Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ഏറ്റവും മികച്ച ട്രക്കിങ്ങിലൊന്ന്... കാടുകയറിയിറങ്ങി കോട്ടയുടെ രഹസ്യങ്ങളിലേക്ക്

ഇന്ത്യയിലെ ഏറ്റവും മികച്ച ട്രക്കിങ്ങിലൊന്ന്... കാടുകയറിയിറങ്ങി കോട്ടയുടെ രഹസ്യങ്ങളിലേക്ക്

പ്രകൃതിയോട് ചേര്‍ന്ന് അതിന്‍റെ മാത്രം രൂപങ്ങളും ഭാവവും ആസ്വദിച്ച് കുറച്ച് മണിക്കൂറുകളാണ് വേണ്ടെങ്കില്‍ മികച്ച ഒരിടമുണ്ട്. വെറും മികച്ചത്
എന്നു മാത്രം പറഞ്ഞ് മാറ്റി നിര്‍ത്തുവാന്‍ സാധിക്കാത്ത ഒരു സ്ഥലം... പ്രകൃതി ഭംഗിയും സാഹസികതയും കാഴ്ചകളും ഒക്കെ ചേര്‍ന്ന് ഒരു ത്രില്ലിങ് പാക്കേജ് ഒരുക്കുന്ന സ്ഥലം, രാജ്മാച്ചി!

മഹാരാഷ്ട്രയും അധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ ചരിത്രത്തോളം പഴക്കമുള്ള രാജ്മാച്ചി‌ ഇന്ന് മഹാരാഷ്ട്രയില്‍ ഏറ്റവുമധികം സഞ്ചാരികള്‍ തേടിയെത്തുന്ന ഇടമാണ്. വെറുതേ കുറേ കുന്നും മലയും കയറി കാഴ്ചകള്‍ കാണാം എന്നതിലുപരിയായി ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഇടം എന്ന പ്രത്യേകതയും ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്നു.

രാജ്മാച്ചിയിലേക്കുള്ള യാത്ര തീര്‍ച്ചയായും പ്രകൃതിയിലേക്കുള്ള ഒരു മടക്കം കൂടിയാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ട്രക്കിങ്ങുകളില്‍ ഒന്ന് എന്നറിയപ്പെടുന്ന രാജ്മാച്ചി കോ‌ട്ട ട്രക്കിങ്ങിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളകളെക്കുറിച്ചും വായിക്കാം...

രാജ്മിച്ചി കോട്ട

രാജ്മിച്ചി കോട്ട

മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ തന്നെ ഏറ്രവും പ്രാധാന്യമള്ള ഇടങ്ങളിലൊന്നാണ് രാജ്മിച്ചി കോട്ട പശ്ചിമഘട്ടത്തില്‍ സഹ്യാദ്രി മലനിരകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ കോട്ട യഥാര്‍ത്ഥത്തില്‍ രണ്ട് കോട്ടകള്‍ ചേര്‍ന്നതാണ് ഇത്. ശ്രീവർ‌ധൻ‌, മനരഞ്‌ജൻ എന്നിവയാണ് ഈ രണ്ടു കോട്ടകള്‍. ഇന്ത്യയിലെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഈ കോട്ട ‌ഒന്നാം ആംഗ്ലോ-മറാത്ത യുദ്ധത്തില്‍ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്.
PC:Kandoi.sid

 രാജ്മിച്ചി ട്രക്കിങ്


മഹാരാഷ്ട്രയ്ക്ക് നിരവധി ട്രെക്കിംഗ് ഓപ്ഷനുകൾ ഉണ്ടെങ്കിലും, ട്രെക്കിംഗ് യാത്രക്കാർക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് രാജമാച്ചി കോട്ടയാണ്! ലോണാവാലയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ഈ ഏകദിന ട്രെക്ക് ആളുകൾക്ക് പുരാതന ശ്രീവാർദ്ദൻ, മനരഞ്ജൻ കോട്ടകൾ പര്യവേക്ഷണം ചെയ്യാനുള്ള അവസരമൊരുക്കുന്നു.
PC:Prasadfalke

രാജ്മിച്ചി ട്രക്കിങ്- മികച്ച സമയം


ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് രാജ്മാച്ചി കോട്ട സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. മഴക്കാലം ആരംഭിച്ചാല്‍ പിന്നെ ഗംഭീര മഴ തന്നെ ഇവിടെ പ്രതീക്ഷിക്കാം. മഴയില്‍ കുന്നു കയറുന്നത് വ്യത്യസ്ത അനുഭവമാണെങ്കിലും അപകട സാധ്യത വളരെയധികമാണ്. മാർച്ച് മുതൽ മെയ് വരെയാണ് വേനൽക്കാലം. ഈ സമയത്ത് താപനില 21 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയാണ്.
മൺസൂൺ: മൺസൂൺ ജൂണിൽ രാജ്മാച്ചിയിൽ ആരംഭിച്ച് സെപ്റ്റംബർ വരെ തുടരും. താപനില 24 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഈ സമയം പ്രദേശം മുഴുവൻ പച്ചയണിയും.
രാജമാച്ചിയിലെ ശൈത്യകാലം വളരെ മനോഹരവും വരണ്ടു കിടക്കുന്നതിനാല്‍ വനപാതയിലൂടെ നടക്കാൻ സൗകര്യപ്രദവുമാണ്.
PC:BHARATHGOTTEMUKKULA

