Search
  • Follow NativePlanet
Share
» »കടലിനെ ആരാധിക്കുന്നതു മുതല്‍ ഭൂമീ പൂജ വരെ.. വ്യത്യസ്തമായ രക്ഷാ ബന്ധന്‍ ആഘോഷങ്ങള്‍

കടലിനെ ആരാധിക്കുന്നതു മുതല്‍ ഭൂമീ പൂജ വരെ.. വ്യത്യസ്തമായ രക്ഷാ ബന്ധന്‍ ആഘോഷങ്ങള്‍

തന്‍റെ സഹോദരന് ആയൂരാരോഗ്യവും ഐശ്വര്യവും ആശംസിച്ച് കൈകളില്‍ രാഖി കെട്ടുന്ന സഹോദരി.. തിരിച്ച് ഏതു സാഹചര്യത്തിലും തന്‍റെ പെങ്ങളെ നോക്കിക്കൊള്ളാമെന്നു പ്രതിജ്ഞയെടുക്കുന്ന സഹോദരന്‍... ഇത് രക്ഷാ ബന്ധന്‍.. ഇന്ത്യയില്‍ മാത്രം കാണുവാന്‍ സാധിക്കുന്ന വ്യത്യസ്തമായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും തുടര്‍ച്ച. ഇന്ത്യയിലെമ്പാടും ആഘോഷപൂര്‍വ്വം രക്ഷാബന്ധന്‍ ആഘോഷിക്കുമ്പോഴും ചെറിയ ചെറിയ വ്യത്യാസങ്ങള്‍ കാണാം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ രക്ഷാബന്ധന്‍ എങ്ങനെ ആഘോഷിക്കുന്നുവെന്നും എന്തൊക്കെയാണ് ഇതിന്‍റെ പ്രത്യേകതകള്‍ എന്നും നോക്കാം....

മഹാരാഷ്‌ട്ര

മഹാരാഷ്‌ട്ര

കേട്ടുപരിചയിച്ച രക്ഷാ ബന്ധന്‍ ആഘോഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രീതികളാണ് ഈ ദിനത്തില്‍ മഹാരാഷ്ട്രയില്‍ കാണുവാന്‍ സാധിക്കുക. മഹാരാഷ്ട്രയിലും ഇവിടുത്തെ മറ്റു തീരപ്രദേശങ്ങളിലും, രക്ഷാബന്ധൻ ഉത്സവം നാരാളി പൂർണിമ എന്ന പേരിലാണ് ആചരിക്കുന്നത്. ആളുകൾ കടലിനെ ആരാധിക്കുന്ന സമയമാണിത്. പ്രദേശത്തെ മത്സ്യത്തൊഴിലാളി സമൂഹം നാളികേരം കടലിലേക്ക് വിളമ്പുന്ന പ്രത്യേക ചടങ്ങുകള്‍ ഈ ദിവസത്തിന്റെ പ്രത്യേതകയാണ്. ഇതോടൊപ്പം ഇവിടുത്തെ എല്ലാ കുടുംബങ്ങളിലും തേങ്ങ അടങ്ങിയ ഭക്ഷണങ്ങൾ എല്ലാവരും ഒരുമിച്ച് പാചകം ചെയ്തു കഴിക്കുന്നു. ഇതിനു ശേഷം മാത്രമാണ് രക്ഷാബന്ധനുമായി ബന്ധപ്പെ‌ട്ട മറ്റു ആഘോഷങ്ങള്‍ തുടങ്ങുന്നത്.

കേരളം, തമിഴ്നാട്

കേരളം, തമിഴ്നാട്


കേരളത്തില്‍ വളരെ കുറച്ച് പ്രചാരം മാത്രമാണ് രക്ഷാ ബന്ധന്‍ ആഘോഷങ്ങള്‍ക്കുള്ളത്. തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ആവണി അവിട്ടം എന്നാണ് രക്ഷാ ബന്ധൻ ആഘോഷം അറിയപ്പെടുന്നത്. പ്രധാനമായും കുടുംബത്തിലെ പുരുഷ അംഗങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് ആഘോഷങ്ങളെന്നു പറയാം. മറ്റു സംസ്ഥാനങ്ങളിലേതു പോലെ രാഖി കെട്ടല്‍ പോലുള്ള ചടങ്ങുകള്‍ ഇവി‌ടെ അധികം കണ്ടുവരാറി. ഈ ദിവസം, ബ്രാഹ്മണർ നദിയിൽ സ്നാനം നടത്തി , അവരുടെ എല്ലാ തെറ്റുകൾക്കും മാപ്പ് ചോദിക്കുന്ന ഒരു ചടങ്ങ് ഉണ്ട്. അവര്‍ ശരീരത്തിൽ ധരിക്കുന്ന ജാനൗ അഥവാ പൂണൂല്‍ മാറ്റി പുതിയത് ധരിക്കുന്ന ദിവസം കൂ‌ടിയാണിത്. .

