Search
  • Follow NativePlanet
Share
» »രാജസ്ഥാനില്‍ പോകാന്‍ ആഗ്രഹി‌ക്കുന്നവര്‍ അറിഞ്ഞിരിക്കേ‌ണ്ട കാര്യങ്ങള്‍

രാജസ്ഥാനില്‍ പോകാന്‍ ആഗ്രഹി‌ക്കുന്നവര്‍ അറിഞ്ഞിരിക്കേ‌ണ്ട കാര്യങ്ങള്‍

By Maneesh

ഇന്ത്യയില്‍ എറ്റ‌വും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കാറുള്ള ‌സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. അപൂര്‍വവും വിചിത്രവുമായ കാഴ്ചകളാണ് ‌രാജ‌സ്ഥാനിലേക്ക് സഞ്ചാ‌രികളെ ആകര്‍ഷിപ്പിക്കുന്നത്. കോട്ടകള്‍, കൊട്ടാരങ്ങള്‍, തടാകങ്ങള്‍, ആനകള്‍, ഒട്ടകങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, അപൂര്‍വ ക്ഷേത്രങ്ങള്‍ അങ്ങനെ ‌രാജസ്ഥാനില്‍ എത്തുന്ന സഞ്ചാരികളെ അമ്പരിപ്പിക്കുന്ന ‌നിരവ‌ധിക്കാര്യങ്ങള്‍ രാജസ്ഥാനില്‍ ഉണ്ട്.

ഇന്ത്യയുടെ തലസ്ഥാന നഗ‌രിയായ ഡല്‍ഹിയില്‍ നിന്ന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സംസ്ഥാനമാണ് രാ‌ജസ്ഥാന്‍. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളാണ് രാ‌ജസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. രാജസ്ഥാനി‌ലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട 18 കാര്യങ്ങളാണ് സ്ലൈഡുകളില്‍. വിശദമായി അറിയാ‌ന്‍ ആഗ്രഹിക്കുന്നവര്‍ സ്ലൈഡുകളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാം.

രാജസ്ഥാനേക്കുറിച്ച് വിശദമാ‌യി

    രാജസ്ഥാനേക്കുറിച്ച് വായിക്കാം
    രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഒറ്റ ക്ലിക്കില്‍
    രാജസ്ഥാനിലെ പ്രധാന കാഴ്ചകള്‍ ഒറ്റ ക്ലിക്കില്‍
    രാജസ്ഥാനിലെ ഹോട്ടലുകള്‍ ബുക്ക് ചെയ്യാം
    രാജസ്ഥാന്റെ മനോഹര ചിത്രങ്ങള്‍ കാണാം
    രാജസ്ഥാനെ മാപ്പിലൂടെ മനസിലാക്കാം

    01. ജയ്പൂരില്‍ ഒരു ദി‌വസം

    01. ജയ്പൂരില്‍ ഒരു ദി‌വസം

    രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍ കണ്ടിരിക്കാന്‍ കാഴ്ചകളുടെ ഒരു നിര തന്നെയുണ്ട്. കോട്ടകളും കൊട്ടാരങ്ങളും തടാകങ്ങളും നിങ്ങളെ ആശ്ചര്യപ്പെടു‌ത്താതിരിക്കില്ല. ജയ്പൂരിലെ കാഴ്ചകളെക്കുറിച്ച് ‌വായിക്കാം

    Photo Courtesy: Abhinav Soni

    02. രാജസ്ഥാനിലെ തടാകങ്ങള്‍

    02. രാജസ്ഥാനിലെ തടാകങ്ങള്‍

    മരുഭൂമിയുടെ നാടായ രാജസ്ഥാനിലെ തടാകങ്ങള്‍ക്കൊക്കെ ഒരു രാജകീയ ഭാവമാണ്. ഈ തടാകങ്ങളാണ് രാജസ്ഥാനില്‍ എത്തുന്ന സഞ്ചാരികളുടെ മനസ് കുളിര്‍പ്പിക്കുന്നത്. മൗത്ത, ഫോയ്‌സാഗര്‍, നക്കി, പിച്ചോള, സംഭാര്‍, അനാ സാഗര്‍, പുഷ്കര്‍ ‌തടാകം, തുടങ്ങിയ തടാകങ്ങള്‍ പ്രശസ്തമാണ്. രാജസ്ഥാനിലെ തടാകങ്ങളെക്കുറിച്ച് വിശദമായി വായിക്കാം

