Search
  • Follow NativePlanet
Share
» »രക്ഷാ ബന്ധന്‍ യാത്രകള്‍...ആഘോഷമാക്കാം..സഹോദരങ്ങള്‍ക്കൊപ്പം പോകാം

രക്ഷാ ബന്ധന്‍ യാത്രകള്‍...ആഘോഷമാക്കാം..സഹോദരങ്ങള്‍ക്കൊപ്പം പോകാം

രക്ഷാ ബന്ധന്‍.. സഹോദരി സഹോദര ബന്ധത്തിന്‍റെ ഊഷ്മളതയെ ഊട്ടിയുറപ്പിക്കുന്ന പ്രത്യേക ദിനം... സ്വന്തം സഹോദരനെപ്പോലെ കണക്കാക്കി അടുത്ത സുഹൃത്തുക്കള്‍ക്ക് രാഖി കെട്ടി സഹോദരനായി അംഗീകരിക്കുന്ന സവിശേഷമായ ചടങ്ങുകളിലൊന്നാണ് രക്ഷാ ബന്ധന്‍. ശ്രാവണ മാസ്സത്തിലെ പൂർണ്ണ ചന്ദ്ര ദിവസത്തില്‍ ആചരിക്കുന്ന രക്ഷാ ബന്ധന്‍ ഈ വര്‍ഷം ഓഗസ്റ്റ് 11-ാം തിയ്യതിയാണ് ആഘോഷിക്കുന്നത്. ഇതാ ഈ ദിനത്തില്‍ സഹോദരങ്ങള്‍ക്കൊപ്പം പ്ലാന്‍ ചെയ്യുവാന്‍ പറ്റിയ മികച്ച യാത്രകള്‍ പരിചയപ്പെടാം...

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ഈ രക്ഷാ ബന്ധന്‍ ദിവസത്തില്‍ സുഹൃത്തുക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം യാത്ര പ്ലാന്‍ ചെയ്യുവാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ് പോണ്ടിച്ചേരി. ആഘോഷങ്ങള്‍ക്ക് എന്നും അരങ്ങൊരുക്കുന്ന ഇവിടെ നിങ്ങള്‍ക്ക് അടിച്ചുപൊളിക്കുവാന്‍ സാധിക്കും. ബീച്ചുകള്‍ തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. രാത്രി മുഴുവന്‍ ആഘോഷമാക്കുവാന്‍ പറ്റുന്ന നിരവധി കാര്യങ്ങളും ഭക്ഷണങ്ങളില്‍ വൈവിധ്യം പരീക്ഷിക്കുവാന്‍ നിരവധി സാധ്യതകളും ഇവിടെയുണ്ട്. ക്ഷേത്രങ്ങളാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.

PC:Chang Duong

ഋഷികേഷ്

ഋഷികേഷ്

സഹോദരങ്ങള്‍ക്കൊപ്പമുള്ള യാത്രകള്‍ ആഘോഷമാക്കണമെങ്കില്‍ ഋഷികേശ് തന്നെയാണ് അതിനു യോജിച്ച സ്ഥലം. സാഹസികത നിറഞ്ഞ യാത്ര സമ്മാനിക്കുന്ന ഇടമായതിനാല്‍ ഓരോ നിമിഷവും പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കുകയും ചെയ്യാം. ക്യാംപിങ്, റാഫ്റ്റിങ്, യോഗ, ട്രക്കിങ്, വെള്ളച്ചാട്ടങ്ങളിലേക്കുള്ള യാത്രകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കുവാനുണ്ട്. കുറച്ചുകൂടി സാഹസികരാണ് നിങ്ങളെങ്കില്‍ ബംഗീ ജംപിങ് ആസ്വദിക്കാം. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ബംഗീ ജമ്പിങ് നടത്തുവാന്‍ പറ്റുന്ന സ്ഥലമാണ് ഋഷികേശ്.

ഗുല്‍മാര്‍ഗ്

ഗുല്‍മാര്‍ഗ്

വ്യത്യസ്തങ്ങളായ ഇടങ്ങള്‍ തേടിപ്പോകുവാന്‍ താല്പര്യമുള്ളവരാണ് നിങ്ങളുടെ സഹോദരങ്ങളെങ്കില്‍ ഗുല്‍മാര്‍ഗ് മികച്ച ഓപ്ഷനാണ്. വേനല്‍ക്കാലവും മഞ്ഞുകാലവും ഒരുപോലെ ആഘോഷമാക്കുവാന്‍ പറ്റിയ ഇടങ്ങളാണ് ഇവിടെയുള്ളത്. ഇന്ത്യയുടെ വിന്‍റര്‍ സ്പോര്‍ട്സ് തലസ്ഥാനം എന്നും ഇവിടം അറിയപ്പെടുന്നു. യാത്രകളോ പ്രത്യേകാനുഭവങ്ങളോ ഒന്നും ലക്ഷ്യം വെച്ചുള്ള യാത്രയല്ലെങ്കില്‍ നിങ്ങള്‍ക്ക് വെറുതേയിരിരുന്ന് സമയം ചിലവഴിക്കുവാനും ഇവിടം യോജിച്ച സ്ഥലമാണ്.

