Search
  • Follow NativePlanet
Share
» »രാജസ്ഥാനികളുടെ തലപ്പാവ് വെറും തലപ്പാവല്ലാ!

രാജസ്ഥാനികളുടെ തലപ്പാവ് വെറും തലപ്പാവല്ലാ!

By Maneesh

വര്‍ണങ്ങളുടെ നാടാണ് രാജസ്ഥാന്‍. പരന്ന് കിടക്കുന്ന മണലാരണ്യങ്ങള്‍ക്കും ചുട്ടുപൊള്ളിക്കുന്ന സൂര്യ പ്രകാശത്തിനും രാജസ്ഥാന്‍ ജനതയുടെ മനസിലെ വര്‍ണഭരിതമായ ആവേശത്തിന് ഒരിക്കലും മങ്ങലേല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലാ. സുന്ദരമായ കോട്ടകളും കൊട്ടാരങ്ങളും മാത്രമല്ലാ, രാജസ്ഥാനിലേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത്. അവരുടെ നിറങ്ങളോടുള്ള അമിതമായ അഭിനിവേശം സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്.

വായിക്കാം : സിനിമയ്ക്ക് സെറ്റിട്ടപോലെ ഒരു നാട്

വര്‍ണങ്ങളുടെ മായജാലം തീര്‍ക്കുന്ന രാജസ്ഥാനികളുടെ വസ്ത്ര ധാരണം മാത്രം നോക്കിയാല്‍ മതി നിറങ്ങളോടുള്ള അവരുടെ അഭിനിവേശം മനസിലാക്കാന്‍. രാജസ്ഥാനികളുടെ വസ്ത്രങ്ങളില്‍ ഏറ്റവും പ്രത്യേകതയുള്ളത് അവരുടെ തലപ്പാവുകള്‍ക്ക് തന്നെയാണ്. രാജസ്ഥാനികളുടെ തലപ്പാവുകളുടെ കൗതുകകരമായ വിശേഷങ്ങള്‍ നമുക്ക് മനസിലാക്കാം.

രാജസ്ഥാനികളുടെ തലപ്പാവ് വെറും തലപ്പാവല്ലാ!

Photo Courtesy: Hemant Shesh

15 കിലോമീറ്ററിനുള്ളില്‍ സംഭവിക്കുന്നത്

രാജസ്ഥാനിലെ ഒരോ പതിനഞ്ച് കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവരുടെ തലപ്പാവുകള്‍ വ്യത്യസ്തമായിരിക്കുമെന്ന് പൊതുവെ ഒരു പറച്ചിലുണ്ട്. ഇത് വെറും പറച്ചില്‍ അല്ലാ, സത്യമാണ്. രൂപത്തിലും ആകൃതിയിലും നിറത്തിലുമൊക്കെ ഈ വ്യത്യസ്തത കാണാം.

നിറങ്ങള്‍ക്ക് പിന്നിലെ കാര്യം

രാജസ്ഥാനികള്‍ക്ക് തലപ്പാവ് അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. അവരുടെ വ്യത്യസ്തമായ ആചാരങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നത് അവരുടെ തലപ്പാവുകളിലൂടെയാണ്. ഓരോ ആചാരത്തിനും വ്യത്യസ്ത നിറത്തിലും ശൈലിയിലുമുള്ള തലപ്പാവാണ് രാജസ്ഥാനികള്‍ ധരിക്കാറുള്ളത്.

ഇന്ത്യയുടെ നീല നഗരമായ ജോധ്പൂരിനേക്കുറിച്ച് വായിക്കാംഇന്ത്യയുടെ നീല നഗരമായ ജോധ്പൂരിനേക്കുറിച്ച് വായിക്കാം

അതുമാത്രമല്ല രാജസ്ഥാനിലെ ഓരോ ഗോത്ര വിഭാഗങ്ങളും വ്യത്യസ്തമായ തലപ്പാവുകളാണ് ധരിക്കുന്നത്. ഓരോ ജാതിക്കാര്‍ക്കും വ്യത്യസ്തമായ തലപ്പാവുകളുണ്ട്. രാജസ്ഥാനിലെ ഒരു വിഭാഗമായ ബിഷ്‌ണോയികള്‍ വെളുത്ത തലപ്പാവാണ് ധരിക്കാറുള്ളത്. എന്നാല്‍ ഇടയന്മാര്‍ ചുവന്ന തലപ്പാവാണ് ധരിക്കുന്നത്.