    03. എലികളുടെ ക്ഷേത്രം

    03. എലികളുടെ ക്ഷേത്രം

    കര്‍ണിമാത ക്ഷേത്രമെന്നാണ് എലികളുടെ ക്ഷേത്രത്തിന്റെ ശരിയായ പേര്. ദേഷ്നോക്ക് എന്ന ഗ്രാമം സഞ്ചാരികളുടെ ഇടയില്‍ ശ്രദ്ധനേടാന്‍ കാരണം കര്‍ണിമാത ക്ഷേത്രമാണ്.വിചിത്രമായ കാര്യങ്ങള്‍ക്ക് പേരുകേട്ട സ്ഥലമായ രാജസ്ഥാനിലാണ് ദേഷ്നോക്ക് സ്ഥിതി ചെയ്യുന്നത്. കൃത്യമായി പറഞ്ഞാല്‍ രാജസ്ഥാനിലെ ബീക്കാനീര്‍ ജില്ലയില്‍. പാക്കിസ്ഥാന്റെ അതിര്‍ത്തിയില്‍ ബീക്കാനീറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

    Photo Courtesy: Shakti

    04. രാജസ്ഥാനിലെ പുഷ്കര്‍ മേള

    04. രാജസ്ഥാനിലെ പുഷ്കര്‍ മേള

    രാജസ്ഥാനിലെ പുഷ്‌കറില്‍ നടക്കാറുള്ള പുഷ്‌കര്‍ മേള ഒട്ടകങ്ങളുടെ മാത്രമല്ല, സ്ത്രീകളുടേയും മേളയാണ്. വിവിധ കച്ചവട സ്ഥലങ്ങളില്‍ സ്ത്രീകളുടെ നിരതന്നെ ഉണ്ടാവും. പരമ്പരാഗത ആഭരണങ്ങളും കരകൗശല വസ്തുക്കളും സ്വന്തമാക്കാന്‍ സ്ത്രീകള്‍ പുഷ്‌കര്‍ മേളയ്ക്ക് കാത്തിരിക്കാറുണ്ട്. വിശദമായി വായിക്കാം

    Photo Courtesy: Sumith Meher

    05. ജോധ്‌പൂര്‍ എന്ന നീല നഗരം

    05. ജോധ്‌പൂര്‍ എന്ന നീല നഗരം

    നീല നഗരം എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ജോധ്പൂര്‍ എന്ന നഗരം മുഴുവന്‍ നീല നിറത്തില്‍ അല്ല. ജോധ്പൂരിലെ മെഹറാന്‍ഗാട്ട് കോട്ടയ്ക്കു ചുറ്റുമുള്ള നീലച്ചായമടിച്ച വീടുകളാണ് നഗരത്തെ നീലനഗരമാക്കുന്നത്. താര്‍മരുഭൂമിയുടെ സമീപത്തായതിനാല്‍ താറിലേക്കുള്ള പ്രവേശന കവാടം എന്നും അറിയപ്പെടുന്നു. വിശദമായി വായിക്കാം

    Photo Courtesy: Marc Hoffmann
    06. ക്യാമല്‍ സഫാ‌രി

    06. ക്യാമല്‍ സഫാ‌രി

    ഒട്ടകത്തിന്‍റെ പുറത്ത് കയറി ത്രില്ലടിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അറബ്‍ രാജ്യങ്ങളിലേക്ക് വിമാനം കയറുവൊന്നും വേണ്ട. നേരെ രാജസ്ഥാനിലേക്ക് പൊയാല്‍ മതി. അവിടെയാണല്ലൊ ഇന്ത്യക്കാരന്‍റെ സ്വന്തം മരുഭൂമിയായ സഹാറ മരുഭൂമി മണല്‍വിരിച്ച് വിശാലമായി പടര്‍ന്ന് കിടക്കുന്നത്. വിശദമായി വായിക്കാം

    Photo Courtesy: user:Flicka

    07. ഗല്‍ത്താജി എന്ന വിചിത്ര സ്ഥ‌‌ലം

    07. ഗല്‍ത്താജി എന്ന വിചിത്ര സ്ഥ‌‌ലം

    ജയ്പ്പൂര്‍ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പ്രാചീന ക്ഷേത്രമാണ് ഗല്‍താജി. പ്രശസ്തമായ ഒരു തീര്‍ത്ഥാടക കേന്ദ്രം കൂടിയാണ് ഈ സ്ഥലം. ജയ്പ്പൂരിലെ വിസ്മയങ്ങളില്‍ ഒന്നായി പരിഗണിക്കാവുന്ന ഈ ക്ഷേത്ര സമുച്ഛയത്തിന്റെ പരിസരത്തായി ഏഴ് തീര്‍ത്ഥകുളങ്ങളുണ്ട്. ഇവിടുത്തെ കുരങ്ങുകളുടെ വികൃതികള്‍ ലോക പ്രശസ്തമാണ്. വിശദമായി വായിക്കാം

