പ്രാര്‍ഥനയുടെയും വ്രതശുദ്ധിയുടെയും നാളുകള്‍ക്ക് തുടക്കമായി. വിശുദ്ധ റംസാന്റെ തിരക്കിലാണ് ലോകമെങ്ങുമുള്ള വിശ്വാസികള്‍. ഒത്തൊരുമയുടെയും കൂടിച്ചേരലിന്റെയും ആഘോഷരാവുകളാണ് ഇനി വരുന്നത്. ഈ ലോക്ഡൗണ്‍ കാലത്ത് ആളും ബഹളവും ഒന്നുമില്ലെങ്കിലും അനുഷ്ഠാനങ്ങള്‍ എല്ലായിടത്തും മുറതെറ്റാതെ നടക്കുന്നുണ്ട്. ഇതുവരെയില്ലാത്ത തരത്തിലുള്ള ഈ നോമ്പുകാലം അവസാനിക്കുമ്പോഴേയ്ക്കെങ്കിലും ജീവിതം സാധാരണ നിലയിലെത്തണനെന്ന പ്രാര്‍ഥന മാത്രമേ ഏവര്ക്കുമുള്ളൂ. ഇതാ ഈ നോമ്പുകാലത്തിന്റെ ആഘോഷങ്ങളില്‍ പങ്കുചേര്‍ക്കുവാന്‍ പറ്റിയ ഇന്ത്യയിലെ പ്രധാനപ്പെട്ട ഇടങ്ങള്‍ നോക്കാം...

ജമാ മസ്ജിദ്, ഡെല്‍ഹി
കാഴ്ചയിലും രൂപത്തിലും മാത്രമല്ല, പ്രത്യേകതകള്‍ കൊണ്ടും ഏവരെയും ആകര്‍ഷിക്കുന്ന ഇടമാണ് ഡല്‍ഹിയിലെ ജുമാ മസ്ജിദ്. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം ദേവാലയങ്ങളിലൊന്നായ ഇത് മുഗള്‍ കാലഘട്ടത്തിന്റെ തലയുയര്‍ത്തി നില്ക്കുന്ന അടയാളം കൂടിയാണ്. ചാന്ദ്നി ചൗക്കിനോടും ചെങ്കോട്ടയോടും ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ജമാ മസ്ജിദ് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാനാണ് നിര്‍മ്മിക്കുന്നത്.
12 വര്‍ഷം രാപ്പകലില്ലാതെ പണിയെടുത്ത് പൂര്‍ത്തിയാക്കിയ ഇതിന് അക്കാലത്ത് ഒരു മില്യണ്‍ രൂപയോളമാണ് ചിലവായത്. മസ്ജിദ് ഇ ജഹൻ നുമ എന്ന പേരിലും ഈ ദേവാലയം അറിയപ്പെടുന്നുണ്ട്. ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഇടം എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. മൂന്നു പ്രവേശന കവാടങ്ങളും നാലു മിനാരങ്ങളും ഖുബ്ബകളും കൂടിയതാണ് ഈ ജുമാ മസ്ജിദ്
PC: Ashcoounter

ആഗ്രയിലെ ജമാ മസ്ജിദ് പോലെ
ആഗ്രയിലെ പ്രസിദ്ധമായ ജമാ മസ്ജിദിനോട് ചേര്‍ന്നു നില്ക്കുന്ന രൂപമാണ് ഇതിന്റേതും. മൂന്നു താഴികക്കുടങ്ങളാണ് ഇതിനുള്ളത്. ദേവാലയത്തിനുള്ളില്‍ ആയിരം പേര്‍ക്കും ദേവാലയത്തിനു പുറത്ത് ഇരുപത്തിഅയ്യായിരം ആളുകള്‍ക്കും ഒരേ സമയം നിസ്കരിക്കുവാനുള്ള സൗകര്യങ്ങളുണ്ട്.
PC:Rahul Verma

