Search
  • Follow NativePlanet
Share
» »ഹിമാലയ കാഴ്ചകള്‍ കാണുവാന്‍ ഇതിലും നല്ല ഇടം വേറെയില്ല

ഹിമാലയ കാഴ്ചകള്‍ കാണുവാന്‍ ഇതിലും നല്ല ഇടം വേറെയില്ല

എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ് ഉത്തരാഖണ്ഡിന്‍റെ പ്രത്യേകത. ദേവഭൂമിയിലെ മടുക്കാത്ത കാഴ്ചകള്‍ തന്നെയാണ് ഇവിടേക്ക് എന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ആത്മീയ യാത്രയിലെ ഒരിക്കലും ഒഴിവാക്കാനാത്ത ഇവിടുത്തെ സ്ഥിരം ആത്മീയ കേന്ദ്രങ്ങളല്ലാതെ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. അതിലേറ്റവും പ്രധാന കാഴ്ച ഹിമാലയത്തിന്‍റെ ദൃശ്യങ്ങള്‍ തന്നെയാണ്. അങ്ങകലെ മേഘങ്ങളെ മു‌ട്ടിയുരുമ്മി സ്വര്‍ണ്ണ പ്രഭയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഹിമാനവാനെ കണ്ണു നിറയെ കാണുവാന്‍ ഉത്തരാഖണ്ഡിലേക്ക് വന്നാല്‍ മതി. ദേവന്മാരുടെ വാസസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന ഹിമാലയകാഴ്ചകള്‍ കാണുവാന്‍ പറ്റിയ മികച്ച ഉത്തരാണ്ഡിലെ സ്ഥലങ്ങള്‍ പരിചയപ്പെടാം.

റാണിഖേത്

റാണിഖേത്

കുന്നുകളുടെ റാണി എന്നാണ് റാണിഖേത് അറിയപ്പെ‌ടുന്നത്. ഉത്തരാഖണ്ഡിലെ സമതലങ്ങളില്‍ നിന്നും നേരെ കയറിച്ചെല്ലുന്ന ഈ കുന്ന് ഇന്ന് ഉത്തരാഖണ്ഡിലെ ഏറ്റവും മനോഹരങ്ങളായ ഇടങ്ങളിലൊന്നാണ്. സമുദ്രനിരപ്പില്‍ നിന്നും 1800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിഖേത് ഹിമാലയ കാഴ്ചകള്‍ അതിന്റെ പരിശുദ്ദമായ രൂപത്തില്‍ കാണുവാന്‍ സാധിക്കുന്ന പ്രദേശമാണ്. ഇത് കൂടാതെയാണ് ഇവിടുത്തെ ക്ഷേത്രങ്ങളുടെ സാന്നിധ്യം. പ്രദേശത്തിന് കൂടുതല്‍ ഐശ്വര്യം പകരുന്ന രീതിയില്‍ ധാരാളം ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്.

ബിന്‍സാര്‍

ബിന്‍സാര്‍

വന്യജീവി സങ്കേതത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന ബിന്‍സാര്‍ ഹിമാലയ കാഴ്ചകള്‍ കാണുവാന്‍ യോജിച്ച മറ്റൊരു പ്രദേശമാണ്. സമുദ്ര നിരപ്പില്‍ നിന്നും 2400 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവി‌‌ടം എല്ലാം തിരക്കുകളില്‍ നിന്നും മാറിയുള്ള ശാന്തമായ പ്രദേശമാണ്. ഇവിടുത്തെ ഹോം സ്റ്റേകള്‍ പേരുകേട്ടവയാണ് ആതിഥ്യ മര്യാദ മാത്രമല്ല,ഹിമാലയ കാഴ്ചകളുടെ മനോഹരമായ വ്യൂ ഇവി‌ടെ നിന്നും കാണാം.