ഓര്‍ച്ച

ഓര്‍ച്ച

ചരിത്രകാഴ്ചകളില്‍ താല്പര്യമുള്ള സഹോദരങ്ങള്‍ക്കൊന്നിച്ച് പോകുവാന്‍ പറ്റിയ സ്ഥലമാണ് മധ്യ പ്രദേശിലെ ഓര്‍ച്ച. ബേത്വാ നദിയും പഴയകാല കോട്ടകളും കെട്ടിടങ്ങളും പുണ്യപുരാതന ക്ഷേത്രങ്ങളും ഇവിടെ കാണാം. രാജകീയമായ ഒരു പഴയകാല സ്മരണകളിലേക്ക് നമ്മെ എത്തിക്കുന്ന ഓര്‍ച്ച ചരിത്രസംബന്ധിയായ നിരവധി കാഴ്ചകള്‍ പകരുന്നു. എന്നാല്‍ ഈ കാഴ്ചകള്‍ മാത്രമല്ല ഇവിടെയുള്ളത്. മറിച്ച് ജംഗിള്‍ സഫാരിക്കും റാഫ്റ്റിങ്ങിനും ഏറെ യോജിച്ച ഇടം കൂ‍ടിയാണിത്. സാഹസിക വിനോദങ്ങള്‍ക്ക് നിരവധി സാധ്യതകള്‍ ഓര്‍ച്ച തുറന്നിടുന്നു.
PC:TrsRox11

മാല്‍ഷേജ് ഘാട്ട്

മാല്‍ഷേജ് ഘാട്ട്

മഴക്കാലത്ത് വരുന്ന രക്ഷാ ബന്ധന്‍ ആഘോഷങ്ങള്‍ക്ക് നിറംപകരുവാന്‍ പറ്റിയ ഇടമാണ് മാല്‍ഷേജ് ഘാട്ട്. മണ്‍സൂണിലെ ഇവിടേക്കുള്ള യാത്രകള്‍ കണ്ണുകള്‍ കണ്ണിനു ഒരു വിരുന്നുതന്നെയാണ് സമ്മാനിക്കുന്നത്. സഹ്യാദ്രിയിലെ ഈ മലമ്പാത വെള്ളച്ചാട്ടങ്ങളാലും പച്ചപ്പു നിറഞ്ഞു നില്‍ക്കുന്ന മലനിരകളാലും സമ്പന്നമാണ്. നിരവധി കോട്ടകളിലേക്കുള്ള യാത്ര ഇവിടെ നിന്നും ആരംഭിക്കാം. ട്രക്കിങ്ങിനായി പോകുവാന്‍ പറ്റിയ ഒരുപാട് റൂട്ടുകള്‍ ഇവിടെയുണ്ട്
PC:An@vrin

ഗോവ

ഗോവ

അടിച്ചുപൊളി യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളുടെ സഹോദരങ്ങളെങ്കില്‍ നിങ്ങളൊരുമിച്ച് ഗോവയിലേക്ക് തന്നെ വരണം. രാവും പകലും നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളും ഒരുനിമിഷം പോലും വിശ്രമിക്കുവാന്‍ അനുവദിക്കാതെ ചെയ്തുതീര്‍ക്കേണ്ട യാത്രകളും ഇവിടെ കാണാം. ബീച്ചുകള്‍ തന്നെയാണ് ഗോവയുടെ പ്രധാന ആകര്‍ഷണം. പ്രാദേശിക സംസ്കാരങ്ങള്‍ അറിയുവാനുള്ള യാത്രകളും മാര്‍ക്കറ്റുകളും ഗ്രാമങ്ങളും ഓഫ്റൂട്ട് ട്രക്കിങ്ങുകളും ഗോവ യാത്രയില്‍ ഉള്‍പ്പെടുത്തുവാന്‍ മറക്കേണ്ട.
PC:Kimson Doan

 സ്പിതി

സ്പിതി

നീണ്ട സാഹസിക യാത്രകളില്‍ പ്രിയമുള്ള സഹോദരങ്ങള്‍ക്കൊപ്പം ഒരു യാത്രയ്ക്കായി സ്പിതി തിരഞ്ഞെടുക്കാം. ട്രക്കിങ്ങും ഹൈക്കിങ്ങും സ്റ്റാര്‍ ഗേസിങ്ങും ഒക്കെയായി നിങ്ങളുടെ യാത്രകളില്‍ ഏറ്റവും പ്രിയപ്പെട്ട ഒന്നായി സ്പിതി യാത്ര മാറുമെന്നതില്‍ സംശയം വേണ്ട. ഹിമാലയത്തിന്റെ കാഴ്ചകളും മഞ്ഞ് മരുഭൂമിയും സ്പിതി യാത്രകളിലെ ആകര്‍ഷണങ്ങളാണ്.

PC:Helena Lopes

ലഡാക്കും ലേയും കാണാം.. നുബ്രയിലും പാന്‍ഗോങ്ങിലും ക്യാംപ് ചെയ്യാം.. ഐആര്‍സിടിസിയുടെ 'സൂപ്പര്‍' പാക്കേജ്ലഡാക്കും ലേയും കാണാം.. നുബ്രയിലും പാന്‍ഗോങ്ങിലും ക്യാംപ് ചെയ്യാം.. ഐആര്‍സിടിസിയുടെ 'സൂപ്പര്‍' പാക്കേജ്

കയറുന്നതിനനുസരിച്ച് ചെറുതാകുന്ന താജ്മഹല്‍.. നിര്‍മ്മിതിയിലെ കണ്‍കെട്ടുവിദ്യ..പരിചയപ്പെടാം ഈ ഇടങ്ങളെകയറുന്നതിനനുസരിച്ച് ചെറുതാകുന്ന താജ്മഹല്‍.. നിര്‍മ്മിതിയിലെ കണ്‍കെട്ടുവിദ്യ..പരിചയപ്പെടാം ഈ ഇടങ്ങളെ

Read more about: festivals travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X