താജ്-ഉല്-മസ്ജിദ്
ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മസ്ജിദുകളിലൊന്നാണ് മധ്യപ്രദേശിലെ ഭോപ്പിലിലുള്ള താജ്-ഉല്-മസ്ജിദ്. ദേവാലയങ്ങളിലെ കിരീടം എന്നറിയപ്പെടുന്ന ഇത് നവാഹ് ഷാ ജഹാന് ബീഗത്തിന്റെ കാലത്താണ് നിര്‍മ്മാണം ആരംഭിച്ചത്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബഹാദൂര്‍ ഷാ സറഫാണ് അക്കാലത്ത് പ്രധാന ഭരണം കയ്യാളിയിരുന്നത്. 1844 ല്‍ നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും പൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്നത് 1985 ല്‍ മാത്രമാണ്. പിങ്ക് നിറത്തിലുള്ള മുഖത്തലപ്പുകളാണ് ഇതിന്റെ പ്രത്യേകത. ദേവാലയത്തിന്റെ പലയിടങ്ങളിലും ഡല്‍ഹി ജുമാ മസ്ജിദിന്റെയും ലാഹോര്‍ ബദ്ഷാഹി മസ്ജിദിന്റെയും പ്രത്യേകതകള്‍ സ്വീകരിച്ചിരിക്കുന്നതായി കാണാന്‍ കഴിയും.

ബാരാ ഇമാംബര
ലക്നൗവിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര ആകര്‍ഷണങ്ങളില്‍ ഒന്നാണ് ബാരാ ഇമാമ്പര. അസാഫി ഇമാംബര എന്നും ലാർജ് ഇമാംബര എന്നും അറിയപ്പെടുന്ന ഇത് അവാധിന്റെ നവാബായിരുന്ന അലാഫ് ഉദ് ദൗളയാണ് നിർമ്മിച്ചത് എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പട്ടിണിയുടെ കാലത്ത് നിർമ്മാണം ആരംഭിച്ച ഈ സ്മാരകം പട്ടിണികൊണ്ട് നട്ടംതിരിഞ്ഞ ആളുകൾക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തിലായിരുന്നു. എന്നാൽ നിരപരാധികളായ ഒട്ടേറെ ആളുകളാണ് പട്ടിണികൊണ്ട് ഇതിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കെ മരണത്തിനു കീഴടങ്ങിയത്. അതുകൊണ്ടുതന്നെ ഇതിനുള്ളിൽ അവരുടെ ആത്മാക്കൾ വിഹരിക്കുന്നുണ്ട് എന്നും തനിയെ ഇവിടെ കയറുന്നവരെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വഴികൾ കൊണ്ട് ഭ്രമിപ്പിച്ച് വഴിതെറ്റിച്ച് ഒടുവിൽ മരണത്തിനു കീഴടക്കും എന്നൊരു വിശ്വാസം ഇവിടെ പ്രചാരത്തിലുണ്ട്.
തീരെ ചെറിയ കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഇതിന്റെ നിര്‍മ്മാണത്തിനായി ലോഹങ്ങളോ തടിയോ ഒന്നും ഉപയോഗിച്ചിട്ടില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.

നഖോഡാ മസ്ജിദ്
കൊല്‍ക്കത്തയിലെ ഏറ്റവും പ്രധാനപ്പെട്ട മുസ്ലീം ദേവാലയങ്ങളിലൊന്നാണ് നഖോഡാ മസ്ജിദ്. ആഗ്രയിലെ സിക്കന്ദരയിലുള്ള മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഫൗസാന്റെ ശവകുടീരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊല്‍ക്കത്തയില്‍ ഇത് നിര്‍മ്മിക്കപ്പെട്ടത്. ഒരേ സമയം പതിനായിരം ആളുകള്‍ക്ക് ഇരിക്കുവാന് കഴിയുന്നത്രയും വിശാലമാണ് ഇവിടുത്തെ പ്രാര്‍ഥനാ മുറികള്‍. മൂന്നു താഴികക്കുടങ്ങളും രണ്ടു മിനാരങ്ങളുമാണ് ഇതിനുള്ളത്.

