Search
  • Follow NativePlanet
Share
» »റാണിപുരത്തേക്കുറിച്ച് അറിയാത്തവര്‍ക്ക്

റാണിപുരത്തേക്കുറിച്ച് അറിയാത്തവര്‍ക്ക്

By Maneesh

പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന നിരവധി ഹരിതസുന്ദരമായ ഗ്രാമങ്ങള്‍ കേരളത്തിന് സ്വന്തമാണ്. അവയില്‍ ഭൂരിഭാഗം സ്ഥലങ്ങളും വിനോദസഞ്ചാര സാധ്യതയുള്ള സ്ഥലങ്ങളാണ്. എന്നാല്‍ അവയില്‍ ഭൂരിഭാഗം സ്ഥലങ്ങളുടേയും മനോഹാരിത സഞ്ചാരികള്‍ അറിഞ്ഞുവരുന്നതേയുള്ളു. അത്തരത്തില്‍ സഞ്ചാരികളുടെ ഇടയില്‍ അറിയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് റാണി പുരം.

കാസർകോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ പച്ചപ്പുൽത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകൾക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും റാണിപുരം ഒരു സ്വർഗമായിരിക്കും. നിരവധി സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയാണ് റാണിപുരത്തെ വന്യജീവി സങ്കേതം. ഇവിടെ നിന്ന് ഒന്നര മണിക്കൂർ യാത്ര ചെയ്താൽ കർണാടകയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ തലക്കാവേരിയിൽ എത്താം.

റാണിപുരത്തേയ്ക്ക്

റാണിപുരത്തേയ്ക്ക്

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് വളരെ എളുപ്പത്തിൽ റാണിപുരത്ത് എത്തിച്ചേരാം. കാഞ്ഞങ്ങാട് നിന്ന് ഏകദേശം 48 കിലോമീറ്റർ ദൂരമാണ് റാണിപുരത്തേക്കുള്ളത്. കാഞ്ഞങ്ങാട് നിന്ന് റാണിപുരത്തേക്ക് ബസ് സർവീസുകൾ ലഭ്യമാണ്. കാഞ്ഞങ്ങാട് നിന്ന് പനത്തടിയിൽ എത്തിയാ‌ൽ ജീപ്പ് സർവീസുകളും ലഭ്യമാണ്.

Photo Courtesy: Bibu Raj

മടത്തുമല

മടത്തുമല

മടത്തുമല എന്നായിരുന്നു റാണിപുരം മുൻപ് അറിയപ്പെട്ടിരുന്നത്. 1970 വരെ കണ്ടോത്ത് കുടുംബത്തിന്റെ സ്വത്തായിരുന്നു ഈ മല. എന്നാൽ 1970ൽ ഈ സ്ഥലം കോട്ടയം രൂപത വാങ്ങുകയായിരുന്നു.

Photo Courtesy: Bhavith21

ആരാണ് റാണി?

ആരാണ് റാണി?

മടത്തുമല കോട്ടയം രൂപത ഏറ്റെടുത്തതിന് ശേഷമാണ് ഈ സ്ഥലം റാണിപുരം എന്ന് അറിയപ്പെട്ടുതുടങ്ങിയത്. ക്യൂൻ മേരി എന്ന കന്യാമറിയത്തിന്റെ ഇംഗ്ലീഷ് പേരിന്റെ മലയാള രൂപമാണ് റാണി. കന്യാമറിയത്തിന്റെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് റാണിപുരം എന്ന പേരുണ്ടായത്.
Photo Courtesy: Vaikoovery

തെയ്യം

തെയ്യം

പ്രദേശത്ത് ധാരളാമായി കൃസ്ത്യൻ കുടിയേറ്റം നടന്നിട്ടുണ്ടെങ്കിലും പരമ്പരാഗതമായ ഹൈന്ദവ ആചാര അനുഷ്ടാനങ്ങളും ഇവിടെ നടക്കാറുണ്ട്. അവയിൽ പ്രധാനമാണ് തെയ്യങ്ങൾ.
Photo Courtesy: Vaikoovery

വിനോദ സഞ്ചാരം

വിനോദ സഞ്ചാരം

സമുദ്രനിരപ്പിൽ നിന്ന് 750 അടി ഉയരത്തിലായാണ് റാണിപുരത്തിന്റെ കിടപ്പ്. പ്രകൃതി സ്നേഹികളുടെ ഇഷ്ടസ്ഥലമായ റാണിപുരത്ത് നിരവധി ട്രെക്കിംഗ് പാതകൾ ഉണ്ട്. ചെങ്കുത്തായ പാതകളിലൂടെ സഞ്ചരിച്ച് വേണം ഇവിടെ ട്രെക്കിംഗ് നടത്താൻ.
Photo Courtesy: Vaikoovery

കേരളത്തിലെ ഊട്ടി

കേരളത്തിലെ ഊട്ടി

റാണിപുരത്തിലെ കാലവസ്ഥ ഏകദേശം ഊട്ടിയോട് സമാനമാണ് അതിനാൽ കേരളത്തിലെ ഊട്ടിയെന്നും റാണിപുരം അറിയപ്പെടുന്നുണ്ട്. എല്ലാക്കാലത്തും റാണിപുരത്ത് തണുപ്പ് അനുഭവപ്പെടാറുണ്ടെങ്കിലും ഊട്ടിയുടെ അത്ര തണുപ്പ് ഉണ്ടാകാറില്ലെന്നതാണ് വസ്തുത.
Photo Courtesy: Vaikoovery

ഹിൽ‌ ടോപ്പ്

ഹിൽ‌ ടോപ്പ്

ട്രെക്കിംഗിലൂടെ മൊട്ടകുന്ന് കയറി മലമുകളിൽ എത്തിയാൽ സുന്ദരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

Photo Courtesy: Vaikoovery

താമസ സൗകര്യം

താമസ സൗകര്യം

റാണിപുരത്ത് പോകുമ്പോൾ താമസ സൗകര്യത്തെ ഓർത്ത് പേടിക്കേണ്ട. സഞ്ചാരികൾക്ക് താമസിക്കാൻ പറ്റിയ റിസോർട്ടുകൾ ഇവിടെ ലഭ്യമാണ്.

Photo Courtesy: Vaikoovery

ഇക്കോ ടൂറിസം

ഇക്കോ ടൂറിസം

കേരളത്തിലെ തന്നെ പ്രശസ്തമായ ഇക്കോ ടൂറിസ്റ്റ്കേന്ദ്രമാണ് റാണിപുരം. കെ ടി ഡി സിയാണ് ഇവിടുത്തെ ടൂറിസത്തിന് നേതൃത്വം നൽകുന്നത്.

Photo Courtesy: Vaikoovery

കാസർകോട് നിന്ന് 18 കിലോമീറ്റർ അകലെയായിട്ടാണ് അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തടാകത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.കാസർകോട് നിന്ന് 18 കിലോമീറ്റർ അകലെയായിട്ടാണ് അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തടാകത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.

കാസർകോട്ടേ ബേക്കൽ കോട്ടയും ആഗ്രയിലെ താജ്‌മഹലും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഒരു ബന്ധവുമില്ലെന്ന് പറയും മുൻപ് ഇതൊന്ന് വായിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X