Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ നിന്ന് പോകാൻ ബി ആർ ഹിൽസ്

ബാംഗ്ലൂരിൽ നിന്ന് പോകാൻ ബി ആർ ഹിൽസ്

By Maneesh

ബാംഗ്ലൂർ നഗരത്തിന് സമീപമുള്ള കനകപുരയുടെ മേൽക്കൂര പോലെ സ്ഥിതി ചെയ്യുന്ന ഒരു മൊട്ടക്കുന്നാണ് രംഗസ്വാമി ബേട്ട. ഈ ഭാഗത്തേ ഏറ്റവും ഉയരം കൂടിയ മല ഇത് തന്നെയാണ്. ഈ പ്രദേശത്തെ വെള്ളാരങ്കല്ലിന്റെ സാന്നിധ്യത്താൽ ഈ മൊട്ടക്കുന്ന് ബിളിക്കൽ ബേട്ട എന്നും അറിയപ്പെടുന്നുണ്ട്.

ഈ വീക്കൻഡിൽ ബി ആർ ഹിൽസിലേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സ്ലൈഡുകളിൽ വായിക്കാം.

വെള്ളാരം കല്ല്

വെള്ളാരം കല്ല്

കന്നഡയിൽ ബിളീക്കൽ എന്നാൽ വെള്ളാരംകല്ല് എന്നാണ് അർത്ഥം.ഈ മൊട്ടക്കുന്നിന് ഏറ്റവും മുകളിലായി ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. അതിനടുത്തായി പൂജാരിമാർക്ക് താമസിക്കാനുള്ള ഒരു വീടുമുണ്ട്. പൂജാരിമാരുടെ വീട്ടി‌ലെ സൂക്ഷിച്ചിരിക്കുന്ന ആനയുടെ തലയോട്ടി ആദ്യമായി ഇവിടം സഞ്ചാരിക്കുന്നവരെ ശരിക്കും ആകർഷിപ്പിക്കുന്ന ഒന്നാണ്.
Photo Courtesy: Aditya Patawari

ക്ഷേത്രം

ക്ഷേത്രം

സമീപ ഗ്രാമങ്ങളിലെ ഗ്രാമീണരുടെ ഇടയിൽ ഈ ക്ഷേത്രം വളരെ പ്രശസ്തമാണ്. ശാന്തതയ്ക്ക് വേണ്ടിയാണ് നിങ്ങൾ ഇവിടം സന്ദർശിക്കുന്നതെങ്കിൽ ഈ ക്ഷേത്രത്തിലെ ഉത്സവ സമയത്ത് പോകാതിരിക്കുന്നതാണ് നല്ലത്.
Photo Courtesy: Aditya Patawari

പോകാൻ പറ്റിയ സമയം

പോകാൻ പറ്റിയ സമയം

മഴക്കാലം കഴിഞ്ഞുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും നല്ലത്. മഴക്കാലം ഒരുക്കിയ പച്ച‌പ്പ് തന്നെയാണ് ഇവിടെ സന്ദർശിക്കുന്നവരെ കാത്തിരിക്കുന്ന ഏറ്റവും വലിയ കാഴ്ച.
Photo Courtesy: garbyal

സ്ഥലത്തേക്കുറിച്ച്

സ്ഥലത്തേക്കുറിച്ച്

ബാംഗ്ലൂർ നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയായി ബാംഗ്ലൂർ റൂറൽ ജില്ലയിലാണ് രംഗസ്വാമി ബേട്ട സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് കനകപുര റോഡിലൂടെ സഞ്ചരിച്ചാ‌ൽ ഇവിടെ എത്തിച്ചേരാം. സമുദ്രനിരപ്പിൽ നിന്ന് 3780 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: garbyal

വന്യതയേക്കുറിച്ച്

വന്യതയേക്കുറിച്ച്

വനംവകുപ്പിന് കീഴിലുള്ള, കുറ്റിക്കാടുകൾ നിറഞ്ഞ ഒരു വനമേഖലയാണ് ഈ സ്ഥലം. കാട്ടാന, കാട്ടുപന്നി ചില ചെറിയ ഇനം വന്യജീവികൾ എന്നിവയൊക്കെ ഇവിടെ കണ്ടുവരുന്നു.
Photo Courtesy: garbyal

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കനകപുര റോഡിൽ നിന്ന് ഹരോഹള്ളി വഴി ഇവിടെ എത്തിച്ചേരാം. ഹരോഹള്ളിയിൽ എത്തിക്കഴിഞ്ഞാൽ ഇടത്തോട്ട് ഒരു റോഡ് കാണാം മാറലവാഡിയിലേക്കുള്ള റോഡാണ് ഇത്. ഈ റോഡിലൂടെ സഞ്ചരിച്ചാൽ മാറലവാഡിയിൽ എത്തിച്ചേരാം ഇവിടെ നിന്ന് കൂണദൊഡി ഗ്രാമത്തിലേക്കുള്ള റോഡിലൂടെ ഒരു 8 കിലോമീറ്റർ കൂടെ സഞ്ചരിക്കണം ഇവിടെ എത്തിച്ചേരാൻ.

Photo Courtesy: garbyal

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X