ഒ‍ഡീഷ

ഒ‍ഡീഷ

ഒഡീഷയിലു‌ടനീളം രക്ഷാ ബന്ധന്‍ ദിവസം ബലരാമന്റെ ജന്മദിവസമായാണ് ആഘോഷിക്കുന്നത്. ശ്രീകൃഷ്ണന്റെ സഹോഹരനാണ് ബലരാമന്‍ എന്നാണ് വിശ്വസിക്കപ്പെ‌ടുന്നത്. സംസ്ഥാനത്ത് ഈ ദിവസം ഭാഗങ്ങളിലും പശുക്കളെയും കാളകളെയും ആരാധിക്കുന്നു. പ്രാദേശിക കായിക ഇനമായ ഗംഹ ദിയാൻ ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

മധ്യപ്രദേശ്, ബീഹാർ

മധ്യപ്രദേശ്, ബീഹാർ

യഥാര്‍ത്ഥ ആഘോഷത്തിന് ഒരാഴ്ച മുന്‍പു തന്നെ
മധ്യപ്രദേശിലും , ബീഹാറിലും ഈ ദിവസത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. കർഷകർ അവരുടെ ഭൂമിയെ ആരാധിക്കുന്ന സമയമാണിത്. കു‌ടുംബാംഗങ്ങള്‍ ചേര്‍ന്ന് ഭൂമിക്കായി പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നു. സ്ത്രീകള്‍ അവരുടെ വയലുകളില്‍ പോയി മണ്ണ് ശേഖരിക്കുകയും അത് ഇലകളില്‍ പൊതിഞ്ഞ് സൂക്ഷിക്കുകയും ചെയ്യുന്നു. അതിനുശേഷം ഈ മണ്ണില്‍ ബാർലി വിത്ത് വിതയ്ക്കുന്നു. വൃത്തിയാക്കി അലങ്കരിച്ച വീടിന്റെ ഒരു പ്രത്യേക ഭാഗത്ത് ഇത് സൂക്ഷിച്ചുവയ്ക്കുന്നു. ഏഴ് ദിവസം കഴിയുമ്പോൾ അമ്മമാർ ഇത് നീക്കം ചെയ്യുകയും അവരുടെ ആൺകുട്ടികളുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ് മധ്യപ്രദേശ്, ബീഹാർ തുടങ്ങിയ ഇട‌ങ്ങളിലെ ആഘോഷം.

ഗുജറാത്ത്

ഗുജറാത്ത്

ഇതുവരെ പരിചയപ്പെ‌ട്ട ആഘോഷങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ഗുജറാത്തിലെ രക്ഷാ ബന്ധന്‍ ദിസം ആചരിക്കുന്നത്. രക്ഷാബന്ധനൊപ്പം പവിത്രോപണ ഉത്സവവും ഇവി‌ടെ കൊണ്ടാ‌ടുന്നു. ശിവനെയാണ് ഈ ദിവസങ്ങളില്‍ പ്രധാനമായും പൂജിക്കുന്നത്. ശിവനോടുള്ള ആരാധനയുടെ രൂപമായി സ്ത്രീകൾ ശിവലിംഗത്തിന് വെള്ളവും മറ്റ് യാഗങ്ങളും അർപ്പിക്കുന്നു. ഈ ദിവസം അവർ ക്ഷേത്രങ്ങളിൽ പോയി തങ്ങളുടെ തെറ്റുകള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതും പ്രധാന ആചാരങ്ങളിലൊന്നാണ്.

രക്ഷാ ബന്ധന്‍ യാത്രകള്‍.. ആഘോഷമാക്കാം..സഹോദരങ്ങള്‍ക്കൊപ്പം പോകാംരക്ഷാ ബന്ധന്‍ യാത്രകള്‍.. ആഘോഷമാക്കാം..സഹോദരങ്ങള്‍ക്കൊപ്പം പോകാം

സുഹൃത്തുക്കള്‍ക്കൊപ്പം പോകാം ഇന്ത്യ കാണാന്‍... ആഘോഷമാക്കാം വാരാന്ത്യ യാത്രകള്‍സുഹൃത്തുക്കള്‍ക്കൊപ്പം പോകാം ഇന്ത്യ കാണാന്‍... ആഘോഷമാക്കാം വാരാന്ത്യ യാത്രകള്‍

Read more about: celebrations india festivals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X