ദീപാവലി ആഘോഷങ്ങള് zwj; അതിന്റെ പാരമ്യതയിലേക്ക് കടക്കുകയാണ്...ആഘോഷങ്ങള് zwj;ക്കായി കുട്ടികളും മുതിര് zwj;ന്നവരും ഒരുങ്ങിക്കഴിഞ്ഞു. എന്നാല് zwj; ദീപങ്ങളുടെ ഉത്സവം പൂര് zwj;ത്തിയാകണമെങ്കില് zwj; ക്ഷേത്രസന്ദര് zwj;ശനം നിര് zwj;ബന്ധമാണ്. ശ്രീകൃഷ്ണന് zwj; നാരകാസുരനെ വധിച്ചതിന്റെ ഓര് zwj;മ്മയാണ് ചിലയിടത്ത് ദീപാവലിയുടെ ഐതിഹ്യത്തിന് പിന്നിലെങ്കില് zwj; മറ്റിടങ്ങളില് zwj; അത് ശ്രീരാമനുമായി ബന്ധപ്പെട്ടതാണ്. 14 വര് zwj;ഷത്തെ വനവാസത്തിനു ശേഷം ശ്രീരാമന് zwj; അയോധ്യയിലേക്ക് തിരിച്ചു വരുന്നതാണ്. അതിനിാല് zwj; തന്നെ ശ്രീകൃഷ്ണന്റെയുംശ്രീരാമന്റെയും ക്ഷേത്രങ്ങളില് zwj; സന്ദര് zwj;ശനം നടത്തുന്നത് ഏറെ പുണ്യകരമായി കണക്കാക്കുന്നു. പുറം നാടുകളില് zwj; അദികം അറിയപ്പെടാത്ത, എന്നാല് zwj; സന്ദര് zwj;ശിച്ചിരിക്കേണ്ട ശ്രീരാമ ക്ഷേത്രങ്ങള് zwj; പരിചയപ്പെടാം. രാമന്റെ നാടാണ് അയോധ്യ. ഇത്തര്‍പ്രദേശിലെ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ഇവിടെയാണ് ഏറെ പ്രശസ്തമായ കനകഭവന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കനകപുര ക്ഷേത്രത്തിലെ രാമന്റെയും സീതയുടെയുപം വിഗ്രഹങ്ങള്‍ സ്വര്‍ണ്ണം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്വര്‍ണ്ണം എന്നര്‍ഥം വരുന്ന കനക എന്ന വാക്കില്‍ നിന്നുമാണ് ക്ഷേത്രത്തിന് ഈ പേരു ലഭിച്ചിരിക്കുന്നത്. രാമന്റെ വളര്‍ത്തമ്മയും അദ്ദേഹത്തെ വനവാസത്തിനു വിടുന്നതിനു പിന്നിയെ പ്രധാന ബുദ്ധിയുമായ കൈകേയിയാണ് സീതാ ദേവിക്കു വേണ്ടി താന്‍ ചെയ്ത തെറ്റിന്റെ പരിഹാരമെന്നോണം ഈ ക്ഷേത്രം പണിതതെന്നും ഒരു വിശ്വാസമുണ്ട്.PC: Vishwaroop2006 നായക്കാര്‍ രാജാക്കന്‍മാരുടെ കാലത്ത് 16-ാം നൂറ്റാണ്ടോടുകൂടി നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം തമിഴ് നാട്ടിലെ കുംഭകോണത്തിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്നു നിലകളുള്ള ഈ ക്ഷേത്രത്തിന്റെ ഗോപുരവും രാമന്റെയും സീതയുടെയും ചെറിയ ഒരു സ്ഥാനവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. രാമായണത്തിന്റെ കഥ ഇവിടുത്തെ ചുവരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്.PC: SSriram mt ശ്രീ സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രം എന്നുപേരുള്ള ഭദ്രാചലം ക്ഷേത്രം തെലുങ്കാനയിലെ പ്രശസ്തമായ രാമക്ഷേത്രങ്ങളില്‍ ഒന്നാണ്. ദക്ഷിണ അയോധ്യ എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഗോദാവരി നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ദീപാവലിക്കും വൈകുണ്ഡ ഏകാദശിക്കും വിജയദശമിക്കും ഒക്കെ ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. PC: Pranayraj1985 ഇന്ത്യയിലെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍ സ്ഥിതി ചെയ്യുന്ന കാലാറാം മന്ദിര്‍. മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടുത്തെ രാമന്റെ വിഗ്രഹം കറുത്ത കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതോടൊപ്പം സീതയുടെയും രാമന്റെ സഹോദരനായ ലക്ഷ്മണന്റെയും വിഗ്രഹങ്ങള്‍ ഇവിടെ കാണാം.PC: World8115 ഭുവനേശ്വരിലെ ഏറ്റവും വലിയ ആകര്‍ഷണമാണ് റാം മന്ദിര്‍ എന്നറിയപ്പെടുന്ന രാമക്ഷേത്രം. രാവിലെ ആറു മുതല്‍ വൈകിട്ട് 9.30 വരെ തുറന്നിരിക്കുന്ന ഈ ക്ഷേത്രത്തില്‍ സീതാ ദേവിയെയും ആരാധിക്കുന്നുണ്ട്.PC: ଜଗଦୀଶ ଉତ୍ତରକବାଟ ഹൊയ് സാല, ദ്രാവിഡിയന്‍ വാസ്തുവിദ്യകളുടെ സങ്കലനമായ കോഗണ്ഡരാമ ക്ഷേത്രം കര്‍ണ്ണാടകയിലെ ചിക്കമംഗളുരുവിലാണ് സ്ഥിതി ചെയ്യുന്നത്.വനവാസക്കാലത്ത് ശ്രീരാമനും പത് നിയായ സീതാദേവിയും ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്ന സ്ഥലത്ത് പരശുരാമനെ സന്ദര്‍ശിച്ചിരുന്നു എന്നൊരു വിശ്വാസവുമുണ്ട്.PC: Dineshkannambadi