രാജസ്ഥാനികളുടെ തലപ്പാവ് വെറും തലപ്പാവല്ലാ!
Photo Courtesy: Antoine Taveneaux

ആളുകളുടെ സമൂഹത്തിലെ സ്ഥാനം തലപ്പാവിന്റെ രൂപം നോക്കി മനസിലാക്കാം. മാത്രമല്ല, വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നത് അതിന് അനുയോജ്യമായ നിറത്തിലുള്ള തലപ്പാവുകള്‍ അണിഞ്ഞുകൊണ്ടാണ്.

വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കാവിനിറം പോലുള്ള ഇളം നിറത്തിലുള്ള തലപ്പാവുകളാണ് ധരിക്കാറുള്ളത്. അനുശോചന യോഗങ്ങളലും മറ്റും പങ്കെടുക്കുമ്പോള്‍ കടും നീല, മെറൂണ്‍ തുടങ്ങിയ നിറത്തിലുള്ള തലപ്പാവുകളാണ് രാജസ്ഥാനികള്‍ ധരിക്കാറുള്ളത്.

തലപ്പാവുകളും കാലാവസ്ഥയും

ഓരോ കാലവസ്ഥയിലും വ്യത്യസ്തമായ തലപ്പാവുകളാണ് രാജസ്ഥാനികള്‍ ധരിക്കാറുള്ളത്. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ വെള്ളയും ചുവപ്പും നിറത്തിലുള്ള ഫല്‍ഗുനിയ തലപ്പാവുകളാണ് രാജസ്ഥാനികള്‍ അണിയാറുള്ളത്. മഴക്കാലത്ത് ലഹാരിയ തലപ്പാവാണ് ധരിക്കാറുള്ളത്. ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളില്‍ ചുവന്ന കരയുള്ള കറുത്ത ചുനാരി തലപ്പാവാണ് ഇവര്‍ ധരിക്കുന്നത്.

രാജസ്ഥാനികളുടെ തലപ്പാവ് വെറും തലപ്പാവല്ലാ!
Photo Courtesy: Koshyk

തലപ്പാവ് ഉപയോഗിക്കുന്നതിന് പിന്നില്‍

ഒരു അലങ്കാര വസ്ത്രം എന്നതിന് ഉപരി രാജസ്ഥാനികള്‍ തലപ്പാവ് ഉപയോഗിക്കുന്നത്, കനത്ത ചൂടില്‍ നിന്ന് രക്ഷ നേടാന്‍ കൂടിയാണ്. ആവശ്യം വരുമ്പോള്‍ രാജസ്ഥാനികള്‍ ഈ തലപ്പാവ് തലയിണയായും ഷാളായും ഉപയോഗിക്കാറുണ്ട്.

അണിയുന്ന വിധം

ഒരു രാജസ്ഥാനി തലപ്പാവ് അണിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വെറുതെ തൊപ്പി വയ്ക്കുന്നത് പോലെ എടുത്ത് വയ്ക്കാന്‍ പറ്റുന്നതല്ലാ ഈ തലപ്പാവുകള്‍. ഏകദേശം 82 ഇഞ്ച് നീളവും 8 ഇഞ്ച് വീതിയുമുള്ള തുണിയാണ് തലപ്പാവ് ആയി ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ നന്നായി ചുറ്റിക്കെട്ടിയില്ലെങ്കില്‍ തലപ്പാവ് ഇടയ്ക്കിടെ ഇളകി പോകും.

രാജസ്ഥാനികളുടെ തലപ്പാവ് വെറും തലപ്പാവല്ലാ!

Photo Courtesy: Koshy Koshy from Faridabad, Haryana, India

രാജസ്ഥാനികള്‍ക്ക് തലപ്പാവ് അണിയുക എന്നത് അഭിമാനത്തിന്റെ ചിഹ്നം കൂടിയാണ്. അതിനാല്‍ രാജസ്ഥാനിലെ പ്രായപൂര്‍ത്തിയാകുന്ന ഓരോ പുരുക്ഷനും തലപ്പാവ് അണിയുന്നത്. നന്നായി പഠിച്ചെടുക്കാറുണ്ട്. ഇനി രാജസ്ഥാനിലേക്ക് യാത്ര ചെയ്യുമ്പോള്‍ അവരുടെ തലപ്പാവ് ഒന്ന് സൂക്ഷിച്ച് നോക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X