യാത്രയും കോട്ടയും


ശ്രീവാർധൻ, മനരഞ്ജൻ എന്നീ രണ്ടു കോട്ടകള്‍ കയറിയുള്ള രാജ്മിച്ചി ട്രക്കിങ് യാത്രകളെക്കുറിച്ചുള്ള പുതിയ അവബോധം സൃഷ്ടിക്കും. ട്രക്കിങ്ങിന്റെ ബേസ് ക്യാംപായ ഉദേവാടിയിൽ നിന്ന് അരമണിക്കൂറോളം കയറ്റം കയറി എത്തുന്നത് രണ്ട് കൊടുമുടികൾക്കിടയിലുള്ള ഒരു പീഠഭൂമിയിലേക്കാണ്. കൊടുമുടികളിലേക്കുള്ള കയറ്റത്തിന്റെ ആവേശത്തിനൊപ്പം ചരിത്രഭൂമികയിലേക്കുള്ള സഞ്ചാരം എന്ന കൗതുകവും ഈ യാത്രയ്ക്കുണ്ട്. രാജമാച്ചി കോട്ടയ്ക്കടുത്തുള്ള പ്രമുഖ സ്ഥലങ്ങള്‍ കാണാതെ രാജമാച്ചി കോട്ടയിലേക്കുള്ള ട്രെക്കിംഗ് ഒരിക്കലും പൂർത്തിയാകില്ല.

PC:Bajirao

തുംഗർലി തടാകം


തുങ്കാർലി ഗ്രാമത്തിലാണ് തുംഗർലി തടാകം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിര്‍മ്മിച്ച തുംഗർലി അണക്കെട്ടിന്റെ ഭാഗമാണ് ഈ തടാകം. രാജമാച്ചിയിലെ മുഴുവൻ പ്രദേശങ്ങൾക്കും ജലസേചന സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡാം തുടക്കത്തിൽ നിർമിച്ചത്. പിന്നീട്, ട്രെക്കിംഗ്, ക്യാമ്പിംഗ്, ഔട്ട്‌ഡോർ പിക്നിക് എന്നിവയ്ക്കുള്ള വിനോദ സഞ്ചാര കേന്ദ്രമായി ഇത് മാറി.

വാൽവാൻ ലേക്ക്


ശ്രീവർധന്റെയും മനോരഞ്ജന്റെയും ഇരട്ട കുന്നുകൾക്കുള്ളിലെ വാൽവാൻ ഗ്രാമത്തിലാണ് വാൽവാൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ലോണാവാലയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള ആ ഗ്രാമവും വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാണ്. പച്ചപ്പും പ്രകൃതി സൗന്ദര്യവും വെള്ളച്ചാട്ടങ്ങളുമാണ് ഇവിടെ കാണുവാനുള്ളത്.

റൈവുഡ് പാർക്ക് -

ലോനാവാലയോട് ചേർന്ന് കിടക്കുന്ന വിശാലമായ പൂന്തോട്ടം നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപുള്ള അപൂർവയിനം വൃക്ഷങ്ങളുടെ ആവാസ കേന്ദ്രമാണ്.
വിശ്വാസമനുസരിച്ച്, ഈ സ്ഥലത്ത് വർഷങ്ങളോളം താമസിച്ചിരുന്ന ഇംഗ്ലീഷ് സൈനിക ഉദ്യോഗസ്ഥനായ ശ്രീ റൈയുടെ പേരിലാണ് ഈ ഉദ്യാനത്തിന്റെ പേര്. മറ്റുചിലർ വിശ്വസിക്കുന്നത് കട്ടിയുള്ള വനം എന്നർഥമുള്ള "റായ്" എന്ന വാക്കിൽ നിന്നാണ് റൈവുഡ് എന്ന പേര് ഉണ്ടായതെന്ന്.

കുനെ വെള്ളച്ചാട്ടം


രാജ്മിച്ചിയിലേക്കുള്ള യാത്രയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളിലൊന്നാണ് കുനെ വെള്ളച്ചാട്ടം. ഖണ്ഡാലഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന മഹാരാഷ്ട്രയിലെ ഏറ്റവും ഉയർന്ന വെള്ളച്ചാട്ടമാണ് കുനെ വെള്ളച്ചാട്ടം.
ഒരു പീഠഭൂമിയിൽ നിന്ന് 200 മീറ്റർ താഴേക്ക് വീഴുന്ന രീതിയിലാണിത്.

 എത്തിച്ചേരുവാന്‍


മുംബൈ-പൂനെ ഹൈവേയുടെ മധ്യത്തിലാണ് രാജമാച്ചി കോട്ട സ്ഥിതി ചെയ്യുന്നത്. മുംബൈയിൽ നിന്ന് പൂനെയിലേക്ക് ഒരു ലോക്കൽ ട്രെയിൻ എടുത്ത് കർജത്തിൽ ഇറങ്ങാം. കർജത്തിലെ ശ്രീ റാം ബ്രിഡ്ജിൽ നിന്ന് കോണ്ടാന ഗ്രാമത്തിലെത്താൻ ഒരു ഓട്ടോ വാടകയ്ക്കെടുക്കുക. രാജ്മാച്ചി ട്രക്കിങ്ങിന്റെ ബേസ് ക്യാംപാണിത്.

Read more about: maharashtra trekking adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X