Search
  • Follow NativePlanet
Share
» »രക്ഷാബന്ധന്‍ വീട്ടില്‍ ആഘോഷിക്കാം... വ്യത്യസ്ത മാര്‍ഗ്ഗങ്ങളിങ്ങനെ

രക്ഷാബന്ധന്‍ വീട്ടില്‍ ആഘോഷിക്കാം... വ്യത്യസ്ത മാര്‍ഗ്ഗങ്ങളിങ്ങനെ

ഇതാ ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ ദിനം വ്യത്യസ്തമായി എങ്ങനെ ആഘോഷിക്കാം എന്നു നോക്കാം...

നമ്മുടെ രാജ്യത്തിന്റ പരമ്പരാഗത ആഘോഷങ്ങളില്‍ ഒന്നാണ് രക്ഷാ ബന്ധന്‍. സഹോദരി-സഹോദര ബന്ധത്തിന്റെ ശക്തിയെ ഊട്ടിയുറപ്പിക്കുന്ന രക്ഷാ ബന്ധന്‍ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും വലിയ രീതിയില്‍ ആഘോഷിക്കുവാറുണ്ട്. ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ ഓഗസ്റ്റ് 22 നാണ്. പല സംസ്ഥാനങ്ങളിലും പല വിധത്തിലാണ് ഇതിന്‍റെ ആഘോഷങ്ങള്‍ നടക്കുന്നത്. നോര്‍ത്ത് ഇന്ത്യയില്‍ വര്‍ണ്ണാഭമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ കേരളത്തില്‍ ചെറിയ രീതിയിലാണ് രക്ഷാബന്ധന്‍ കൊണ്ടാടുന്നത്.

കൊറോണയുടെ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെ ഇത്തവണത്തെ ആഘോഷങ്ങള്‍ വീടിനുള്ളില്‍ തന്നെ ഒതുക്കേണ്ടി വരും. ഇതാ ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ ദിനം വ്യത്യസ്തമായി എങ്ങനെ ആഘോഷിക്കാം എന്നു നോക്കാം...

ആഘോഷങ്ങള്‍ വീടിനുള്ളില്‍

ആഘോഷങ്ങള്‍ വീടിനുള്ളില്‍

രാജ്യത്ത് ഇപ്പോഴും കൊവിഡ് നിയന്ത്രണങ്ങള്‍ തു‌ടരുകയാണ്. ചില ഇടങ്ങളില്‍ കടകളും മറ്റും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും സ്ഥിതി വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ആഘോഷങ്ങള്‍ പരമാവധി വീടിനുള്ളിലാക്കുവാന്‍ ശ്രമിക്കാം.

ഭക്ഷണം കഴിച്ച് ആഘോഷിക്കാം

ഭക്ഷണം കഴിച്ച് ആഘോഷിക്കാം

പുറത്തു പോകുവാന്‍ അവസരമില്ലാത്തവര്‍ക്ക് വ്യത്യസ്തമായ വിഭവങ്ങള്‍ പരീക്ഷിക്കുവാന്‍ ഈ സമയം വിനിയോഗിക്കാം. ഇന്‍റര്‍നെറ്റില്‍ തിരഞ്ഞ് നല്ലതെന്നു തോന്നുന്ന ഭക്ഷണങ്ങള്‍ തയ്യാറാക്കാം...

വായിക്കാം

വായിക്കാം

പുറത്തിറങ്ങി ആഘോഷിക്കുവാനുള്ള സാധ്യതകള്‍ വളരെ കുറവ് ആയതിനാല്‍ ലഭിക്കുന്ന സമയം ഒരു പുസ്തകം വായിക്കുവാനായി വിനിയോഗിക്കാം. വളരെ കാലമായി വായിക്കണമെന്ന് വിചാരിച്ച് വെച്ചിരുന്ന, സമയമില്ലായ്മ മൂലം വായിക്കുവാന്‍ സാധിക്കാത്ത ആ പ്രിയപ്പെട്ട പുസ്തകം തന്നെ എടുക്കാം.