അല്‍മോറ

അല്‍മോറ

ഉത്തരാഖണ്ഡിലെ കന്‍റോണ്‍മെന്റ് പട്ടണമായാണ് അല്‍മോറ അറിയപ്പെടുന്നത്. മഞ്ഞുമൂടിക്കിടക്കുന്ന ഹിമാലയ പർവത നിരകളുടെ കാഴ്ചയാണ് ഇവി‌‌ടുത്തെ ആകര്‍ഷണം. ഉത്തരാഖണ്ഡിന‍്‍റെ പടിഞ്ഞാറന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന അല്‍മോറപ്രകൃതി സ്നേഹികളുടെ സ്വര്‍ഗ്ഗമാണെന്നു തന്നെ പറയാം. റൊമാന്റിക് ഡെസ്റ്റിനേഷന്‍ എന്ന വിശേഷണവും അല്‍മോറയ്ക്ക് സ്വന്തമായുണ്ട്. വ്യത്യസ്ത രുചികള്‍ക്കു പേരുകേ‌ട്ടതാണ് അല്‍മോറ. അതോടൊപ്പം തന്നെ പ്രസിദ്ധമാണ് ഇവിടുത്തെ കരകൗശല വസ്തുക്കളും.

ജിം കോര്‍ബെറ്റ് ദേശീയോദ്യാനം

ജിം കോര്‍ബെറ്റ് ദേശീയോദ്യാനം

ബംഗാള്‍ കടുവകളുടെ കേന്ദ്രമായ ജിം കോര്‍ബെറ്റ് ദേശീയോദ്യാനം ഉത്തരാഖണ്ഡിലെ മറ്റൊരു മനോഹര ഇ‌ടമാണ്. ശ്വാസത്തെപ്പോലും പിടിച്ചു നിര്‍ത്തുന്ന തരത്തിലുള്ള മനോഹരമായ കാഴ്ചകള്‍ ഇവിടെ കാണാം. ആയിരക്കണക്കിന് വ്യത്യസ്തങ്ങളായ പക്ഷികളു‌ടെയും മൃഗങ്ങളു‌ടെയും ആവാസ കേന്ദ്രം കൂടിയാണിത്. ആകാശത്തെ മു‌ട്ടി നില്‍ക്കുന്ന ഹിമാലയ കാഴ്ചകള്‍ ഇവിടെ നിന്നും ആസ്വദിക്കാം.

ഔലി

ഔലി

മഞ്ഞ്‌ മൂടിയ മലഞ്ചെരുവുകളും ദേവദാരു വനങ്ങളുടെ ഹരിതാഭയും നിറഞ്ഞു നില്‍ക്കുന്ന ഔലി സഞ്ചാരികളുടെ മറ്റൊരു സ്വര്‍ഗ്ഗമാണ്. സ്വിറ്റ്സര്‍ലന്‍ഡില്‍ പോയപോലുള്ല അനുഭവമാണ് ഔലി സഞ്ചാരികള്‍ക്ക് നല്കുന്നത്. ഓലിയുടെ മലഞ്ചെരുവുകളില്‍ കൂടി യാത്ര ചെയ്യുന്നവര്‍ക്ക്‌ നന്ദ ദേവി, മന പര്‍വതം, കാമത്ത്‌ മലനിരകള്‍ എന്നിവയുടെ മോനഹര ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. ആപ്പിള്‍ തോട്ടങ്ങളും ദേവദാരുനിറഞ്ഞ വനങ്ങളും ഓലിയില്‍ നിന്നുള്ള മറ്റ്‌ അതിമനോഹര ദൃശ്യങ്ങളാണ്‌. ഓലിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ സമുദ്ര നിരപ്പില്‍ നിന്നും 23490 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തൃശൂല്‍ കൊടുമുടി. ശിവ ഭഗവാനില്‍ നിന്നാണ്‌ ഈ സ്ഥലത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌. നിരവധി സ്‌കീയിങ്‌ ചെരുവുകള്‍ ഇവിടെയുണ്ട്‌. ഇന്‍ഡോ -ടിബറ്റന്‍ അതിര്‍ത്തി പോലീസിന്റെ പരിശീലന ക്യാമ്പ്‌ സ്ഥിതി ചെയ്യുന്നത്‌ ഇവിടെയാണ്‌.