    Photo Courtesy: Yann Forget

    08. രാജസ്ഥാനിലെ വിചിത്രമായ കിണറുകള്‍

    08. രാജസ്ഥാനിലെ വിചിത്രമായ കിണറുകള്‍

    കോട്ടകളും, കൊട്ടാരങ്ങളും, ക്ഷേത്രങ്ങളും എന്നത് പോലെ പടിക്കിണറുകളിലും രാജസ്ഥാനിലെയും ഗുജറാത്തിലെയും ശില്‍പികള്‍ നിര്‍മ്മാണ കൗശലം കാട്ടി. എ ഡി 550ല്‍ ആണ് ഇത്തരത്തില്‍ ആദ്യമായി പടിക്കിണര്‍ നിര്‍മ്മിക്കപ്പെട്ടതെന്നാണ് കരുതുന്നത്. എങ്കിലും നിര്‍മ്മാണകൗശലം കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന പടിക്കിണറുകളെല്ലാം നിര്‍മ്മിക്കപ്പെട്ടത് മാധ്യകാലഘട്ടത്തിലാണ്. വിശദമായി വായിക്കാം

    Photo Courtesy: Chetan

    09. ശെഖാവതി, സിനിമയ്ക്ക് സെ‌റ്റിട്ട പോലെ

    09. ശെഖാവതി, സിനിമയ്ക്ക് സെ‌റ്റിട്ട പോലെ

    രാജസ്ഥാന്റെ ഓപ്പണ്‍ ഗാലറി എന്ന് അറിയപ്പെടുന്ന ശെഖാവതി സ്ഥിതി ചെയ്യുന്നത് രാജസ്ഥാന്റെ വടക്ക് കിഴക്കായാണ്. ജയ്പൂരില്‍ നിന്നും ബീക്കനീറില്‍ നിന്നും വളരെ എളുപ്പം റോഡ് മാര്‍ഗം ഇവിടെ എത്തിച്ചേരാം. വിശദമായി വായിക്കാം

    Photo Courtesy: Nagarjun Kandukuru
    10. രാജസ്ഥാനികളുടെ തലപ്പാവുകള്‍

    10. രാജസ്ഥാനികളുടെ തലപ്പാവുകള്‍

    രാജസ്ഥാനികളുടെ വസ്ത്രങ്ങളില്‍ ഏറ്റവും പ്രത്യേകതയുള്ളത് അവരുടെ തലപ്പാവുകള്‍ക്ക് തന്നെയാണ്. രാജസ്ഥാനികളുടെ തലപ്പാവുകളുടെ കൗതുകകരമായ വിശേഷങ്ങള്‍ നമുക്ക് മനസിലാക്കാം. വിശദമാ‌യി വായിക്കാം

    Photo Courtesy: Hemant Shesh

    11. രാജസ്ഥാനിലെ ഏക ഹില്‍സ്റ്റേഷന്‍

    11. രാജസ്ഥാനിലെ ഏക ഹില്‍സ്റ്റേഷന്‍

    നിരവധി ഹില്‍സ്റ്റേഷനുകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും മൗണ്ട് അബുവിനെ വ്യത്യസ്തമാക്കുന്നത് അത് സ്ഥിതി ചെയ്യുന്നത് മണലാരണ്യങ്ങള്‍ നിറഞ്ഞ രാജസ്ഥാനില്‍ ആയതുകൊണ്ടാണ്. രജസ്ഥാന്‍ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഈ മരുപ്പച്ചയാണ് രാജസ്ഥാനിലെ ഏക ഹില്‍സ്റ്റേഷനും. വിശദമായി വായിക്കാം

    Photo Courtesy: Andreas Kleemann

    12. കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലം

    12. കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലം

    കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ പറ്റിയ സുരക്ഷിതമായ നഗരങ്ങള്‍ തേടുന്നവര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കാ‌തെ യാത്ര ചെയ്യാവുന്ന സംസ്ഥാനമാണ് ‌രാജസ്ഥാന്‍. മണലാരണ്യവും ഒട്ടകങ്ങളും സുന്ദരമാ‌യ തടാകങ്ങളും കൊട്ടരാങ്ങളും കോട്ടകളും നിറഞ്ഞ രാ‌ജസ്ഥാന്‍, കുടുംബത്തോടൊപ്പം സഞ്ചരിച്ചിരിക്കേണ്ട സംസ്ഥാനങ്ങളില്‍ ഒന്നാണ്. വിശദമാ‌യി വായിക്കാം

    Photo Courtesy: Ekabhishek
    13. രസകരമായ ‌പുഷ്കര്‍

    13. രസകരമായ ‌പുഷ്കര്‍

    ഇന്ത്യയിലെ പുരാതന നഗരങ്ങളില്‍ ഒന്നായ പുഷ്ക‌റിലേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത് അവിടുത്തെ സുന്ദരമായ തടാകങ്ങളും നീണ്ടുകിടക്കുന്ന തെരുവുകളും ആഘോഷങ്ങളും ഉത്സ‌വങ്ങളുമൊക്കെയാണ്. വിശദമായി വായിക്കാം