യാത്ര ചെയ്യാം...ഭക്ഷണം കഴിക്കാം.... ലോകത്തിലെ രുചിനഗരങ്ങളിലൂടെ!യാത്ര ചെയ്യാം...ഭക്ഷണം കഴിക്കാം.... ലോകത്തിലെ രുചിനഗരങ്ങളിലൂടെ!

മധുരം പങ്കുവയ്ക്കാം

മധുരം പങ്കുവയ്ക്കാം

കുടുംബാംഗങ്ങളും നാട്ടുകാരും ഒക്കെ ചേര്‍ന്നുള്ള ആഘോഷങ്ങള്‍ ഇത്തവണ മിസ് ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്കായി മധുരപലഹാരം തയ്യാറാക്കി പങ്കുവയ്ക്കാം. അടുത്ത ഫ്ലാറ്റിലുള്ളവര്‍ക്കായി നമ്മുടെ സന്തോഷം മധുരത്തിന്റെ രൂപത്തില്‍ പകരാം.

പുറത്തു പോകാം

പുറത്തു പോകാം

പുറത്തിറങ്ങിയാലുംരോഗം പകരില്ല എന്നുറപ്പുള്ള ഇടത്താണുള്ളതെങ്കില്‍ ചെറിയൊരു ഔട്ടിങ്ങിന് സമയം കണ്ടെത്താം. എല്ലാവരും ഒന്നിച്ച് പുറത്തുപോയി ഒരു റസ്റ്റോറന്‍റില്‍ നിന്നും ഭക്ഷണം കഴിച്ച് ഈ ദിവസത്തെ ഓര്‍മ്മിക്കാം.

രാജസ്ഥാനിലെ ഈ സ്ഥലങ്ങളിലേക്ക് പോകുന്നതിനു മുന്‍പേ ഒന്നുകൂടി ആലോചിക്കാം!!രാജസ്ഥാനിലെ ഈ സ്ഥലങ്ങളിലേക്ക് പോകുന്നതിനു മുന്‍പേ ഒന്നുകൂടി ആലോചിക്കാം!!

പിക്നിക് ആയാലോ

പിക്നിക് ആയാലോ

വലിയ യാത്രകളൊന്നും സാധ്യമല്ലാത്ത ഈ സമയത്ത് വീടിന്റെ സുരക്ഷിതത്വത്തില്‍ ഒരു പിക്നിക് ആയാലോ? ഭക്ഷണസാധനങ്ങള്‍ പാക്ക് ചെയ്ത് മുറ്റത്ത് എല്ലാവരും കൂടിയിരുന്ന് പങ്കുവെച്ച് കഴിക്കുന്നത് പോലുള്ള കാര്യങ്ങള്‍ പരീക്ഷിക്കാം.

വിശ്വാസത്തിന്‍റെ അത്യുന്നതിയില്‍... ഐശ്വര്യം ചൊരിയും ജഗനാഥ ക്ഷേത്രങ്ങളിലൂടെവിശ്വാസത്തിന്‍റെ അത്യുന്നതിയില്‍... ഐശ്വര്യം ചൊരിയും ജഗനാഥ ക്ഷേത്രങ്ങളിലൂടെ

അരിയാഹാരം കഴിക്കുന്ന കഴുകന്മാരും കടലിനുള്ളില്‍ അപ്രത്യക്ഷമാകുന്ന ക്ഷേത്രവും.. വിചിത്രമീ വിശ്വാസങ്ങള്‍അരിയാഹാരം കഴിക്കുന്ന കഴുകന്മാരും കടലിനുള്ളില്‍ അപ്രത്യക്ഷമാകുന്ന ക്ഷേത്രവും.. വിചിത്രമീ വിശ്വാസങ്ങള്‍

പുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രംപുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രം

Read more about: celebrations history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X