പിത്തോരാഗര്‍ഡ്

പിത്തോരാഗര്‍ഡ്

അത്ഭുതങ്ങളില്‍ വിശ്വസിക്കാത്തവരുണ്ടെങ്കില്‍ അതില്‍ വിശ്വസിച്ചു പോകുന്ന ഇ‌ടമാണ് പിത്തോരാഗര്‍ഡ്. പ്രകൃതിഭംഗിയും പച്ചപ്പും കാടും മേ‌‌ടും എല്ലാം ചേര്‍ന്ന് മറ്റൊരു ലോകത്ത് എത്തിക്കുന്ന ഈ നാട് ഉത്തരാഖണ്ഡ് സഞ്ചാരികള്‍ക്കു നല്കുന്ന മറ്റൊരു സമ്മാനമാണ്. ഒരിക്കലും ഒരു ക്യാമറയ്ക്കും ഒപ്പിയെടുക്കുവാന്‍ കഴിയാത്ത ഭംഗി ഈ നാടിനുണ്ട്.

പിത്തോരാഗര്‍ഡ് കോ‌ട്ട. ആസ്കോ‌‌ട്ട് സാങ്ച്വറി, ഝുലാഖാ‌ട്ട്, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

ചക്രതാ

ചക്രതാ

നിശബ്ദം. ശാന്തം.ഗംഭീരം..ചക്രതയെ വിശേഷിപ്പിക്കണമെങ്കില്‍ ഈ വാക്കുകളൊന്നും പോരാതെ വരും. ഹിമാലയക്കാഴ്ചകളെ അതിന്‍റെ ഏറ്റവും ഉന്നതിയില്‍ കാണിച്ചു തരുന്ന മറ്റൊരു പ്രദേശം ഉണ്ടോ എന്നുതന്നെ സംശയമാണ്. സഞ്ചാരികള്‍ അധികമൊന്നും എത്തിച്ചേരാത്ത ഈ പ്രദേശം എന്നും പ്രണയിക്കുന്നവര്‍ക്കും പ്രിയപ്പെ‌ട്ടതാണ്. തീര്‍ത്തും നിശബ്ദമായ അന്തരീക്ഷത്തില്‍ ഹിമാലയത്തിന്റെ സാന്നിധ്യം അറിയാം എന്നതു തന്നെയാണ് ഈ പ്രദേശത്തെ പ്രസിദ്ധമാക്കുന്നത്.

ഹിമാലയത്തിലെ ഏറ്റവും പരിശുദ്ധ സ്ഥലം, ശിവന്‍ ദേവന്മാരെ കാണാനെത്തുന്നിടം!ഹിമാലയത്തിലെ ഏറ്റവും പരിശുദ്ധ സ്ഥലം, ശിവന്‍ ദേവന്മാരെ കാണാനെത്തുന്നിടം!

സാമാന്യ ബോധത്തെപ്പോലും വെല്ലുവിളിക്കുന്ന ഹിമാലയന്‍ രഹസ്യങ്ങള്‍സാമാന്യ ബോധത്തെപ്പോലും വെല്ലുവിളിക്കുന്ന ഹിമാലയന്‍ രഹസ്യങ്ങള്‍

മരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടംമരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം

3 ഏക്കർ വിസ്തൃതിയില്‍ 400 വയസ്സുള്ള ആല്‍മരം...ദൂരെയല്ല ഇവിടെത്തന്നെ!!3 ഏക്കർ വിസ്തൃതിയില്‍ 400 വയസ്സുള്ള ആല്‍മരം...ദൂരെയല്ല ഇവിടെത്തന്നെ!!

Read more about: himalaya uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X