിരകളിലൂടെയുള്ള ഒട്ടകയാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മണലാരണ്യങ്ങള്‍ താണ്ടിയുള്ള ഒട്ടകയാത്രയില്‍ നിങ്ങള്‍ക്ക് അനേകം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയുമാവാം.

ക്യാമല്‍ സഫാരിയേക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടോ?

Photo Courtesy: Pushkar Fair -www.pushkarfair.eu

താല്‍പര്യമുള്ളവര്‍ക്ക്, സഫാരിക്കിടെ ഉദയാസ്തമയങ്ങള്‍ കാണാനുള്ള അവസരവും ഉണ്ട്. ഇതുകൂടാതെ ഒന്നിലധികം ദിവസങ്ങളിലായുള്ള സഫാരിയും ഇവിടെ ഒരുക്കാറുണ്ട്. സഞ്ചാരികള്‍ക്ക് രാത്രിയില്‍ തങ്ങാനുള്ള ടെന്‍റുകള്‍ ഇവിടെ ലഭ്യമാണ്. സമീപ ഗ്രാമങ്ങളിലൂടെയുള്ള ഒട്ടക സവാരി അതാത് പ്രദേശങ്ങളിലെ സംസ്കാരങ്ങളെക്കുറിച്ച് അറിയാന്‍ സഞ്ചാരികള്‍ക്ക് സഹയകരമാണ്.

ബിക്കനീര്‍

നാടോടിക്കഥകളില്‍ നിറഞ്ഞ് നില്‍ക്കുന്ന, നിഗൂഢതകള്‍ നിറഞ്ഞ ബിക്കനീര്‍ എന്ന രാജസ്ഥാനിലെ സുന്ദരഭൂമി ക്യാമല്‍ സഫാരി നടത്തുന്നവര്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. സുഹൃത്തുക്കളുടെ കൂടെയോ ഒറ്റയ്ക്കോ ഈ പ്രദേശത്തുകൂടി ഒട്ടകസവാരി നടത്തുന്നത് ജീവിതത്തില്‍ മറക്കാനാവാത്ത ഒരു അനുഭവം ആയിരിക്കും.

ക്യാമല്‍ സഫാരിയേക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടോ?

Photo Courtesy: user:Flicka

നൌഖ്, ബാറു, കന്‍സാര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെയായിരിക്കും ഒട്ടകസവാരി. ചെറിയ ഒരു വിശ്രമത്തില്‍ തുടങ്ങി ആഢംബരപൂര്‍ണമായ ഒരു ഉറക്കത്തിന് വരെയുള്ള സൌകര്യങ്ങള്‍ വിവിധ ഏജന്സികള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

സുന്ദരമായ ഒരു യാത്രാനുഭവം നിങ്ങള്‍ക്ക് ഉണ്ടവട്ടെയെന്ന് ആശംസിക്കുന്നു. ക്യാമല്‍ സഫാരി നടത്തിയിട്ടുള്ളവര്‍ നിങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുമെന്ന വിശ്വാസത്തോടെ, ശുഭയത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X