    Photo Courtesy: Contact '97

    14. ജയ്പൂര്‍ ഹോട്ട് ബലൂണ്‍ സഫാ‌‌രി

    14. ജയ്പൂര്‍ ഹോട്ട് ബലൂണ്‍ സഫാ‌‌രി

    രാജസ്ഥാനിലെ ജയ്പ്പൂരില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് ബലൂണില്‍ ആകശത്ത് കറങ്ങി നടക്കാം. ജയ്പ്പൂരിലെ ബലൂണ്‍ യാത്രയുടെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം.

    Photo Courtesy: www.skywaltz.com
    15. റൊമാന്റിക്ക് ഹോട്ടലുകള്‍

    15. റൊമാന്റിക്ക് ഹോട്ടലുകള്‍

    വൈവിധ്യമാര്‍ന്ന സൗകര്യം ഒരുക്കുന്ന നിരവധി ഹോട്ടലുകള്‍ രാജസ്ഥാനില്‍ ഉണ്ട്. പലഹോട്ടലുകളും മുന്‍പ് കൊട്ടരങ്ങള്‍ ആയിരുന്നു എന്നതാണ് രസകരമായ മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ നിങ്ങളുടെ പ്രണയനിമിഷങ്ങള്‍ രാജകീയമാക്കാന്‍ രാജസ്ഥാന്‍ തെരഞ്ഞെടുക്കുന്നതല്ലെ എന്തുകൊണ്ടും നല്ലത്. വിശദമായി വായിക്കാം

    16. ബുള്ളറ്റ് ദൈവ‌ത്തെ കാണാം

    16. ബുള്ളറ്റ് ദൈവ‌ത്തെ കാണാം

    രാജസ്ഥാനിലെ ജോധ്പ്പൂരിലാണ് ബുള്ളറ്റ് ബാബ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓം ബന്ന അഥവ ബുള്ളറ്റ് ബാബ ക്ഷേത്രം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ജോധ്പ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ മാറി ഛോട്ടില എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

    Photo Courtesy: Sentiments777

    17. ബോംബിട്ടാലും തകരാത്ത ക്ഷേത്രം

    17. ബോംബിട്ടാലും തകരാത്ത ക്ഷേത്രം

    പാക്കിസ്ഥാനില്‍ നിന്ന് തുരു തുരാ ബോംബ് വര്‍ഷിച്ചിട്ടും തകരാത്ത ഒരു ക്ഷേത്രമുണ്ട് ഇന്ത്യയില്‍. രാജസ്ഥാനിലെ തനോട്ട് മാത ക്ഷേത്രത്തേക്കുറിച്ചാണ് ഇവിടെ ‌പറഞ്ഞുവരുന്നത്. രാജസ്ഥാന് പടിഞ്ഞാറായി ജെയ്സാല്‍മീര്‍ ജില്ലയില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് അടുത്തായുള്ള കൊച്ചുഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദ‌മായി വായിക്കാം

    PC: Suresh Godara

    18. ജോധ്പൂര്‍ - ജയ്സാല്‍മീര്‍ - ബീക്കാനീര്‍ യാത്ര

    18. ജോധ്പൂര്‍ - ജയ്സാല്‍മീര്‍ - ബീക്കാനീര്‍ യാത്ര

    രാജസ്ഥാനിലെ പ്രശസ്തമായ ടൂറിസ്റ്റ് സര്‍ക്യൂട്ട് ആണ് ജയ്പൂര്‍ സര്‍‌ക്യൂട്ട്. രാജസ്ഥാനിലെ പ്രസിദ്ധമായ 4 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രികരിച്ചാണ് ഈ സര്‍ക്യൂട്ട്. ജോധ്പൂര്‍, ജയ്സാല്‍മീര്‍, ബീക്കാനീര്‍, ജയ്പൂര്‍ തുട‌ങ്ങിയ സ്ഥലങ്ങളാണ് ഈ സര്‍ക്യൂട്ടിനുള്ളി‌ല്‍ വരുന്നത്. ഒന്‍പത് ദിവ‌‌സം കൊണ്ട് ഈ യാത്ര പൂര്‍ത്തിക്കാം. വിശദമായി വായിക്കാം

    യാത്രകള്‍ തീരുന്നില്ല

    യാത്രകള്‍ തീരുന്നില്ല

    കൂടുതല്‍ യാത്ര വിശേഷങ്ങള്‍ അറിയാന്‍ ഫോളോ ചെയ്യുക

    Facebook

    TwitterGoogle

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X