ഹാജി അലി പള്ളി മുംബൈ
മുംബൈയിലെ ഏറ്റവും പ്രസിദ്ധമായ ഗേവാലയമാണ് വോര്‍ളി സീ ഫോസില്‍ സ്ഥിതി ചെയ്യുന്ന ഹാജി അലി പള്ളി. വെള്ളത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയം എല്ലാ സമയത്തും വിശ്വാസികളാലും സഞ്ചാരികളാലും തിരക്കേറിയ ഇടമാണ്. വെള്ളത്ിനു മുകളിലൂടെ ഉയര്‍ത്തിക്കെട്ടിയ വഴിയിലൂടെ മാത്രമേ ഇവിടേക്ക് എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളൂ.

ചാര്‍മിനാര്‍
ഹൈദരാബാദിലെ ഏറ്റവും പ്രശസ്തമായ ഇടങ്ങളിലൊന്നാണ് ചാര്‍മിനാര്‍. ദേവാലയത്തിന്റെ നാസു മിനാരങ്ങളില്‍ നിന്നുമാണ് ഇതിന് പേരു ലഭിക്കുന്നത്. ഹൈദരാബാദ് നഗരത്തില്‍ നിന്നും പ്ലേഗ് രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്തതിന്റെ സ്മാരകമായാണ് ഇത് നിര്‍മ്മിക്കുന്നത്. ഇസ്ലാം മത്തിൽ നാലു ഖലീഫകളെയാണ് ഈ നാലു മിനാരങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഹൈദരാബാദിൽ പ്ലേഗ് അനിയന്ത്രിതമാം വിധം പടർന്ന് പിടിച്ച പ്ലേഗ് നിയന്ത്രണവിധേയമായാൽ പള്ളി നിർമ്മിക്കുമെന്ന് സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ തീരുമാനിച്ചിരുന്നു. അങ്ങനെയാണത്രെ ഇത് നിർമ്മിക്കുന്നത്. 149 പടികൾക്കു മുകളിലായാണ് ചാർമിനാറിന്റെ ഏറ്റവും മുകളിലത്തെ നില സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ നാലു മിനാരങ്ങളിലൂടെയും കറങ്ങി ഈ പടികൾ കയറിയാലെ മുകളിലെ നിലയിൽ എത്തുവാൻ സാധിക്കുകയുള്ളൂ. ഇതിൻറെ നാലു വശങ്ങളിലും ഓരോ കമാനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്.

മാലിക് ദീനാർ പള്ളി കാസർകോഡ്
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുസ്ലീം ദേവാലയങ്ങളിലൊന്നാണ് കാസര്‍കോഡ് ജില്ലയിലെ മാലിക് ദിനാര്‍ പള്ളി. കേരളത്തിൽ ഇസ്ലാം മതം കൊണ്ടുവന്ന മാലിക് ദിനാർ സ്ഥാപിച്ച ദേവാലയമാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്. എഡി 642 ല്‍ സ്ഥാപിക്കപ്പെട്ട ഈ പള്ളി 1809 ല്‍ നവീകരിച്ചിരുന്നു. കാസർകോഡ് ജില്ലയിലെ തളങ്കരയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.
PC:Sidheeq

ചേരമാന്‍ ജുമാ മസ്ജിദ്
കേരളത്തിലെ ആദ്യത്തെ മുസ്ലീം ദേവാലയം എന്നറിയപ്പെടുന്നതാണ് കൊടുങ്ങല്ലൂരുള്ള ചേരമാന്‍ ജുമാ മസ്ജിദ്. ക്ഷേത്രങ്ങളുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇത് അപൂർവ്വങ്ങളായ ഒട്ടേറെ കാര്യങ്ങൾ നടക്കുന്ന ഒരു ദേവാലയമാണ്.
നിലവിളക്കു കൊളുത്തുന്ന ഇന്ത്യയിലെ തന്നെ ഏക മുസ്ലീം ദേവാലയമാണിത്.
ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം ദേവാലയം!
തിരുവനന്തപുരത്തു നിന്നും കാസര്‍കോഡിന് വെറും നാല് മണിക്കൂര്‍...റൂട്ട് റെഡി..ഇനി നിര്‍മ്മാണം
PC: Challiyan